വ്യാഴാഴ്‌ച, ജനുവരി 20, 2011

'ശബ്ദങ്ങള്‍' മൂന്നാം വയസ്സിലേയ്ക്ക്.....

പിറന്നാളിന്‍ നിറവില്‍
ശബ്ദങ്ങള്‍ക്ക്‌ ഇന്ന് രണ്ട് വയസ്സ്.  ഇവിടെ വരാന്‍ മനസ് കാണിക്കുകയും, വിമര്‍ശിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഇതുവരെ ഇട്ടതില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ചില പോസ്റ്റുകള്‍ ചുവടെ കൊടുക്കുന്നു...


ഉറുമ്പുകള്‍ ആത്മഹത്യ ചെയ്യാറില്ല 
കണ്ണീരും കിനാവുകളും 
മാനവസംസ്കാരത്തിന്റെ 'അമ്മമരം' 

ബാധ്യതകള്‍

വീരഭൂമിക്കാര്‍ അറിയുന്നതിന്....

കേരളാ യൂണിവേഴ്സിറ്റി അറിയുന്നതിന്....

ശശി തരൂര്‍ തുറക്കാനിടയില്ലാത്ത ഒരു 'തുറന്ന കത്ത്'

അരിയുടെ വിലയും ക്യൂബയും തമ്മിലെന്ത്?

ചില ആസിയന്‍ ചിന്തകള്‍.........

ഒളിവുജീവിതങ്ങള്‍..‍.. ആടുജീവിതങ്ങള്‍....

കല്‍മാഡീചരിതം, മൂന്നാം ഖണ്ഡം....

മലയാളികള്‍ മൊത്തത്തില്‍ അറിയുന്നതിന്...

ധാര്‍ഷ്ട്യം

ആത്മനിന്ദാപരം....

 

 ലേബല്‍: കെട്ട കറുത്ത കാലത്തില്‍ കുറിച്ച ചില നിറമുള്ള വരികള്‍....

ശുഭം!
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

ശനിയാഴ്‌ച, ജനുവരി 01, 2011

ചില വാരാന്ത്യ ചിന്തകള്‍: മൂന്നാം വാരം

 യുവരാജാവും ഒരു കര്‍ഷകനും
വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യകളെപ്പറ്റി വി.ബി.പരമേശ്വരന്റെ ഒരു ലേഖനം വായിക്കാനിടയായി. 'കലാവതിയോ ഓര്‍മ്മയുണ്ടോ?'. അതാണ്‌ ചോദ്യം. ആണവ കരാറുമായി ബന്ധപ്പെട്ടു ലോകസഭയില്‍ നടന്ന ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച ആ കലാവതി.  കലാവതിയുടെ വീട്ടില്‍ വൈദ്യുതി ഇല്ല. അതുകാരണം അവരുടെ മക്കള്‍ക്ക്‌ പഠിക്കാന്‍ കഴിഞ്ഞില്ല. അതാണത്രേ അവരുടെ ദാരിദ്ര്യത്തിന് കാരണം. പരിഹാരം ആണവ കരാര്‍. ഹെന്തായാലും ആണവ കരാര്‍ വന്നു കൊല്ലം രണ്ടായി. ഇപ്പോള്‍ ഇവിടെ പറയുന്നതിന് കാരണം ഇതാണ്. കലാവതിയുടെ ഇളയമകള്‍ സംഗീതയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഓട്ടോ ഡ്രൈവറും കര്‍ഷകനും ആയിരുന്നു പുള്ളി. ഓട്ടോ ബ്ലെയ്ടുകാര്‍ കൊണ്ട് പോയി. നാലരയേക്കര്‍ കൃഷി നശിച്ചു. വാങ്ങിയ ലോണുകള്‍ തിരികെ കൊടുക്കാന്‍ നിവര്‍ത്തിയില്ല. കഴുത്തില്‍ കയര്‍ മുറുകുമ്പോള്‍ അന്ന് പൊക്കിക്കൊണ്ട് നടന്ന ഒരു പത്രക്കാരനെയും കണ്ടില്ല. അവര്‍ രാഹുല്‍ ഗാന്ധി എവിടെയെങ്കിലും നടത്തിയ മിന്നല്‍ സന്ദര്‍ശനമോ ജനസമ്പര്‍ക്കമോ ഒക്കെ കവര്‍ ചെയ്യുന്ന തിരക്കിലായിരുന്നിരിക്കും....

