LDF എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
LDF എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, ഓഗസ്റ്റ് 02, 2012

പി.ജയരാജന്റെ അറസ്റ്റും ഇന്നത്തെ ഹര്‍ത്താലും

"അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ താങ്കളെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചപ്പോള്‍, തനിക്കെതിരെ എന്ത് തെളിവാണ് ചൂണ്ടിക്കാണിക്കാനുള്ളതെന്ന് ജയരാജന്‍ ആരാഞ്ഞു. പൊലീസിന് ഒന്നും പറയാനുണ്ടായില്ല. എന്നിട്ടും ജയരാജനെ കേസിലെ 38-ാം പ്രതിയാക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കൊലപാതകം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും തടയാന്‍ ഒന്നും ചെയ്തില്ല എന്നതാണ് ചാര്‍ത്തിയ കുറ്റം. അതിന് എന്തെങ്കിലും തെളിവ് പൊലീസിന്റെ കൈയിലില്ല. കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലും അത്തരം തെളിവുകളില്ല.

നേരത്തെ ചോദ്യംചെയ്തപ്പോള്‍ ജയരാജന്‍ പൊലീസ് മേധാവിയോട് തെളിവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. മറുപടി ലഭിക്കാതായപ്പോള്‍, "ഇനി നിങ്ങളുടെ മനഃസാക്ഷിക്കനുസരിച്ച് തീരുമാനമെടുക്കാം; രാഷ്ട്രീയസമ്മര്‍ദമാണ് നിങ്ങളെ തെറ്റായ തീരുമാനത്തിന് പ്രേരിപ്പിക്കുന്നതെങ്കില്‍ മറ്റൊന്നും പറയാനില്ല" എന്നാണ് ജയരാജന്‍ പറഞ്ഞത്. അതുതന്നെ സംഭവിച്ചു. തെളിവില്ലാതെയും ഒരു രാഷ്ട്രീയപാര്‍ടിയുടെ ഉന്നതനേതാവിനെ പ്രതിചേര്‍ത്ത് ജയിലിലടയ്ക്കാന്‍ പ്രേരിപ്പിക്കുന്ന രാഷ്ട്രീയസമ്മര്‍ദം യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ട് എന്ന് പൊലീസ് പ്രവൃത്തിയിലൂടെ തെളിയിച്ചു. മുസ്ലിംലീഗ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെട്ടത് തളിപ്പറമ്പ് മേഖലയില്‍ ലീഗ് നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയായി രൂപപ്പെട്ട സംഘര്‍ഷത്തിലാണ്. മുസ്ലിംലീഗ് അക്രമംനടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സിപിഐ എം ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ പാര്‍ടിയുടെ വാഹനത്തിലാണ് സ്ഥലം എംഎല്‍എയായ ടി വി രാജേഷ് അടക്കമുള്ള നേതാക്കള്‍ക്കൊപ്പം ജയരാജന്‍ പോയത്. ആ സന്ദര്‍ശനത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിയെയും മുസ്ലിംലീഗിന്റെ ജില്ലാ നേതൃത്വത്തെയും മുന്‍കൂര്‍ അറിയിച്ചതാണ്. എന്നാല്‍, സിപിഐ എം നേതാക്കള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ പൊലീസ് ഒന്നും ചെയ്തില്ല. ജയരാജനെയും മറ്റു നേതാക്കളെയും ആക്രമിക്കാന്‍ ലീഗ് ഗുണ്ടകള്‍ കാത്തുനില്‍ക്കുകയായിരുന്നു. അവര്‍ സിപിഐ എം ജില്ലാ കമ്മിറ്റിയുടെ വാഹനം തകര്‍ത്തു; നേതാക്കളെ ആക്രമിച്ചു. അങ്ങനെ ഏറ്റ പരിക്കുകളുമായി ജയരാജനും രാജേഷും ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഗൂഢാലോചനയില്‍ പങ്കാളികളായി എന്ന വിചിത്രവാദമാണ് പൊലീസ് ഉയര്‍ത്തുന്നത്. ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയവര്‍ ടെലിഫോണിലൂടെ ലീഗുകാരെ ആക്രമിക്കുന്ന കാര്യം സംസാരിച്ചെന്നും അത് ജയരാജനും രാജേഷും കേട്ടു എന്നുമാണ് കുറ്റാരോപണം. അതിനാണ് മൂന്നുവട്ടം വിളിച്ചുവരുത്തി ചോദ്യംചെയ്യല്‍ പ്രഹസനം നടത്തി വലതുപക്ഷമാധ്യമങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യമായ നാടകമാടി ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്."
-ദേശാഭിമാനി

സി പി ഐ എമ്മിനെ കുടുക്കാനുള്ള അമിതാവേശവും രാഷ്ട്രീയ സമ്മർദ്ദവും വിഡ്ഡിത്തരങ്ങളും എല്ലാം മൂലം ടി പി കേസ് ഒരു വഴിക്കായി..നെയ്യാറ്റിൻകര കഴിഞ്ഞതോടെ അത് തണുത്തുറഞ്ഞു...കൊലപാതകത്തിനു ഉപയോഗിച്ച ആയുധങ്ങൾ പോലും പ്രതികളെക്കൊണ്ട് എടുപ്പിക്കാതെ മണ്ടത്തരം കാണിച്ച പോലീസിന്റെ ആവേശം മൂലവും അമിത സമ്മർദ്ദവും മൂലം ടി പി കേസിൽ ശരിക്കുള്ള അന്വേഷണം നടക്കുകയോ പ്രതികൾ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്ന ഒരു സാഹചര്യം ഇല്ലാതായിരിയ്ക്കുകയാണു.


അപ്പോൾ പിന്നെ പുതിയത് എന്തെങ്കിലും ഉണ്ടാക്കണമല്ലോ..അതിനും അരങ്ങൊരുങ്ങിയിരിയ്ക്കുന്നു..

അയാൾക്ക് ഫോൺ വിളിച്ചു എന്ന് ഈ പ്രതി പറഞ്ഞു, ഈ പ്രതി ഉണ്ടെന്ന് ആ പ്രതി പറഞ്ഞു എന്ന രീതിയിലാണു കേസന്വേഷണം...കൂട്ടുപ്രതി മറ്റൊരു പ്രതിയ്ക്കെതിരെ നൽകുന്ന മൊഴി ഒരു കോടതിയും തെളിവായി സ്വീകരിയ്ക്കില്ല.അതിനു ആ പ്രതിയ്കെതിരെ പ്രത്യേകം തെളിവ് വെറേ കൊണ്ടു വരണം..
-Sunil Krishnan


അന്വേഷണ ഉദ്യോഗസ്ഥന്‍ പത്രക്കാരെ സ്ഥിരമായി ബന്ധപ്പെട്ടു കൂടിയാലോചനകള്‍ നടത്തിയാണ് (അതും മുവ്വായിരത്തിലധികം തവണ) അറസ്റ്റ് ഉള്‍പ്പടെ ടി.പി വധക്കേസില്‍ നടത്തിയിരുന്നത്. ഇതോടെ ടി.പി വധത്തിന്റെ കാറ്റ് പോയി. ഇനി ഒരു കോടതിയിലും ഈ കേസ് നിലനില്‍ക്കാന്‍ പോണില്ല. അത് പോലെ തന്നെയാണ് ഈ ശുക്കൂര്‍ വധവും. അതിനുള്ള കാരണം സുനിലേട്ടന്‍ പറഞ്ഞത് മോളില്‍ എഴുതിയിട്ടുണ്ട്. അങ്ങനെ യഥാര്‍ത്ഥ പ്രതികളെ പിടിക്കാനോ അവര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനോ ഒന്നും അല്ലല്ലോ ആര്‍ക്കും താല്പര്യം. എന്തെങ്കിലും പറഞ്ഞു പുകമറ സൃഷ്ടിക്കുക, അതുവഴി സി.പി.എം നേതാക്കളെ കുറെ ചീത്ത വിളിക്കുക, അത് കുറെ പേര്‍ എഫ്.ബിയിലും മാറ്റും ഷെയര്‍ ചെയ്തു അവരുടെ ചൊറിച്ചില്‍ തീര്‍ക്കുക, ഇതുവഴി ഊ.ഡി.എഫ് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങലെപ്പറ്റി ഉള്ള ചര്‍ച്ചകള്‍ (അവിടെ കറന്റ് ബില്‍ വന്നില്ലല്ലോ അല്ലെ?) ഇല്ലാതാക്കുക എന്നതിനപ്പുറം വേറെ കാര്യമൊന്നും ഇതിലില്ല. ലാവ്ലിന്‍ കേസ്, മുത്തൂട്ട്‌ കേസ്, മറ്റേ കേസില്‍ വി.ഐ.പി എന്നിങ്ങനെ ഗ്യാസ് പോയ കുറെ കേസുകളുടെ പിന്തുടര്‍ച്ച തന്നെ. ഈ ചീള് നമ്പരുകളൊന്നും നിങ്ങള്ക്ക് ഇപ്പോഴും മനസിലാവുന്നില്ലെങ്കില്‍ അത് വേറെ ആരുടേയും കുറ്റമല്ല.

' Being specifically asked, I say that, I dont have any evidence with me to point forwards the said allegations.'ഇതാണ് ക്രൈം നന്ദകുമാര്‍ ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ടു സി.ബി.ഐ-ക്ക് നല്‍കിയ മൊഴി. അതായത് താന്‍ പറഞ്ഞ ആരോപങ്ങള്‍ക്കൊന്നും യാതൊരു തെളിവും തന്റെ കയ്യില്‍ ഇല്ല എന്നും അതൊക്കെ ചുമ്മാ എയറിലേക്ക് വിടുകയായിരുന്നു എന്നും. എല്ലാ പത്രങ്ങളും ലാവ്ലിന്‍ കേസില്‍ ആധാരമാക്കിയത് ക്രൈമില്‍ വന്ന റിപ്പോര്‍ട്ടുകള്‍(ഇപ്പൊ അത് നുണകള്‍ എന്നതിനുള്ള പര്യായം ആണത്രേ!) ആണെന്നും ഓര്‍ക്കുക. ടി.പി കേസിലും മറ്റും നമ്മുടെ പത്രങ്ങളും ചാനലുകളും ഇപ്പോള്‍ എഴുതിയും ചര്‍ച്ചിച്ചും കാലം കഴിക്കുന്ന ഒന്നിനും ഈ ക്രൈം റിപ്പോര്‍ട്ടുകളെക്കാള്‍ ഒരു വിലയും ഇല്ല എന്നും അറിയുക.


കിളിരൂര്‍ കേസില്‍ സി.പി.എം നേതാക്കളുടെ പേര് പറഞ്ഞാല്‍ ഒരു കോടി രൂപ തരാം എന്ന് ക്രൈം നന്ദകുമാര്‍ ലതാ നായര്‍ക്കു വാഗ്ദാനം ചെയ്തു എന്നാ സി.ബി.ഐ റിപ്പോര്‍ട്ട്‌ വന്നത് കഴിഞ്ഞ ആഴ്ചയാണ്.' Being specifically asked, I say that, I dont have any evidence with me to point forwards the said allegations.' ഇത്രെയേ ഉണ്ടാവൂ കാര്യത്തോടടുക്കുമ്പോള്‍ നമ്മുടെ പത്രക്കാര്‍ക്കും പറയാനുണ്ടാവുക. ഗ്രഹണത്തിനും ഒരു സമയമുണ്ട്. അത് കഴിഞ്ഞാല്‍ സത്യത്തിനു പുറത്തുവന്നെ കഴിയൂ.

ജയരാജന്‍ പാര്ട്ടിക്കാരനായത് കൊണ്ട് മാത്രമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്, അതും കാര്യമായ തെളിവൊന്നും ഇല്ലാതെ, എന്നാണു സത്യം. മുപ്പത്തിഎട്ടാം പ്രതി ആണ് ജയരാജന്‍. വേറൊരു കേസില്‍ ആറാം പ്രതി ആയ ഒരാള്‍ എം.എല്‍.എ ആയി കറങ്ങി നടപ്പുണ്ട്, നമ്മടെ ബഷീരിക്ക. എന്തെ ആരും തോടാത്തത്? ആറിനേക്കാള്‍ വലുതാണ്‌ മുപ്പത്തെട്ടു എന്നതാണാ ലോജിക്ക്? ഗണ്‍ മാന് തോക്ക് തന്നത് കാണാന്‍ അല്ല വെടിവെക്കാന്‍ ആണ് എന്നും ജഡ്ജിക്ക് കോഴ കൊടുത്തത് നേരിട്ട് കണ്ടു എന്നും പറഞ്ഞ സുധാരകര്‍ജി ഇപ്പോഴും ആരും തൊടാതെ മസിലും പെരുപ്പിച്ചു നടക്കുന്നു.

പിന്നെ ഇടതുപക്ഷത്തിനെതിരെ പലതരത്തിലുള്ള നുണകളും അവ വെച്ചുള്ള ദ്രോഹങ്ങളും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. അതൊക്കെ പിന്നീട് പൊട്ടിപ്പൊളിഞ്ഞു പോവുകയും ചെയ്തിട്ടുണ്ട്. അതാണ്‌ മുകളില്‍ വിശദമാക്കിയത്. എല്ലാരെയും എല്ലാക്കാലത്തും പറ്റിക്കാന്‍ ആര്‍ക്കും കഴിയില്ല. ഈ നുണ പ്രചാരണങ്ങളുടെ പൊള്ളത്തരം എല്ലാവരും മനസിലാക്കുക തന്നെ ചെയ്യും.കോടതിയില്‍ തീര്‍ച്ചയായും പോകുന്നുണ്ട്, ഈ കള്ളക്കെസുകളെല്ലാം ഓരോന്നായി പോളിയുന്നും ഉണ്ട്. എന്നാല്‍ പ്രച്ചണ്ഡമായ നുണപ്രചാര വേലകളെ അതിജീവിക്കാന്‍ അത് മാത്രം പോര. അതിനുള്ള പോരാട്ടം തുടര്‍ന്ന് കൊണ്ടിരിക്കും. 

നമ്മുടെ പൊതുമുതല്‍ കൊള്ളയടിക്കുന്നതും വിറ്റുതുലക്കുന്നതും വിലക്കയറ്റവും പെട്രോള്‍-വൈദ്യുതി വിലക്കയറ്റവും ഒന്നും ഒരു അക്രമമായി തോന്നാത്തതും ഹര്‍ത്താലിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം 'അക്രമം' ആയി തോന്നുന്നതും ചെയ്യുന്നതിലെ രാഷ്ട്രീയം അത്ര നിഷ്കളങ്കമല്ല. These false accusations and arrests are the ways to prevent people from asking the right questions, talking about the right subjects, seeing the right things, hearing the things that needs to be heard. Today's Harthal and protests are done to let people know about this. It's not only about an arrest, try to see the larger picture.

(ഫെയ്സ്ബുക്കില്‍ പലയിടത്തുമായി ഇട്ട കമന്റുകളില്‍ നിന്ന്)


ശനിയാഴ്‌ച, ഓഗസ്റ്റ് 13, 2011

നൂറുദിന കര്‍മ്മപരിപാടി: കുഞ്ഞൂഞ്ഞു വഹ..

അധികാരമേറ്റിട്ട് നൂറു ദിവസം തികഞ്ഞിട്ടില്ല. നൂറു ദിവസം തികക്കുമെന്ന കാര്യം തന്നെ ഉറപ്പില്ല. പക്ഷെ അതിവേഹം ബഹുദൂരം ഇതിനകം ശ്രീ ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഓടിതള്ളികഴിഞ്ഞു. അതു മുയുമന്‍ ഒന്ന് സ്മരിചില്ലേല്‍ പിന്നെ എന്തര് മലയാളി. പ്രത്യേകിച്ച് ഈ സര്‍ക്കാര്‍ ഇപ്പം വീഴും ഒന്ന് പുടി ഇല്ലാത്ത ഈ സമയത്ത് ‍...

ഒന്ന്) അതിവേഗം, ബഹുദൂരം എന്ന് പറഞ്ഞപ്പോള്‍ ഇത്രയും വിചാരിച്ചില്ല. വോട്ടെണ്ണി അങ്ങട് കഴിഞ്ഞതെ ഉള്ളു. അപ്പഴേക്കും വന്നു വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് കോടതിയില്‍, ഉമ്മന്‍ ചാണ്ടിക്ക് പമോലീന്‍ എന്തെരാണ്‌ എന്ന് പോലും അറിയില്ല എന്ന്. അതീ കോടതി തള്ളി എന്നത് നേര് തന്നെ. അതീ കോടതിക്ക് നടപടിക്രമം ഒന്ന് വലിയ പുടി ഇല്ലാത്തത് കൊണ്ടാ എന്ന് കോണ്ഗ്രസ്. അതൊക്കെ നമ്മുടെ ഹസ്സന്‍ സാറിനോട് ഒന്ന് ചോദിച്ചിരുന്നേല്‍ പുള്ളി പറഞ്ഞു കൊടുക്കത്തില്ലായിരുന്നോ അതൊക്കെ. പിന്നെ എന്തരിനാണ് ഹസ്സന്‍ റിപ്പോര്‍ട്ടറിലെ ചര്‍ച്ചയില്‍ വേണുവിന്റെ മുന്നിലിരുന്നു വെള്ളം കുടിച്ചു ജബ ജബ അടിച്ചതെന്നു ചോദിച്ചാല്‍ അതുപിന്നെ....

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഭരണത്തിലേറി മൂന്നുമാസം തികയുന്നതിനു മുന്‍പ് മുഖ്യമത്രിയുടെ രാജി ആവശ്യം നാല് കോണില്‍ നിന്നും ഉയരുന്നു. കുഞ്ഞൂഞ്ഞിനിട്ടു പണി തരാന്‍ ചെന്നിയണ്ണന്‍ മുസ്തഫയെ ഇറക്കി കളിച്ചതാണെന്നു ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം. (അങ്ങനേലും പുള്ളിയെക്കൊണ്ട്‌ കേരളത്തിന്‌ ഒരു പ്രയോജനം ഉണ്ടായല്ലോ, സന്തോഷം). പണ്ട് കുഞ്ഞൂഞ്ഞു കരുണാകരനും അന്തോണിച്ചനും പണിഞ്ഞു. ഇപ്പൊ അതുപോലെ തിരിച്ചു കിട്ടുന്നു. അത്രേം കരുതിയാ മതി. ഉമ്മന്‍ ചാണ്ടിയാണോ ചെന്നിത്തലയാണോ എന്ന ചോയ്സ് മലയാളിക്ക് മുല്ലപ്പെരിയാര്‍ പൊട്ടുന്നതാണോ ലോകാവാസാനാമാണോ നല്ലത് എന്നത് പോലെയേ ഉള്ളു എന്ന് ബെര്‍ളി. 

