ചൊവ്വാഴ്ച, ഏപ്രിൽ 27, 2010

ചട്ടുകം ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍

അങ്ങനെ യു.പി.എ സര്‍ക്കാര്‍ ഖണ്ടനോപക്ഷേപത്തില്‍ നിന്ന് രക്ഷപെട്ടു..
ഇന്നലെ വരെ എതിര്‍ ചേരിയില്‍ ആയിരുന്ന മായാവതിയുടെ എം.പി.മാര്‍ യു. പി . എ-യ്ക്ക് അനുകൂലമായി വോട്ട് ചെയ്തു.
രണ്ടു ദിവസം മുന്‍പ് മായാവതിക്ക് എതിരെയുള്ള അഴിമതിക്കേസുകള്‍ പിന്‍വലിക്കാന്‍ സി.ബി.ഐ കോടതിയില്‍ അപേക്ഷ കൊടുത്തു.
ശുഭം!
മംഗളം!
anoopesar

അണ്ണാ, ലാല്‍ സലാം...............

തിങ്കളാഴ്‌ച, ഏപ്രിൽ 26, 2010

വിശപ്പിന്റെ ഉറുമ്പുകള്‍

വിശപ്പിന്റെ ഉറുമ്പുകള്‍...
ഉറക്കം നഷ്ടപ്പെടുത്തുന്നു,
മനുഷ്യനെത്തന്നെ മാറ്റുന്നു
'അതിനിപ്പോ എനിക്കെന്താ?'
എന്നു ചോദിക്കുന്നവരുടെ എണ്ണം
അമേരിക്കയില്‍ കുറഞ്ഞു വരുന്നു......
പക്ഷെ വിശപ്പ്‌ എന്തെന്നറിയാവുന്ന
ആദ്യത്തെ പ്രസിഡന്റിനും
നന്നാക്കാന്‍ പറ്റാതെ ഭരണവ്യവസ്ഥ.
അതിസമ്പത്തിന്റെ കൂടെ ലഭിച്ച ശാപം......

ശുഭം!
മംഗളം!
anoopesar

ഞായറാഴ്‌ച, ഏപ്രിൽ 18, 2010

IPL-ഉം വിശപ്പും പിന്നെ പുച്ഛവും.......

ഒരു ഭരണാധികാരി ഇതു തീരുമാനവും എടുക്കുന്നതിനുമുന്പു താന്‍ കണ്ടിട്ടുള്ള ഏറ്റവും ദരിദ്രനായ മനുഷ്യന് പ്രവൃത്തി കൊണ്ട് എന്ത് പ്രയോജനം കിട്ടും എന്നാണ് ആലോചിക്കേണ്ടത്.
-
മഹാത്മാ ഗാന്ധി
വിശപ്പിന്റെയും വിശക്കുന്നവരുടെയും കാര്യം പറയുമ്പോള്‍ പുച്ഛം തോന്നും. അതാണ് മന്മോഹനോമിക്സ് കൊണ്ടുവന്ന സംസ്കാരം, ശശി തരൂരിന്റെ കാര്യവും മറിച്ചല്ല. കേരളത്തോടുള്ള സ്നേഹം കൊണ്ടാണത്രേ പുള്ളി .പി.എല്‍. ടീമിന് വേണ്ടി പരിശ്രമിച്ചത്.... അങ്ങനെയാണേല്‍ എന്തുകൊണ്ട് മോഹന്‍ലാന്‍-പ്രിയദര്‍ശന്‍ ടീമിന്റെ city cricketers-നു അദ്ദേഹം ഒരു സഹായവും നല്‍കിയില്ല? ഇപ്പോള്‍തന്നെ കേരളത്തിനും പുറത്തും കളിച്ചു പേരെടുത്ത ടീമാണ് city cricketers. കേരളത്തിലെ പല രണ്‍ജി താരങ്ങളും ടീമിന് വേണ്ടി കളിക്കുന്നുണ്ട്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ ശശി തരൂര്‍ ആയിരുന്നു ടീമിന്റെ രക്ഷാധികാരി. അവസാന നിമിഷം ലേല വ്യവസ്ഥകള്‍ മാറ്റി 5000 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി ചോദിച്ചത് കൊണ്ടാണ് ടീമിന് ലേലത്തില്‍ നിന്ന് പിന്മാറേണ്ടി വന്നത്. അംബാനിയോട് ചോദിക്കാത്ത ബാങ്ക് ഗ്യാരന്റിയാണ് മോഹന്‍ലാല്‍-പ്രിയന്ദര്‍ശന്‍ ടീമിനോട് ബി.സി.സി. ചോദിച്ചത്. മോഹന്‍ലാലിനെയും മറ്റും തുരത്താന്‍ ആരാണ് ഇടങ്കോല്‍ ഇട്ടതെന്നതിനെക്കുറിച്ചു പല ഊഹാപോഹങ്ങളും ഉണ്ട്. അവര്‍ക്ക് പകരം കേരളത്തിന്‌ വേണ്ടി ലേലം പിടിച്ചത് ആരാണെന്നു എല്ലാവര്‍ക്കും അറിയാമല്ലോ. നിക്ഷേപക്കൂട്ടത്തില്‍ കൂടുതലും മലയാളികളായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളതിനുവേണ്ടിയെന്നു പറഞ്ഞു ലേലം പിടിച്ചത് ഒരു മഹാരാഷ്ട്ര കമ്പനിയാണ്. അതില്‍ ഉള്ള ഏക മലയാളി വിവേക് വേണുഗോപാല്‍ വക ഓഹരി വെറും 1% മാത്രമാണ്. കൂടുതലും ഗുജറാത്തില്‍ നിന്നുള്ളവരാണ് നിക്ഷേപകര്‍. അവര്‍ നരേന്ദ്ര മോഡിയെയും ശരദ് പവാറിനെയും കണ്ടു ആസ്ഥാനം അഹമ്മദാബാദില്‍ വേണമെന്ന് ആവശ്യപ്പെട്ടതായും ഒരു വാര്‍ത്ത‍ ഉണ്ട്. മോഹന്‍ലാല്‍-പ്രിയന്‍ ടീമാണ് കേരള ടീമിനെ സ്വന്തമാക്കിയതെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ? തന്റെ 'friend' സുനന്ദയ്ക്ക് സൗജന്യമായി 70കോടി ഓഹരി കിട്ടുമെന്നുള്ളത് കൊണ്ടാണോ ശശി മോഹന്‍ലാല്‍-പ്രിയന്‍ ടീമിനെ സഹായിക്കാതെ കൂട്ടത്തിനു പുറകെ പോയത്? മൂന്നു വര്‍ഷത്തിനു മുന്‍പ് 300 കോടി രൂപയ്ക്ക് ടീമുകള്‍ ലേലത്തില്‍ പോയ സ്ഥാനത്ത് ഇപ്പോള്‍ 1500 കോടി രൂപയ്ക്കാണ് ടീമുകളുടെ ലേലം നടന്നത്. അതായത് മൂന്ന് വര്ഷം കൊണ്ട് മൂല്യം 5 ഇരട്ടിയായി. 70 കോടി കുറച്ചു വര്‍ഷങ്ങള്‍ക്കകം എത്രയാകുമെന്നു ഊഹിക്കവുന്നത്തെ ഉള്ളു. ഓഹരിയുടെ കാര്യം അറിയാവുനത് കൊണ്ടല്ലേ അവര്‍ ലേലത്തിനു രണ്ടു ദിവസം മുന്‍പ് അവരടെ ജോലി രാജി വെച്ചത്? പണം തരൂര്‍ തന്റെ മന്ത്രിപദം ദുരുപയോഗം ചെയ്തതിനാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ? മന്ത്രി സ്ഥാനത്തുനിന്ന് തരൂര്‍ മാറി നിന്ന് അന്വേഷണത്തെ നേരിടുന്നതല്ലേ മാന്യത? ഒരു കേന്ദ്ര മന്ത്രിക്കെതിരെ അന്വേഷണം നടന്നാല്‍ അത് ഏതു വരെ പോകുമെന്ന് സ്പെക്ട്രം അഴിമതി കേസില്‍ നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ.

