ചെഗുവേരയുടെ വിപ്ലവജീവിതം ആസ്പദമാക്കി Ocean's trilogy, Contagion, Traffic തുടങ്ങി നിരവധി ലോകപ്രശസ്ത സിനിമകൾ എടുത്ത Cannes ഫിലിം ഫെസ്റ്റിവലിലെ Palm D'Or, മികച്ച സംവിധായകനുള്ള ഓസ്കാർ അവാർഡ് തുടങ്ങിയ ലഭിച്ച Stephen Soderberg സംവിധാനം ചെയ്ത് മറ്റൊരു ഓസ്കാർ അവാർഡ് ജേതാവായ ലോകപ്രശസ്ത നടൻ ബെനിഷിയോ ഡെൽ ടോറോ മുഖ്യവേഷത്തിൽ അഭിനയിച്ച സിനിമയാണ് 'Che'. ഡെൽ ടോറോ ഫ്രാൻസിലെ വൈൽഡ് ബഞ്ചുമായി ചേർന്ന് നിർമ്മിച്ച ഈ സിനിമ രണ്ട് ഭാഗങ്ങളിലാണ് റിലീസ് ചെയ്തത്. ജുറാസിക് പാർക്കിന്റെ രചയിതാവ് പീറ്റർ ബുക്കാനൻ രചന നിർവ്വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥയിൽ പ്രശസ്ത സംവിധായകൻ ടെറൻസ് മാലിക്കും പങ്ക് വഹിച്ചിട്ടുണ്ട്.
Che Part One ചെഗുവേര ഫിദൽ കാസ്‌ട്രോയെ കണ്ടുമുട്ടുന്നതു മുതൽ ക്യൂബൻ വിപ്ലവത്തിന്റെ വിജയം വരെയുളള കാലമാണ് പ്രതിപാദിക്കുന്നത്. 1964-ലെ UN ജനറൽ അസംബ്ലിയിലെ ചെഗുവേരയുടെ പങ്കാളിത്തത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്. പിന്നീട് ക്യൂബൻ വിപ്ലവത്തിന്റെ നാൾവഴികളും അതിൽ ഫിദലിന്റെയും ചെഗുവേരയുടേയും നേതൃത്വവും ചിത്രം അടയാളപ്പെടുത്തുന്നു. Che Part Two-ൽ ചെഗുവേര വിപ്ലവപ്രവർത്തനത്തിനായുള്ള വാജ്ഞ അടക്കാനാവാതെ ക്യൂബയിലെ മന്ത്രിപദം ഉപേക്ഷിച്ച് വേഷപ്രശ്ചന്നനായി ബൊളീവിയയിൽ വിപ്ലവം സംഘടിപ്പിക്കാനായി പുറപ്പെടുന്നത് മുതൽ CIA സഹായത്തോടെ ബൊളീവിയൻ ഭരണകൂടം ചെഗുവേരയെ അറസ്റ്റ് ചെയ്ത് കൊലപ്പെടുത്തുന്നത് വരെയുള്ള സംഭവങ്ങളാണ് പ്രതിപാദ്യം.
Cannes ഫിലിം ഫെസ്റ്റിവലിൽ ഒറ്റഭാഗമായി പ്രദർശിപ്പിക്കപ്പെട്ട ഈ ചിത്രത്തിലെ അഭിനയത്തിന് ഡെൽ ടോറോയ്ക്ക് മികച്ച നടനുളള അവാർഡ് ലഭിച്ചിരുന്നു. ഒരു വിപ്ലവകാരിക്ക് വേണ്ട ഏറ്റവും പ്രധാന ഗുണം 'സ്നേഹം' ആണ് എന്ന് ചെഗുവേര അഭിപ്രായപ്പെടുന്നു. ക്യൂബൻ വിപ്ലവത്തിന്റെ വിജയവഴികൾ ഈ വാദം എത്ര സാധുവാണെന്ന് തെളിയിക്കുന്നു. നിരവധി ഇടങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ട ഈ സിനിമ ലോകമെമ്പാടുമുള്ള നീതിക്കായി പോരാടുന്ന മനുഷ്യർക്ക് പ്രചോദനമായി നിലകൊള്ളുന്നു. ചെഗുവേരയുടെ പേരിലുള്ള പല പോസ്റ്ററുകളിലും ഇപ്പോഴും ഈ ചിത്രത്തിലെ ഡെൽ ടോറോയുടെ കഥാപാത്രത്തിന്റെ ചിത്രങ്ങളാണ് ഉപയോഗിക്കപ്പെടുന്നത് എന്നത് ഈ സിനിമ പോപ്പ് കൾച്ചറിൽ എത്രത്തോളം സ്വാധീനം ചെലുത്തി എന്നതിന് തെളിവാണ്.
സിപിഐഎം 23-ആം പാർട്ടി കോൺഗ്രസിൻറെ ഭാഗമായി ഏപ്രിൽ 4 വരെ സംഘടിപ്പിക്കുന്ന പീപ്പിൾസ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ സിനിമയുടെ രണ്ടു ഭാഗങ്ങളും ഓണ്ലൈനായി മലയാളം സബ്ടൈറ്റിലുകളോടൊപ്പം സൗജന്യമായി കാണാം.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....