രണ്ട്) എ -ക്ലാസ് പിള്ള അദ്ദേഹത്തെ ആദ്യം പരോളില്‍ ഇറക്കി. പിന്നേം ഇറക്കി. അനുവദിച്ചിട്ടുള്ള പരോളില്‍ നാല്പത്തഞ്ചു ദിവസം അധികം. ഇനി പരോള്‍ കിട്ടാന്‍ വകുപ്പ് അങ്ങു പുതുപ്പള്ളീനു കൊണ്ട് വരേണ്ടി വരും. അപ്പഴാണ് ഇരുമ്പഴിയെണ്ണി എണ്ണി ആണെന്ന് തോന്നുന്നു പിള്ളേടെ മേത്ത് ഇരുമ്പിന്റെ അംശം കൂടീന്നു ഒരു റിപ്പോര്‍ട്ട് കിട്ടി. പിന്നൊന്നും നോക്കീല, പരോള്‍ കഴിഞ്ഞു തിരിച്ചു വന്നെന്റെ അന്ന് തന്നെ പിള്ളയെ 'കിംസ്'-ലോട്ട് അയച്ചു; അതും ഫൈവ് സ്റ്റാര്‍. പൂജപ്പുരയില്‍ നിന്നും കിംസിലെക്കുള്ള ദൂരമായിരിക്കും ഈ 'സമദൂരത്തിലെ ശരിദൂരം'.

മൂന്ന്) അടൂര്‍ പ്രകാശിന്റെ പേരിലുള്ള റേഷന്‍ കട ക്രമക്കേട് വിജിലന്‍സ് അന്വേഷണം ഒരു വഴിക്കാക്കി. അന്ന് പ്രകാശ് ചെയ്തതിനേക്കാള്‍ വളരെ മെച്ചപ്പെട്ട രീതിയില്‍ ജേക്കബിന്റെ മോന്‍ തന്നെ നേരിട്ട് ഇപ്പൊ റേഷന്‍ കട കൊടുക്കാനുള്ള ഇടവാട് നടത്തുന്നു. ഫയങ്കര പുരോഗതി. അതിന്റിടയ്ക്ക് ആ കൈരളിക്കാര് ജേക്കബ് ഗ്രൂപ്പ് നേതാവ് ഈപ്പന്‍ ഇതിനായി കൈക്കൂലി വാങ്ങുന്നത് ഒളിക്യാമറയില്‍ പുടിച്ചു. ചാനലുകാരു കൂടുതലും നമ്മുടെ ആളുകളായത് കൊണ്ട് അവര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല, ഫാഗ്യം. ഈപ്പനെ നമ്മല്പ്പഴെ സസ്പെന്‍ഡ് ചെയ്ത് കൈ കഴുകി.
 

നാല്) ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന സ്വകാര്യ പ്രാക്ടീസ് എടുത്തു കളയാന്‍ ഒന്ന് നോക്കി. അതിനായി സാമാന്യം നല്ല രീതിയില്‍ പിരിവും നടന്നു. പക്ഷെ ആ ഇടതന്മാര് തമ്മസിക്കണ്ടേ?

അഞ്ച്) ഐസ് ക്രീം....

ആറ്) അഞ്ഞൂറ്റിമുപ്പതു അണ്‍എയ്ഡഡ്  സ്കൂളുകള്‍ക്ക് അംഗീകാരം കൊടുത്തു പൊതുവിദ്യാലയങ്ങളെ ഒരു വഴിക്കാക്കാന്‍ തീരുമാനിച്ചു. ആ ഇടതന്മാരും സാറന്മാരും എന്തിനു കെ.എസ്.യു വരെ എതിര്‍ത്തത് കാരണം തല്ക്കാലം അതു പരണത്തു വെച്ചു.

ഏഴ്) മാനേജ്മെന്റുകള്‍ ചോദിച്ചത് പോലെ +2  സീറ്റുകള്‍ അനുവദിച്ചു. അടുത്തുള്ള സര്‍ക്കാര്‍ സ്കൂളൊക്കെ അങ്ങനേലും ഒന്ന് പൂട്ടട്ടെ. ഓണപ്പരൂഷ നടത്താന്‍ അവസാനനിമിഷം തീരുമാനിച്ചു വിദ്യാഭ്യാസ കലണ്ടര്‍ മുഴുവന്‍ അവതാളത്തിലാക്കി.


എട്ട്) ഇഷ്ടമല്ലാത്ത ജീവനക്കാരേം പോലീസുകാരേം തോന്നിയിടതോട്ടൊക്കെ സ്ഥലം മാറ്റി. പലരും ഇപ്പോഴും കേരളത്തിന്റെ വിരിമാറിലൂടെ തലങ്ങും വിലങ്ങും ഓടുന്നു.

ഒന്‍പത്) ഇതിനിടേല്‍ കുഞ്ഞാലിക്കുട്ടി, ബഷീര്‍, ആര്യാടന്‍, ചെര്‍ക്കളം മുതലായ മഹാന്മാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. ഇനി അതിനേം ഒരു വഴിക്കാക്കണം.


പത്ത്) ഏതാണ്ടെല്ലാ നിയമനങ്ങളും വിവാദമാക്കി (ഇതൊക്കെ എങ്ങനെ സാധിക്കുന്നു!). അര്‍ഹതയില്ലാത്തവരെ നിയമിച്ചു എന്നത് തന്നെ പ്രശ്നം. എന്താനിവര്‍ക്ക് ഒരു അര്‍ഹതക്കുറവു എന്ന് ഞാനുറക്കെ ചോദിക്കുകയാണ്. റിട്ടയേഡ് സ്കൂള്‍ അധ്യാപകനെ വി.സി ആക്കുന്നത് ഒരു തെറ്റാ?  സ്പെക്ട്രം കേസിലും നീര റാടിയ ടേപ്പിലും ഒക്കെ ഉള്ള തരുണ്‍ ദാസിനെക്കാള്‍ അര്‍ഹതയുള്ള ഒരാളെ ആസൂത്രണ കമ്മീഷനില്‍ അംഗമാക്കാന്‍ കഴിയോ? പറയൂ  പറയൂ....

പതിനൊന്ന്) അഞ്ചാം മന്ത്രി അഥവാ കുഞ്ഞാപ്പയുടെ വിക്രിയകള്‍...

പന്ത്രണ്ട്) കാസര്ഗോടത്തെ അക്രമം അനെഷിക്കുന്ന കമ്മീഷന്‍ ലീഗിനെതിരെ തെളിവുകള്‍ കണ്ടെത്തി. ഒട്ടും താമസിച്ചില്ല, കമ്മീഷനെ അങ്ങു പിരിച്ചു വിടാന്‍ തീരുമാനിച്ചു. പക്ഷെ ഇപ്പൊ കമ്മീഷന്റെ കണ്ടെത്തലോക്കെ പുറത്തു വന്നു ആകെ നാറി.

പതിമൂന്ന്) ബസ്‌ ചാര്‍ജ്ജില്‍ സാമാന്യം നല്ല വര്‍ദ്ധന വരുത്തി. കറണ്ടു ചാര്‍ജ്ജ്, പാല്‍ വില തുടങ്ങിയവയില്‍ സാമാന്യം നല്ല രീതിയില്‍ തന്നെ വര്‍ദ്ധന വരുത്തി സമ്പദ്‌ വ്യവസ്ഥയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതായിരിക്കും.

പതിനാല്) എന്ടോസള്‍ഫാന്‍ കമ്പനികള്‍ക്ക്‌ വേണ്ടി വാദിക്കാന്‍ കോണ്ഗ്രസ് വക്താവ് സിന്ഗ്വി തന്നെ ഹാജരായി. താന്‍ വാദിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ നയമാണെന്നും സിന്ഗ്വി. ജൂണില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ കാസര്ഗോഡത്തെ  പ്രശ്നങ്ങള്‍ എന്ടോസള്‍ഫാന്‍ മൂലമല്ല എന്ന് വാടിച്ചതിനു തെളിവുകള്‍ പുറത്തു വന്നു. എന്ടോസള്‍ഫാന്‍ ബാധിത മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വെച്ചിരുന്ന മുഹമ്മദ്‌ അഷീലിനെപ്പോലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

ഇതൊന്നും പോരാഞ്ഞിട് മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം. ആഭ്യന്തര വകുപ്പ് കൂടി ഫരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ തെളിവ് കണ്ടത്താന്‍ കപ്പാസിറ്റി ഉള്ള ഒരു പോലീസുകാരനെ കണ്ടിട്ട് മരിച്ചാ മതി....



ശുഭം?
മംഗളം??

അനൂപ്‌ കിളിമാനൂര്‍

Related Posts:

മുഖ്യനോട് ചോദിക്കാം...

അഴിമതിക്കെതിരെ പോരാടുക, വോട്ടിലൂടെ...

എന്നാലും ഐസക്കേ, ചെന്നിത്തലയോട് ഈ ചതി വേണ്ടായിരുന്നു...

 

കാര്‍ട്ടൂണ്‍: ദേശാഭിമാനി 

 

ഞായറാഴ്‌ച, ജൂൺ 05, 2011

ചില ഫൈവ് സ്റ്റാര്‍ സത്യാഗ്രഹ പരീക്ഷണങ്ങള്‍...!!!

 
അങ്ങനെ ആ സത്യാഗ്രഹത്തിന്റെ(എന്തരോ എന്തോ?) കാര്യത്തില്‍ തീരുമാനമായി. പാത്രിരാത്രി പോലീസിനെ വിട്ടു പുള്ളിയെ അറസ്റ്റ് ചെയ്തു. കിടന്നുറങ്ങിയവരെ തല്ലിയോട്ടിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിഡ്ഢിയായ സര്‍ക്കാര്‍ ആണ് ഇതെന്ന് ഇന്നലെ തെഹല്കയിലെ ഒരു ചേച്ചി ഒരു ചാനലില്‍ വന്നു പറഞ്ഞപ്പോള്‍ എനിക്ക് അത്ര  ബോധ്യം വന്നില്ല. എന്നാല്‍ ഇപ്പോള്‍ നല്ല ബോധ്യമായി. മൂന്ന് മാസം മുന്‍പേ ബാബ രാംദേവ് ഈ സമരത്തിനുള്ള കാമ്പെയ്ന്‍ തുടങ്ങിയിരുന്നു. അപ്പോഴൊക്കെ ഈ സര്‍ക്കാര്‍ എവിടെയായിരുന്നു? യോഗാഭ്യാസത്തിന്റെ പേരില്‍ പുള്ളി ഈ മൈതാനം ബുക്ക്‌ ചെയ്തപ്പോള്‍ ഈ സര്‍ക്കാര്‍ എവിടെയായിരുന്നു? എന്നിട്ട് ബാബാ രാംദേവ് ഡല്‍ഹിയില്‍ വന്നിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ നാല് ക്യാബിനറ്റ് മന്ത്രിമാരെ വിട്ടു. ദിഗ്വിജയ് സിംഗ് ഒഴികെ വേറെ ഒരു നേതാവും ഇയാള്‍ക്കെതിരെ രംഗത്തുവരാന്‍ തയാറായില്ല. ഒടുവില്‍ ഈ മനുഷ്യന് അനാവശ്യമായി കുറച്ചു മൈലേജ് ഉണ്ടാക്കിക്കൊടുക്കാന്‍ ഒരു മിഡ്-നൈറ്റ് ഡ്രാമയും.

ഇവിടെ നാം പരിഗണിക്കേണ്ടത് രണ്ട് വിഷയങ്ങളാണ്. ഒന്ന് ഇങ്ങനെ സത്യാഗ്രഹങ്ങള്‍ നടത്തിയത് കൊണ്ട് എന്തെങ്കിലും പ്രയോജനം നമ്മുടെ നാടിനോ നാട്ടാര്‍ക്കോ ഉണ്ടോ എന്നത്. (പന്തല് പണിക്കാരുടെ കാര്യമല്ല പറഞ്ഞത്, അവര്‍ക്ക് ചാകരയല്ലേ). പിന്നൊന്ന് ഇങ്ങനൊരു സത്യാഗ്രഹം നടത്താന്‍ രാംദേവിന് അര്‍ഹതയുണ്ടോ എന്ന കാര്യം. വളരെകുറച്ച് കാലം കൊണ്ട് ആയിരക്കണക്കിന് കോടി രൂപയുടെ സമ്പാദ്യം ഈ പുള്ളി ഉണ്ടാക്കിക്കഴിഞ്ഞു. സ്വന്തമായി ഒരു ദ്വീപും ഒരു പ്രൈവറ്റ് ജെറ്റുമുള്ള ഈ സന്യാസി(തള്ളേ!) എവിടെപ്പോയാലും താമസം പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ്. മൊബൈലില്‍ സംസാരിച്ചു കൊണ്ട് ഈ കാഷായ വസ്ത്രധാരി സ്വന്തം വിമാത്തില്‍ കയറുന്ന രംഗം ഒന്ന് കാണേണ്ടത് തന്നെയാണ്. 'ഐറണി' എന്താണ് എന്ന് എന്തെങ്കിലും സംശയമുള്ളവര്‍ക്ക് ഇതു കണ്ടാല്‍ അപ്പോതന്നെ കാര്യം പിടികിട്ടും. സത്യാഗ്രഹം നടത്തുമ്പോള്‍ പുള്ളി മുന്നോട്ട് വെച്ച ആവശ്യങ്ങളും പുള്ളിയുടെ പൂര്‍വ്വകാല ചെയ്തികളും ഒന്ന് താരതമ്യം ചെയ്യുക രസാവഹം ആയിരിക്കും. ഒരു കാര്യം എല്ലാ വര്‍ഷവും എല്ലാ ഇന്ത്യന്‍ പൌരന്മാരും അവരുടെ സ്വത്തു വെളിപ്പെടുത്തണം എന്നതാണ്. ഇതെഴുതുന്ന നിമിഷം വരെയും സ്വന്തം സ്വത്തുവിവരവും അതിന്റെ സോഴ്സും ഈ മനുഷ്യന്‍ വെളിപ്പെടുത്തിയിട്ടില്ല. കോടികള്‍ ചെലവഴിഞ്ഞു നിര്‍മ്മിച്ച എയര്‍ കണ്ടീഷന്‍ഡ് സത്യാഗ്രഹപ്പന്തലിലും മറ്റും ചിലവഴിച്ച തുകയുടെ ഉറവിടവും വെളിപ്പെടുത്തിയിട്ടില്ല. ഈ പഞ്ചനക്ഷത്ര സത്യാഗ്രഹം എന്ന ഉടായിപ്പിനായി വന്‍തോതില്‍ പണപ്പിരിവ് നടന്നിരുന്നു. അതിന്റെ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന രണ്ട് വ്യക്തികളില്‍ നിന്ന് ബാബ ഈ അഴിമതി വിരുദ്ധ സത്യാഗ്രഹ റിയാലിറ്റി ഷോക്കായി പണം വാങ്ങിയതായി ദിഗ് വിജയ്‌ സിംഗ് പറയുകയുണ്ടായി. കോണ്ഗ്രസ് പാര്‍ട്ടി ചെയ്യേണ്ടിയിരുന്നത് ഇതു പോലെ ഈ ബാബയുടെ തനിനിറം പുറത്തു കാട്ടുകയായിരുന്നു. എന്നാല്‍ അവര്‍ ചെയ്തത് ക്യാബിനറ്റ് മന്ത്രിമാരെ ഈ ബാബയെ സ്വീകരിക്കാന്‍ അയക്കുകയായിരുന്നു. കുറ്റം പറയാന്‍ പറ്റില്ല, 'അഴിമതിക്കെതിരെ' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്ക  കോണ്ഗ്രസ് നേതാക്കളുടെയും ചങ്കിടിച്ചു തുടങ്ങുകയല്ലേ. 


 
പിന്നെ പുള്ളിയുടെ ഒരാവശ്യം തൊഴിലാളികളുടെ വേതനം ഏകീകരിക്കുക എന്നതാണ്. കുറച്ചു കാലം മുന്‍പ് ഇതേ ബാബയുടെ ആയുര്‍വേദ നിര്‍മ്മാണ ഫാക്റ്ററിയില്‍ ഒരു സമരം നടന്നിരുന്നു. തുച്ഛമായ വേതനത്തിന് ജോലി ചെയ്തിരുന്ന അവിടത്തെ തൊഴിലാളികള്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടുകൊണ്ട്. എന്നാല്‍ സമരം ചെയ്ത എല്ലാ തൊഴിലാളികളെയും പിരിച്ചു വിടുകയാണ് ബാബ ചെയ്തത്. പി.എഫ് പോലുള്ള അടിസ്ഥാന അവകാശങ്ങള്‍ ഇപ്പോഴും ഈ മനുഷ്യന്റെ ഫാക്ടറികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നില്ല. അപ്പോഴാണ്‌ ഇന്ത്യയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കുമായി ബാബാ വാദിക്കുന്നത്. ഫാക്ടറിയെപ്പറ്റി പറയുമ്പോള്‍ ബാബാ നിര്‍മ്മിച്ച്‌ നല്‍കുന്ന ആയുര്‍വേദ(?) മരുന്നുകളെപ്പറ്റി പരാമര്‍ശിക്കാതെ പോകാന്‍ കഴിയില്ല. സ്വവര്‍ഗ്ഗ ലൈംഗികത ചികിത്സിച്ചു മാറ്റേണ്ട രോഗം ആണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഈ ബാബാ. അതിനുതുടങ്ങി എയ്ഡ്സിനു വരെ സ്വന്തമായി മരുന്ന് നിര്‍മ്മിച്ച്‌ കൊടുക്കുന്നണ്ട് ഈ ബാബാ. പിന്നെ കൂടുതലൊന്നും പറയണ്ടല്ലോ. (നോബല്‍ സമ്മാനം കൊടുക്കുന്നവര്‍ ഇതൊന്നും കാണുന്നില്ലേ?) ബാബാ നിര്‍മ്മിച്ച്‌ നല്‍കുന്ന മരുന്നുകളില്‍ മൃഗങ്ങളുടെ അംശം കലര്‍ന്നിട്ടുന്ടെന്നും മനുഷ്യന്റെ തലയോട്ടി പൊടിച്ചു ചേര്‍ക്കാറുണ്ടെന്നും സി.പി.എം നേതാവ് വൃന്ദാ കാരാട്ട് ഒരു പരാതി നല്‍കിയിരുന്നു. ലാബില്‍ നടന്ന ടെസ്റ്റുകളില്‍ ഈ പരാതി ശരിയാണ് എന്ന് തെളിഞ്ഞിട്ടുണ്ട് എന്നും ഓര്‍ക്കുക. 