Indian Paisa League, Indian Proxy League
എന്നീ ചെല്ലപ്പെരുകലിലാണ് .പി.എല്‍ അങ്ങ് വടക്കൊക്കെ അറിയപ്പെടുന്നത്. 'ബിനാമികളുടെ സ്വന്തം ലീഗ്'. ലളിത് മോഡി വെളിപ്പെടുത്തിയില്ലായിരുന്നെങ്കില്‍ സുനന്ദ പുഷ്കറിന്റെ ഓഹരിക്കാര്യം മാലോകര്‍ അറിയില്ലായിരുന്നു. ഒരു ടീമില്‍ ആരൊക്കെയാണ് പണം നിക്ഷേപിച്ചത്, ആര്‍ക്കൊക്കെ എത്ര ഓഹരി ഉണ്ട് എന്ന് വെളിപ്പെടുത്തരുത് എന്നൊരു ഭാഗം കരാറില്‍ ഉണ്ടത്രേ. അതുകൊണ്ടുതന്നെ ആരൊക്കെ എത്രയൊക്കെ കൊടുത്തു എന്ന് നമ്മെപ്പോലെയുള്ള പൊതുജനങ്ങള്‍ക്കു ഒരിക്കലും അറിയാന്‍ കഴിയില്ല. അതികൊണ്ടുതന്നെ കള്ളപ്പണം വെളുപ്പിക്കാനുള്ള വഴിയായി .പി.എല്‍ഉപയോഗിക്കപെടുന്നു എന്ന ആരോപണം, അല്ല സത്യമെന്ന് തന്നെ പറയാം, കുറച്ചുകാലമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ആദ്യം ചെയ്യേണ്ടത് ഭാഗം കരാറില്‍ നിന്ന് എടുത്തു കളയുകയാണ്. സാധാരണജനങ്ങളുടെ ക്രിക്കറ്റിനോടുള്ള ഇഷ്ടം ഒന്ന് മാത്രമാണ് .പി.എല്‍-ന്റെ അടിസ്ഥാനം. പരസ്യങ്ങളും ഗേറ്റ് കളക്ഷന്‍-ഉം ഒക്കെ ഇഷ്ടത്തില്‍ നിന്നാണ് .പി.എല്‍-നു കിട്ടുന്നത്. വന്‍ നികുതിയിളവുകളാണ് .പി.എലി-നു കിട്ടിക്കൊണ്ടിരിക്കുന്നത്. തുച്ഛമായ വാടകയ്ക്കാണ് പൊതുസ്വത്തായ മൈതാനങ്ങള്‍ .പി.എല്ലിനായി വിട്ടുകൊടുക്കുന്നത്. അതുകൊണ്ട് തന്നെ ആരൊക്കെ എത്രയൊക്കെ പണം നിക്ഷേപിക്കുന്നു എന്ന് അറിയാന്‍ മാലോകര്‍ക്ക് അവകാശമുണ്ട്‌. ഓഹരിവിഹിതം ഒരിക്കലും ടീമിന്റെ ആഭ്യന്തരകാര്യമല്ല. അതെങ്ങാനും പുറത്തുവന്നാല്‍ പല വമ്പന്മാരുടെയും കള്ളി വെളിച്ചതാവും. ഇനിയും കേന്ദ്രമന്ത്രിമാര്‍ കുടുങ്ങുമെന്നാണ് കേട്ടത്. നാം ടീം ഉടമകളെന്ന് കരുതുന്ന പല താരങ്ങളും പിന്നിലേയ്ക്ക് മാറി നില്‍ക്കേണ്ടിയും വരും. നികുതിയിളവുകള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം. അതിസമ്പന്നന്മാരായ കുറെ ടീം ഉടമകള്‍ക്ക്, അല്ലാത്തര്‍ക്ക്. പൊതുജനങ്ങള്‍ക്കുള്ള ആഹാരത്തിനും കൃഷിക്കുമുള്ള സബ്സിഡികള്‍ പണമില്ലെന്ന കാരണത്താല്‍ വന്‍തോതില്‍ വെട്ടിക്കുയ്ക്കുമ്പോള്‍ തന്നെയാണ് ഇങ്ങനെയും കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഓര്‍ക്കണം. കഴിഞ്ഞ ബജറ്റില്‍ 80,000 കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതിയിളവ് കൊടുക്കുകയും അതേസമയം പെട്രോള്‍, ഡീസല്‍ മുതലായവയ്ക്ക് മുകളിലുള്ള നികുതി കൂട്ടി വിലക്കയറ്റത്താല്‍ പൊറുതിമുട്ടുന്ന ജനങ്ങളെ കൂടുതല്‍ വലക്കുകയും ചെയ്തവരില്‍ നിന്ന് ഇത് പ്രതീക്ഷിച്ചാല്‍ മതി. വന്‍ തോതില്‍ വിദേശത്ത് നിന്ന് നികുതിയടയ്ക്കാതെ കള്ളപ്പണം ഒഴുകിയതായാണ് റിപ്പോര്‍ട്ട്‌. ഭൂമിയില്‍ ഏറ്റവും കൂടുതല്‍പേര്‍ പട്ടിണി കിടക്കുന്ന രാജ്യത്താണ് ഇതുനടക്കുന്നതെന്ന് ഓര്‍ക്കണം. ശശി സമയം കിട്ടുമെങ്കില്‍ ലക്കം 'Frontline' ഒന്ന് വായിച്ചു നോക്കണം. ലോകത്തില്‍ ആവശ്യത്തിനു ഭക്ഷണം കിട്ടാതെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജീവിക്കുന്നതു ഭാരതത്തിലാണ്.


കേരളത്തിന്റെ നീറുന്ന പ്രശ്നമാണോ കൊച്ചിയിലെ .പി.എല്‍ ടീം? കേരളത്തിന്‌ എന്തെല്ലാം പ്രശ്നങ്ങളുണ്ട്? അതില്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ മന്ത്രി ഇടപെട്ടിടുണ്ടോ? 2010-ല്‍ കമ്മീഷന്‍ ചെയ്യേണ്ട കേരളത്തിന്റെ സ്വപ് പദ്ധതിയായ കൊച്ചി മെട്രോ റെയില്‍വേ ഇപ്പോഴും അനുമതി കാത്തു ഒരു കേന്ദ്രമന്ത്രിയുടെ മേശപ്പുറത്തു വിശ്രമിക്കുകയാണ്. എന്തേ വിഷയത്തില്‍ മന്ത്രി ഒരു ശുഷ്കാന്തിയും കാണിച്ചില്ല? അപ്പൊ കേരളത്തോടുള്ള സ്നേഹമൊക്കെ ആവിയായി പോയോ? കേരളത്തിന്റെ അരിവിഹിതം വെട്ടിക്കു

തിങ്കളാഴ്‌ച, ഏപ്രിൽ 12, 2010

IPL-ഉം വിശപ്പും പിന്നെ ശശിയും.......


