എന്തൊക്കെയോ കുത്തിക്കുറിച്ച ശേഷം ഒന്നു ഉറങ്ങാന്‍ കിടന്നു. അപ്പോള്‍ കിടക്ക നിറയെ ഉറുമ്പുകള്‍, എന്റെ സുഖസുഷുപ്തിയെ തകര്‍ത്തുകൊണ്ട് അവ എന്നെ കടിച്ചു വലിക്കുന്നു. എന്തിനാണ് അവ എന്റെ ഉറക്കത്തെ തടസപ്പെടുത്തുന്നത്.... ഞാന്‍ ഒന്നു കാണാതെ അറിയാതെ ഉറങ്ങുകയാണല്ലോ.... എന്റെ സഹോദരങ്ങളുടെ കണ്ണീരും പിഞ്ചുപൈതങ്ങളുടെ രോദനങ്ങളും. ഒന്നുമറിയാതെ എല്ലാത്തിനോടും കണ്ണടച്ച്. ഞാന്‍ എന്തിനാണ് ഉണര്‍ന്നിരിക്കുന്നത്? ഈ പോരാട്ടങ്ങള്‍ കാണാനോ? ഈ പോരാട്ടങ്ങള്‍..... പണത്തിനു വേണ്ടി, എണ്ണക്ക് വേണ്ടി, ആണവത്തിനു വേണ്ടി, ശരീരത്തിന് വേണ്ടി, എന്തിനെന്നറിയാത്ത എന്തിനൊക്കെയോ വേണ്ടി.... ഞാനുറങ്ങട്ടെ, ഒന്നുമറിയാതെ. നീ എന്തിനാണ് എന്റെ ഉറക്കത്തെ തകര്‍ക്കുന്നത്?
അതെ, ഇപ്പോള്‍ നിന്നിലൂടെ ഞാനറിയുന്നു. ഞാനറിയാതെ അറിയുന്നു. എന്റെ ഈ സുഷുപ്തിയാണവരുടെ ആയുധം. ആ ഗഗനചാരികളുടെ, ആണവതമ്പുരാക്കന്മാരുടെ, എണ്ണക്കൊതിയന്മാരുടെ, കുത്തകകളുടെ, അതിസമ്പന്നന്മാരുടെ, മാധ്യമ കൂലിപ്പടയുടെ, ദുഷ്പ്രഭുത്വത്തിന്റെ........ ഇപ്പോള്‍ ഈ ഉറക്കംവിട്ടുണര്‍ന്നില്ലെങ്കില്‍ ഒടുവില്‍ ഈ ഭൂമിയില്‍ അവശേഷിക്കുക വിശപ്പ് വിശപ്പു മാത്രം പിന്നെ കണ്ണീരും ഒരു പിടി കിനാവുകളും.........