പിന്നൊന്ന് അഴിമതി നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നതാണ്. ഗോവധത്തിനു വധശിക്ഷ നല്‍കണമെന്ന് മുന്‍പ് ആവശ്യപ്പെട്ടിട്ടുള്ള വീരനാണ് ഈ ബാബാ. അപ്പൊ ഇതൊക്കെ പ്രതീക്ഷിക്കാവുന്നതാണ്. വധശിക്ഷയും അഹിംസയും തമ്മില്‍ എന്തരാണ് ബന്ധം എന്ന് മാത്രം ആരും ചോദിക്കരുത്. സത്യാഗ്രഹം നടത്തുന്ന രീതി മാത്രമല്ല, ആവശ്യങ്ങളും പരിഗണിച്ചു വേണം ഒരു സമരം സമാധാനപരമാണോ എന്ന് തീരുമാനിക്കാന്‍ എന്ന് മാത്രമേ എനിക്ക് ഈ കാര്യത്തില്‍ പറയാനുള്ളൂ. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഉള്‍പ്പെട്ട ഋതംബരയെപ്പോലുള്ളവര്‍ ബാബയുമായി വേദി പങ്കിട്ടതും യാദൃശ്ചികം അല്ല. സംഘ പരിവാരുമായി ബാബയ്ക്കുള്ള ബന്ധം അത്രവലിയ രഹസ്യമൊന്നുമല്ല. ഈ നിരാഹാരത്തിനുള്ള പ്ലാനുകള്‍ തയ്യാറായത് തന്നെ ആര്‍.എസ്.എസ്സിന്റെ ഓഫീസുകളിലാണ് എന്നും കേള്‍ക്കുന്നു. അഴിമതിക്കെതിരെ ഒരു സമരവുമായി രംഗത്ത്‌ വരാന്‍ ബി.ജെ.പിയ്ക്കും സംഘപരിവാറിനും ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്. അങ്ങനെ വന്നാല്‍ പഴയ ശവപ്പെട്ടി കുംഭകോണം മുതല്‍ കര്‍ണ്ണാടകയില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന യെദ്യൂരപ്പ സര്‍ക്കാരിന്റെ പരാക്രമങ്ങള്‍ക്ക് വരെ മറുപടി പറയേണ്ടി വരും. ഇതാവുമ്പോ അങ്കവും കാണാം, താളിയും ഓടിക്കാം. അതിനു കേന്ദ്രം ഭരിക്കുന്നവരുടെ മണ്ടത്തരങ്ങള്‍ നല്ല സഹായവുമായി.  സംഘപരിവാരുമായുള്ള ഈ പരസ്യമായ ബാന്ധവം അണ്ണാ ഹസാരയുടെ സമരത്തിന്‌ പിന്തുണയുമായി വന്നവരെപ്പോലും ഈ സമരത്തില്‍ നിന്ന് അകറ്റി. എന്നാല്‍ സര്‍ക്കാരിന്റെ ഈ പോലീസ് നടപടി ഇതുപോലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പിന്നിലേയ്ക്ക് മാറ്റപ്പെടാനെ ഉപകരിക്കൂ എന്നതാണ് ഏറ്റവും ദുഖകരമായ കാര്യം. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുന്‍ എഡിറ്റര്‍ വര്‍ഗ്ഗീസ് ചോദിച്ച ഈ ചോദ്യം ഇവിടെയാണ്‌ പ്രസക്തമാകുന്നത്,
"How many Ramdevs make one Gandhi?"

ജനാധിപത്യത്തില്‍ ഇങ്ങങ്ങനെയുള്ള സത്യാഗ്രഹങ്ങള്‍ക്കുള്ള ഇടം എന്ത് എന്ന ചോദ്യം സ്വാതന്ത്ര്യം ലഭിച്ച അവസരത്തില്‍ത്തന്നെ ഉയര്‍ന്നിരുന്നു. ഇത്തരം സത്യാഗ്രഹങ്ങളില്‍ നിന്ന് പൗരന്മാര്‍ വിട്ടുനില്‍ക്കണം എന്നും നിയമവ്യവസ്ഥിതിയെ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് എന്നും അംബെദ്കര്‍ പറയുകയുണ്ടായി. എന്നാല്‍ നമ്മുടെ രാജ്യത്ത് പരിപൂര്‍ണ്ണമായ ഒരു ജനാധിപത്യം  നിലനില്‍ക്കാത്തിടത്തോളം കാലം ചിലപ്പോള്‍ ഇങ്ങനെയുള്ള സമരമുറകള്‍ ആവശ്യമായി വരും. ഇറോം ഷര്‍മിള പത്ത് വര്‍ഷമായി നടത്തുന്ന ഉപവാസം തന്നെ ഉദാഹരണം. എന്നാല്‍ പ്രശ്നങ്ങളില്‍ നിന്ന് മുതലെടുപ്പ് നടത്തി രാഷ്ട്രീയനേട്ടം കൊയ്യാനും സര്‍ക്കാരിനെതന്നെ ബ്ലാക്ക്മെയ്ല്‍ ചെയ്തു സ്വന്തം ആവശ്യങ്ങള്‍ നേടാനും അതുപയോഗിക്കപ്പെടുന്നത് തീര്‍ച്ചയായും എതിര്‍ക്കപ്പെടെണ്ടതാണ്. അഴിമതി, കള്ളപ്പണം, കര്‍ഷക ആത്മഹത്യ എന്നിങ്ങനെ നാം ചുറ്റും കാണുന്ന ദുരന്തങ്ങള്‍ യഥാര്‍ഥത്തില്‍ രോഗമല്ല, മറിച്ചു ഒരു രോഗത്തിന്റെ ലക്ഷണങ്ങള്‍ മാത്രമാണ് എന്ന് നാം മനസിലാക്കണം. നവ ഉദാരവല്‍ക്കണത്തിന്റെ കൂടപ്പിറപ്പുകള്‍ ആണ് ഇവയെല്ലാം. ചികിത്സ വേണ്ടത് ലക്ഷണങ്ങള്‍ക്കല്ല, മറിച്ചു രോഗത്തിനാണ്‌. ലക്ഷണങ്ങള്‍ക്ക് ഈ നിരാഹാരം പോലുള്ള ചികിത്സ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതു രോഗത്തെ കൂടതല്‍ വഷളാക്കുകയെ ഉള്ളൂ. 1991-ല്‍ മനമോഹനനും നരസിംഹറാവുവും ചേര്‍ന്ന് നടപ്പിലാക്കിയ നവ ഉദാരവല്‍ക്കരണനയങ്ങളാണ് മുകളില്‍ പറഞ്ഞ മൂന്ന് കാര്യങ്ങളെയും ഇത്ര തീവ്രമാക്കി മാറ്റിയത്. അതിനുമുന്‍പ്‌ അഴിമതി ഇല്ലായിരുന്നു എന്നല്ല, എന്നാല്‍ ഈ പുതിയ നയം മൂലം കേന്ദ്രസര്‍ക്കാരിന് വന്നു ചേര്‍ന്ന മുതലാളിത്തമുഖമാണ് പ്രശ്നങ്ങളെ ഇത്രയും രൂക്ഷമാക്കിയത്. നെഹ്രൂവിയന്‍ സോഷ്യലിസത്തെ പൂര്‍ണ്ണമായും ഒഴിവാക്കുകയും മുതലാളിത്ത നയങ്ങള്‍ അവര്‍ മുറുകെപ്പിടിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതികരിച്ചവര്‍ക്ക് വലിയ നഷ്ടങ്ങള്‍ നേരിടേണ്ടി വന്നു. മുതലാളിത്തത്തിന്റെ അപ്പോസ്തലന്മാരായ അമേരിക്കയില്‍ 'ലോബിയിംഗ്' എന്ന പേരില്‍ അഴിമതി നിയമവിധേയമായി സ്ഥാപനവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിട്ട് കാലമേറെയായി. വന്‍ കോര്‍പ്പറേറ്റുകള്‍ ഭരണകര്‍ത്താക്കളുടെ നയങ്ങളെ ഈ ലോബിയിസ്ടുകള്‍ വഴി തങ്ങള്‍ക്കനുകൂലമായ രീതിയില്‍ സ്വാധീനിക്കുന്നു. ഇതിന്റെ മറ്റൊരു രൂപമാണ് നീരാ റാഡിയയിലൂടെ നാം കണ്ടത്. അതായത് ഉദാരവല്‍ക്കരണത്തിന്റെ ദൂഷ്യവശങ്ങള്‍ സര്‍വ്വ ശക്തിയോടും കൂടെ നമ്മെ ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നര്‍ത്ഥം. ആഴ്ച തോറും കൂടുന്ന എണ്ണവിലയും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റു തുലയ്ക്കലും എല്ലാം ഇതിനു അനുബന്ധം മാത്രം....

രാഷ്ട്രീയക്കാര്‍ മാത്രമാണ് അഴിമതിക്ക് കാരണമെന്നും അവരെ തുരത്തിയാല്‍ അഴിമതി ഇല്ലാതാവും എന്ന ഒരു പ്രചാരണം ഈ മാതിരി സമരങ്ങളുടെയൊക്കെ ഒരു പൊതുസ്വഭാവമാണ്‌. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ എല്ലാ ദിവസവും വന്നു വിളമ്പുന്ന സന്ദേശവും മറ്റൊന്നല്ല. എന്നാല്‍ യാഥാര്‍ഥ്യം ഇതില്‍ നിന്നും എത്രയോ അകലെയാണ്. അഴിമതി നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും വ്യാപിച്ചു കഴിഞ്ഞു. എല്ലാ മേഖലകളിലും ചെറുതല്ലാത്തൊരു ശതമാനം അഴിമതിക്കാരാണ്. ഇതു തന്നെയാണ് രാഷ്ട്രീയപ്രവര്‍ത്തകരിലും  ഉള്ളത്. ഉദാഹരണത്തിന് സ്പെക്ട്രം കേസ് തന്നെ എടുക്കാം. രാഷ്ട്രീയക്കാര്‍ മാത്രമാണോ പ്രതിപ്പട്ടികയില്‍ ഉള്ളത്? കോര്‍പ്പറേറ്റുകളുടെ വക്താക്കള്‍ ഉണ്ട്, ഇടനിലക്കാരുണ്ട്, ബ്യൂറോക്രാറ്റുകള്‍ ഉണ്ട്. എന്തിനു മാദ്ധ്യമ പ്രവര്‍ത്തകര്‍ പോലുമുണ്ട്. അപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ മാത്രം ഉന്നം വെയ്ക്കുന്നതിന്റെ ലക്‌ഷ്യം വേറെ ആണ്. പിന്നൊന്ന് രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാം അഴിമതിക്കാരാണ് എന്ന വാദമാണ്. ഈ വാദം യഥാര്‍ഥ അഴിമതിക്കാരെ രക്ഷിക്കാന്‍ മാത്രമേ സഹായിക്കൂ എന്നറിയുക. കണ്കെട്ട് വിദ്യയില്‍ മാന്ത്രികര്‍ ചെയ്യുന്ന പരിപാടി തന്നെയാണ് ഇവരും പിന്തുടരുന്നത്. അതായത് പലതരം ചെഷ്ടകളിലൂടെയും സംഭാഷണങ്ങളിലൂടെയും നിങ്ങളുടെനമ്മുടെ ശ്രദ്ധ തിരിക്കുന്നു. അതിനാല്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് നമുക്ക് അറിയാന്‍ കഴിയുന്നില്ല. അതു തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്‌. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ സൃഷ്ടിയാണ് ഇവയെല്ലാം എന്ന സത്യം നമ്മില്‍ നിന്ന് മറച്ചു വെയ്ക്കുകയും ഈ മാതിരി ഉടായിപ്പ്‌ വിദ്യകളിലൂടെ അഴിമതിയും മറ്റും ഇല്ലാതാകാന്‍ കഴിയും എന്ന് നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ എല്ലാരെയും എല്ലാക്കാലത്തും പറ്റിക്കാന്‍ കഴിയില്ല എന്ന സത്യം അവര്‍ മറന്നു പോയി. അഴിമതിക്കെതിരെ ഉയര്‍ന്നു വരുന്ന പൊതു ബോധത്തെ തണുപ്പിക്കാനുള്ള ഒരു പ്രഷര്‍ കുക്കര്‍ വാല്‍വ് മാത്രമാണ് ഈ സമരങ്ങള്‍ എന്ന നിരീക്ഷണം ഈ അവസരത്തില്‍ പ്രസക്തമാകുന്നു.
ഉദാരവല്‍ക്കരണ-മുതലാളിത്ത നയങ്ങള്‍ക്ക് ഒരു ബദല്‍ ഉണ്ടായാല്‍ മാത്രമേ ഈ അഴുക്കുകള്‍ സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ കഴിയൂ. കുത്തകള്‍ക്ക്‌ അനുകൂലമായ നിലപാടുകള്‍ നമ്മെ ഭരിക്കുന്നവര്‍ പിന്തുടരുന്നിടത്തോളം കാലം ഇതിനു കഴിയില്ല. ഈ അവസരത്തിലാണ് ഇന്ത്യയിലെ ഇടതുപക്ഷം വ്യത്യസ്തമാകുന്നത്. പശ്ചിമ ബംഗാളില്‍ വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും അവിടത്തെ ഇടതുമന്ത്രിമാര്‍ക്കെതിരെ കാര്യമായ ഒരു അഴിമതി ആരോപണവും ഉണ്ടായിരുന്നില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ഒരു കര്‍ഷക ആത്മഹത്യ പോലും ഉണ്ടാവാത്തത് എന്ത് കൊണ്ടാണ് എന്ന് ചിന്തിക്കുക. വോട്ടിനു നോട്ട്, ചോദ്യത്തിന് കോഴ തുടങ്ങിയ വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ ഒരു ഇടതുപക്ഷ എം.പി പോലും അതില്‍ ഉള്‍പ്പെട്ടില്ല എന്നും ഓര്‍ക്കുക.  ഇടതുപക്ഷത്തിനും പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട് എന്നത് സമ്മതിക്കുമ്പോള്‍ തന്നെ മുതലാളിത്തത്തിനും അതിന്റെ സന്തതികളായ അഴിമതിക്കും കള്ളപ്പണത്തിനും കര്‍ഷക ആത്മഹത്യകള്‍ക്കും ഒരു ബദല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുക ഇപ്പോള്‍ ഇടതുപക്ഷത്തിനു മാത്രമാണ് എന്നറിയുക. രാംദേവ്-മോഡല്‍ സമരങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ബി.ജെ.പി-ക്കും അഴിമതിയില്‍ മുങ്ങിക്കുളിച്ച കൊണ്ഗ്രസ്സിനും ഇതു കഴിയില്ല എന്നത് പകല്‍ പോലെ വ്യക്തമായി വരുന്നു. നാം കാണുന്ന കാഴ്ചകള്‍ പലതും  നിര്‍മ്മിക്കപ്പെടുന്നതാണെന്നും അതിന്റെ പിന്നിലെ ഉദ്ദേശങ്ങള്‍ എന്താണെന്നും കണ്ണുതുറന്നു കാണുക. അറിയുക. നമുക്ക് വേണ്ടി...  വരുംതലമുറകള്‍ക്ക് വേണ്ടി...
ജയ് ഹിന്ദ്‌...

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

വാല്‍ക്കഷണം: ഇതൊക്കെക്കണ്ട്‌ ഐസ്ക്രീം നിയമവിധേയമാക്കണമെന്നു ആവശ്യപ്പെട്ടു കുഞ്ഞാലിയും ജാവിതം മുഴുവന്‍ പരോള്‍ വേണമെന്ന് പറഞ്ഞു എ-ക്ലാസ് പിള്ളയും സത്യാഗ്രഹം തുടങ്ങാതിരുന്നാല്‍ മതിയായിരുന്നു....

Related Posts:

അഴിമതിക്കെതിരെ പോരാടുക, വോട്ടിലൂടെ...


 

വ്യാഴാഴ്‌ച, ജൂൺ 02, 2011

ആശങ്കകളോടെ വിദ്യാലയങ്ങള്‍ ഉണരുന്നു



വിദ്യാഭ്യാസ രംഗത്തെ മികവാര്‍ന്ന അഞ്ചുവര്‍ഷത്തിനു ശേഷം ആശങ്കകളോടെയാണ് പുതിയ അധ്യയനവര്‍ഷത്തെ കേരളം വരവേല്‍ക്കുന്നത്. എല്‍ഡിഎഫിന്റെ അഞ്ചുവര്‍ഷത്തെ ജനക്ഷേമഭരണത്തിനു ശേഷം അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് കേരളമുണ്ടാക്കിയ സമാനതകളില്ലാത്ത നേട്ടങ്ങള്‍ ഇല്ലാതാക്കുമോ എന്ന ആശങ്ക കേരളത്തിലെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ട്. അഭിമാനകരമായ നേട്ടങ്ങളാണ് എല്‍ഡിഎഫ് ഭരണത്തില്‍ പൊതുവിദ്യാഭ്യാസരംഗത്തുണ്ടായത്. പത്താംതരം പരീക്ഷയും ഫലപ്രഖ്യാപനവും വിജയശതമാനവും നമ്മുടെ അഭിമാനമായി. അത്യന്തം സൂക്ഷ്മതയോടെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകളും ഫലപ്രഖ്യാപനവും നടന്നത്. പൊതുപരീക്ഷയ്ക്ക് ഇരട്ടമൂല്യനിര്‍ണയം നിലവില്‍വന്ന ആദ്യസംസ്ഥാനമാണ് കേരളം. പ്ലസ്ടുവിന്റെ മൂന്നുവിഷയങ്ങളുടെ മാര്‍ക്കുകള്‍കൂടി പരിഗണിച്ചുക്കൊണ്ട് എന്‍ജിനിയറിങ്ങിന്റെ പ്രവേശന നടപടികള്‍ പരിഷ്കരിച്ചു. മധ്യവേനലവധിക്കാലത്തുതന്നെ പാഠപുസ്തകഅച്ചടി പൂര്‍ത്തിയാക്കി. ഭൂരിപക്ഷം സ്കൂളുകളിലും പാഠപുസ്തകങ്ങള്‍ സ്കൂള്‍ തുറക്കും മുമ്പുതന്നെ എത്തിക്കഴിഞ്ഞു. അധ്യാപകപരിശീലനങ്ങള്‍ എല്ലാതലത്തിലും പൂര്‍ത്തിയായി. ജൂണ്‍മാസംതന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുംവിധം ഹയര്‍സെക്കന്‍ഡറി ഏകജാലപ്രവേശന നടപടികള്‍ പുരോഗമിക്കുന്നു. ഹയര്‍സെക്കന്‍ഡറിയില്‍ എന്‍സിഇആര്‍ടി സിലബസനുസരിച്ചുള്ള പാഠപുസ്തകങ്ങള്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി 200 സാധ്യായ ദിവസങ്ങള്‍ പഠനത്തിനായി ലഭിക്കുന്നുണ്ട്. ജൂണ്‍ നാല് പ്രവൃത്തിദിവസമാകുന്നതോടെ ഈ വര്‍ഷവും 200 സാധ്യായ ദിവസങ്ങള്‍ ഉണ്ടാകും.