അങ്ങനെ വീണ്ടും ഒരു IPL വന്നെത്തി......
നമ്മുടെ ഒരു കേന്ദ്രമന്ത്രി സ്വന്തമായി ഒരു IPL ടീം തട്ടിക്കൂട്ടാനുള്ള ഓട്ടത്തിലാണ്.
കേന്ദ്ര കൃഷിമന്ത്രിയാകട്ടെ അടുത്ത ICC പ്രസിഡന്റ്‌-നുള്ള കുപ്പായവും തുന്നിയിരുപ്പാണ്‌.
ഇപ്പൊ ഏറ്റവും നല്ല കൃഷി ക്രിക്കറ്റ്‌ തന്നെയെന്നു പുള്ളിക്കറിയാം.
APL-BPL ഭേദമില്ലാതെ പട്ടിണി കിടക്കുന്നവര്‍ക്ക് ഇനി IPL കണ്ടു വിശപ്പടക്കാം.
ഭൂമിയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ വിശന്നുകരഞ്ഞുറങ്ങുന്നത് നമ്മുടെ ഭാരതാംബയുടെ മടിത്തട്ടില്‍ ആണല്ലോ.......
വാല്‍ക്കഷണം:ശശിയുടെ മൂന്നാം വിവാഹത്തിന് സര്‍വ മംഗളങ്ങളും നേരുന്നു.........

ശുഭം!
മംഗളം!

anoopesar

കാര്‍ട്ടൂണ്‍: ദി ഹിന്ദു


Afsal Gafoor - pucham thonnunnunnu abbase ninte ee suskanthikku,,,,ഏപ്രില് 13 12:21:15 pm UTC+5:30">ഏപ്രി 13
Afsal Gafoor - പട്ടിണി മാറ്റാന്‍ നമ്മുക്ക് five star hotelum water theme parkum തട്ടികൂട്ടാം......പോരഞ്ഞതിനു ഗള്‍ഫിലേക്ക് ഒരു രണ്ടാഴ്ച വിനോദയാത്രയും നടത്താം...ഏപ്രില് 13 12:26:13 pm UTC+5:30">
ANOOP S R - കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തു?
പൂജ്യം
ഭാരതത്തില്‍ ഓരോ അര മണിക്കൂറിലും ഒരു കര്‍ഷകന്‍ വീതം ആത്മഹത്യ ചെയ്യുന്നു........

കേരളത്തില്‍ നാലെണ്ണം ഒഴികെ ബാക്കിയെല്ല പൊതുമേഖല സ്ഥാപങ്ങളും ലാഭത്തില്‍. അവ പൊതുമേഖലയില്‍ തന്നെ തുടരുന്നു.
27 പൊതുമേഖല സ്ഥാപനങ്ങള്‍ കൂടി വിറ്റുതുലക്കാന്‍ കേന്ദ്ര ഗവര്‍ന്മെന്റ് തീരുമാനിച്ചു.........ഏപ്രില് 13 3:02:43 pm UTC+5:30">ഏപ്രി 13

ANOOP S R - ഇടതിന്റെ ഇടതു വലതാണ്......
ഏപ്രില് 13 3:07:15 pm UTC+5:30">ഏപ്രി 13
Harikrishnan Sreekumar - 2009 ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഇടതൂപക്ഷ പാര്‍ട്ടികള്‍ (അതായത് CPM,CPI, RSP, FORWARD BLOC, KC(J) etc..) ആകെ മത്സരിച്ചത് 134 സീറ്റില്‍...
272 സീറ്റില്‍ പോലും തികച്ചു മത്സരിക്കാന്‍ ധൈര്യം കാണിക്കാതിരുന്നാല്‍ എങ്ങനെയാണ് അവര്‍ ഭാരതം ഭരിക്കുക ? SP, INLD, RJD , BSP, AIADMK, TDP തുടങ്ങിയ കാട്ടുകള്ളന്മാരെ കൂട്ടുപിടിച്ചോ ? കേവലഭൂരിപക്ഷം തികയ്ക്കാനുള്ള അത്രയും മണ്ഡലങ്ങളിലെങ്കിലും ആദ്യം മത്സരിച്ചു കാണിക്കട്ടെ....
പലയിടത്തും കെട്ടി വച്ച കാശു പോലും കിട്ടുകയില്ലായിരിക്കും .....എന്നാലും അതൊരു അന്തസ്സാണ് ..
അതു വരെ എന്തിന് ഇവരുടെ വാക്കുകള്‍ക്ക് നാം കാതോര്‍ക്കണം?

അവലംബം : http://www.indian-elections.com/candidates/party-wise-candidate-list.htmlഏപ്രില് 13 8:34:02 pm UTC+5:30">ഏപ്രി 13
ANOOP S R - വേണ്ട, കേള്‍ക്കണ്ട. എല്ലാം വിട്ടു തുലയ്ക്കട്ടെ. ആഗോള മാന്ദ്യത്തിന്റെ സമയത്ത് ഭാരതം പോരലെല്‍ക്കാതെ പിടിച്ചു നിന്നത് പൊതുമേഖല സ്ഥാപനങ്ങളുടെ ശക്തി കൊണ്ടാണെന്ന് പറഞ്ഞത് മറ്റാരുമല്ല, സോണിയ ഗാന്ധി തന്നെയാണ്. എന്നിട്ടെന്തിനാ എല്ലാം തളികയിലാക്കി കുറേ സമ്പന്നന്മാര്‍ക്ക് വെച്ച് നീട്ടുന്നെ? കഴിഞ്ഞ യു.പി.എ സര്‍ക്കാരിനു ഇങ്ങനെ വിറ്റുതുലക്കാന്‍ പറ്റാതിരുന്നത്‌ എന്ത് കൊണ്ടാണെന്ന് ഓര്‍മയുണ്ടല്ലോ.
ഏപ്രില് 14 9:46:09 am UTC+5:30">ഏപ്രി 14
ANOOP S R - യു. പി. എ സര്‍ക്കാരിനു കേവല ഭൂരിപക്ഷം അതായത് 272 സീറ്റ്‌ ഇല്ല എന്ന് അറിയോ? മുകളില്‍ പറഞ്ഞ SP, BSP, RJD മുകളില്‍ പറയാത്ത JD(S), കുറെ സ്വതന്ത്രന്മാര്‍ ഇവരുടെ പിന്തുണ കൊണ്ടാ ഇപ്പൊ യു. പി. എ ഭരിക്കുന്നത്‌.ഏപ്രില് 14 9:52:04 am UTC+5:30">ഏപ്രി 14
Harikrishnan Sreekumar - ആയുഷ്ക്കാലം മുഴുവന്‍ ഇടതുപക്ഷം "പുറത്തുനിന്ന് പിന്തുണച്ചാല്‍ മതി" എന്നാണോ നീ പറയുന്നതിന്റെ അര്‍ത്ഥം ? തിരശ്ശീലയ്ക്കു പിന്നില്‍ നിന്നു കളിക്കുന്നത് യതൊരു റിസ്കും ഇല്ലാത്ത ഒരു ഏര്‍പ്പാടാണ് ... ഒറ്റയ്ക്കു ഭരിക്കാന്‍ മോഹമില്ലേ ? കൂട്ടുകക്ഷി മന്ത്രിസഭയാണ് ലക്ഷ്യമെങ്കില്‍ ഇടതു മുന്നണിയും ഒരു UPAയോ NDAയോ ആയീ മാത്രം അധ: പതിക്കും...അതു മതിയോ ?......കയ്യാലപ്പുറത്തെ തേങ്ങാ ആവരുത്..എങ്കില്‍ ഒരു ജനപ്രിയ പദ്ധതിയും നേരാം വണ്ണം നടപ്പാക്കാന്‍ പറ്റില്ല മോനേ.......ഏപ്രില് 14 9:59:26 am UTC+5:30">ഏപ്രി 14
Afsal Gafoor - ഇഷ്ടമിലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം ...അല്ലേട.ഏപ്രില് 14 11:44:15 am UTC+5:30">ഏപ്രി 14
Afsal Gafoor - ശശി തരൂര്‍ ചെയ്തത് മറ്റെരാന്കിലും ആയിരെന്ന്കില്‍ (ഫാരിസ്‌ അബൂബക്കര്‍,സാണ്ടിയഗോ മാര്‍ട്ടിന്‍,വിജയ്‌ മല്ല്യ ...)ഇങ്ങനെയുള്ള മാര്‍കിസ്റ്റ് മുതലാളിമാര്‍ ആയിരിനെങ്കില്‍ അപ്പോള്‍ പട്ടിണി, തോഴിലാളീ സ്നേഹം ഇതൊന്നുമായിരിക്കില്ല വിഷയമാക്കുന്നെ.....

