'നമുക്ക് വേണ്ടത് ഒരു ക്രിമിനൽ വക്കീലിനെ അല്ല, ഒരു 'ക്രിമിനൽ' വക്കീലിനെ ആണ്' എന്നാണ് സോൾ ഗുഡ്മാനെ വാൾട്ടർ വൈറ്റിന് മുന്നിൽ അവതരിപ്പിക്കുമ്പോൾ ജെസ്സി പിങ്ക്മാൻ പറയുന്നത്. ഹൈ സ്കൂൾ കെമിസ്ട്രി പ്രൊഫസറായ വാൾട്ടർ വൈറ്റ് aka ഹൈസൻബർഗും, മുൻശിഷ്യനും ജെങ്കിയുമായ ജെസ്സി പിങ്ക്മാനും ചേർന്ന് ക്രിസ്റ്റൽ മെത് കുക്ക് ചെയ്ത് മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുന്നതിനെ പറ്റിയുള്ള ലോകമെമ്പാടും cult സ്റ്റാറ്റസ് നേടിയ AMC സീരീസ് 'Breaking Bad'-ൽ ഏറ്റവും interesting ആയുള്ള കഥാപാത്രം ആണ് സോൾ ഗുഡ്മാൻ. അതുകൊണ്ട് തന്നെയാണ് 'Breaking Bad'-ന്റെ സൃഷ്ടാവായ വിൻസ് ഗില്ലിഗൻ പീറ്റർ ഗൗൾഡുമായി ചേർന്ന് AMC-ക്കുവേണ്ടി 'Better Call Saul' എന്ന prequel തന്നെ സൃഷ്ടിച്ചത്.
Breaking Bad-ൽ വാൾട്ടർ വൈറ്റിനെ ആദ്യം പരിചയപ്പെടുമ്പോൾ തന്നെ താൻ ഐറിഷ് ആണെന്നും, തന്റെ യഥാർത്ഥ പേര് James McGill ആണ് എന്നും സോൾ പറയുന്നുണ്ട്. തൊട്ടടുത്ത സീനിൽ സോളിനെ വാൾട്ടർ വൈറ്റും ജെസ്സിയും ചേർന്ന് കണ്ണുകെട്ടി തട്ടിക്കൊണ്ട് പോകുന്നുണ്ട്. ആരാണ് തന്നെ തട്ടിക്കൊണ്ടു പോയത് എന്ന് മനസ്സിലാവാത്ത സോൾ 'എല്ലാം ഇഗ്നാസിയോയുടെ പദ്ധതി ആയിരുന്നു, തന്നെ വെറുതെ വിടണം, നിങ്ങളെ ലാലോ വിട്ടതാണോ?' എന്നോക്കെ ചോദിക്കുന്നുണ്ട്. എന്നാൽ ഇവരെപ്പറ്റിയൊന്നും breaking bad-ൽ പരാമർശം ഇല്ല. എന്നാൽ ഇതോക്കെ വെറുതെ പറയുന്നത് അല്ലെന്നും, സോളിന് സീരിസിന്റെ എഴുത്തുകാർ കൃത്യമായ backstory ഉണ്ടാക്കിയിരുന്നെന്നും മനസ്സിലാവുക 'Better Call Saul' കാണുമ്പോഴാണ്. Prequel ആയതുകൊണ്ട് തന്നെ 'Better Call Saul' കാണുന്നതിന് മുൻപ് തന്നെ സോൾ ഗുഡ്മാന് എന്തു സംഭവിക്കുന്നു എന്ന് ബ്രേക്കിംഗ് ബാഡ് കണ്ടിട്ടുള്ളവർക്ക് അറിയാം. അതുകൊണ്ട് തന്നെ 'spoiler alert'-നെ ഒക്കെ തലകീഴായി മറിച്ചുകൊണ്ട് സോളിന് എന്ത് സംഭവിക്കുന്നു എന്നതിനേക്കാൾ Jimmy McGill എങ്ങനെ സോൾ ഗുഡ്മാൻ ആകുന്നു എന്നതാണ് ബെറ്റർ കോൾ സോളിന്റെ പ്രമേയം. ഇതിൽ മേൽപ്പറഞ്ഞ ഇഗ്നാഷിയോ വാർഗ, ലാലോ സളമാങ്ക എന്നുവരോടൊപ്പം സോളിന്റെ പാർട്നറും മറ്റൊരു അഡ്വക്കേറ്റുമായ കിം വെക്സലർ, ജിമ്മിയുടെ സഹോദരൻ Charles McGill, ചാൾസിന്റെ law firm-ലെ പാർട്ണർ Howard Hamlin തുടങ്ങിവരും ഈ സീരീസിലെ പ്രധാന കഥാപാത്രങ്ങൾ ആണ്. ഇതോടൊപ്പം ബ്രേക്കിംഗ് ബാഡിലെ പ്രധാന കഥാപാത്രങ്ങൾ ആയ Mike Ehrmantraut, ഗസ് ഫ്രിങ്ങ്, ഹെക്ടർ സളമാങ്ക, ടൂക്കോ സളമാങ്ക, ലിഡിയ, Huell എന്നിവരും ഇതിൽ തിരിച്ചുവരുന്നുണ്ട്. മൈക്കിന്റെയും ഗസ്സിന്റെയും ഹെക്ടറിന്റെയും backstory ബെറ്റർ കോൾ സോളിൽ നന്നായി പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ വാൾട്ടർ വൈറ്റും, ജെസ്സി പിങ്ക്മാനും ആറാമത്തേതും, അവസാനത്തേത്തും ആയ സീസണിൽ വീണ്ടും എത്തുന്നു എന്നും AMC announce ചെയ്തിട്ടുണ്ട്. Prequel ആയതുകൊണ്ട് തന്നെ ബ്രേക്കിംഗ് ബാഡ് കാണാത്തവർക്കും ഈ സീരീസ് വർക്ക് ആവും എന്നു കരുതുന്നു.
