വെള്ളിയാഴ്‌ച, ഡിസംബർ 05, 2025

കളങ്കാവൽ




FBI- യുടെ സൃഷ്ടിക്ക് തന്നെ കാരണമായ ഓസാഞ്ചെ വംശജരായ തദ്ദേശീയരായ മനുഷ്യരെ വെള്ളക്കാർ കൂട്ടക്കൊല ചെയ്ത കേസ് അന്വേഷിക്കാൻ വരുന്ന FBI ഉദ്യോഗസ്ഥൻ എന്ന റോളിലാണ് മാർട്ടിൻ സ്ക്കോഴ്‌സേസി ഡീ കാപ്രിയോയെ 'Killers of the flower moon' എന്ന പുസ്തകത്തിൻ്റെ അഡാപ്റ്റേഷനിൽ കാസ്റ്റ് ചെയ്യുന്നത്. പുസ്തകവും അതേ നരേഷൻ ആണ് പിന്തുടർന്നത്. എന്നാൽ ഡീ കാപ്രിയോയുടെ ആവശ്യ പ്രകാരം ഡീ കാപ്രിയോയെ, ഡീ നീറോയ്ക്ക് ഒപ്പമുള്ള വില്ലൻ വേഷത്തിലേക്ക് സ്കോഴ്സെസി മാറ്റിയതോടെ ചിത്രത്തിൻ്റെ രൂപം മാറുകയും, തദ്ദേശീയരുടെ വീക്ഷണ കോണിനെ ചിത്രം പിന്തുടരുകയും ചെയ്തു. ഇത് നിർമ്മാതാക്കൾ സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്ന ഭയത്താൽ പിന്മാറുന്ന അവസ്ഥ വരെ ഉണ്ടാക്കിയെങ്കിലും ആപ്പിൾ ടിവി കൂടി പ്രൊഡക്ഷനിൽ പങ്കാളി ആയതോടെ തൻ്റെ വിഷനിൽ സ്കോഴ്സെസി ചിത്രം എടുത്തു. ഈ മാറ്റം തന്നെയാണ് ചിത്രത്തെ കാലാതീതം ആക്കിയത്. എൺപതാം വയസ്സിൽ വെയിലും മഴയും കൊണ്ട് കഷ്ടപ്പെട്ട് സിനിമ എടുക്കുമ്പോൾ താൻ ഇത്രയെങ്കിലും റിസ്ക് എടുക്കണ്ടേ എന്നാണ് സ്കോഴ്സെസി പറഞ്ഞത്.



 തനിക്കു ഓഫർ ചെയ്ത പോലീസുകാരൻ്റെ വേഷത്തിന് പകരം ക്രൂരനായ സൈക്കോപ്പാത്തിൻ്റെ റോള് തെരഞ്ഞെടുത്തതിലൂടെ ഇതുവരെ കാണാത്ത ഒരു മമ്മൂട്ടിയെ ആണ് കളങ്കാവലിൽ കാണാൻ കിട്ടിയത്, ഇതുവരെ കാണാത്ത പെർഫോമൻസും. വിനായകനെ പോലീസ് വേഷം കൂടി ഏൽപ്പിച്ചതോടെ സാമ്പ്രദായിക നായക സങ്കല്പങ്ങളെ മുഴുവൻ അട്ടിമറിച്ച് നവമായ ഒരു സിനിമാനുഭവം ആയി കളങ്കാവലിന് മാറാൻ കഴിഞ്ഞു. കച്ചവട ചേരുവകൾക്ക് വഴങ്ങാതെ താരങ്ങൾക്ക് പകരം നടന്മാർക്കും നടിമാർക്കും പ്രാധാന്യം നൽകുന്ന നരേഷനിലൂടെ തൻ്റെ വരവ് അറിയിച്ചിരിക്കുകയാണ് ജിതിൻ കെ. ജോസ്. എഴുത്ത്, സംഗീതം, എഡിറ്റിംഗ്, ക്യാമറ തുടങ്ങി എല്ലാ മേഖലകളിലും പുതുരീതികൾ പിന്തുടരുന്ന ഈ ചിത്രം മലയാളത്തിൻ്റെ 2025-നെ കൂടുതൽ മനോഹരം ആക്കുന്നു.
അനൂപ്‌ കിളിമാനൂര്‍




ചൊവ്വാഴ്ച, നവംബർ 25, 2025

ഇത്തിരി നേരം

 