സ്വന്തം നാടിനു ഒരു ipl team ഉണ്ടാവട്ടെ എന്ന് വിചാരിച്ചു പത്തൊമ്പതാമത്തെ അടവും പയറ്റി പല കൊമ്പന്മാരെയും വീഴ്ത്തി അയാള്‍ അത് നേടി.....ഇപ്പോള്‍ വിഷയം അങ്ങേരുടെ മൂന്നാം കെട്ടും മറ്റുമാണെന്നു...എന്താടാ വേറെ വിഷയങ്ങള്‍ ഒന്നും തന്നെയില്ലേ....ഏപ്രില് 14 12:25:58 pm UTC+5:30">ഏപ്രി 14
Harikrishnan Sreekumar - അതെ അനൂപേ ഇതു പോലത്തെ ഗതികെട്ട കൂട്ടുകക്ഷി ഭരണത്തെ ഞാന്‍ വെറുക്കുന്നു....അതിനെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത് ...... ഇടതുപക്ഷം ഉണ്ടായിരുന്നതു കൊണ്ടു നടപ്പായ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ക്രെഡിറ്റ് അവസാനം കൊണ്ടുപോയതാരാ ?? വലതുപക്ഷം അല്ലേ ? ഇടതു മുന്നണിയാണ് കേന്ദ്രം ഭരിച്ചിരുന്നതെങ്കില്‍ ഇതുണ്ടാകുമായിരുന്നോ ?

ഇനിയെങ്കിലും ഒറ്റയ്ക്കു മത്സരിക്കാന്‍ ഇടതു പാര്‍ട്ടികള്‍ക്കു തോന്നട്ടെ എന്നു പ്രത്യാശിച്ചു കൊണ്ട് ഈ ചര്‍ച്ചയിലെ എന്റെ വാക്കുകള്‍ ഞാന്‍ ഉപസംഹരിക്കുന്നു.... ആ നല്ല കാലം വരുന്നതു വരെ ഇതിലും മോശമായ അവസ്ഥകള്‍ കേന്ദ്രസര്‍ക്കാര്‍ സംജാതമാക്കിയാലും ഒന്നും അതിനെതിരെ നടക്കില്ല ... അതാണ് ഇന്ത്യ....ഏപ്രില് 14 12:40:58 pm UTC+5:30">ഏപ്രി 14
ANOOP S R - അതെ ഇവിടന്നു വോട്ട് ചെയ്തയച്ചത് ഐ.പി.എല്‍ ടീം ഉണ്ടാക്കാനാണോ? പുള്ളി മൂന്നോ മുപ്പതോ കെട്ടട്ടെ, അതല്ല പ്രശ്നം. ഭാവിവധുവെന്ന പേരില്‍ പുള്ളി തന്നെ പലയിടത്തും പരിചയപ്പെടുത്തുന്ന ഒരു സ്ത്രീക്ക് എന്തിനാണ് 70 കോടിയുടെ ഓഹരികള്‍ സൗജന്യമായി നല്‍കിയത്? ഇത് പോലെ സൗജന്യ ഓഹരികള്‍ മുന്‍പ് നേടിയത് ചില ബോളിവുഡ് നടിമാര്‍ മാത്രമാണ്. അത് അവരുടെ സാന്നിധ്യം ടീമിന്റെ പ്രശസ്തി കൂട്ടുന്നതിനുപകരിക്കും എന്നുള്ളതുകൊണ്ടാണ്. ഇങ്ങനെ ഉള്ള ഗുണമെന്നും ആ സ്ത്രീക്ക് നല്‍കിയതുകൊണ്ട് ഉണ്ടാകുമെന്ന് തോന്നുന്നില്ല. അവരെ തരൂര്‍ വിവാഹം കഴിച്ചാല്‍ ആ ഓഹരികള്‍ തരൂരിന് സ്വന്തമാവില്ലേ? ഇത് നഗ്നമായ ആഴിമതിയല്ലാതെ മറ്റെന്താണ്? ഈ വിദ്യ മുനീര്‍ പറഞ്ഞു കൊടുത്തതായിരിക്കും.....

പിന്നെ ഹരിയോട്, ഇടതു പക്ഷമല്ല, ഒരു കക്ഷിയും ഈ നൂറ്റാണ്ടിലോന്നും ഇന്ത്യ ഒറ്റയ്ക്ക് ഭരിക്കുമെന്ന് തോന്നുന്നില്ല. പിന്നെ ഹരിയുള്‍പ്പടെയുള്ളവര്‍ വോട്ടു ചെയ്തല്ലേ യു. പി. എ അധികാരത്തില്‍ എത്തിയത്. ഈ കാര്യങ്ങളൊക്കെ അറിയാമെങ്കില്‍ ഇടതു പക്ഷത്തിനു വോട്ടു ചെയ്തു കൂടായിരുന്നോ? കേരളം നല്‍കിയ 18 ഉള്‍പ്പടെ 64 എം.പി. മാരെ വെച്ച് ഒന്നാം യു.പി.എ-യെ നിയന്ത്രിക്കാന്‍ ഇടതു പക്ഷതിനായില്ലേ? ആ നിയന്ത്രണം പോയത് കൊണ്ടല്ലേ ഇപ്പൊ ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നത്....