സ്ലിപ്പിങ് ജിമ്മി എന്ന ചെറുകിട തട്ടിപ്പുകാരനിൽ നിന്ന് അഡ്വ. Jimmi McGill-ലേക്കും, Saul Goodman എന്ന എല്ലാ തട്ടിപ്പുകൾക്കും കൂട്ടുനിൽക്കുന്ന 'ക്രിമിനൽ' വക്കീലിലേയ്ക്കും, ജീൻ ടാക്കവിലേക്കുമുള്ള പരിണാമം ആണ് സീരിസിന്റെ പ്രമേയം. ഇത് മെക്സിക്കൻ ഡ്രഗ് കാർട്ടലുകളുടെ US-ലെ വളർച്ചയുടെ കൂടെ കാലമാണ്. ഇവരുമായി ഇടപെടുന്ന ജിമ്മിയുടെ വക്കീൽ ജീവിതം മൈക്ക്, ഗസ് ഫ്രിങ്ങ്, സളമാങ്ക ഫാമിലി എന്നിവരുടെ ക്രിമിനൽ ജീവിതങ്ങളുമായി പലപ്പോഴും intersect ചെയ്യുന്നു. മെക്സിക്കയിലെ ഹുവാറെസ് ഡ്രഗ് കാർട്ടലിനുള്ളിലെ കുടിപ്പകകളും സീരീസിൽ വിശദമായി പ്രതിപാദിക്കുന്നു.
ഒരു കേസിൽ പെട്ട ജിമ്മിയെ ഫ്രോഡ് പരിപാടികൾ ഒക്കെ ഉപേക്ഷിക്കണം എന്ന നിബന്ധനയുമായി കേസിൽ നിന്ന് രക്ഷിച്ച് സഹോദരൻ ചക്ക് Hamlin-Hamlin-McGill എന്ന സ്വന്തം നിയമസ്ഥാപനത്തിന്റെ മെയിൽ റൂമിൽ ജോലി നൽകി കൊണ്ടുപോകുന്നു. മെയിൽ റൂമിൽ വെച്ച് പഠിച്ചു അഡ്വക്കേറ്റ് ആയ കിമ്മിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ജിമ്മിയും നിയമബിരുദം എടുക്കുന്നു. എന്നാൽ HHM-ൽ അഡ്വക്കേറ്റ് ആയി ജോയിൻ ചെയ്യാനുള്ള അവസരം ജിമ്മിക്ക് നിഷേധിക്കപ്പെടുന്നു. ഇതാണ് തുടർന്നുള്ള conflict-കളുടെ തുടക്കം. ജിമ്മി അഡ്വക്കേറ്റ് ആവുന്നതിൽ ജിമ്മിയുടെ മുൻകാല ചെയ്തികളെപ്പറ്റി അറിയാമായിരുന്ന ചക്കിന് ഉണ്ടായിരുന്ന ആശങ്കകൾ ഒരേ സമയം ശരിയും, തെറ്റുമായിരുന്നു. ഇത് ധാർമ്മികതയെപ്പറ്റിയും, നിയമ വ്യവസ്ഥയെത്തെപ്പറ്റിയും, ആത്യന്തികമായി ശരിതെറ്റുകളുടെ നീതിബോധത്തെപ്പറ്റിയും, മാറാനുള്ള മനുഷ്യന്റെ കഴിവിനെപ്പറ്റിയും വലിയ ചിന്തകൾ ഉയർത്തുന്നതാണ്. 'What if' എന്ന ചോദ്യം ഒടുവിൽ ബാക്കിയാകുന്നു.