ബോളിവുഡിൽ ഇപ്പോഴത്തെ പല അഭിനേതാക്കളും അഭിനയ പരിശീലനത്തിന് ഒരു പ്രാധാന്യവും കൊടുക്കാറില്ല എന്നും, ജിമ്മിൽ പോകുന്നതിൽ മാത്രമാണ് പലർക്കും ശ്രദ്ധ എന്നും അനുരാഗ് കശ്യപ് പറഞ്ഞിരുന്നു. അതിന് ഒരു അപവാദം ആയ മികച്ച അഭിനയശേഷി പ്രകടിപ്പിക്കുന്ന നിരവധി യുവതാരങ്ങൾ ഉള്ള മലയാളം സിനിമയിലെ ഏറ്റവും നല്ല രണ്ട് അഭിനേതാക്കളാണ് റോഷൻ മാത്യുവും, സെറിൻ ഷഹാബും. രണ്ടു പേരുടേയും ഈ അഭിനയശേഷിയും, നാടക കളരികളിലൂടെ ലഭിച്ച അനുഭവ സമ്പത്തും ബിഗ് സ്ക്രീനിൽ മികച്ച രീതിയിൽ കാണാൻ കഴിയുന്ന ചിത്രമാണ് ഇത്തിരി നേരം. പലപ്പോഴും സംഭാഷണങ്ങൾക്ക് ഇടയിലുള്ള മൗനങ്ങളിൽ നേർത്ത ഭാവവ്യത്യാസങ്ങളിലൂടെ അവരുടെ പ്രണയത്തിൻ്റേയും, വേദനയുടേയും തീവ്രത വ്യക്തമാകുന്ന  തരത്തിൽ അത്ഭുതം തോന്നുന്ന പെർഫോമൻസ് ആണ്  രണ്ടു പേരുടേയും. മലയാള സിനിമയുടെ രണ്ടു തലമുറകളെ പ്രതിനിധാനം ചെയ്യുന്ന നന്ദുവിൻ്റെയും ആനന്ദ് മന്മദൻ്റെയും മികച്ച പ്രകടനവും ശ്രദ്ധേയമാണ്.

തൻ്റെ മൂന്നാമത്തെ ചിത്രമായ ഇത്തിരി നേരത്തെ വളരെ കയ്യൊതുക്കത്തോടെയാണ് സംവിധായകനായ പ്രശാന്ത് വിജയ് സമീപിച്ചിരിക്കുന്നത്. വലിയ സ്ക്രീനിൽ ഈ സിനിമ കാണേണ്ടതിൻ്റെ ഒരു പ്രധാന കാരണം പ്രശാന്തിൻ്റെ സംവിധാന മികവാണ്. തിരുവനന്തപുരത്തെ അറിയുന്നവർക്ക് മനസിൽ സൂക്ഷിക്കാവുന്ന നിരവധി വിഷ്വൽസ് സിനിമയിൽ ഉണ്ട്. സംഭാഷണ പ്രധാനമായ ഈ സിനിമയിൽ അതുപോലെ പ്രധാനപ്പെട്ടതാണ് വിശാഖ് ശക്തിയുടെ മനോഹരമായ എഴുത്ത്. ബേസിൽ സി ജെ എഴുതി സംഗീതം നിർവ്വഹിച്ച ഗാനങ്ങൾ ഈ അടുത്ത കാലത്ത് ഇറങ്ങിയ ഏറ്റവും മികച്ച പ്രണയഗാനങ്ങളാണ്. അതിൽ നീയൊരിക്കൽ എന്ന ഗാനമാണ് ഏറ്റവും പ്രിയപ്പെട്ടത്. 

വലിയ സ്ക്രീനിൽ ഈ നമുക്കു പരിചിതമായ, എന്നാൽ വളരെ വ്യത്യസ്തമായ ഈ പ്രണയകഥ മിസ്സ് ചെയ്യാതിരിക്കുക.

അനൂപ്‌ കിളിമാനൂര്‍

വെള്ളിയാഴ്‌ച, ഒക്‌ടോബർ 03, 2025

Balti


A familiar plot made into a good film by Unni Sivalingam. Incredible performance by Shane Nigam, especially in action set pieces and kabadi scenes. Alphonse Puthran gave a solid performance as Soda Babu. Only let down is the underwhelming third act. Kudos to Santhosh T Kuruvila for taking a big risk and pulling it of successfully. Do watch in theatres.

വ്യാഴാഴ്‌ച, ഒക്‌ടോബർ 02, 2025

Kantara Chapter 1




This one is essentialy a rehash of the first film, with Hombale spending a ton load of money. Rishabh's grip in cinema makes it a good watch. Would have been a better film of they stuck to the main plot without resorting to a number of grand set pieces.
അനൂപ്‌ കിളിമാനൂര്‍

ശനിയാഴ്‌ച, സെപ്റ്റംബർ 27, 2025

One battle after another

 

Hands down the best film of the year. Shot in VistaVision which gave it the classical look. Incredible performance by the entire cast including Di Caprio, Del Toro, Chase Infiniti, Regina Hall and Sean Penn. Another masterful Paul Thomas Anderson cinema, relevant to the present time. Don't miss in theatres.


Viva la revolución

Peacemaker

 സ്കൂൾ കാലത്ത് ഒരു ജോൺ സീന ഫാൻ ആയിരുന്നു. അതൊക്കെ വിട്ടിട്ട് ഇത്രയും കാലം കഴിഞ്ഞ് ഇങ്ങേരുടെ ഒരു ഷോയുടെ ഫാൻ ആകുമെന്ന് ഒരിക്കലും വിചാരിച്ചില്ല. Written by Superman and Guardians of Galaxy director and DC Studios head James Gunn. 



New season now streaming in Hotstar.