ധാര്‍ഷ്ട്യം

 ചില ആസിയാന്‍ ചിന്തകള്‍, റീലോഡഡ്

ഒടുവില്‍ അതു തന്നെ സംഭവിച്ചു. റബ്ബറിന്‍റെ ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചു. ഇതു മൂലം റബ്ബറിന്റെ  വന്‍തോതില്‍ ഇടിയും. കര്‍ഷരുടെ നട്ടെല്ല് ഒടിയും എന്ന് പറയേണ്ട കാര്യമില്ലല്ലോ. ഈ തീരുമാനം വന്ന അന്ന് ടയര്‍ കമ്പനികളായ എം.ആര്‍.എഫിന്റെയും സിയറ്റിന്റെയും ഓഹരിവില നാല് ശതമാനമാണ് ഉയര്‍ന്നത്. കോര്‍പ്പറേറ്റ്കളുടെ കുശിനിക്കാരെ പിടിച്ചു രാജ്യഭരണം ഏല്‍പ്പിച്ചാല്‍ ഇങ്ങനിരിക്കും. ഒരു പഴകിയ ഡയലോഗാണ്, എങ്കിലും പറയാതെ വയ്യ, "ഞാനപ്പഴേ പറഞ്ഞതല്ലേ ഇങ്ങനെയൊക്കെത്തന്നെ ആവോന്നു..." എന്‍റെ ഒരു പഴേ പോസ്റ്റ്‌ പൊടി തട്ടിയെടുക്കുന്നു. ദിവിടെ ക്ലിക്കുക...
ചില ആസിയാന്‍ ചിന്തകള്‍

നമ്പാടനും അരമനയും
പല മെത്രാന്മാരും സന്യാസമല്ല, സുഖജീവിതമാണ് നയിക്കുന്നത്. ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതു മെത്രാന്മാരുടെ അരമനയിലാണ്.
-ലോനപ്പന്‍ നമ്പാടന്‍
സൂപ്പര്‍ ബ്ലോഗ്ഗര്‍ 
ബൂലോകം ഓണ്‍ലൈന്‍ വക വോട്ടെടുപ്പില്‍ ഈ വര്‍ഷത്തെ സൂപ്പര്‍ ബ്ലൊഗ്ഗര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട വള്ളിക്കുന്നിലെ ബഷീറിക്കക്ക്  അഭിനന്ദനമലരുകള്‍..........

രാജ്യസഭ
നേരും നെറിയുമതന്യം,
നേടണം നേട്ടങ്ങള്‍ പക്ഷെ;
നേരിടാന്‍ വയ്യീ ജനത്തെ,
നേരെയുപരിസഭ പുല്‍കാം.

വിജയ്‌ മദ്യ
മദ്യപിച്ചും ചിലര്‍ നിയമസഭയില്‍ വരാറുണ്ടെന്നു  ശ്രീമതി ടീച്ചര്‍. ഉടന്‍ അച്ഛന്‍ പത്തായത്തിലില്ല സ്റ്റൈലില്‍ ഇതിനെതിരെ കുറെ പേര്‍ വാളെടുക്കുന്നു(മറ്റേ വാള്‍ അല്ല, ഇതു വാള്‍). ഒടുവില്‍ ടീച്ചറിന് പ്രസ്താവന പിന്‍വലിക്കേണ്ടി വന്നു. മദ്യ രാജാവ് വിജയ്‌ മല്യയെ കര്‍ണാടകത്തില്‍ നിന്ന് രാജ്യസഭയിലേയ്ക്കു ജയിപ്പിച്ചു വിറ്റത് കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒരുമിച്ചു വോട്ടു ചെയ്തിട്ടാണെന്നു ഇവരൊക്കെ ഓര്‍ത്താല്‍ കൊള്ളാം. മുന്‍പ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മദ്യക്കുപ്പികള്‍ സമ്മാനമായി നല്‍കിയതിന്റെ പേരില്‍ വെട്ടിലായ വിദ്വാനാണ് ഈ മല്യ. മദ്യവില്പനയും നികുതിയുമായി സര്‍ക്കാരിന് നല്ല കാശ് കിട്ടുന്നുണ്ടാവാം. പക്ഷെ സാമൂഹികമായും സാമ്പത്തികമായും അതിലും എത്രയോ വലിയ നഷ്ടമാണ് മദ്യപാനശീലം മൂലം നമ്മുടെ നാടിനുണ്ടാകുന്നത്......

അങ്ങനെ ഓരോന്ന് ആലോചിച്ച്  ഇരിക്കുമ്പോഴാണ് ദേ ഇങ്ങനൊരു വാര്‍ത്ത കാണുന്നത്.