ഇതെല്ലാം മറക്കുക, നമുക്ക് പിണറായിയുടെ ഷര്‍ട്ടിലെ കറയെയും അച്ചുതാനന്ദന്റെ ബനിയനിലെ കീറലിനെയും കുറിച്ച് ന്യൂസ്‌ നൈറ്റ്‌ നടത്തിയിട്ട് സുഖമായുറങ്ങാം...........ഏപ്രില് 14 1:03:11 pm UTC+5:30">ഏപ്രി 14
Afsal Gafoor - ഇത് വരെ ipl ഉള്ള ടീമിന്റെ share holders ആരാണെന്നോ free hold എത്ര പേര്‍ക്ക് ഉണ്ടെന്നോ ഒന്നും പുറം ലോകം അറിഞ്ഞിട്ടില്ല...ഇപ്പോള്‍ കൊച്ചി ടീം സ്വന്തമാക്കിയപ്പോള്‍ അതിനു മുന്പ് സ്വന്തം നാട് കേന്ദ്രമായീ ടീം നേടാന്‍ മോഡികള്‍ മാത്രമല്ല ശ്രമിച്ചത്....അതിനായീ ചിതറി കിടന്ന കുറെ കമ്പനികളെ എകൊപിക്കുകയിരിന്നു അവിടെ ശശി തരൂര്‍ ചെയ്തത്.......ഒരു കമ്പനി കൂട്ടത്തിന്റെ(consortium) share holders ആരെന്നു അത് ആ കമ്പനി യുടെ അഭ്യന്ദര കാര്യമാണ്.......
കിട്ടാത്ത മുന്ടിരിങ്ങ പുളിച്ചതാണ് എന്ന് ലളിത് മോഡി പറഞ്ഞതിനെ ഞാന്‍ കുട്ടപെടുത്തിനില്ല്ല....പക്ഷെ അപ്പോഴേക്കും സഖാക്കന്മാര്‍ കയര്‍ എടുക്കുന്നത്ശരിയാണോ...
24 കോടിയോളം ആസ്തിയുള്ള വര്ഷം ലക്ഷ കണക്കിന് രൂപ പെന്‍ഷന്‍ ഉള്ള ഒരു നേതാവിനെ പിണറായീ വിജയനോട് ഉപമിക്കുനത് കണ്ണില്‍ എന്തോ കേടുള്ളത് കൊണ്ടാണ്....
ഒരുM.P എങ്ങനെയായിരിക്കണം എന്നതിന് വളരെ നല്ല ഉദാഹരണങ്ങള്‍ നമ്മുക്കുണ്ടല്ലോ...അതുകൊണ്ടാണല്ലോ 64 സീറ്റില്‍ നിന്ന് ഇത്രയും വലിയ ഒരു വളര്‍ച്ച ഉണ്ടായേ.....ഏപ്രില് 14 8:03:46 pm UTC+5:30">ഏപ്രി 14

ANOOP S R - പണമാണ് മഹത്വത്തിന്റെ അളവുകോലെങ്കില്‍ മൂത്ത അംബാനിയല്ലേ ഏറ്റവും മഹാന്‍, ശശിയാണോ?ഏപ്രില് 15 12:56:03 pm UTC+5:30">ഏപ്രി 15
Afsal Gafoor - പണം മഹത്വത്തിന്റെയോ കഴിവിന്റെയോ അളവുകൊല്ല്ല ...എന്നാല്‍ പണമുണ്ട് എന്നത് ഭീമമായ അപരാധവും അല്ല....
ഇത് കൊണ്ട് ശശി തരൂര്‍ യോഗ്യനായീ എന്നല്ല ഞാന്‍ പറയുന്നേ .അങ്ങേരെ ഭരിക്കാന്‍ അനുവദിക്കുക...
വികസനം (എന്ത്?,ആര്‍ക്കു? ഇത് വേറെ വിഷയം ) ത്തിനു വേണ്ടി രാഷ്ട്രീയം കുറച്ചു മാറ്റി വക്കുക...
അത് നമ്മുക്ക് ഓരോ തിരഞ്ഞെടുപ്പിനും പ്രയോഗിക്കാം....ഏപ്രില് 15 11:24:38 pm UTC+5:30">11:24 pm


Related Posts:

IPL-ഉം വിശപ്പും പിന്നെ പുച്ഛവും.......


ശശി തരൂര്‍ തുറക്കാനിടയില്ലാത്ത ഒരു 'തുറന്ന കത്ത്'മമതോയിസ്റ്റ്......

ചോദ്യം: മാവോയിസ്റ്റുകള്‍ നല്‍കുന്ന പാഠം എന്ത്?
ഉത്തരം: ഇടതിന്റെ ഇടതു വലതാണ്. മമതയാണ്‌.

ശുഭം!
മംഗളം!

anoopesar

ശനിയാഴ്‌ച, ഏപ്രിൽ 10, 2010

ചില ശബ്ദങ്ങള്‍....

തിലകനെ അമ്മയില്‍ നിന്നും പുറത്താക്കിയത് ശരിയായില്ല. സിനിമാപ്രവര്‍ത്തകരുടെ അധഃപതനവുംവ്യക്തിവിരോധവുമാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു കാരണം. തിലകനെപ്പോലെ പ്രതികരിക്കാന്‍ താന്‍ഉള്‍പ്പടെയുള്ള ഭൂരിഭാഗത്തിനും ധൈര്യമില്ല. പറയുമ്പോള്‍ പലര്‍ക്കും കൊള്ളും. അതുകൊണ്ടാണ് ചിലര്‍പൊട്ടിത്തെറിക്കുന്നത്.
-ഇന്ദ്രന്‍സ്

അടുത്ത സിനിമയില്‍ പറ്റിയ റോളുണ്ടെങ്കില്‍ തിലകനെ അഭിനയിപ്പിക്കും.
-ശ്രീനിവാസന്‍

തിലകനെതിരെ അമ്മ ചെയ്തത് അനീതിയാണ്.
-സുകുമാര്‍ അഴിക്കോട്

സംഘടനാപ്രശ്നങ്ങള്‍ ലോകത്തെല്ലായിടത്തും സിനിമ നേരിടുന്നുണ്ട്. എന്നാല്‍ സിനിമയെത്തന്നെ തകര്‍ക്കുന്നസംഘടന ലോകത്തെവിടെയും കാണില്ല. മലയാളസിനിമ തകരുകയാണ്. നടനെ വിലക്കാന്‍ ആര്‍ക്കുംഅവകാശമില്ല. അടുത്ത സിനിമയില്‍ പറ്റിയ റോളുണ്ടെങ്കില്‍ തിലകനെ അഭിനയിപ്പിക്കും.
-ഷാജി. എന്‍. കരുണ്‍

തമിഴില്‍ സംവിധായകര്‍ക്ക് പുതിയ നടന്മാരെ വെച്ച് സിനിമ എടുക്കാം. അവിടെ സ്വാതന്ത്ര്യമുണ്ട്. പക്ഷേഇവിടെ നടന്മാരുടെ സംഘടനയെ കയ്യിലെടുക്കാതെ മുന്നോട്ടുപോകാനാവില്ല.
-കെ.ജി. ജോര്‍ജ്ജ്

ശുഭം!
മംഗളം!

ചില സ്പെകട്രം ചിന്തകള്‍

2G സ്പെക്ട്രം അനുവദിച്ച വകയില്‍ 26,685 കോടി രൂപ കേന്ദ്രഗവണ്മെന്റിനു നഷ്ടം വന്നതായി CAG റിപ്പോര്‍ട്ട്‌നല്‍കി. വന്‍ അഴിമതി ഇതില്‍ നടന്നിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. അഴിമതിക്കെതിരെ പടപോരുതുന്നഇവിടത്തെ പത്രങ്ങളില്‍ ഈ വാര്‍ത്ത‍ മാത്രം കണ്ടില്ല. ഒരു CAG റിപ്പോര്‍ട്ടും പൊക്കിപ്പിടിച്ച് ഒരു 5 വര്‍ഷമായി ഇവിടെക്കിടന്നു കാണിക്കുന്ന അവേശമെന്തേ ഈ കാര്യത്തില്‍ ഇല്ലാതെ പോയി? ലേലത്തിനുആദ്യമാദ്യം വന്നവര്‍ക്ക് സ്പെക്ട്രം കൊടുക്കുകയാണ് കേന്ദ്രമന്ത്രി എ.രാജയും കൂട്ടരും ചെയ്തത്. അല്ലാതെലേലവ്യവസ്ഥകളൊന്നും നോക്കാന്‍ അവര്‍
മെനക്കെട്ടില്ല. ഇങ്ങനെ സ്പെക്ട്രം കിട്ടിയ പലരും ദിവസങ്ങള്‍ക്കകം അതിന്റെ പലമടങ്ങ്‌ തുകയ്ക്ക് വേറെകമ്പനികള്‍ക്ക് മറിച്ചുവിറ്റു. 3G സ്പെക്ട്രം ലേലം ഇന്നലെ തുടങ്ങി. മന്ത്രിക്കും ശിങ്കിടികള്‍ക്കും
സര്‍വമംഗളങ്ങളും നേരുന്നു...........
ശുഭം!
മംഗളം!

anoopesar

ബുധനാഴ്‌ച, ഏപ്രിൽ 07, 2010

രാഷ്ട്രീയവും മറ്റും...........


