2014-ലെ ലോകകപ്പ് ഫൈനലിനിറങ്ങുമ്പോൾ മെസ്സി അതീവ ക്ഷീണിതനായിരുന്നെന്നും, കാലുകൾക്ക് നൂറുകിലോ ഭാരം തോന്നിയിരുന്നെന്നും ഫൈനലിന്റെ പരാജയത്തിനുശേഷം മെസ്സിയുടെ പിതാവ് ഹോർഹേ മെസ്സി പറഞ്ഞത് ഓർമ്മയുണ്ട്. കളിക്കാരെ ഒരുരീതിയിലും പരിഗണിക്കാത്ത, ലാഭം മാത്രം ലക്ഷ്യമുള്ള, ലോകകപ്പിന് മുൻപുണ്ടായിരുന്ന ദീർഘമായ യൂറോപ്യൻ സീസണായിരുന്നു ഇതിനു കാരണം.
നെയ്മറും പിന്നീട് സ്വാറസും പോയശേഷം ഏതാണ്ട് ഒറ്റയ്ക്കാണ് മെസ്സി ബാഴ്‌സയെ ചുമലിൽ ഏറ്റിയിരുന്നത്. എങ്കിലും കാലങ്ങളായി ബാഴ്‍സക്ക് ചാമ്പ്യൻസ് ലീഗ് കിട്ടിയിട്ട്. സ്ക്വാഡ് കണ്ടിട്ട് ഇനിയടുത്ത് കിട്ടാനും സാധ്യത ഇല്ല. എങ്കിലും മികച്ച പ്രകടനത്തിലൂടെ 2019-ലെ Ballon D'Or മെസ്സി നേടി. കോപ്പ അമേരിക്ക വിജയത്തോടെ ഈ വർഷവും മെസ്സിയാണ് Ballon D'Or പ്രവചനങ്ങളിൽ ഏറ്റവും മുന്നിൽ. പക്ഷെ ബാഴ്‌സയുടെ കളത്തിനകത്തും പുറത്തുമുള്ള പ്രശ്നങ്ങൾ അവിടെ തുടർന്നാലും സമ്മർദ്ദമില്ലാതെ കളിക്കാൻ മെസ്സിയെ അനുവദിക്കും എന്ന് തോന്നുന്നില്ല.
കരിയറിന്റെ അവസാനത്തിലേക്ക് കടക്കുന്ന മെസ്സി സമ്മർദ്ദമില്ലാത്ത ഫ്രഞ്ച് ലീഗിൽ ഇനി കൂട്ടുകാരോടൊപ്പം കളി ആസ്വദിക്കട്ടെ. നെയ്മറും എമ്പാപ്പയും ഡിമരിയയും ഉൾപ്പടെയുള്ള സൂപ്പർ താരങ്ങൾക്കൊപ്പം ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം കാഴ്ച്ച വെക്കട്ടെ. ആവശ്യത്തിന് വിശ്രമത്തിന് ശേഷം അടുത്ത വർഷം ഖത്തറില് ലോകകപ്പിനായുള്ള അർജന്റീന ആരാധകരുടെ പതിറ്റാണ്ടുകളായ കാത്തിരിപ്പ് അവസാനിപ്പിക്കട്ടെ...
All the best Messi
Vamos Argentina
“I like Messi because he doesn't think he's Messi. He plays like a child enjoying the pasture, playing for the pleasure of playing, not the duty of winning.”
- Eduardo Galeano