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എല്‍ഡിഎഫ് സര്‍ക്കാരും ജനപ്രതിനിധികളും അഞ്ചുവര്‍ഷത്തിനിടെ നടത്തിയ ഇടപെടലുകളുടെ ഫലമായി സര്‍ക്കാര്‍ സ്കൂളുകളുടെ ഭൗതികസാഹചര്യങ്ങളില്‍ വലിയ പുരോഗതിയാണുണ്ടായത്. കുറഞ്ഞത് മൂന്ന് ലാബുകളെങ്കിലും ഇല്ലാത്ത സ്കൂളുകള്‍ കുറവാണ്. കംപ്യൂട്ടര്‍ ലാബിനുപുറമെ ഐടി അധിഷ്ഠിത പഠനസൗകര്യങ്ങളുള്ള സ്മാര്‍ട് ക്ലാസ്റൂമുകള്‍ വ്യാപകമായി. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത സ്കൂളുകള്‍ വിരളമാണ്. എല്ലാ അര്‍ഥത്തിലും പിന്നോക്കംനിന്ന സ്കൂളുകള്‍ തെരഞ്ഞെടുത്ത് നടത്തിയ 107ഭസ്കൂള്‍ പദ്ധതിയിലൂടെ ഉണ്ടായ നേട്ടം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. പത്താം തരംവരെയുള്ള 50 ലക്ഷം കുട്ടികള്‍ക്ക് പഠിക്കാനുള്ള സ്കൂളുകളും പഠിപ്പിക്കാനുള്ള അധ്യാപകരും കേരളത്തിലുണ്ട്. മലബാര്‍ മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ പഞ്ചായത്തുകളിലും സ്കൂളുകള്‍ അനുവദിച്ചു. 12-ാം തരംവരെ വിദ്യാഭ്യാസം അവകാശമായി പ്രഖ്യാപിക്കാന്‍ കഴിയുന്ന തരത്തില്‍ ശക്തമാണ് ഇന്ന് കേരളത്തിലെ പൊതുവിദ്യാഭ്യാസം. ഈ നേട്ടങ്ങളുടെ നിറവില്‍ പുതിയ സ്കൂള്‍വര്‍ഷം ആരംഭിക്കണമെന്ന് ആഗ്രഹിച്ചവര്‍ക്ക് ഉത്ക്കണ്ഠ ഉളവാക്കുന്ന പ്രഖ്യാപനങ്ങളാണ് വിദ്യാഭ്യാസമന്ത്രിയില്‍നിന്നും ഉണ്ടാകുന്നത്. സ്കൂള്‍ വര്‍ഷാരംഭത്തില്‍തന്നെ ചരിത്ര പാഠപുസ്തകത്തില്‍ മാറ്റംവരുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നു. സമാധാനപരമായ സ്കൂള്‍ അന്തരീക്ഷത്തേയും അക്കാദമിക് രംഗത്തെയും കലുഷിതമാക്കാനേ ഇതു സഹായിക്കൂ. ഹയര്‍സെക്കന്‍ഡറിയിലെ ഏകജാലകപ്രവേശനത്തെ വൈകിപ്പിക്കാനും അട്ടിമറിക്കാനും നടത്തിയ നീക്കങ്ങളാണ് മറ്റൊന്ന്. ഇനിയും ഫലപ്രഖ്യാപനം നടത്താത്ത സിബിഎസ്ഇയിലെ രണ്ടായിരത്തോളം കുട്ടികള്‍ക്കുവേണ്ടി നാലുലക്ഷത്തോളംവരുന്ന പൊതുവിദ്യാലയങ്ങളില്‍ പഠിച്ച കുട്ടികളുടെ പ്രവേശന നടപടികളെയാണ് കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നത്. ശക്തമായ പ്രതിഷേധത്തിനൊടുവില്‍ സീറ്റുകള്‍ കൂട്ടാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്. ഇതോടെ ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികളുടെ എണ്ണം എഴുപതിലധികമാകും. പത്തുലക്ഷം കുട്ടികളുടെ കുറവാണ് കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ പൊതുവിദ്യാലയങ്ങളിലുണ്ടായത്. ഇതിന്റെ ഫലമായി അയ്യായിരത്തോളം അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലും പുതിയ സിബിഎസ്ഇ സ്കൂളുകളും അണ്‍ -എയ്ഡഡ് സ്കൂളുകളും വ്യാപകമായി അനുവദിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുവിദ്യാലയങ്ങള്‍ക്കായി ഖജനാവിലെ പണം വിനിയോഗിക്കാന്‍ കഴിയില്ല എന്നും മന്ത്രി പറയുന്നു. കൂടാതെ വിദ്യാലയങ്ങള്‍ നടത്താന്‍ കോര്‍പറേറ്റുകളെ ക്ഷണിച്ചിരിക്കുകയാണ്. പൊതുസ്വകാര്യപങ്കാളിത്ത (പിപിപി) ത്തോടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താനുള്ള കേന്ദ്രഗവണ്‍മെന്റ് നയം നടപ്പാക്കാന്‍ പോകുന്നു എന്നതിന്റെ സൂചനകളാണിതെല്ലാം. കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റ്, സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടാനാണ് തീരുമാനിച്ചതെങ്കില്‍ ഇപ്പോള്‍ പൊതുവിദ്യാഭ്യാസത്തിന്റെ അടിത്തറതന്നെ തകര്‍ക്കുന്ന പ്രഖ്യാപനങ്ങളാണ് വരുന്നത്. 12,323 സ്കൂളുകളിലായി 43 ലക്ഷത്തോളം വിദ്യാര്‍ഥികളും 17,4978 അധ്യാപകരും നിലവിലുണ്ട്. കൂടാതെ ഡിപിഐ ഓഫീസ്, 14 ഡിഡിഇ ഓഫീസുകള്‍ , 38 ഡിഇഒ ഓഫീസുകള്‍ , 162 അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസുകള്‍ , ഹയര്‍സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ , റീജണല്‍ -അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകള്‍ എന്നിവയുള്‍പ്പെടുന്നതാണ് നമ്മുടെ വിപുലമായ പൊതുവിദ്യാഭ്യാസസംവിധാനം. എസ്സിഇആര്‍ടി-സീമാറ്റ്-ഡയറ്റുകള്‍ തുടങ്ങിയ അക്കാദമിക് സ്ഥാപനങ്ങളുമുണ്ട്. എസ്എസ്എ, ആര്‍എംഎസ്എ എന്നീ പ്രോജക്ടുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഓഫീസുകളും ബ്ലോക്കുതലംവരെയുണ്ട്. സമ്പൂര്‍ണ വിദ്യാഭ്യാസചാനലുള്ള ഐടി അറ്റ് സ്കൂള്‍ വിവരസാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ പൊതുവിദ്യാഭ്യാസരംഗത്ത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് നേതൃത്വം കൊടുക്കുന്ന സ്ഥാപനമാണ്. രണ്ടായിരത്തോളം ജീവനക്കാരും അക്കാദമിക് വിദഗ്ധരും ഉള്‍പ്പെട്ട സംവിധാനമാണ് പൊതുവിദ്യാഭ്യാസത്തിന് ഭരണപരമായ നേതൃത്വം നല്‍കുന്നത്. നാം കൈവരിച്ച നേട്ടങ്ങളുടെ അടിത്തറയാണ് ഇവിടെ നിലനില്‍ക്കുന്ന ശക്തമായ പൊതുവിദ്യാഭ്യാസസംവിധാനം. കേരളത്തിന്റെ സാമൂഹ്യവളര്‍ച്ചയിലും മതേതരത്വത്തിലും പൊതുവിദ്യാഭ്യാസത്തിനുള്ള പങ്കും നിര്‍ണായകമാണ്്. അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം വിദ്യാഭ്യാസരംഗത്തെ ഔദ്യോഗിക സംവിധാനങ്ങളില്‍ വരുത്തിയ മാറ്റം അത്ഭുതകരമാണ്. എന്നെ തല്ലണ്ട ഞാന്‍ നന്നാകില്ല എന്ന പഴഞ്ചൊല്ലുപോലെയായിരുന്ന വിവിധ ഓഫീസുകള്‍ കാര്യക്ഷമതയുടെ കാര്യത്തില്‍ ഇന്ന് നൂറുമേനിയാണ്.


പരീക്ഷാവിജയങ്ങളും അതിവേഗത്തിലുള്ള ഫലപ്രഖ്യാപനങ്ങളും ഏകജാലകസംവിധാനത്തിലൂടെയുള്ള പ്രവേശന നടപടികളും കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ മികവുകളാണ്. ദൗര്‍ഭാഗ്യവശാല്‍ അധ്യയനവര്‍ഷാരംഭത്തില്‍തന്നെ പൊതുവിദ്യാഭ്യാസരംഗത്തു കരിനിഴല്‍ പരത്തുന്ന നീക്കങ്ങളാണ് പുതിയ സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. കുട്ടികളിലും സ്കൂളുകളിലും ഉണ്ടാകുന്ന മാറ്റങ്ങളില്‍ അഭിമാനം കൊള്ളുന്നവരാണ് മലയാളികള്‍ . പൊതുവിദ്യാഭ്യാസത്തിന് ഇനി ഭാവിയില്ല എന്നുപ്രഖ്യാപിക്കുന്നത് ജനാധിപത്യസംവിധാനത്തിലെ ഭരണാധികാരികള്‍ക്ക് ചേര്‍ന്നതല്ല. 40 ലക്ഷത്തോളംവരുന്ന കേരളത്തിലെ കുട്ടികളുടെ ആഹ്ലാദത്തില്‍ പങ്കുചേരുകയും അവരുടെ മികവിനുവേണ്ടി പ്രവര്‍ത്തിക്കുകയുംചെയ്യുക എന്നതാണ് പുതിയ സ്കൂള്‍ വര്‍ഷാരംഭത്തില്‍ എല്ലാവരും ചെയ്യേണ്ടത്. ഭരണം മാറുന്നതിനനുസരിച്ച് മാറേണ്ടതല്ല മറിച്ച് വളരേണ്ടതാണ് വിദ്യാഭ്യാസം എന്ന് അധികാരികള്‍ മനസ്സിലാക്കണം.


 -എം ഷാജഹാന്‍
(കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)


കടപ്പാട്:  ദേശാഭിമാനി

Shared as ShareAlike CC (Creative Commons)

ശനിയാഴ്‌ച, മേയ് 21, 2011

മുഖ്യനോട് ചോദിക്കാം...

പ്രിയപ്രേക്ഷകരെ, കുട്ടി മില്‍ക്ക് ക്രീം 'മുഖ്യനോട് ചോദിക്കാം' എന്ന പരിപാടിയിലേയ്ക്ക് സ്വാഗതം.

ഇതാ ആദ്യത്തെ കോള്‍. ഹലോ ആരാണ്?

ഹലോ, മുഖ്യനോട് സംസാരിക്കണമല്ലോ.

സംസാരിച്ചോളൂ, ഇതു ഞാനാണ്.

സാര്‍, ഇത് ഞാനാണ് പി.ജെ.ഗോമസ്, പഴേ സി.ബി.സി.

ആ എന്തൊക്കെയുണ്ട് മോനെ?

എന്ത്? താങ്കള്‍ ആ താമോലീന്‍ കേസില്‍ നിന്ന് ഊരിയല്ലേ.

പിന്നില്ലേ. റിസള്‍ട്ട്‌ വന്നതിനെ അന്ന് ഉച്ചയ്ക്ക് തന്നെ സിജിലന്സുകാര് റിപ്പോര്‍ട്ട്‌ കൊടുത്തില്ലേ, എനിക്ക് ഈ താമോലീന്‍ എന്താന്നു പോലും അറിയില്ലാന്നു. ഞാനാരാ മോന്‍. റിസള്‍ട്ട്‌ വന്നപ്പ തന്നെ നമ്മള്‍ ഭരണം തുടങ്ങിയില്ലേ. 'അതിവേഗം ബഹുദൂരം' എന്നല്ലേ പ്രമാണം. എങ്ങോട്ടാണ് പോണത് മാത്രം ചോദിക്കരുത്, യേത്?

തന്നെ തന്നെ, എന്നിട്ട് നമ്മളെ കാര്യം ഓര്‍ത്തില്ലല്ലാ. ആ സ്പെക്ട്രത്തില്‍ ചില്ലറ സഹായമൊക്കെ കൊടുത്തിട്ടാ ആ സി.ബി.സി കസേര ഒപ്പിച്ചേ. ഈ കേസ് കാരണം അതങ്ങ് പോയിക്കിട്ടി.

നീ പേടിക്കണ്ട. നമ്മ ഭരണത്തീ കേറീലെ. ഇത്രേം പ്രശ്നം ഉണ്ടാക്കിയ മില്‍ക്ക് ക്രീം കേസ് വരെ നമ്മള് ശരിപ്പെടുത്തും, നോക്കിക്കോ. പിന്നാണാ ഇതു. ഞാന്‍ നാളെ ദില്ലിക്ക് വരുന്നുണ്ട്. അപ്പൊ കാണാം. ഞാന്‍ ഏറ്റു. ആ അമ്പലമുക്കിലെ അയ്യേ എസ്സുകാരനേം കൂടി വിളിച്ചോ. അങ്ങേരും ഈ കേസിലില്ലേ.

ശരി. അപ്പൊ ദില്ലിയില്‍ കാണാം.

ആ കാണാം. പി.എ നോട്ട് ദി പോയിന്റ്‌.

അടുത്ത കോള്‍. ആരാണ്?

ഞാനാ അടൂര്‍ സുരേഷ്.

ആ ഞാനാ മുഖ്യന്‍. മനസിലായി, ആ റേഷന്‍ കട തുടങ്ങാന്‍ ഇരുപത്തഞ്ചു ലക്ഷം കൈക്കൂലി ചോദിച്ച കേസ്. അല്ലേ. ആള് നമ്മളെ പാര്‍ട്ടിക്കാരന്‍ തന്നെ ആയത് നന്നായി. പിന്നെ അന്ന് അങ്ങേരെ ഭീഷണിപ്പെടുത്തി മുദ്രപ്പത്രത്തില്‍ ഒപ്പിട്ടു വാങ്ങിചില്ലേ, പരാതി ഒന്നും ഇല്ലെന്ന്.


പക്ഷെ അതു സ്വീകരിക്കാന്‍ പറ്റില്ലെന്നാണല്ലോ അന്നത്തെ സിജിലന്‍സിന് കിട്ടിയ നിയമോപദേശം.

ഒന്ന് പോടേ. അതു വേ ഇതു റെ. ഇപ്പ നമ്മളല്ലെടെ. നീ ആയാ ലെറ്റര്‍ കൊണ്ട് എപ്പീചെരെ. റെഡിയാക്കാം.

ഒ ശരി. പിന്നെ എന്‍റെ മന്ത്രി സ്ഥാനം.

ഹലോ, കേക്കാന്‍ വയ്യ. ഹലോ.

എന്‍റെ മന്ത്രിസ്ഥാനം.

കേക്കാന്‍ വയ്യാ. ഫോണ്‍ കട്ട് ചെയ്യ്.

എനിക്ക് കേക്കാമായിരുന്നല്ലോ സാര്‍.

എന്നാ താന്‍ തന്റെ പോക്കറ്റീന്നെടുത്തു  കൊടുക്കടോ, മന്ത്രിസ്ഥാനം. ഇല്ലെങ്കില്‍ തന്നെ ഓരോന്നാലിചിച്ചു തലപെരുത്തിട്ടു പാടില്ല. അപ്പോഴാ.

സാര്‍ അടുത്ത കോള്‍.

സാറെ ഇതു ഞാനാ, പാലായീന്നു ബെന്നി.

ആ മോനെ കുട്ടാ. സുഖമാണോ?

ആ വലിയ പതപ്പിക്കലൊന്നും വേണ്ടട്ടാ. ഇവിടെ പാലം വലിച്ചതാരാണെന്നൊക്കെ നമ്മക്കറിയാം. ഞാന്‍ നിക്കണോ പോണോ?

അയ്യോ പോവല്ലേ. എന്താ ബെന്നീ ഇതു കൊച്ചു കുട്ടികളെപ്പോലെ..

പിന്നെ നമ്മുടെ രണ്ടുമൂന്നു കേസുണ്ടായിരുന്നു. ആ കൂ.എസ്.ടി.പി. നമ്മടെ റോഡ്‌ വികസനേ. പിന്നെ തുനാമി ഫണ്ട്‌ കടലില്ലാത്ത കോട്ടയത്ത്‌ ചെലവഴിച്ചൂന്നു ഒരെണ്ണം.