Feb 23
ANOOP S R - Buzz - Public
സമൂഹത്തില്‍ ഇടപെടാതെ മാറിനിന്നു കുറ്റം പറയുന്ന നിക്ഷ്പക്ഷ നാട്യക്കാരെയാണ് എനിക്ക് ഏറ്റവും വെറുപ്പ്‌. സ്വന്തം അഭിപ്രായം തുറന്നു പറയാന്‍ ധൈര്യം ഇല്ലാത്തവരാന് ഈ കള്ളന്മാര്‍. -സലിം കുമാര്
1 person liked this - lekshmi nair

Harikrishnan Sreekumar - " ഞാന്‍ നിക്ഷ്പക്ഷമാണു് " എന്നു പറയുന്നതും ഒരു അഭിപ്രായമാണ്..........പക്ഷേ അങ്ങനെയുള്ള ഒരു ഉത്തരം ഭൂരിപക്ഷം പേര്‍ക്കും സ്വീകാര്യമല്ല ......... അവര്‍ക്കു വേണ്ടത് A OR B എന്ന ഉത്തരമാണ് ... A&B യും neither A nor B യും അവര്‍ എന്നും തള്ളിക്കളയുന്നു .Feb 24

ANOOP S R
- കണ്‍മുന്നില്‍ അനീതി നടക്കുമ്പോള്‍ മാറിനിന്നു ഞാന്‍ നിക്ഷ്പക്ഷനാണ് എന്ന് പറയുന്നവന്‍ യഥാര്‍ത്ഥത്തില്‍ തെറ്റ് ചെയ്യുന്നവന്റെ പക്ഷം ചേരുകയാണ്...... Feb 24
Harikrishnan Sreekumar - ഞാന്‍ ഉദ്ദേശിച്ചത് നിക്ഷ്പക്ഷത എന്ന ഉത്തരത്തിന്റെ സ്വീകാര്യതയെപ്പറ്റിയാണു്. സംസാരിച്ചു തുടങ്ങുന്ന ഒരു കുഞ്ഞിനോടു ചിലര്‍ ചോദിക്കും : "മോന് ആരെയാ കൂടുതല്‍ ഇഷ്ടം ? അച്ഛനേയോ അമ്മയേയോ ? " "രണ്ടുപേരേയും" എന്നു പറഞ്ഞാല്‍ ഉടനേ അടുത്ത ചോദ്യം വരും : "എന്നാലും ആരെയാ കൂടുതല്‍ ഇഷ്ടം ? " ഈ ചോദ്യം വല്യ ആനക്കാര്യം ഒന്നുമല്ലെങ്കിലും A&B എന്ന ഉത്തരം സ്വീകാര്യമല്ല എന്നതിന്റെ ഏറ്റവും ലളിതമായ തെളിവാണ്...ഇതു പോലെ എത്രയോ ചോദ്യങ്ങള്‍ നാം നേരിടുന്നു.... പല രൂപത്തില്‍ പല വിഷയങ്ങളില്‍ ( നിനക്ക് മോഹന്‍ലാലിനേയോ മമ്മൂട്ടിയേയോ കൂടുതല്‍ ഇഷ്ടം ? എന്നതു മറ്റൊരുദാഹരണം ) പിന്നെ പക്ഷം പിടിക്കല്‍.... തനിക്കു അറിഞ്ഞുകൂടാത്തതോ മനസ്സിലാവാത്തതോ താത്പര്യമില്ലാത്തതോ ആയ കാര്യത്തില്‍ ഇടപെടാതിരിക്കുകയും അഭിപ്രായം പറയാതിരിക്കുകയും ചെയ്യുന്നതാണ് ശരി . അവിടെ പക്ഷം പിടിക്കുന്നവന്‍ അനുഭവിക്കും ; നിക്ഷ്പക്ഷനെ എന്തിനു വക വയ്ക്കാന്‍ പോകുണം ? ഇരു പക്ഷവും എന്താണെന്നു വ്യക്തമായി അറിയാവുന്നവനേ നിക്ഷ്പ്ക്ഷത പാലിക്കാനാവൂ ...അല്ലാത്തവന്‍ ചുമ്മാ "Demo" കാട്ടാന്‍ വരുന്നവന്‍.. Feb 25
ANOOP S R - നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടില്ലെങ്കില്‍ രാഷ്ട്രീയം നിങ്ങളില്‍ ഇടപെടും. -ലെനിന് Feb 25
Harikrishnan Sreekumar - വേണ്ടാത്ത ഇടത്ത് ഇടപെടാന്‍ മാത്രം രാഷ്ട്രീയം അധ :പതിച്ചിട്ടില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെ ഇടപെടുന്ന രാഷ്ട്രീയം വെറും ആഴ്ച്ചപ്പതിപ്പിന്റെ പംക്തികളായി ജനിച്ചു മരിക്കും .... ഒരു മാതിരി "പരിപ്പുവടയുടെ രാഷ്ട്രീയം", "ചുരിദാറിന്റെ രാഷ്ട്രീയം" എന്നൊക്കെ പറയുന്ന പോലെ ....മനുഷ്യനു മനസ്സിലാവാത്ത ഭാഷയില്‍ കുറേ താളുകള്‍ ..... Feb 26
ANOOP S R - പഞ്ചസാര കിലോ 45 രൂപ. നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടില്ലെങ്കില്‍ രാഷ്ട്രീയം തീര്‍ച്ചയായും നിങ്ങളില്‍ ഇടപെടും. Feb 26
Muhammed Shakir Manaam - But, Actually, ther is no political party working for the people or for the country... They certainly stands for money and power... So, sometimes it's Better to have a single group without any opinion, rather than having more number of parties standing for few individuals with different views... Feb 27