ചൊവ്വാഴ്ച, സെപ്റ്റംബർ 23, 2025

സംഭവ വിവരണം നാലരസംഘം ( The Chronicles of the 4.5 Gang)



മലയാളത്തിൽ ഇതുവരെ ഇറങ്ങിയ വെബ് സീരീസുകളിൽ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന വെബ് സീരീസ്. പുരുഷ പ്രേതം, ആവാസവ്യൂഹം ഒക്കെ പോലെ വളരെ രസകരവും എന്നാൽ വ്യത്യസ്തവുമായ ആഖ്യാന രീതി പിന്തുടരുന്ന നാലര സംഘം തിരുവനന്തപുരത്തിന് പരിചയമുള്ള ചില ഗ്യാംഗ്സ്റ്റർ സ്റ്റോറികൾ ആണ് അടിസ്ഥാനം ആക്കിയിരിക്കുന്നത്. മുൻപ് കണ്ടിട്ടുള്ള ഗ്യാംഗ്സ്റ്റർ കഥകളെ ഓർമ്മപ്പെടുത്തുന്നുവെങ്കിലും അതിനപ്പുറം ഒരോ കഥാപാത്രങ്ങളുടെയും വ്യക്തിപരവും, സാമൂഹികവും, കുടുംബപരമായ ബന്ധങ്ങളെ അടയാളപ്പെടുത്തുക വഴിയാണ് ഈ സീരീസിന് കൂടുതൽ ആഴം കൈവരുന്നത്. വയലൻസിനെ ഒട്ടും ആഘോഷിക്കാതെ തന്നെ അവതരിപ്പിക്കുകയും, അത് ഒരോ മനുഷ്യരിലും ഏൽപ്പിക്കുന്ന ശാരീരികവും, മാനസികവും, സാമൂഹികവുമായ മുറിവുകളേയും നാലരസംഘം അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. സഞ്ജു ശിവറാം, ജഗദീഷ്, ശാന്തി ബാലചന്ദ്രൻ (ലോക:, തരംഗം), ദർശന രാജേന്ദ്രൻ, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, രാഹുൽ രാജഗോപാൽ (ആവാസവ്യൂഹം), നിരഞ്ജ് മണിയൻപിള്ള, വിജയരാഘവൻ, ഹക്കീം ഷാജഹാൻ, വിഷ്ണു അഗസ്ത്യ (RDX), സറിൻ ശിഹാബ് (ആട്ടം, രേഖാചിത്രം), ശംഭു, ശ്രീനാഥ് ബാബു, സച്ചിൻ ജോസഫ്, കൃഷാന്ത് എന്നിങ്ങനെ മലയാള വെബ് സീരീസുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ താരനിര ആണ് ഇതിൽ അണിനിരക്കുന്നത്. ഒരേസമയം  കാലാപരമായി മികച്ചു നിൽക്കാനും, കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന നരേഷൻ വഴി നന്നായി രസിപ്പിക്കാനും കൃഷാന്തിന് കഴിഞ്ഞിട്ടുണ്ട്. സംഭവ വിവരണം നാലരസംഘം ( The Chronicles of the 4.5 Gang) സോണി ലൈവിൽ സ്ട്രീം ചെയ്യുന്നു.

ബുധനാഴ്‌ച, സെപ്റ്റംബർ 03, 2025

ലോക: പാർട്ട് 1- ചന്ദ്ര



ഒരുകാലത്ത് സ്ത്രീകളോട് കാണിച്ച ക്രൂരതകളിലെ പുരുഷ കുറ്റബോധം സൃഷ്ടിച്ച യക്ഷീ സങ്കൽപ്പത്തെ അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ടത്തിൻ്റെ പ്രതീകമായി ഉടച്ചു വാർക്കുകയാണ് ലോക. മിത്തുകളുടെ ബ്രാഹ്മണിക്കൽ വായന എന്നു വിമർശിക്കപ്പെട്ട 'ഐതിഹ്യമാല'-യെ അടിച്ചമർത്തപ്പെട്ടവൻ്റെ കാഴ്ചപ്പാടിൽ തിരുത്തി എഴുതിയത് കൊണ്ടുകൂടിയാണ് ലോകയും, ARM-ഉം, ഭ്രമയുഗവും ഒക്കെ ഇന്നിൻ്റെ സിനിമകൾ ആവുന്നത്.

അനൂപ്‌ കിളിമാനൂര്‍

വെള്ളിയാഴ്‌ച, ജൂലൈ 18, 2025

Saiyaara



YRF has been the flag bearer of post-liberalisation, NRI oriented, ambitious youth phase of Bollywood. In these hopeless, 'animal'-phase days of Bollywood,  they've come up with a film which says self-centred, selfish run behind ambition by forgetting basic human values is useless. And they've successfully launched two innocent looking stars which fits the rooted, value-centred approach of the film. If it wasn't for Bollywood's obsession with 150 min runtime, this could have been a far better film. With opening figures and hype with youth, it's safe to say this will be one of the biggest hits of the year.

For the times they are a-changin'

അനൂപ്‌ കിളിമാനൂര്‍