
ആഴ്ചതോറും എണ്ണവില കൂട്ടിയാലും
ബോഡി ലാംഗ്വേജ് നന്നായാല്‍ മതി.
റേഷന്‍ ഒട്ടും തന്നില്ലേലും
വിനയം ഉണ്ടായാ മതി.
എന്ടോസള്ഫാന് ഉച്ചിക്കുതന്നെ തളിച്ചാലും
ക്യാമറ നോക്കി ഇളിച്ചാമതി.
അരിവില മാനം മുട്ടെ ഉയര്‍ന്നാലും
അന്തിച്ചര്‍ച്ചയില്‍ ആ ചിരി കണ്ടാ മതി.
ആ ചിരിക്കുന്ന മുഖം കാണുമ്പോള്‍
ആനന്ദം പരമാനന്ദം... ഹായ്...
പത്രക്കാരന് എന്റെ അളിയനാകുന്നു,റേഷന്‍ ഒട്ടും തന്നില്ലേലും
വിനയം ഉണ്ടായാ മതി.
എന്ടോസള്ഫാന് ഉച്ചിക്കുതന്നെ തളിച്ചാലും
ക്യാമറ നോക്കി ഇളിച്ചാമതി.
അരിവില മാനം മുട്ടെ ഉയര്‍ന്നാലും
അന്തിച്ചര്‍ച്ചയില്‍ ആ ചിരി കണ്ടാ മതി.
ആ ചിരിക്കുന്ന മുഖം കാണുമ്പോള്‍
ആനന്ദം പരമാനന്ദം... ഹായ്...
കണ്ണും കാതുമാകുന്നു,
കവിളും കരളുമാകുന്നു....
അവന് നിര്‍മ്മിക്കുന്നത് മാത്രമെന്‍ കാഴ്ചകള്‍,
അവന് നിര്‍മ്മിക്കുന്നത് മാത്രമെന്‍ കേള്‍വികള്‍;
എന്‍ ചിന്തകള്‍ പോലും....
അവനെന്നോട് പറയുന്നു,
ഇടതന്റെ ആ ധാര്‍ഷ്ട്യം, അതാണ് നിന്റെ ശത്രു.
അതു മാത്രം....
ബാക്കിയെല്ലാം നിസ്സാരം, വെറും നിസ്സാരം.
ഒടുവിലെന് കണ്ണ് കലങ്ങുമ്പോള്‍,
മുണ്ട് മുറുക്കിയുടുക്കുമ്പോള്‍,
പൈതങ്ങള് വിശന്നുകരയുമ്പോള്‍,
കിടപ്പാടം ബ്ലയിഡിലോതുങ്ങുമ്പോള്,
അവന് മുന്‍നിരയില്‍ തന്നെയുണ്ട്;
പുതിയ കാഴ്ചകള്‍ക്കും കേള്‍വികള്‍ക്കുമായി
എന്നെത്തന്നെ ആഘോഷിച്ചുകൊണ്ട്.....
ശുഭം! മംഗളം!
അനൂപ് കിളിമാനൂര്ചിത്രം : Kerala Walk