ഒരു comedic character ആയ സോളിനെപ്പറ്റിയുള്ള സീരീസ് എങ്ങനെ ആയിരിക്കും എന്ന മുൻധാരണകളെ മൊത്തം അട്ടിമറിക്കുന്ന narration ആണ് ബെറ്റർ കോൾ സോളിനുള്ളത്. ഒരേ സമയം ഇതൊരു Court room drama ആയും, family drama ആയും, crime thriller ആയും, gangster drama ആയും വർത്തിക്കുന്നു. എന്നാൽ ഈ genre mashing ഫലപ്രദമായി സീരിസിന്റെ പിന്നണിക്കാർ നിർവ്വഹിക്കുന്നുണ്ട്. തമാശ പ്രതീക്ഷിച്ചു സീരീസ് കണ്ടു തുടങ്ങുന്ന പ്രേക്ഷന് ഈ ധാരണ മാറ്റിവെച്ചു ബാക്കി കാണാൻ പ്രേരിപ്പിക്കുന്നതാണ് ആദ്യ പത്തു മിനിറ്റ്. ഈ 10 മിനിറ്റിൽ ഒരു ഡയലോഗ് പോലും ഇല്ല, പകുതിയും ബ്ലാക്ക് ആൻഡ് വൈറ്റ് ആണ്. എന്നാൽ സീരിസിലേക്ക് പ്രേക്ഷകനെ അടുപ്പിക്കാൻ ഈ 10 മിനുറ്റ് ധാരാളം മതിയാവും. ബ്രേക്കിംഗ് ബാഡിന്റെ prequel എന്ന പേര് ഇങ്ങനെ സ്വാതന്ത്ര്യം എടുക്കാൻ സീരിസിന്റെ സൃഷ്ടാക്കളെ അനുവദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ടെലിവിഷൻ ചരിത്രത്തിൽ കലാപരമായി ഏറ്റവും മുന്നിൽ നിൽക്കുന്ന പ്രോഗ്രാമുകളിൽ ഒന്നായി ബെറ്റർ കോൾ സോൾ കണക്കാക്കപ്പെടുന്നു. മേൽപ്പറഞ്ഞ genre mashing എല്ലാത്തരം പ്രേക്ഷകരെയും സീരിസിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു.
ബ്രേക്കിംഗ് ബാഡിലെ കാലത്തിന് ശേഷം സോളിന് എന്ത് സംഭവിക്കുന്നു എന്നതിന്റെ ചില ദൃശ്യങ്ങൾ ബെറ്റർ കോൾ സോളിലുണ്ട്. സോളിന്റെ ഭൂതകാലം കളറിൽ കാണിക്കുമ്പോൾ പതിവിന് വിരുദ്ധമായി ഭാവികാലം ബ്ലാക്ക് ആൻഡ് വൈറ്റിലാണ് കാണിക്കുന്നത്. ഇത് ഒരു ക്രിമിനലിന്റെ ഭാവി എത്ര വർണ്ണ രഹിതമാണ് എന്നതിന്റെ സൂചനയായി കാണാം. മാത്രമല്ല സോളിൻറെ ഭാവി നിശബ്ദ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന നൊസ്റ്റാൾജിയ ഉണർത്തുന്ന കളർ ടോണും, സംഗീതവും ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇടയ്ക്കിടെ തന്റെ 'better call saul' എന്ന catchphrase-ഓടു കൂടിയ പരസ്യങ്ങൾ ഇട്ടുകണ്ടുകൊണ്ട് നൊസ്റ്റാൾജിയ അയവിറക്കുന്ന സോളിനെയാണ് നാം കാണുന്നത്. സോളിന്റെ ഭാവി സീസൺ 6-ൽ കൂടുതൽ explore ചെയ്യപ്പെടും എന്നു കരുതുന്നു. ഈ അർത്ഥത്തിൽ ഈ സീരീസ് ബ്രേക്കിംഗ് ബാഡിന്റെ sequel കൂടിയാണ്. ഇത്‌കൂടിയാണ് ഈ സീരിസിനെ ബ്രേക്കിംഗ് ബാഡ് യൂണിവേഴ്സിന്റെ ആരാധകർക്ക് കൂടുതൽ പ്രിയപ്പെട്ടത് ആക്കുന്നത്.
കോവിഡ് മൂലം ആറാം സീസൺ രണ്ടുവർഷത്തിലധികം താമസിച്ചിരുന്നു. ഷൂട്ടിങ്ങിനിടെ ഹൃദയാഘാതം ഉണ്ടായ ജിമ്മി aka സോളിനെ അവതരിപ്പിച്ച Bob Odenkirk അസുഖം ഭേദമായി തിരിച്ചു വന്നതിനു ശേഷമാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. Bob ഉൾപ്പെടെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് ഈ സീരീസിൽ പുറത്തെടുത്തിരിക്കുന്നത്. രണ്ടു ഭാഗമായി പുറത്തുവരുന്ന, 13 എപ്പിസോഡുകൾ ഉള്ള സീരിസിന്റെ ആറാമത്തെയും അവസാനത്തെയും സീസണിന്റെ ആദ്യ രണ്ടു എപ്പിസോഡുകൾ ഇപ്പോൾ netflix-ൽ ലഭ്യമാണ്. ബാക്കി എപ്പിസോഡുകൾ AMC സംപ്രേഷണം ചെയ്യുന്ന മുറയ്ക്ക് വരുന്ന ആഴ്ചകളിൽ സ്‌ട്രീം ചെയ്തു തുടങ്ങും.
മലയാളം സബ്ടൈറ്റിലുകൾ Msone release - 2260, 2339, 2451, 2476, 2497