ലവന്മാര് ഇറങ്ങുന്നതിനു മുന്നേ കൂ.എസ്.ടി.പി പദ്ധതിയിലെ ക്രമക്കേടിനെക്കുറിച്ച് സിജിലന്‍സ് അന്വേഷണത്തിന് ഒരു ഉത്തരവ് കൊടുത്തിരുന്നു. നമ്മള്‍ എന്തായാലും ഇപ്പൊ അതങ്ങ് ബ്ലോക്ക്‌ ചെയ്തിട്ടുണ്ട്. തീഫ് സെക്രട്ടറി അതേറ്റു. അക്കാര്യം പേടിക്കണ്ട. പിന്നെ തുനാമി ഫണ്ട്‌. അതാക്കെ നാട്ടാര് മറന്നില്ലെടെ. വിട്ടു കള.

ആ അതുമതി. അപ്പൊ വെചെക്കട്ടെ. ഞാന്‍ നമ്മടെ അച്ചായനെ കാണാന്‍ തിരുവനന്തപുരത്തേക്ക് വരുന്നുണ്ട്. ആ കൊടിയുള്ള കാറില്‍ കേറി ഒന്ന് കറങ്ങണം. ഇടയ്ക്ക് അങ്ങോട്ടും വരാം.

ഓ ശരി. സന്തോഷം. വെക്കട്ടെ.

സാറേ, അങ്ങട് കേറുന്നെനു മുന്നേ ഇങ്ങനെ എല്ലാം കൂടെ എഴുതിതള്ളിയാ. പഴേ പോലെന്നുമല്ല. പ്രതിപക്ഷം വന്‍ സ്ട്രോങ്ങാ. ആ സി.എസ്സും കൂട്ടരും ചുമ്മാ ഇരിക്കുകേല.

അതെനിക്കുമറിയാടെ. എന്നാ ചെയ്യാനാ. ജയിലില്‍ പോകാതിരിക്കാന്‍ വേണ്ടിയല്ലേ പലരും മത്സരിച്ചു ജയിച്ചതുതന്നെ...

സാറും മോശമല്ല.

ഒന്ന് പൊ അവിടന്ന്. അവന്റ ഒരു തമാശ. ഹൊ

സാറേ ലാസ്റ്റ് കാള്‍.

അതെന്താടെയ് അതു കഴിഞ്ഞാ മന്ത്രിസഭാ വീഴോ?

അതല്ല സാറേ, സമയം തീരാറായി.

വോ അതാണാ. ചുമ്മാ ഓരോന്ന് പറഞ്ഞു പേടിപ്പിക്കാതടേയ്. ഇല്ലെന്കീ തന്നെ മുള്ളിന്റെ മോളിലാ ഇരുപ്പു.
ആ ആരാ?

ഞാന്‍ പൊതുജനം.

ആ, എന്തരൊക്കെയുണ്ട്; സുഖമല്ലേ. അടുത്ത അഞ്ചു കൊള്ളാം നമ്മള്‍ അടിച്ചു പോളിക്കയല്ലേ. താന്‍ കരയുവാണോ?

അല്ല സാറേ, ആനന്ദാശ്രു. ഇതൊക്കെ കണ്ടിട്ട് സന്തോഷം സഹിക്കുന്നില്ല.

വോ അങ്ങനെ. ഞാനും വിചാരിച്ച്, ഞാന്‍ ഫരിക്കുമ്പോ പൊതുജനം കരയേ? എന്തരിനു? ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുത്ത (തള്ളേ!) സര്‍ക്കാരല്ലേ. ഹി ഹി ഹി. പെട്രോളിന്റെ അധിക നികുതി നമ്മ വേണ്ടാന്നു പറഞ്ഞില്ലേ. പെട്രോളിന് ഒരു രൂപ കുറയും. ശോ ഫയങ്കരം തന്നല്ലേ.

തന്നെ തന്നെ. ഇതിനും കൂടി ചേര്‍ത്ത് അടുത്തയാഴ്ച കൂട്ടുമായിരിക്കും. ഇങ്ങന്നാണേല്‍ സാറ് ഇറങ്ങുന്നെന് മുന്നേ പെട്രോളിന് വില സെഞ്ച്വറിയും കഴിഞ്ഞു ഡബിള്‍ സെഞ്ച്വറിയിലെത്തുവല്ലോ സാറേ.

അതു പിന്നെ സച്ചിന് മാത്രം ഡബിള്‍ സെഞ്ച്വറി അടിച്ചാ മതിയാ, അമ്ബാനീം കൂടെയൊക്കെ ഒന്നടിക്കട്ട്(ആത്മഗതാഗതം). ആ ആ അതു പിന്നെ അന്താരാഷ്‌ട്രവിപണിയില്‍ എണ്ണവില കൂടിയില്ലായോ....

സാറേ, അന്താരാഷ്ട്ര വിപണീല് ബാരലിന് നൂറ്റിനാല്പത് ഡോളര്‍ ഉണ്ടായിരുന്നപ്പോ എണ്ണവില മുപ്പത്തഞ്ച് രൂപ. ഇപ്പൊ ബാരലിന് നൂറു ഡോളര്‍; എണ്ണവില അറുപത്തേഴു രൂപ(അതാ ഇനി പിന്നേം കൂട്ടിയാ?).

ആ ആ അതുപിന്നെ, ഡോളറിന്റെ മൂല്യവും....

ജയിപ്പിചെന്നു വിട്ടെന്ന് കരുതി എന്നെ വെറും മണ്ടകൊണേപ്പി ആക്കാതെ സാറേ..

 
ഡോ, ഈ പെട്രോളൊക്കെ പണക്കാരല്ലേ ഉപയോഗിക്കുന്നേ, താന്‍ വലതുപക്ഷ ബുദ്ധിജീവികള്‍ ഇറക്കുന്ന ബസ്സുകളൊന്നും കാണാറില്ല എന്ന് തോന്നുന്നു.

 
പിന്നെ എനിക്കതല്ലേ പണി, എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്. സ്കൂട്ടറും ബൈക്കുമൊക്കെ പണക്കാര്‍ക്ക് മാത്രമാണല്ലോ...

ആ ആ എന്നാപ്പിന്നെ താന്‍ അല്പം മാറി നിന്ന് ആനന്ദാശ്രു പൊഴിക്ക്. ഞാന്‍ പോയാ മന്ത്രിമാരെയൊക്കെ ഒന്ന് ഫിക്സ് ചെയ്യട്ട്. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ ക്രിസ്തൂനു പോലും ഇത്രേം ബുദ്ധിമുട്ട് ഉണ്ടായിക്കാണത്തില്ല.

വോ നടക്കട്ട്. പഴേ പോലെ അഞ്ചു വര്‍ഷോന്നൊന്നും പറേണില്ല. ഒടനെ കാണാം.


ആ ആ അപ്പൊ ശരി. അടുത്ത ആഴ്ച ഇതേ ദിവസം ഇതേ സമയം

ആ കാണലല്ല...

ശരി അപ്പൊ. ഫോണ്‍ കട്ട് ചെയ്യടെ...

ശുഭം?
മംഗളം??
അനൂപ്‌ കിളിമാനൂര്‍

(ഈ പോസ്റ്റും അതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികമാണ്‌. ഈ പോസ്റ്റിലേ ഏതെങ്കിലും കഥാപാത്രത്തിന്  ജീവിച്ചിരിക്കുന്നവരുമായോ മരിച്ചുപോയവരുമായോ എന്തരേലും സാദൃശ്യം തോന്നുന്നേല്‍ അതു അവരുടെ കയ്യിലിരുപ്പു കൊണ്ട് മാത്രമാണ്.)  

വെള്ളിയാഴ്‌ച, ഏപ്രിൽ 08, 2011

അഴിമതിക്കെതിരെ പോരാടുക, വോട്ടിലൂടെ...



അഴിമതിക്കെതിരെ ലോക്പാല്‍ ബില്‍ പാസ്സാക്കുക എന്ന ആവശ്യവുമായി അണ്ണ ഹസാരെ നടത്തുന്ന നിരാഹാരം നാലാം ദിവസത്തിലേയ്ക്ക് കടക്കുന്നു. ഇതുവരെ ഒരു ഒത്തുതീര്‍പ്പിലെത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇതു പബ്ലിഷ് ചെയ്യുമ്പോള്‍ ചിലപ്പോള്‍ അതു ഒത്തുതീര്‍പ്പാവാന്‍ ഉള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. കാരണം ആവശ്യം തീര്‍ത്തും ന്യായം ആണ്. ജെ.പി.സി ആവശ്യത്തില്‍ സംഭവിച്ചതുപോലെ സാങ്കേതികതയില്‍ എത്രനാള്‍  തൂങ്ങിക്കിടന്നാലും ഒടുവില്‍ അനിവാര്യതയ്ക്ക് മുന്നില്‍ കേന്ദ്രം ഭരിക്കുന്ന യു.പി.എക്ക് അടിയറവു പറയേണ്ടി വരും. കാരണം ഇവിടെ എകാധിപത്യമോ രാജഭരണമോ അല്ല, മറിച്ചു ഇതൊരു  ജനാധിപത്യ രാഷ്ട്രമാണ്. എന്നാല്‍ ഈ പോരാട്ടം താല്‍കാലിക വിജയം നേടിയാലും ഒടുവില്‍ അതു യഥാര്‍ഥ ലക്‌ഷ്യം നേടുമോ എന്ന കാര്യം സംശയമാണ്. ഈ സംശയം ഉന്നയിക്കുന്നത് മറ്റാരുമല്ല, സ്പെക്ട്രം അഴിമതി പുറത്തു കൊണ്ടുവന്നതില്‍ വലിയ പങ്ക് വഹിച്ച ഓപ്പണ്‍ മാസികയുടെ എഡിറ്റര്‍ മനു ജോസഫ്‌ ആണ്. 

അദ്ദേഹം ഓപ്പണ്‍ മാഗസിനില്‍ എഴുതിയ ലേഖനത്തിന്റെ ലിങ്ക് ചുവടെ.

http://www.openthemagazine.com/article/voices/the-anna-hazare-show
ഈ ലേഖനത്തിലും ടൈംസ്‌ നൌ- ചാനലിലെ ചര്‍ച്ചയിലും പങ്കെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഈ പോസ്റ്റിനു ആധാരം. അദ്ദേഹം പറഞ്ഞതിലെ പ്രധാന പോയിന്റ്‌ ഇതാണ്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യങ്ങള്‍ മുഴുവന്‍ സമ്മതിച്ചു ഇതു പാസ്സാക്കി എന്ന് കരുതുക, അങ്ങനെ ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല എങ്കിലും ചുമ്മാ കരുതുക. അപ്പോള്‍ നിയമിക്കപ്പെടാന്‍ പോകുന്ന ഉദ്യോഗസ്ഥന്റെ അധികാരങ്ങളും പ്രവര്‍ത്തന രീതികളും അദ്ദേഹം വായിച്ചു കേള്‍പ്പിച്ചു. എന്നിട്ട് ഒരു കാര്യം കൂടി പറഞ്ഞു. അത്രയും അധികാരങ്ങളില്ല എങ്കിലും സമാനമായ അധികാരങ്ങളുള്ള ഒരു പോസ്റ്റ്‌ ഇപ്പോള്‍ തന്നെ ഉണ്ടു. മറ്റൊന്നുമല്ല, പി.ജെ തോമസ്‌ ഇരുന്നു വിലകളഞ്ഞ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ എന്ന പോസ്റ്റ്‌. ആ പോസ്റ്റ്‌ കൊണ്ടുവരുമ്പോഴും പറഞ്ഞത് ആ പോസ്റ്റിലെ നിയമനം രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അതീതമായിരിക്കുമെന്നും ആ ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനം തീര്‍ത്തും നിഷ്പക്ഷം ആയിരിക്കും എന്നുമാണ്. എന്നാലിപ്പഴോ? ടെലികോം സെക്രട്ടറി ആയിരിക്കെ സ്പെക്ട്രം ഇടപാടുകളില്‍ ചെയ്തു തന്ന ഉപകാരങ്ങള്‍ക്കുള്ള പ്രതിഫലമായിരുന്നു ആ സ്ഥാനാരോഹണം എന്നത് പരസ്യമായ രഹസ്യമാണ്. അതു കൊണ്ടുതന്നെയാണ് സുപ്രീം കോടതി വരെ പറഞ്ഞിട്ടും പുള്ളിയെ ഇറക്കിവിടാന്‍ വിമ്മിട്ടപ്പെട്ടു നില്‍ക്കുന്ന ആദര്‍ശശാലി( എന്തരോ എന്തോ?) മനമോഹനെയും കൂട്ടരെയും നമുക്ക് കാണേണ്ടി വന്നത്. സി.ബി. ഐ ഇപ്പോള്‍ വെറും കോണ്ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്ടിഗേഷന്‍ ആയി മാറിയതെങ്ങനെ എന്നും ഓര്‍ത്താല്‍ നല്ലത്. നിയമം മൂലം എത്ര ശക്തമായ കരങ്ങളാണ് അഴിമതിക്കെതിരെ പോരാടാന്‍ നമ്മുടെ ഭരണഘടന നമുക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ അവയെ ഹൈജാക്ക് ചെയ്യാനും ഇഷ്ടക്കാരെ നിയമിക്കുക വഴി ആ കരങ്ങളെ തീര്‍ത്തും ആശക്തമാക്കാനും നമ്മുടെ രാഷ്ട്രീയ-ബ്യൂറോക്രസി-കോര്‍പ്പറേറ്റ് 'നെക്സസ്'-നു കഴിഞ്ഞു. ഇവിടെയാണ്‌ 'അന്നാ ഹസാരയെ നിങ്ങള്‍ എങ്ങനെയാണ് പിന്തുണയ്ക്കുന്നത്?' എന്ന ചോദ്യത്തിന്റെ പ്രസക്തി. ചിലര്‍ ഒരു നേരം പട്ടിണി കിടക്കുന്നു, ചിലര്‍ മെഴുകുതിരികള്‍ കത്തിക്കുന്നു. ഞാന്‍ എങ്ങനെയാണ് അദ്ദേഹത്തിന് എന്‍റെ പിന്തുണ കൊടുക്കുക എന്നെന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും, 'ആകെയുള്ള കുറച്ചു ലീവില്‍ മൂന്നെണ്ണം എടുത്തു ഞാന്‍ നാട്ടില്‍ വോട്ടു ചെയ്യാന്‍ പോകുന്നു' എന്ന്.

അതു തന്നെയാണ് നാം ശ്രദ്ധിക്കേണ്ട പ്രശ്നം. മനു ജോസഫിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'രണ്ട് തരത്തിലുള്ള ആള്‍ക്കാര്‍ ഉണ്ട്. പക്ഷെ അതില്‍ ചീത്ത ആള്‍ക്കാരെ ഭരണം ഏല്‍പ്പിച്ച ശേഷം ഒരു നേരം പട്ടിണി കിടന്നിട്ടെന്തു കാര്യം?'. അത്ര പോപ്പുലര്‍ ആയ ചോദ്യം അല്ല എന്നറിയാം. പക്ഷെ ഈ ചോദ്യം വിരല്‍ ചൂണ്ടുന്ന പ്രശ്നമല്ലേ ആദ്യം പരിഹരിക്കപ്പെടേണ്ടത്. നമ്മെ ഭരിക്കാനുള്ള ചുമതല ചില അഴിമതിക്കാരെ ഏല്‍പ്പിച്ച ശേഷം നാം മെഴുകുതിരിയും കത്തിച്ചു പട്ടിണി കിടന്നാല്‍ ഈ നാട്ടിലെ അഴിമതിയൊക്കെ ഇല്ലാതാവുമോ? അഴിമതിക്കാര്‍ നമ്മെ ഭരിക്കുന്നെങ്കില്‍ അതിനു നമ്മള്‍ കൂടി കാരണക്കാര്‍ അല്ലേ? അപ്പൊ പറയുന്ന മറുപടി ഇതാവും, "എല്ലാരും കണക്കാ, പിന്നെ ആരെ ജയിപ്പിക്കാനാ എന്ന്".  അരാഷ്ട്രീയമായ ഈ നിസംഗത തന്നെയാണ് ഈ കള്ളന്മാര്‍ക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണ് ഒരുക്കിക്കൊടുക്കുന്നത് എന്നറിയുക. ഈ 'എല്ലാരും കണക്കാ'  ടീമ്സിനോടൊക്കെ എന്‍റെ ചോദ്യം ഇതാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനും ഇപ്പോഴത്തെ യു.പി.എ സര്‍ക്കാരിനും ഒക്കെ എതിരെ ആഴ്ചയ്ക്ക് ഒന്ന് എന്ന കണക്കിലാണല്ലോ അഴിമതിക്കഥകള്‍ പുറത്തു വരുന്നത്. എന്നിട്ടും എന്തേ ഇപ്പോഴത്തെ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ജെനുവിന്‍ ആയ ഒരു അഴിമതി ആരോപണം ഉന്നയിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. ജെനുവിന്‍ ആയ എന്ന് പറഞ്ഞാല്‍ വി.ഡി സതീശന്റെ സ്വന്തം പല്ലിട കുത്തി നാറ്റിക്കുന്ന ലോട്ടറി ആരോപണം പോലെയുള്ളവ അല്ല എന്നര്‍ഥം. 'എല്ലാരും കണക്കല്ല' എന്നത് തന്നെയാണ് ഇതിനു കാരണം. ഈ വാദത്തോട് യോജിക്കാതെ സ്വന്തം സമ്മതിദാനാവകാശം പോലും വിനിയോഗിക്കാതെ 'എല്ലാരും കണക്കാ' എന്ന് ജപിച്ചിരിക്കുന്നവരോട് എനിക്കിത്രയേ പറയാനുള്ളൂ, 'മെഴുകുതിരിയും കത്തിച്ചു ഐ.പി.എല്ലും കണ്ടിരുന്നോളൂ, അഴിമതി ഇപ്പൊ തീരും...' (ഉവ്വ തീര്‍ന്നു).

അഴിമതിക്കെതിരെ ആയിരിക്കട്ടെ നിങ്ങളുടെ വോട്ട്, ജനാധിപത്യത്തില്‍ നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന അധികാരം എത്ര ശക്തമാണെന്ന് മനസിലാക്കുക. അങ്ങനെയാവട്ടെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനു നിങ്ങളുടെ പിന്തുണ......


ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍: ദി ഹിന്ദു

ഞായറാഴ്‌ച, ഏപ്രിൽ 03, 2011

പ്രിയസഖാവ് എ എ റഹീമിന് വിജയാശംസകള്‍......