Harikrishnan Sreekumar
- പഞ്ചസാര വില 45 ആയാലും 450 ആയാലും ഇവിടെ വാങ്ങാന്‍ ആളെ കിട്ടും ......... സിവില്‍ സപ്പ്ളൈസ് ഉള്ളടത്തോളം കാലം എനിക്കു അതൊരു പ്രശ്നമേ അല്ല ...കുറെ നേരം ക്യൂവില്‍ നിന്നാലും 25 രൂപയ്ക് ഞാന്‍ പഞ്ചസാര വാങ്ങിക്കൊള്ളാം .... ഭക്ഷ്യ സാധനങ്ങളുടെ വില വര്‍ദ്ധനവിനെ ഒരു പരിധിക്കപ്പുറം കുറ്റം പറയുന്നത് കേരളം പോലെ ഒരു ഉപഭോക്തൃ സംസ്ഥാനത്തിന് ഭൂഷണമല്ല .... നമ്മളടക്കം ഇതിനെപ്പറ്റി ഘോരഘോരം വാഗ്വാദം നടത്തുന്ന ഒരു മനുഷ്യനും കൃഷിയെപ്പറ്റിയോ അതിന്റെ ചെലവുകളെപ്പറ്റിയോ ഒരു ചുക്കും അറിയില്ല. എന്നാലും എല്ലാവരും പരസ്പരം പഴിചാരി രസിക്കുന്നില്ലേ ? കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകളേയും തിരിച്ചും കുറ്റം പറഞ്ഞു രസിക്കുന്നു ...കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത നഷ്ട്ടപ്പെട്ട ഒരു സംസ്ഥാനം ഇതിനും അപ്പുറം കാണേണ്ടി വരും ... അതിനു കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടിയുമല്ല ....ഒരു വാദത്തിനായി ആര്‍ക്കും എന്തും പറയാമല്ലോ .. " നീ വിതച്ചതേ നീ കൊയ്യൂ " Feb 27
Afsal Gafoor - രാഷ്ട്രീയമെന്നത് നിലനില്‍ക്കുന്ന സമൂഹത്തോടുള്ള സജീവമായ പ്രതികരണമാണ്.....അല്ലാതെ അത് കുറെ abcd പാര്‍ടികളുടെ കൊടി പിടിക്കലല്ല...അതില്‍ ഇടപെടാന്‍ ആര്‍ക്കെങ്കിലും phd ആവശ്യമുണ്ടോ...ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ പോരെ........ Feb 27
Harikrishnan Sreekumar - ഇടപെടാന്‍ PhD ഒന്നും വേണ്ട.....പക്ഷേ യുവജനങ്ങളില്‍ എത്ര ശതമാനം യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയത്തില്‍ തത്പരരാണു് ? നല്ലൊരു ഭാഗവും വെറും എഴുത്തിലും വാഗ്വാദങ്ങളിലും മാത്രം രാഷ്ട്രീയം പറയുന്നു... അവര്‍ക്കെല്ലാം പേച്ചേ ഉള്ളൂ...പ്രവൃത്തി ഇല്ല....."ബഹുരാഷ്ട്ര കുത്തക കമ്പനികളെ എതിര്‍ക്കുക" എന്നു വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നവന്‍ ഒരു സുപ്രഭാതത്തില്‍ അത്തരം ഒരു കമ്പനിയില്‍ ജോലി തേടി പോകുന്നതു പോലെ വെറും ബാലിശമാണ് അവരുടെ രാഷ്ട്രീയം...
ആംഗലേയത്തില്‍ പറഞ്ഞാല്‍ "Majority of the youth is not serious about Politics" Feb 28
Afsal Gafoor - ഒരു തിന്മയോടുള്ള പ്രതികരണം കൈകള്‍ കൊണ്ടാണെങ്കില്‍ അങ്ങനെ..ഇനി അതിനു ആശക്തനെങ്കില്‍ നിങ്ങള്‍ നാവ് ഉപയോഗിക്കുക....അതിനും കഴിയില്ലെങ്കില്‍ നിങ്ങളുടെ മനസ് കൊണ്ട് നിശബ്ദമയെങ്കില്ലും പ്രതികരിക്കുക...മുഹമ്മദ്‌ നബി സല്ല.. Feb 28
Afsal Gafoor - അരാഷ്ട്രീയത ഒരു ജനാധിപത്യ രാജ്യത്തില്‍ രാഷ്ട്രീയത്തിന്റെ മുല്യച്ചുതിയെക്കള്‍ ഏറെ അപകടമാണ്.. ശരിക്കും നമ്മള്‍ നഷ്ടപെടുതുന്നത് അതിനെതിരെ പ്രതികരിക്കാനുള്ള അവസരമാണ്.. Feb 28
Harikrishnan Sreekumar - പലപ്പോഴും പ്രതികരണം പ്രസ്താവനയില്‍ മാത്രം ഒതുങ്ങുന്നു എന്നതാണ് ദു :ഖകരം . Mar 1
ANOOP S R - സിവില്‍ സപ്ലൈസോക്കെ സജീവം ഇന്ത്യയില്‍ വളരെക്കുറച്ചു ഇടത്തേ ഉള്ളു ഹരേ. ഇപ്പോള്‍ കേന്ദ്ര ഗവണ്മെന്റ് റേഷന്‍ സംവിധാനം തന്നെ നിര്‍ത്താനുള്ള പരിശ്രമത്തിലാ. coupon സിസ്റ്റം എന്നോ മറ്റോ പറയുന്ന കേട്ട്. പഞ്ചസാര 450 രൂപ ആയാല്‍ സിവില്‍ സപ്ലൈസിന് 25 രൂപയ്ക്കു കൊടുക്കാന്‍ കഴിയോ? 450 രൂപയ്ക്കു പോട്ടെ 50 രൂപയ്ക്കു ഒരു കിലോ പഞ്ചസ്സാര വാങ്ങാന്‍ കഴിയുന്ന എത്ര കുടുംബങ്ങള്‍ ഇന്ത്യയില്‍ ഉണ്ടു? പിന്നെ വിലക്കയറ്റത്തിന് കേന്ദ്ര ഗോവെര്‍ന്മെന്റിന്റെ നയങ്ങള്‍ തീര്‍ച്ചയായും കാരണമാകുന്നുണ്ട്. അവധി വ്യാപാരം നിരോധിച്ചാല്‍ വിലക്കയറ്റം ഒരു പരിധി വരെ തടയാന്‍ കഴിയും. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുകയും വേണം. എന്നാല്‍ ഇതിന്റെ നേരെ എതിര്‍ ദിശയിലാണ് കേന്ദ്ര ഗോവെര്‍ന്മെന്റിന്റെ പോക്ക്. കേരളം ഒരു ഉപഭോഗ സംസ്ഥാനം ആയതു കൊണ്ടാണ് വിലക്കയറ്റം എന്നാ വാദം തെറ്റാണു. കാരണം കേരളം മാത്രമല്ല ഇന്ത്യ മുഴുവന്‍ വിലക്കയറ്റത്തിന്റെ പിടിയിലാണ്. ഇപ്പോഴിതാ എരിതീയില്‍ എണ്ണ ഒഴിക്കും പോലെ പെട്രോള്‍, ഡീസല്‍ വില മൂന്ന് രൂപ വെച്ച് കൂട്ടിയിരിക്കുന്നു. ഇത് വിലക്കയറ്റത്തെ ഇനിയും കൂടും. മനുഷ്യത്വമുള്ള ആര്‍ക്കെങ്കിലും ഇത് ചെയ്യാന്‍ കഴിയോ? ഓര്‍ക്കുക ഇത് ഗോവെര്‍മെന്റിനു വേണ്ടിയാണ്, അതായതു നികുതി വര്‍ധന. ഇനി പെട്രോളിയം കമ്പനികള്‍ക്ക് വേണ്ടി ഒരു വര്‍ധന ഉണ്ടു.അതും കൂടിയാവുമ്പോള്‍ നമ്മള്‍ ഒരു പരുവത്തിലാവും....
Mar 1
ANOOP S R - പ്രസ്താവനയും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ദിവസവും പത്രം വായിക്കുന്നത് തന്നെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. Mar 1
ANOOP S R - കുത്തക കമ്പനികളെ നാം തീര്‍ത്തു എതിര്‍ക്കേണ്ട ആവശ്യമില്ല. അവരുടെ തെറ്റുകലെയാണ് നാം എതിര്‍ക്കേണ്ടത്. തുടരെത്തുടരെ ബിഗ്‌ ബസാറുകള്‍ വരുന്നതിനാല്‍ ചെറുകിട കച്ചവടക്കാര്‍ നശിക്കുന്നതിനെയും, coca -cola യുടെ ജലചൂഷനത്തെയും നാം എതിര്‍ക്കണം. എന്നാല്‍ നമ്മുടെ യുവജനതക്ക് ധാരാളം തൊഴില്‍ അവസരങ്ങള്‍ നല്‍കുന്ന കുത്തകകളെ നാം സ്വീകരിക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് 80-കളുടെ അവസാനത്തില്‍ നായനാര്‍ നേതൃത്വം നല്‍കിയ ഇടതുപക്ഷ സര്‍ക്കാര്‍ technopark -നു രൂപം നല്‍കിയത്..... Mar 2
Harikrishnan Sreekumar - "എന്നാല്‍ നമ്മുടെ യുവജനതക്ക് ധാരാളം തൊഴില്‍ അവസരങ്ങള്‍ നല്‍കുന്ന കുത്തകകളെ നാം സ്വീകരിക്കുകയാണ് വേണ്ടത്. " - നൂറു ശതമാനം ശരി ..... പക്ഷേ അവിടെ ജോലി നേടിയ യുവാക്കള്‍ പിന്നെ പലപ്പോഴും നി:ശ്ശബ്ദരാകുന്നത് എന്തു കൊണ്ട് ? അനീതി നടക്കുന്നതു കണ്ടാലും അവര്‍ എതിര്‍ക്കില്ല. ഭൂരിപക്ഷവും ഇത്തരമാണ് .."സ്വന്തം കാര്യം സിന്ദാബാദ്" എന്ന നിലപാട് തന്നെ അവര്‍ക്ക് ....തന്റെ കാര്യം സുരക്ഷിതമാകുന്നതു വരെയേ അവര്‍ക്ക് ശബ്ദം ഉള്ളൂ .... Mar 2
Harikrishnan Sreekumar - അനൂപേ , നിന്റെ മലയാളം ടൈപ്പിങ്ങില്‍ അല്ലറ ചില്ലറ പിശകുകള്‍ ഉണ്ട് ... മൃദുതന്തുവിന്റെ (സോഫ്റ്റ് വെയറിന്റെ ) തകരാര്‍ അല്ല എങ്കില്‍ അക്ഷരത്തെറ്റു വരുത്താതെ നോക്കണേ...... മാതൃഭാഷയാല്‍ തന്നെ വല നിറയട്ടെ :-) Mar 2
ANOOP S R - മൃദുതന്തുവിന്റെ കുഴപ്പമാ.......... ഞാനെന്താ ചെയ്ക...... Mar 2
ANOOP S R - Your very silence shows you agree Mar 2
Harikrishnan Sreekumar - നല്ല വാക്യം .....പക്ഷേ അനുകൂലിക്കുന്നവന്‍ മാത്രമല്ല ഈ ലോകത്ത് നിശ്ശബ്ദനാകുന്നത് ; എതിര്‍ക്കുന്നവനും ആകും .... കാരണം ലളിതം .... സാഹചര്യം ശരി അല്ലെങ്കില്‍ വാ തുറന്നാല്‍ തന്റെ തടി കേടാകുമെന്ന് അവന് നല്ലവണ്ണം അറിയാം ....he plays the safe game... Mar 3