മദ്യക്കമ്പനിയുടെ അവാര്‍ഡുമായി ശശി തരൂര്‍നമ്മുടെ ശശിയണ്ണന്‍ തന്നെ. മദ്യക്കമ്പനികള്‍ക്ക്  പരസ്യം കൊടുക്കുന്നതില്‍ ചില വിലക്കുകളൊക്കെ ഉണ്ടത്രേ. അതുകൊണ്ട് ഇങ്ങനെ ചില അവാര്‍ഡൊക്കെ കൊടുത്താണ് അവര്‍ കാര്യം സാധിക്കുന്നത്. ആ സെറ്റപ്പ് തന്നാണോ ഇതെന്ന് ഉറപ്പില്ല. എന്തായാലും ഇങ്ങനോരണ്ണത്തിനു മോഡല്‍ ആയി നിന്ന് കൊടുത്തു താന്‍ യഥാര്‍ഥ ഗാന്ധിയന്‍ ആണെന്ന് തെളിയിച്ച നമ്മള സ്വന്തം എം.പിക്ക് തിരുവന്തോരം പയലുകളുടെ വക ഒരു പൊളപ്പന്‍ ആദരാഞ്ജലി‍.......

ഒരു ജാതി, ഒരു മതം, ഒരു ദൈവം ഒരു ജാതിയ്ക്ക്........
വാരാന്ത്യ ചിന്ത
The way to develop self-confidence is to do the thing you fear.

വാരാന്ത്യ വാചകം
സമൂഹത്തില്‍ ഇടപെടാതെ മാറിനിന്നു കുറ്റം പറയുന്ന നിക്ഷ്പക്ഷ നാട്യക്കാരെയാണ് എനിക്ക് ഏറ്റവും വെറുപ്പ്‌. സ്വന്തം അഭിപ്രായം തുറന്നു പറയാന്‍ ധൈര്യം ഇല്ലാത്തവരാന് ഈ കള്ളന്മാര്‍.
-സലിം കുമാര്‍

ഏകാന്തതയുടെ ഒരു വര്‍ഷം; പ്രവാസത്തിന്റെയും........
 ഇനി സ്വല്പം നൊസ്റ്റാള്‍ജിയ ആയിക്കളയാം. 2010 ജനുവരി ഒന്നിനാണ് വീട്ടില്‍ നിന്ന് തിരിക്കുന്നത്. പ്രവാസത്തിന്റെ ഒരു വര്‍ഷം കടന്നു പോയിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓണവും പെരുന്നാളും ക്രിസ്മസും ദീപാവലിയും പിന്നെ ഈ ന്യൂ ഇയറും ഒക്കെ ഇവിടെ ഒറ്റയ്ക്ക്. പലരും ചോദിക്കാറുണ്ട്; നീ ബ്ലോഗില്‍ എന്തൊക്കെയാ എഴുതിവിടുന്നെ? നിനക്ക് വേറെ പണിയൊന്നുമില്ലേ? നിനക്കിതിനൊക്കെ എവിടെന്നാ സമയം കിട്ടുന്നെ അഥവാ നീ എന്തിനാ ഇങ്ങനെ സമയം പാഴാക്കുന്നെ എന്നൊക്കെ. കിളിമാനൂരിലെ വീട്ടിലെ മുകളിലത്തെ മുറിയും വരാന്തയുമാണ് എന്‍റെ സാമ്രാജ്യം. ഇവിടെ ഈ ബ്ലോഗും തുറന്നിങ്ങനിരിക്കുമ്പോള്‍ ഞാന്‍ ആ വരാന്തയിലിരുന്നങ്ങനെ കാറ്റ് കൊള്ളുകയാണ് (സ്വല്പം പൈങ്കിളിയായിപ്പോയെന്നറിയാം; അങ്ങു ഷെമി). പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിചാരചിന്താധാരകളെ ഇങ്ങനെ സഹജനീകരിച്ചു പുനരധിവസിപ്പിക്കുമ്പോള്‍ അതേറ്റു അല്പമെങ്കിലും വിജ്രംഭിക്കപ്പെടുന്ന ഏതെങ്കിലും മനോമുകുളങ്ങള്‍ ഉണ്ടെങ്കില്‍ അതു  തന്നെയാണ് എന്‍റെ പ്രതിഫലം, യേത്.....

എല്ലാവര്‍ക്കും നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം നേരുന്നു........


ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