ഒരു പുതുമുഖത്തില്‍ നിന്ന്, യുവത്വത്തിന്‍റെ ആര്‍ജ്ജവവും ജനങ്ങള്‍ക്കുവേണ്ടിയുള്ള സത്യസന്ധമായ രാഷ്ട്രിയ പ്രവര്‍ത്തനത്തിലൂടെയും ഞാന്‍ നിങ്ങള്‍ക്ക് പ്രിയപെട്ടവനായി മാറും.. അതിനു നിങ്ങളുടെ പിന്തുണ എനിക്കുവേണം... ഈ തവണ ഞങ്ങളോടൊപ്പം... സ്നേഹത്തോടെ ....
- എ എ റഹീം


ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലയിലെ സമുന്നതനായ നേതാവ് ആയിരുന്നു എ എ റഹിം. നമ്മുടെ പല പ്രശ്നങ്ങളിലും സജീവമായി ഇടപെടുകയും അവ പരിഹരിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്ത സഖാവിനെ ഒരിക്കലും മറക്കാന്‍ കഴിയില്ല. എനിക്കേറ്റവും സന്തോഷം നല്‍കുന്ന സ്ഥാനാര്‍ഥിത്വങ്ങളില്‍ ഒന്നാണ് സഖാവിന്റെത്. യുവജനങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാമുഖ്യം നല്‍കിയ ഇടതു ജനാധിപത്യ മുന്നണിക്ക്‌ 
ഭിവാദ്യങ്ങള്‍. യുവത്വത്തിന്റെ ഈ പ്രതിനിധിക്ക് വിജയാശംസകള്‍ നേരുന്നു.... സീറ്റ് സ്വന്തം വര്‍ഷങ്ങളോളം കുത്തകയാക്കി വെച്ചിരിക്കുന്നവരെ പരാജയപ്പെടുത്തി ഈ യുവാവിനു പിന്തുണ നല്‍കുക...

ജാഗ്രത ബ്ലോഗില്‍ വന്ന പോസ്റ്റ്‌ ഇവിടെ...
http://jagrathablog.blogspot.com/2011/03/blog-post_4208.html



















ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

വെള്ളിയാഴ്‌ച, ഏപ്രിൽ 01, 2011

എക്സ്-കമ്മി അറിയുന്നതിന്...

 "പി ജയരാജനും പോര്‍ക്കളവും പിന്നെ എസ്-കത്തിയും..." എന്ന പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ച ആ എക്സ്-കമ്മി അനോണിയായി വന്നു പോസ്റ്റില്‍ കമന്റ് ഇട്ടിരുന്നു. വിശദമായി ആ കമന്റിനു മറുപടി പറയണമെന്നുള്ളത് കൊണ്ടാണ് ഈ പോസ്റ്റ്‌. ഒണ്ടായോ ഇല്ലെയോ എന്നൊക്കെ നിങ്ങള്‍ തന്നെ തീരുമാനിക്കുക...


എക്സ്-കമ്മിയുടെ കമന്റിനു മുന്‍പ് വേറൊരു കമന്റ് ഇതാണ്...
>>ഇതു എഴുതാന്‍ അനക്ക് സി.പി.എമ് എത്ര പൈസായാട തന്നെ? <<

പോസ്റ്റിന്റെ വലിപ്പവും കമന്റിന്റെ എണ്ണവും ഒക്കെ നോക്കി എല്ലാ ഒന്നാം തീയതിയും ചാക്കില്‍ കെട്ടി വീട്ടില്‍ എത്തിക്കുന്നുണ്ട്. അതു പുഴുങ്ങിതിന്നാണ് ഞാന്‍ ജീവിക്കുന്നത്. യെന്തേ?


>>തല്ലുകൊണ്ട ഷാജഹാനും തല്ലിയ ജയരാജനും ഇല്ലാത്ത വെഗ്രത തല്ലിയില്ല എന്ന് സ്ഥാപിക്കാന്‍ നടത്തുന്ന എഴുത്തുകള്‍ കാണുമ്പോ 'രാജാവിനെക്കാള്‍ വലിയ രാജഭക്തി' എന്ന് പറയാനേ തോന്നുന്നുള്ളൂ..... <<
തല്ലുകൊണ്ടെന്നു ഷാജഹാന്റെ ഏഷ്യാനെറ്റിനു പോലും ഇപ്പൊ പരാതിയില്ല. പക്ഷെ താങ്കള്‍ അതുറപ്പിച്ചു. 'രാജാവിനെക്കാള്‍ വലിയ രാജഭക്തി'. എനിക്കും അതേ പറയാനുള്ളൂ...

ഇനി നമ്മുടെ എക്സ്- കമ്മിയുടെ കമന്റ്.....
>>നിന്റെ ഭാവന കൊള്ളാം....<<
സില്‍മയില്‍ അഫിനയിക്കുന്ന ഭാവന ആണോ? ഭാവനയ്ക്കെന്താ ഈ  ബ്ലോഗില്‍ കാര്യം?

>>ഞാന്‍ പറയാത്തതും പറഞ്ഞതുമായ കാര്യങ്ങള്‍ നീ ഭംഗിയായീ ബ്ലോഗി....<<

തന്നെ തന്നെ...

>>നിന്റെ ബ്ലോഗ്‌ , നിന്റെ ശബ്ദങ്ങള്‍ നിനക്ക് ഇഷ്ടമുള്ളത് പറയാം...നിന്റെ സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു...<<

വലിയ ഉപകാരം....

>>പിന്നെ കുറെ വസ്തുതകള്‍...

എനിക്ക് നിന്നോട് അന്നേ ദിവസം വാര്‍ത്ത‍ വായിച്ചു കലി കേറിയിട്ടൊന്നുമല്ല അങ്ങനെ സംസാരിച്ചത്...ഇതെല്ലാം ഞാന്‍ എന്നും കാണുന്നതല്ലേ...

കേള്‍ക്കുന്നതുമല്ലേ...എനിക്ക് രാഷ്ട്രീയം ഇന്നത് നിലനില്ല്ക്കുന്ന സമൂഹത്തോടുള്ള സജീവമായ പ്രതികരണമാണ്....സജീവം എന്ന വാക്ക് ചിന്തിപിക്കുന്നു....താല്പര്യം കുറഞ്ഞിട്ടുണ്ട്....<<

സന്തോഷം...

>>നിന്നെ പോലെ അപ്ഡേറ്റ് ചെയ്യുന്നുണ്ടോ എന്ന് സംശയമാണ്...<<

ഇടതന്മാരിക്കിട്ടു പണി കൊടുക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ലല്ലോ. അവിടെയൊക്കെ എന്താ  അപ്ഡേറ്റിങ്ങ്? ഈ അസുഖത്തിനെ സെലക്ടീവ് ബ്ലൈണ്ട്നെസ്സ് എന്ന് പറയും. എസ്-കത്തിയുടെ സി.ബി.ഐ റിപ്പോര്‍ട്ട്, 2 ജി അഴിമതി, കോമണ്‍വെല്‍ത്ത്, ഐസ് ക്രീം, പാമോലീന്‍, ആദര്‍ശ് ഫ്ലാറ്റ് അഴിമതി, മലബാര്‍ സിമന്റ്സ് അഴിമതി, ഇടമലയാര്‍ ഇതൊന്നും നാം തീരെ അപ്ഡേറ്റ് ചെയ്യാറില്ല.

>>എന്റെ മനസും മസ്ഥിഷകവും ഞാന്‍ ഒരു പ്രസ്ഥാനത്തിനും തീറെഴുതി കൊടുത്തിട്ടില്ല....

നിഷ്പക്ഷനല്ല ഞാന്‍...മറിച്ചു ഒരു ജനപക്ഷന്‍.....<<

തള്ളേ...!!

>>ഇതൊരു പാര്‍ട്ടി കാരെ കാണുമ്പോഴും ഞാന്‍ അവരുടെ വീക്ഷണ കോണകം അറിയാന്‍ ശ്രമിക്കാറുണ്ട്...അടുത്തറിയുന്

നവര്‍ക്ക് അത് ചൊറിയുന്നതായിട്ടു തോന്നാം...<<

വീക്ഷണ കോണകം, ചൊറിച്ചില്... എന്തെരോ എന്തോ?

>>പിന്നെ ബ്ലോഗില്‍ ഞാന്‍ ഇടയ്ക്ക് ഉരുണ്ടെന്നോ മറിഞ്ഞെന്നോ ഒക്കെയുണ്ട്...ഭാവന ഗംഭീരം....<<

ഭാവനയല്ലഡേ  ഉര്‍വശി.

>>അയാള്‍ അടിച്ചോ ഇല്ലയോ എന്നോതുമല്ല വിഷയം...<<
ഇതിനെയാണ് മകനേ ഉരുളല്‍ എന്ന് പറയുന്നത്. അതു തന്നെയാണ് വിഷയം. പാര്‍ട്ടി പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമോ കയ്യേറ്റമോ ഉണ്ടായി എന്നായിരുന്നു വാര്‍ത്തയെങ്കില്‍ അതിനു ഒരിക്കലും ഇത്ര പ്രാധാന്യം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ഒരു പാര്‍ട്ടിയുടെ നേതാവായ പി.ജയരാജന്‍ ഒരു പത്രപ്രവര്‍ത്തകനെ കോളറില്‍ കുത്തിപ്പിടിക്കുകയും മറ്റെക്കൈ കൊണ്ട് നെഞ്ചത്ത്‌ രണ്ടുപ്രാവശ്യം ഇടിക്കുകയും ചെയ്തു എന്നായിരുന്നു മനോരമ അടക്കമുള്ള പത്രങ്ങള്‍ മുന്‍പേജില്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തത്. അതു പിന്നീട് ഷാജഹാന്‍ ആവര്‍ത്തിക്കുകയും ചെയ്തു. അതാണ്‌ പ്രശ്നം ഇത്ര ജനശ്രദ്ധ നേടാന്‍ കാരണം. ഇടതുപക്ഷ അനുഭാവികള്‍ പോലും ആ വാര്‍ത്ത വിശ്വസിച്ചു ജയരാജനെ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ ആ വാര്‍ത്ത പച്ചക്കള്ളമായിരുന്നു എന്നാണ് ഇപ്പോള്‍ തെളിയുന്നത്. ഏഷ്യാനെറ്റ്‌ പോലീസ് സ്റെഷനില്‍ കൊടുത്ത പരാതി താഴെ. അതില്‍ എവിടെയും ഷാജഹാനെ ആരെങ്കിലും തല്ലി എന്ന് പറഞ്ഞിട്ടില്ല. പകരം കയ്യേറ്റ ശ്രമവും വാക്കേറ്റവും നടന്നു എന്നെ പറയുന്നുള്ളൂ. ഇപ്പൊ വിഷയം അതല്ല എന്നും പറഞ്ഞു ഉരുണ്ടാല്‍ നല്ലൊരു നമസ്കാരം.

പോസ്റ്റില്‍ വന്ന മറ്റൊരു കമന്റ് ഇവിടെ കോപ്പി പേസ്റ്റുന്നു...
ജനശക്തി said
"മനോരമ ചാനലില്‍ എന്‍. മാധവന്‍ കുട്ടി മാധ്യമങ്ങളുടെ ‘അവശിഷ്ട വിശ്വാസ്യത’യെങ്കിലും തകരാതിരിക്കാന്‍ ജയരാജന്‍ കൈയേറ്റം ചെയ്തു എന്ന പച്ചക്കള്ളം പിന്‍‌വലിക്കണം എന്ന് വേണുവിനോട് പറയുന്നത് കേട്ടു. "

>>പിന്നെ പി ജയരാജന്‍ ഇന്നത് ഒരു പ്രതീകമാണ്‌...<<

യോജിക്കുന്നു. നുണ വാര്‍ത്തകളുടെയും പെയ്ഡ് ന്യൂസിന്റെയും ഇരകളുടെ പ്രതീകം.

>>അക്രമം, ദാര്‍ഷ്ട്യം,എല്ലാം എങ്ങനെ രാഷ്ട്രീയത്തില്‍ കലര്ത്തമെന്നതിന്റെ ...<<

രണ്ടാഴ്ച മുന്‍പ് ഒരു മുസ്ലീം ലീഗ് നേതാവിന്റെ വീട്ടില്‍ റൈഡ് നടക്കുന്നു എന്നറിഞ്ഞു ഇന്ത്യവിഷന്‍ ചാനലിന്റെ മൂന്ന് പ്രവര്‍ത്തകരെ മുസ്ലീം ലീഗ് നേതാക്കളും പ്രവര്‍ത്തകരും  നന്നായി പെരുമാറി. പണ്ട് കുഞ്ഞാലിക്കുട്ടി സംഭവത്തില്‍ എയര്‍പോര്‍ട്ടില്‍ നടന്നതൊന്നും മറന്നു കാണില്ലല്ലോ. പക്ഷെ അതൊന്നും നമുക്ക് "അക്രമം, ദാര്‍ഷ്ട്യം,എല്ലാം എങ്ങനെ രാഷ്ട്രീയത്തില്‍ കലര്ത്തമെന്നതിന്റെ പ്രതീകമായി" തോന്നില്ല. കാരണം നമ്മള്‍ അങ്ങനത്തെ കാര്യങ്ങള്‍ ഒന്നും അപ്ഡേറ്റ് ചെയ്യാറില്ല.

>>അയാളുടെ ഭാഷ ന്യായീകരിക്ക്നുണ്ടോ...<<

ഇല്ല, ന്യായീകരിക്കുന്നില്ല. ഫോണ്‍ വിളിച്ചത് മണ്ടത്തരമായി പോയി എന്ന് ഞാന്‍ കരുതുന്നു. ആ ഫോണ്‍ കോളാണല്ലോ ഇപ്പൊ നിങ്ങടെ പിടിവള്ളി..
.
>>കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പൊട്ടിയ വിഷു പടക്കം ഒന്നോര്‍ക്കുന്നു...<<

ഈ തെരഞ്ഞെടുപ്പു കാലത്ത് നാദാപുരത്ത് കയ്യിലിരുന്നു പൊട്ടിയ പടക്കങ്ങള്‍ കണ്ടു കാണാന്‍ വഴിയില്ല. കണ്ടാലും ഓര്‍ക്കില്ല. ഓര്‍ത്താലും പറയില്ല. നമ്മള്‍ അപ്ഡേറ്റഡ് അല്ലല്ലോ, യേത്?

>>ജീവിച്ചിരിക്കുന്നതും മരിച്ചവരുമായ രക്ത സാക്ഷികളെയും....
ഇനിയും അവര്‍ ഉണ്ടാവും.....പ്രസ്ഥാനം ഉണ്ടാക്കും...<<

അപ്പൊ രക്തസാക്ഷികളെയൊക്കെ പ്രസ്ഥാനം ഉണ്ടാക്കിയതാണ്. അല്ലാതെ അവര്‍ ആര്‍ക്കെതിരെ പൊരുതി രക്തസാക്ഷിയായോ അവരല്ല കുറ്റക്കാര്‍, പ്രസ്ഥാനമാണ് കുറ്റക്കാര്‍. ഉള്ളിലിരുപ്പ് ഒന്നൊന്നായി പുറത്തു വരുന്നതില്‍ സന്തോഷം ഉണ്ട്.

>>ആശംസകള്‍....<<

നോ, താങ്ക്സ്..

>>വാല്‍: ഇടതുപക്ഷത്തെ ഒതുക്കാന്‍ ഞാനോ അല്ലെങ്കില്‍ എക്സ് കളോ ഒന്നും വേണ്ട....
മനോരമയോ മാത്രുഭുമിയോ ഒന്നും വേണ്ട ...\\
അവരെക്കാള്‍ ഭാങ്ങിയായെ ജയരാജന്മാര്‍ ചെയ്തോളും....<<

അജ്ജൊഡാ, പാര്‍ട്ടിയോട് എന്തൊരു സ്നേഹം. പാര്‍ട്ടിയെ സ്നേഹിക്കുന്നതായി ഭാവിച്ചു കൂടെ നിന്ന് പിന്നില്‍ നിന്ന് കുത്തുന്നവരെക്കാള്‍ നല്ലത് താന്‍ പാര്‍ട്ടി വിരുദ്ധനാണ് എന്ന് പരസ്യമായി പറഞ്ഞു നേര്‍ക്ക്‌ നേരെ നിന്ന് പോരുതുന്നവനാണ്. അതുതന്നെയാണ് ഈ മാതിരി  എക്സ്-കളുടെ പ്രധാന പ്രശ്നം. തന്നെപ്പറ്റി എനിക്ക് പരിചയമുള്ള ചില കോണ്ഗ്രസ് അനുഭാവികള്‍ പോലും പറയുന്നത് പറച്ചിലില്‍ കമ്മ്യൂണിസ്റ്റും പ്രവൃത്തിയില്‍ കൊണ്ഗ്രസ്സും എന്നാണ്. എനിക്ക് തന്നെക്കാള്‍ ബഹുമാനം അവരോടാണ്.

>>ലാല്‍ സലാം....<<

അത്മാര്‍ത്ഥമായി അല്ലെന്നു അറിയാം, എങ്കിലും ലാല്‍ സലാം..!!

 ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

Related Posts:

പി ജയരാജനും പോര്‍ക്കളവും പിന്നെ എസ്-കത്തിയും...

നേരോടെ? നിര്‍ഭയം? നിരന്തരം...........

ഫോര്‍ത്ത് എസ്റ്റേറ്റ്‌?

ഫ്ലാഷ് ന്യൂസ്

 

 

 

ചൊവ്വാഴ്ച, മാർച്ച് 29, 2011

പി ജയരാജനും പോര്‍ക്കളവും പിന്നെ എസ്-കത്തിയും...

നാട്ടുകാരനായ ഒരു എക്സ്- കമ്മി (എക്സ്-കമ്മിയാണ് യഥാര്‍ത്ഥ ഇടതുപക്ഷം, ബാക്കിയൊക്കെ വെറും...) ഇന്ന് ഉച്ചയ്ക്ക് വിളിച്ചു ആകെ ബഹളം. "പി.ജയരാജന്‍ ആ പത്രക്കാരനെ തള്ളിയത് കണ്ടോടെയ്? എന്തുവാടേ? ഈ ഗുണ്ടായിസം വെച്ച് പോറുപ്പിക്കമോടെയ്? ഈ നാട്ടില്‍ മാധ്യമ സ്വാതന്ത്ര്യം ഇല്ലെടെ?" എന്നൊക്കെ. ഓഫീസില്‍ ബ്ലോക്ക്ഡ് ആയിരുന്നതിനാല്‍ ആ വീഡിയോ കാണാന്‍ കഴിഞ്ഞില്ല. എങ്കിലും അതില്‍ കാര്യമായൊന്നും ഇല്ലെന്നു അറിഞ്ഞിരുന്നു. അതു കൊണ്ട് അവനോടു രണ്ട് ചോദ്യങ്ങള്‍ ചോദിച്ചു. അവന്‍ ഉരുളലോടുരുളല്‍. ഒടുവില്‍ നീ ഇന്റെ ബ്ലോഗില്‍ പോയി ഒണ്ടാക്കു, എനിക്കൊന്നും പറയണ്ട എന്നും പറഞ്ഞു പുള്ളി കട്ട് ചെയ്തു. ബ്ലോഗില്‍ പോയി ഒണ്ടാക്കിയാല്‍  ഒണ്ടാവോ എന്നറിയാനാണ് ഈ പോസ്റ്റ്‌. അറിയണമല്ലോ, യേത്?