ANOOP S R
- സ്വന്തം അഭിപ്രായം പുറത്തു പറയാന്‍ ധൈര്യം ഇല്ലാത്ത ആയിരം നപുംസകങ്ങലേക്കാള്‍ നല്ലത് തനിക്കു നഷ്ടങ്ങള്‍ ഉണ്ടാകുമെന്നരിഞ്ഞിട്ടും തനിക്കു ശരിയെന്നു തോന്നുന്നത് മുഖത്തുനോക്കി പറയാന്‍ ചങ്കൂറ്റമുള്ള ഒരാളാണ്. അദ്ദേഹമാണ് യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍. തിലകനാണ് താരം........... Mar 3
ANOOP S R - . www.anoopesar.blogspot.com Mar 6


ശുഭം!
മംഗളം!

പാവയ്ക്കാ ചരിതം


പാവയ്ക്കയെന്നും കൊവയ്ക്കയെന്നും ഓരോ സംഘടനയുമുണ്ടാക്കി തിലകനെയും മറ്റും ഒതുക്കാന്‍ ഇവര്‍ കാണിക്കുന്നതിന്റെ പകുതി മിടുക്ക് പടമെടുക്കുന്നതില്‍ കാണിച്ചിരുന്നെങ്കില്‍ മലയാള സിനിമ എന്നെ രക്ഷപെട്ടെനെ.......... ഈ വര്‍ഷം ഇതുവരെ ഇറങ്ങിയ 22 പടങ്ങളില്‍ 'ഹാപ്പി ഹസ്ബന്റ്സ്' ഒഴികെ ബാക്കിയെല്ലാം പരാജയങ്ങളായിരുന്നു. സൂപ്പര്‍ താരങ്ങളുടെയും പാവയ്ക്കാ വീരന്മാരുടെയുമെല്ലാം പടങ്ങള്‍ പരാജയപ്പെട്ടവയില്‍ പെടും. അവതാറും മറ്റും കേരളത്തില്‍ നിന്ന് കോടികള്‍ കൊയ്യുന്ന സമയത്താണിത്.


വാല്‍ക്കഷണം: ഒടുവില്‍ തിലകനെ 'അമ്മ' പടിക്ക് പുറത്താക്കി....
AMMA- All kerala Mohanlal and Mammootty fans Association??


ശുഭം!
മംഗളം!

anoopesar

ഞായറാഴ്‌ച, ഏപ്രിൽ 04, 2010

ഇടയ കന്യകേ........

പ്രവാസത്തിലെ ഏകാന്തതയ്ക്ക് സാന്ത്വനമേകുന്ന ആ സ്വരമാധുരിക്ക്, ഗന്ധര്‍വ്വഗായകന്
ഈ സപ്തതിവേളയില്‍ സര്‍വ്വമംഗളങ്ങളും നേരുന്നു....

ശുഭം!
മംഗളം!

anoopesar

ശനിയാഴ്‌ച, ഏപ്രിൽ 03, 2010

'അണ്ണാറക്കണ്ണനും തന്നാലായത്'

നമ്മുടെ അമ്മയായ ഭൂമീ ദേവിയെ രക്ഷിക്കാന്‍ ലാഭക്കൊതിയന്‍മാരായ കുത്തകളുടെ ഔദാര്യവും കാത്തിരിക്കാന്‍നമുക്കു കഴിയുമോ? നമുക്കും ചിലതു ചെയ്യാന്‍ കഴിയും.
നാം ഉപയോഗിക്കുന്ന വൈദ്യുതിയുടെ മൂന്നില്‍ രണ്ടും നല്‍കുന്നതു താപവൈദ്യുത നിലയങ്ങളാണ്. ഒരു യൂണിറ്റ്‌വൈദ്യുതി ഉണ്ടാക്കുമ്പോള്‍ 16ഗ്രാം CO2 അന്തരീക്ഷത്തിലേയ്ക്ക് പുറന്തള്ളപ്പെടുന്നു. വൈദ്യുതി ഉപയോഗംകുറയ്ക്കുന്നതുവഴി ഇത് കുറയ്ക്കാന്‍ നമുക്കു കഴിയും.

Your switch is your Vote.
VoteEarth......

ശുഭം!
മംഗളം!

anoopesar