വീഡിയോ ഇവിടെ...


ഞാന്‍ ചോദിച്ച രണ്ട് ചോദ്യങ്ങള്‍ ഇവയാണ്.

ഒന്ന്) പി.ജയരാജന്‍ അയാളെ തല്ലുന്നത് നീ ആ വീഡിയോയില്‍ കണ്ടോ?
ഉത്തരമില്ല. അയാളെ വിളിച്ചുകൊണ്ടു പോകുന്നത് കണ്ടത്രെ. അതു പോരല്ലോ മകനെ...

രണ്ട്) പണ്ടിതുപോലെ ഒരു എസ്-കത്തിയും കൊല്ലന്റെ ആലയും ഒക്കെ പൊക്കിക്കൊണ്ട് വന്നു ഒടുവില്‍ കാറ്റുപോയ ആ സ്കൂപ്പിറക്കിയ ഏഷ്യാനെറ്റില്‍ തന്നെയല്ലേ ഈ വാര്‍ത്തയും വന്നത്? വീഡിയോയില്‍ തല്ലുന്നത് കാണിക്കാത്ത സ്ഥിതിക്ക് നാം അതെങ്ങനെ വിശ്വസിക്കും?
ഉത്തരം നഹിം അഥവാ ഉരുളലോടുളല്‍.

അപ്പോള്‍ പി.ജയരാജന്‍ ഭീഷണിപ്പെടുത്തിയെന്ന വാദം എടുത്തിട്ടു. അതിനുള്ള മറുപടിയായി ശാശ്വത് ഗൂഗിള്‍ ബസ്സിലിട്ട ആ സംഭാഷണം അതുപോലെ പകര്‍ത്തുന്നു..

"ഒരു വിവാദസംഭാഷണം

"ഹലോ"
"ആ... ഷാജഹാനാണോ?"
"അതേ."
"ഞീ കോണ്‍ഗ്രെസിന്റടുക്കേന്ന് എത്രയാടാ പൈസ മേടിച്ചേ?"
സെക്കന്റുകള്‍ നീളുന്ന മൌനം.

"നിനക്ക്.... ഈ ഒഞ്ചിയത്ത്ന്ന്... ഞീ ഈ റെവലൂഷണറിക്കാരെ ഏജെന്റായിറ്റ് വര്‍ക്ക്‌ ചെയ്യുന്നേരത്തേ എനക്ക് മനസ്സിലായിന്."

വീണ്ടും മൌനം.

"ഞീ ഇത് റിക്കാര്‍ഡ്‌ ചെയ്യുന്ന്ണ്ട് ന്ന് അനക്കറിയാം. ഞീ അത്ര സമര്‍ത്ഥനൊന്നും ആവണ്ട."

(ഇനി റെക്കോര്‍ഡ്‌ ചെയ്യുന്ന ആള്‍ക്ക് സേഫ് സൈഡ് എടുത്തേ പറ്റൂ. ഇടയില്‍ കേറുന്നു.)

"നിങ്ങള്‍ എന്താണ് എന്നെ തല്ലിയതിന്റെ അടിസ്ഥാനം?"
"അതേ... നമുക്ക്... അത് തന്നെയാ പറഞ്ഞത്... കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് വിഷയാ പി ശശിയെ സംബന്ധിച്ചുള്ള ആരോപണം?"
(വീണ്ടും ഇടയില്‍ കേറുന്നു)
"പക്ഷേ താങ്കള്‍ എന്തടിസ്ഥാനത്തിലാ എന്നെ തല്ലിയത്?"
"ഞാന്‍ വരുന്നതിനു മുന്‍പേ... കോണ്‍ഗ്രസ്സുകാരുആയിറ്റ് ഞീ ആലോചിച്ച് എല്ലാ കാര്യങ്ങളും.."
"സി പി എം ജില്ലാ സെക്ര...."
"കോണ്‍ഗ്രസ്സിന്റടുക്കേന്ന് പൈസേം വാങ്ങിച്ചിറ്റ്... കോണ്‍ഗ്രസ്സുകാരടുക്കേന്നു പൈസേം വാങ്ങിച്ചിറ്റ്‌ ഇമ്മാതിരി അവതരണം നടത്തിക്കഴിഞ്ഞാല്‍, നിനക്ക് എനിയും തല്ലു കൊള്ളും... ജനങ്ങളടുക്കേന്ന്."

"ങ്ങളെന്തടിസ്ഥാനത്തിലാണ് എന്നെ തല്ലീത്? ഞാന്‍ ങ്ങളോട് എന്തെങ്കിലും തെറ്റ് ചെയ്തോ?"

"അല്ല, റിക്കാര്‍ഡ്‌ ചെയ്തിറ്റ്... റിക്കാര്‍ഡ്‌ ചെയ്തിട്ട് ഇത് കാണിക്ക്. ഏഷ്യാനെറ്റില്‍ റിക്കാര്‍ഡ്‌ ചെയ്തിട്ട് കാണിക്ക് ഇത്. കോണ്‍ഗ്രസ്സുകാരടുക്കേന്നു പൈസേം മേടിച്ചിറ്റല്ലേ ഞ്ഞി ഇതെല്ലം ചെയ്യുന്നത്."

വീണ്ടും ചെറിയ മൌനം.
"അത് കൊണ്ട്.. ഷാജഹാന്‍ മനസ്സിലായിക്കോ... ഇത് കണ്ണൂരാന്ന് മനസ്സിലായിക്കോ."

(ഏഷ്യാനെറ്റ്‌ ന്യൂസില്‍ "കണ്ണൂരുകാരെ മനസ്സിലാക്കിക്കോ" എന്നാണ് എഴുതിക്കാട്ടിയിരുന്നത്. അങ്ങനെയല്ല.)

സംഭാഷണം അവിടെ വെച്ച് കട്ട്‌ ആവുന്നു. ബാക്കി കേള്‍പ്പിക്കുന്നില്ല. അവര്‍ക്ക് വേണ്ടത്‌ റെക്കോര്‍ഡ്‌ ചെയ്ത് കിട്ടി. പിന്നെയെന്താണ് നടന്നത് എന്ന് കേള്‍പ്പിക്കാന്‍ അവര്‍ക്ക്‌ താത്പര്യം ഇല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഇനിയും കൂടുതല്‍ വളച്ചൊടിക്കാന്‍ ആരും കഷ്ടപ്പെടണ്ട. സംഭാഷണം അതേ പോലെത്തന്നെ കൊടുത്തിട്ടുണ്ട്. കോപ്പി ചെയ്‌താല്‍ മതിയാകും. പി. ജയരാജന്‍ ചെയ്തതിനെ ഞാന്‍ അനുകൂലിക്കുന്നു എന്ന് ഇതിന് അര്‍ത്ഥമില്ല. പക്ഷേ ഇതിനെ പറ്റിയുള്ള 'ചര്‍ച്ച'കളില്‍, വേറെ പല പല കുറ്റിയിലും അതിനെ കൊണ്ട് കെട്ടാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍, അയാള്‍ പറഞ്ഞതിന് അപ്പുറത്തെക്കുള്ള കാര്യങ്ങള്‍ അയാളുടെ തലയില്‍ വെച്ച് കൊടുക്കുന്നത് ശരിയല്ലല്ലോ എന്ന് തോന്നിയത് കൊണ്ട്."

ഇതില്‍ കൊണ്ഗ്രസ്സുകാര്‍ എത്ര കാശ് തന്നു എന്ന ചോദ്യം നിഷേധിക്കാന്‍ പോലും ആ പത്രക്കാരന്‍ കൂട്ടാക്കുന്നില്ല. പകരം നിങ്ങള്‍ എന്നെ തല്ലിയില്ലേ, ...ല്ലേ എന്നോക്ക്കെ  ചോദിച്ചു ഊരാനാണ് ഷാജഹാന്‍ നോക്കിയത്.
>>"അല്ല, റിക്കാര്‍ഡ്‌ ചെയ്തിറ്റ്... റിക്കാര്‍ഡ്‌ ചെയ്തിട്ട് ഇത് കാണിക്ക്. ഏഷ്യാനെറ്റില്‍ റിക്കാര്‍ഡ്‌ ചെയ്തിട്ട് കാണിക്ക് ഇത്. കോണ്‍ഗ്രസ്സുകാരടുക്കേന്നു പൈസേം മേടിച്ചിറ്റല്ലേ ഞ്ഞി ഇതെല്ലം ചെയ്യുന്നത്."

വീണ്ടും ചെറിയ മൌനം.<<

എന്തിനാണ് ഈ മൌനം. വാങ്ങിയിട്ടില്ലേല്‍ വാങ്ങിയില്ല എന്നുറപ്പിച്ചു പറഞ്ഞുകൂടേ. പി ജയരാജന്‍ ചെയ്തിനെയോ, ആ പത്രക്കാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തെങ്കില്‍ അതിനെയോ ഞാന്‍ അനുകൂലിക്കുന്നില്ല. എന്നാല്‍ കൈക്ക് സ്വാധീനമില്ലാത്ത പി.ജയരാജന്‍ ഒരാളെ തല്ലിയോന്നോ തള്ളിയെന്നോ ഒക്കെ പറഞ്ഞാല്‍ അതു തൊണ്ടവിടാതെ വിഴുങ്ങുക വലിയ ബുദ്ധിമുട്ടാണ്. ഇതൊന്നു വായിക്കുക...

"പി ജയരാജന് കയ്യേറ്റം നടത്താനാവില്ല. കാരണം അദ്ദേഹത്തിന്റെ രണ്ടുകയ്യും ആര്‍എസ്എസ് വെട്ടിക്കളഞ്ഞതാണ്. ഒരു സ്പൂണ്‍ നേരെ പിടിച്ച് ഭക്ഷണംകഴിക്കാന്‍ പോലും ആ കൈകള്‍ കൊണ്ട് കഴിയില്ല. വെട്ടേറ്റ് തൂങ്ങിയതും അറ്റുപോയതുമായ മാംസം തുന്നിച്ചേര്‍ത്താല്‍ കൈപോലെയിരിക്കും. പക്ഷെ, കൈ കൊണ്ട് ചെയ്യാന്‍പറ്റുന്ന ഒന്നും കഴിയില്ല. അതുകൊണ്ട്, പി ജയരാജന്‍ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ കയ്യേറ്റം ചെയ്തു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല. അങ്ങനെ കയ്യേറ്റംചെയ്യുന്ന ദൃശ്യം ഏഷ്യാനെറ്റ് കാണിച്ചിരുന്നുവെങ്കില്‍ നമുക്ക് വിശ്വസിക്കണോ എന്ന് സംശയിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന പി ജയരാജന്റെ തല ചുവന്ന വൃത്തത്തില്‍ കാട്ടിയതുകൊണ്ട് മര്‍ഡോക്കിന്റെ(അതോ രാജീവ് ചന്ദ്രശേഖരന്റെയോ) ചാനലിന് കയ്യേറ്റം സ്ഥാപിക്കാനാവില്ല. തല്ലാനും കയ്യേറ്റം ചെയ്യാനും ശേഷിയുള്ള കൈകള്‍ വേണമല്ലോ. പി ജയരാജന്റെ രണ്ട് കൈകളും അതിന് യോജ്യമല്ല. അതുകൊണ്ട് ഏഷ്യാനെറ്റിന്റെ കേസ് പരിണണനയ്ക്കെടുക്കാന്‍പോലും കൊള്ളുകില്ല. 'കയ്യില്ലാത്ത ഞാനെങ്ങനെ കയ്യേറ്റക്കാരനാകും' എന്ന ജയരാജന്റെ ചോദ്യത്തിന് ഷാജഹാനോ വാര്‍ത്ത കൊണ്ടാടുന്ന ഏഷ്യാനെറ്റോ മറുപടി പറയേണ്ടതുണ്ട്."
തുടര്‍ന്ന് വായിക്കാന്‍ ലിങ്ക് ഇവിടെ...

കണ്ണൂരിലേത് കാലേറ്റമോ?


അങ്ങനെയൊരു അവസരത്തിലാണ് ഏഷ്യാനെറ്റ് എന്ന ചാനലിന്റെ ചരിത്രവും അതിന്റെ വിശ്വാസ്യതയും നാം പരിഗണിക്കേണ്ടത്. എന്ത് കൊണ്ട് ഏഷ്യനെറ്റിനെ കണ്ണുമടച്ചു വിശ്വസിക്കരുത് എന്നതിന് പറ്റിയ ഉദാഹരണം പോള്‍ മുത്തുറ്റ് വധക്കേസിലെ അവരുടെ കൊല്ലന്റെ ആല -എസ് കത്തി സ്കൂപ്പാണ്(കോപ്പ്!). കൊല്ലന്റെ ആലയില്‍ പോലീസുകാര്‍ എസ്-കത്തി പണിയിക്കുവാന്‍ പോയി എന്നും കാരി സതീഷനല്ല കൊന്നത് മറ്റുമായിരുന്നല്ലോ അതിന്റെ ഹൃദയഭാഗം. ഒടുക്കം സി.ബി.ഐ അന്വേഷണം കഴിഞ്ഞപ്പോള്‍ എന്തായി?
ഒന്ന്) കൊല്ലന്റെ ആലയില്‍ പോലീസുകാര്‍ പോയിട്ടില്ല എന്നും അങ്ങനെ കത്തി പണിയിക്കാന്‍ കൊടുത്തിട്ടില്ല എന്നും തെളിഞ്ഞു. വാര്‍ത്തയുടെ പ്രധാനഭാഗം പോളിഞ്ഞേ....
രണ്ട്) കുത്താനുപയോഗിച്ച കത്തിയല്ല, പോലീസുകാര്‍ പണിയിച്ച കത്തിയുമല്ല; പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ താന്‍ കൊടുത്ത കത്തിയായിരുന്നു അതെന്നു കാരി സതീശന്‍ തന്നെ സി.ബി.ഐ-യോട് സമ്മതിച്ചു.  പിന്നേം പോളിഞ്ഞേ സ്കൂപ്പ്..
മൂന്ന്) കാരി സതീശന്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്നും തെളിഞ്ഞു. അതോടെ സ്കൂപ്പ് ആവിയായി.

അപ്പൊ ആരാണ് കൊല്ലന്റെ ആലയില്‍ കത്തി പണിയിക്കാന്‍ പോയത്? സംഭവം നടന്നത് ഇങ്ങനെയാവാന്‍ നല്ല സാധ്യതയുണ്ട്. ചാനലിന്റെ ഒരു ലേഖകന്‍ തന്നെ താന്‍ പോലീസ് ആണെന്ന് പറഞ്ഞു കത്തി പണിയിക്കാന്‍ കൊല്ലാന്റെ ആലയില്‍ പോകുന്നു. തൊട്ടുപിറകെ വേറൊരു ലേഖകന്‍ കൊല്ലന്റെ ഇന്റര്‍വ്യൂ നടത്തുന്നു(തള്ളേ, കൊല്ലന്റെ സമയം). പിന്നെ കേരളത്തെ ഇളക്കിമറിച്ച കുറെ ആഴ്ചകള്‍. ബി.ഉണ്ണിക്കൃഷ്ണന്‍ ഒരു കൂതറ പടം പോലും ഈ കഥ വെച്ചെടുത്തു എന്നും ഓര്‍ക്കുക. ഇങ്ങനത്തെ പാരമ്പര്യമുള്ള ഒരു ചാനലിനെ വിശ്വസിക്കണമെന്ന് പറഞ്ഞാല്‍, സോറി എക്സ്-കമ്മീ, അയാം വെരി സോറി. സി.ബി.ഐ റിപ്പോര്‍ട്ടിന് വേണ്ട പ്രാധാന്യം ഏഷ്യാനെട്ടോ മറ്റു മാധ്യമങ്ങളോ നല്‍കിയിരുന്നില്ല. അതുകൊണ്ട് സത്യം അറിയാത്തവര്‍ ഇപ്പൊഴുമുണ്ട്. ഈ എക്സ്-കമ്മിയും ആ കൂട്ടത്തില്‍ തന്നെ എന്നും  മനസിലാക്കാന്‍ കഴിഞ്ഞു.

ജനക്കൂട്ടം ചിലപ്പോള്‍ അയാളെ കൈകാര്യം ചെയ്തിട്ടുണ്ടാവാം. അങ്ങനെ സംഭവിച്ചെങ്കില്‍ ഞാന്‍ അതിനെ ന്യായീകരിക്കുന്നില്ല.പക്ഷെ സംഭവിച്ചത് ഇതാണെങ്കിലോ ,
"കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നത് കണ്ടല്‍പാര്‍ക്കും പി ശശിക്കെതിരായ നടപടിയുമാണെന്ന് ഷാജഹാന്‍ വിധി കല്‍പ്പിക്കുമ്പോള്‍ എന്തേ കുഞ്ഞാലിക്കുട്ടിയെ പരാമര്‍ശിക്കുന്നില്ല എന്ന് ന്യായമായും കേള്‍വിക്കാര്‍ക്ക് ചോദിക്കാം. അതിനോട് മോശമായ ഭാഷയില്‍ ഷാജഹാന്റെ പ്രതികരണമുണ്ടായാല്‍ കേട്ടുനില്‍ക്കുന്നവര്‍ മിണ്ടാതിരിക്കണമെന്നില്ല. അങ്ങനെ ചില്ലറ കശപിശ കണ്ണൂരില്‍ നടന്നു എന്നത് നേര്. അതിലപ്പുറം ഒന്നും ഏഷ്യാനെറ്റിന് കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടും അവര്‍ പറയുന്നു, പി ജയരാജന്‍ കയ്യേറ്റം ചെയ്തു എന്ന്." (നേരത്തെ തന്ന ലിങ്കില്‍ നിന്ന്)

ഉന്മേഷ് പറഞ്ഞത് പോലെ,
"മാധ്യമ ധര്‍മ്മത്തിലൊക്കെ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഏഷ്യാനെറ്റ് ആ പരിപാടി എഡിറ്റു ചെയ്യാതെ ടെലിക്കാസ്റ്റ് ചെയ്യാനുള്ള ചങ്കൂറ്റം കാണിക്കണം. ബര്‍ക്കാ ദത്തിനെതിരെ ആരോപണം വന്നപ്പോള്‍ എഡിറ്റ് ചെയ്യാതെ അവരുമായുള്ള ഇന്റര്‍വ്യൂ NDTV കാണിച്ചതു പോലെ. സത്യമറിയാനുള്ള അവകാശം പ്രേക്ഷകര്‍ക്കുണ്ട്."

 അയാളെ പി.ജയരാജന്‍ തല്ലുന്നതൊന്നും ആ വീഡിയോയില്‍ ഇല്ലാത്ത സ്ഥിതിക്കും പറയുന്നത് ഏഷ്യാനെറ്റ്‌ ആയത് കൊണ്ടും ഇതിന്റെ പേരില്‍ ബഹളം കൂട്ടുന്നവരോട് പറയാനുള്ളത്, കാര്യമറിയാതെ വെറുതെ കിടന്നു ബഹളം കൂട്ടരുത്. കാര്യമെന്താണെന്നു നന്നായി അന്വേഷിച്ച ശേഷം മാത്രം പോരെ ഇതെല്ലാം. അല്ല ഇടതുപക്ഷത്തെ താറടിക്കാന്‍ കിട്ടിയ ഒരവസരമായി ഇതിനെ ഉപയോഗിക്കുന്നവരോട് എനിക്കത്രയെ പറയാനുള്ളൂ, ഗ്രഹണത്തിനും ഒരു സമയമുണ്ട്. അതു കഴിഞ്ഞാല്‍ സൂര്യന്‍ പുറത്തു വരിക തന്നെ ചെയ്യും. സത്യത്തെ എല്ലാക്കാലത്തും മറച്ചു വെയ്ക്കാന്‍ കഴിയില്ല, എസ്-കത്തിയാണെ സത്യം...

കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന്‍ മുതല്‍ ഇടതുമുന്നണിയെ തോല്പ്പിക്കാനായി കേരളത്തിലും ബെന്ഗാളിലും വന്‍ തോതില്‍ പണമൊഴുകുന്ന കാര്യം അത്ര രഹസ്യമൊന്നുമല്ല (സ്പെക്ട്രത്തിനും രാജയ്ക്കും സ്തുതി). കേരളത്തിലെ എന്പതിരണ്ടു കോണ്ഗ്രസ് എം.പിമാര്‍ക്കായി നൂറു കോടി രൂപ കേരളത്തില്‍ എത്തിയതായി ഉള്ള ഇന്റെലിജെന്‍സ്‌ റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തുവന്നത്. യു.ഡി.എഫ്  വിമതന്മാര്‍ക്ക് പിന്മാറാന്‍  ഇരുപത്തഞ്ചു ലക്ഷമോക്കെയാനത്രേ വാഗ്ദാനം. മണിക്കൂറിനു അറുപതിനായിരം മുതല്‍ ഒരു ലക്ഷം വരെയാണ് പല മഹാന്മാരുടെയും ഹെലികോപ്ടര്‍ പ്രചാരണത്തിനുള്ള  ചെലവ്. കഴിഞ്ഞ തവണ മുല്ലപ്പള്ളിക്കായി കൊണ്ടുവന്ന രണ്ട് കോടിയില്‍ ഒരു പങ്ക് പണം കൊണ്ട് വന്ന നേതാവ് മുക്കിയതും തുടന്നുണ്ടായ കോലാഹലവും ഓര്‍മ്മ കാണുമല്ലോ (ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം). ഈ തുകയില്‍ എത്രപങ്കു ഏതൊക്കെ പത്രക്കാരുടെ പോക്കറ്റില്‍ പോകുന്നു എന്ന് ഒന്നന്വേഷിക്കുന്നത് നല്ലതായിരിക്കും. പെയ്ഡ് ന്യൂസ്‌ മഹാരാഷ്ട്രയില്‍ മാത്രമല്ല, കേരളത്തിലും ഒരു യാഥാര്‍ഥ്യം ആണ്. ഇതിനു കൂട്ടുനില്‍ക്കുന്നവര്‍ സ്വന്തം ജോലിയെ വ്യഭിചരിക്കുകയാണ്. അതിനെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയക്കാര്‍ വ്യഭിച്ചരിക്കുന്നത് ജനാധിപത്യത്തെയും. കഥയറിയാതെ ആട്ടം കാണുകയാണ് പലപ്പോഴും നാം എന്നറിയുക. നീരാ റാടിയ-ബര്‍ഖ  ദത്ത്- വീര്‍ സാമ്ഘ്വി ആട്ടക്കഥ മറന്നിട്ടില്ലല്ലോ അല്ലേ....

ഈ സംഭവത്തില്‍ ആരെങ്കിലും പണം വാങ്ങിയെന്നോ കൊടുത്തെന്നോ ഞാന്‍ പറയുന്നില്ല. പക്ഷെ ചിലര്‍ ഒരു പാര്‍ട്ടിക്കെതിരെ തുടര്‍ച്ചയായി കള്ളവാര്തകള്‍ കൊടുക്കുന്നത് പുണ്യം കിട്ടാന്‍ ഒന്നും ആകില്ല എന്ന് മനസിലാക്കാന്‍ പോലീസിന്റെ ഇന്റെറോഗേഷനോ വക്കീലിന്റെ സ്പെക്കുലേഷനോ  ഒന്നും വേണ്ട. വെറും നാലാം ക്ലാസും ഗുസ്തിയും വെറും കോമണ്‍ സെന്‍സും മാത്രം മതി. നാനാവിധമായ ലക്ഷം കോടികളുടെ അഴിമതികളിലും പാവം പെണ്‍കുട്ടികളുടെ ജീവിതം തകര്‍ത്ത പീഡനങ്ങളിലും മുങ്ങി തോല്‍വി മുന്നില്‍ കണ്ടു കൊണ്ട് നില്‍ക്കുന്ന ഒരു പ്രസ്ഥാനത്തിന് ഊര്‍ജ്ജം പകരാനും ഈ പ്രശ്നങ്ങളില്‍ നിന്നും ഇടതു മുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുമാണ് ഈ നാടകങ്ങള്‍ എങ്കില്‍ ആയിക്കോളൂ. എസ് കത്തിയുടെ രൂപത്തിലും മറ്റും നാം ഇതു നാം നേരത്തെ കണ്ടതാണ്. സ്വന്തം വിശ്വാസ്യത കളഞ്ഞു കുളിച്ചും സമൂഹത്തില്‍ 'എല്ലാരും കണക്കാ' എന്ന അരാഷ്ട്രീയ ബോധം പടര്‍ത്തുമ്പോള്‍ നിങ്ങള്‍ ഇരിക്കുന്ന കൊമ്പു മുറിക്കുകയാണെന്നു അറിയുന്നുണ്ടോ പത്രക്കാരാ?  പൊതുജനം വെറും കഴുതയല്ല എന്നറിയുക. എല്ലാക്കാലത്തും എല്ലാരെയും കബളിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, അതേതു മര്‍ഡോക്കായാലും...

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

ശനിയാഴ്‌ച, മാർച്ച് 19, 2011

ഞമ്മടെ സ്വന്തം ബസ് സ്റ്റാന്റ് - 2

ഗൂഗിളമ്മച്ചിയുടെ ആശീര്‍ വാദത്തോട് കൂടി ബൂലോകത്ത് ഞാന്‍ ഓടിച്ചു നടന്ന ബസ്സുകള്‍ വീണ്ടും ഇവിടെ നിരത്തിയിടുന്നു. അര്‍മ്മാദിപ്പിന്‍...!!!

ഫോര്‍വേഡായി വന്ന ഒരു മെസേജ്


യേശുക്രിസ്തു അഞ്ചു അപ്പം അയ്യായിരം പേര്‍ക്ക് കൊടുത്തു.
ധോണി ഒരു ബാറ്റിംഗ് പവര്‍പ്ലേ കൊണ്ട് ഒന്‍പതു പേര്‍ക്ക് ബാറ്റ് ചെയ്യാന്‍ കൊടുത്തു.

"മഹാനായ ധോണി"






വ്യത്യസ്തനാമൊരു മാത്യൂ ടി. തോമസ്‌

ഗാന്ധിയന്മാര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സീറ്റിനായി കടിപിടി കൂടുന്ന കാഴ്ച നാമങ്ങനെ കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ്‌ ഒരാള്‍ ധാര്‍മ്മികതയുടെ പേരില്‍ മന്ത്രിസ്ഥാനം വേണ്ടെന്നു വെയ്ക്കുന്നത്. വീരനും കൂട്ടരും എല്‍.ഡി.എഫ് വിട്ടുപോയപ്പോള്‍ മാത്യൂ ടി. തോമസും മറ്റും എല്‍.ഡി.എഫില്‍ ഉറച്ചു നിന്നു. ആരും ആവശ്യപ്പെടാഞ്ഞിട്ടു കൂടി ധാര്‍മ്മികതയുടെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ചു. വീണ്ടും മന്ത്രിയാവനുള്ള അവസരം കിട്ടിയിട്ടും അത് വേണ്ടെന്നു വെച്ച് പകരം ജോസ് തെറ്റയിലിനെ മന്ത്രി സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചു. ജോസ് തെറ്റയിലും തന്റെ മുന്ഗാമിയെപ്പോലെ നല്ലൊരു മന്ത്രിയായിരുന്നു എന്നാണ് എന്റെ അഭിപ്രായം. അടുത്ത ഇലക്ഷനില്‍ ഇടതുമുന്നണി ജയിക്കണമെന്നും മാത്യൂ ടി. തോമസ്‌ വീണ്ടും ഗതാഗത വകുപ്പ് മന്ത്രിയാവണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം അത് തീര്‍ച്ചയായും അര്‍ഹിക്കുന്നു.



ഗഗനചാരികളെ,
മറ്റുള്ളോരുടെ വിശപ്പടക്കാന്‍
സ്വജീവതം ബലികഴിക്കും
കര്‍ഷകരാം മാനുഷരുടെ
കണ്ണീരില്‍ പണിതൊരു സൗധവും
ശാശ്വതമാവില്ലോര്‍ക്ക നീ...

കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയ ഇടതുമുന്നണി സര്‍ക്കാരിനു അഭിനന്ദനങ്ങള്‍....
മനമോഹന സ്വാതന്ത്ര്യം..!!






ഇടതുമുന്നണി യു.പി.എക്ക് പിന്തുണ നല്‍കിയിരുന്ന സമയത്ത് പെട്രോള്‍ വില കൂട്ടുന്നതിനെതിരേം പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കുന്നതിനെതിരേം അമേരിക്കന്‍ ദാസ്യതിന്റെതിരേം മറ്റുമായിരുന്നു പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പൊ ചെലരുണ്ട്, സ്വന്തം മകളും ഭാര്യയും കേസില്‍ പെടാന്‍ നേരത്താണ് പിന്തുണ പിന്‍‌വലിക്കുന്നു എന്നും പറഞ്ഞു ഡല്‍ഹിക്ക് വെച്ച് പിടിക്കുന്നത്‌. ഇടതു മുന്നണി പിന്തുണ പിന്‍വലിച്ചപ്പോള്‍ ഹായ് സ്വാതന്ത്ര്യം കിട്ടി എന്നാണല്ലോ മനമോഹനന്‍ വിളിച്ചു കൂവിയത്. ഇപ്പഴത്തെ സ്വാതന്ത്ര്യം എങ്ങനുണ്ട് മനമോഹനാ?
SMS Facility

S.M.S facility for verification of voters list has been introduced. Voters can verify whether their names figure in the voters list through S.M.S. For this the following message in the format (ELE < Your Voter Identity Card No> ) may be sent to 54242. Your Voter Identity Card No should be entered exactly as shown in the Voter Identity Card.

Source: http://www.ceo.kerala.gov.in/home.html


തോണി തുഴഞ്ഞ് തുഴഞ്ഞ്...


ഹായ് ചാവ്ല രണ്ടു വിക്കറ്റെടുത്തു. ഇനി ഒരു പത്തു കളി കൂടി അവനെ ധൈര്യമായിട്ട് കളിപ്പിക്കാം. ശ്രീശാന്താ, ഏതു ശ്രീശാന്ത്. പോടേ....

ഗരീബോം കോ ഹടാവോ


ഇനി ഇലക്ഷന് കൊണ്ഗ്രസ്സുകാര്‍ ഒന്നും ചെയ്തില്ല എന്ന് പറയില്ലല്ലോ. പരാതി കൊടുത്തു അതങ്ങ് പൂട്ടിച്ചു.
രണ്ട് രൂപയ്ക്ക് അരി: പദ്ധതി നിര്‍ത്തിവെക്കണമെന്ന് തിര.കമ്മീഷന്‍

 

വിക്കി ലീക്സ് ഇന്ത്യാ കേബിൾ രേഖകൾ ദ് ഹിന്ദു പത്രം പുറത്തു വിട്ടു | LDF

ഇറാന്‍ വാതക പൈപ്പ് ലൈനിനെ പിന്തുണച്ചതിന്റെ പേരിലാണത്രേ മണി ശങ്കര്‍ അയ്യരെ മാറ്റി മുരളി ദേവ്റയെ കൊണ്ടുവരാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ പറഞ്ഞത്. മനമോഹനന്‍ അപ്പൊതന്നെ അതങ്ങ് ചെയ്തു. ഗുണം അമേരിക്കക്ക് മാത്രമല്ല, അംബാനിക്കും കൂടി. ഇവെര്‍ക്കെല്ലാം ഇല്ലെങ്കിലും ഒരേ താല്പര്യങ്ങള്‍ ആണല്ലോ... കേന്ദ്ര മന്ത്രിമാരെ തീരുമാനിക്കുന്നത് പോലും വൈറ്റ് ഹൌസില്‍ ആണത്രേ. കഷ്ടം! എന്തരിനടെ ഇവന്മാരെയൊക്കെ ജയിപ്പിച്ചു വിട്ടത്?


വരട്ടെ, ഊ.ഡി.എഫ് വരട്ടെ...

ഇത്തവണ ഉ.ഡി.എഫ് വരുമെന്ന് പല നിഷ്പക്ഷികളും ഉറപ്പിച്ചു പറയുന്നു. വരട്ടെ. കുഞ്ഞാലിക്കുട്ടിയും, മകന്‍ വഴി എ-ക്ലാസ് പിള്ളയും, ജേക്കബും, മാണിയും, കുഞ്ഞൂഞ്ഞും (ഇപ്പൊ ചെന്നിയെന്നും കേക്കുന്നു), സുധാകരനും, പി.സി.ജോര്‍ജ്ജും, സൂപ്പിയും, അടൂര്‍ പ്രകാശും, മുരളിയും, മുസ്തഫയും, മുനീറും, ജോസഫും, കുരുവിളയും, അബ്ദുള്ളക്കുട്ടിയും, വി.ഡി.സതീശനും ഒക്കെ ഭരിക്കുന്ന സമത്വസുന്ദര കേരളം. പാലും തേനും ഒന്നും ഒഴുക്കീലെലും പാമോലിന്‍ എങ്കിലും ഒഴുക്കാതിരിക്കില്ല. മുണ്ടുമുറുക്കിയുടുക്കല്‍ ആഹ്വാനം, റേഷന്‍ കട പൂട്ടിക്കല്‍, സര്‍ക്കാര്‍ സ്കൂളുകള്‍ പൂട്ടിക്കല്‍, ശമ്പളം-പെന്‍ഷന്‍ തടഞ്ഞുവെക്കല്‍‍, ഐസ് ക്രീം, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലച്ചു നാട് മുഴുവന്‍ പെണ്ണുങ്ങളെ പോറ്റല്‍, മുണ്ടുരിയല്‍, കയ്യിട്ടു വാരല്‍, കര്‍ഷക ആത്മഹത്യ, കരാറുകാരുടെ കാശ് കൊണ്ട് ചാനല്‍ നടത്തല്‍, ജലാശയമില്ലാതിടത്ത് കനാല്‍ ഉണ്ടാക്കല്‍, കടലില്ലാത്ത കോട്ടയത്ത്‌ സുനാമി ഫണ്ട്‌ ചെലവഴിക്കല്‍, ജീവനക്കാരുടെ സമരം, പട്ടിണി, പരിവട്ടം തുടങ്ങിയ കലാപരിപാടികളൊക്കെ ഒക്കെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു....


 ആ അമ്മമാര്‍ക്ക് വേണ്ടി....

വിശന്നുകരഞ്ഞുറങ്ങുന്ന പൈതങ്ങളെ നോക്കി ഉറങ്ങാതെ കണ്ണീര്‍ വാര്‍ക്കേണ്ട ഗതികേട് ഇന്ന് കേരളത്തിലെ ഒരമ്മക്കുമില്ല എന്നത് തന്നെയാണ് ഇടതു ജനാധിപത്യ മുന്നണിയുടെ ഭരണത്തിന്റെ ഏറ്റവും വലിയ നേട്ടം. അതിനു ഒരു തുടര്‍ച്ച ആഗ്രഹിക്കുന്നെങ്കില്‍ ഇടതുമുന്നണിയെ വീണ്ടും അധികാരത്തിലേറ്റുക. അല്ലാതെ തന്കാര്യപ്രമാണിമാരുടെ മുതലക്കണ്ണീര് കണ്ടു മറിച്ചൊരു തീരുമാനത്തിലെത്തിയെങ്കില്‍ ആയിക്കോളൂ. പക്ഷെ നഷ്ടം നിങ്ങള്‍ക്ക് തന്നെയായിരിക്കും. തോല്‍ക്കുന്നത് ആ അമ്മമാരും...

ശുഭം!
മംഗ
ളം!
അനൂപ്‌ കിളിമാനൂര്‍

Related Posts:

ഞമ്മടെ സ്വന്തം ബസ് സ്റ്റാന്റ്..!!

ഡോട്ട് കോം @ ഇടതുപക്ഷം