ചൊവ്വാഴ്ച, സെപ്റ്റംബർ 23, 2025
സംഭവ വിവരണം നാലരസംഘം ( The Chronicles of the 4.5 Gang)
മലയാളത്തിൽ ഇതുവരെ ഇറങ്ങിയ വെബ് സീരീസുകളിൽ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന വെബ് സീരീസ്. പുരുഷ പ്രേതം, ആവാസവ്യൂഹം ഒക്കെ പോലെ വളരെ രസകരവും എന്നാൽ വ്യത്യസ്തവുമായ ആഖ്യാന രീതി പിന്തുടരുന്ന നാലര സംഘം തിരുവനന്തപുരത്തിന് പരിചയമുള്ള ചില ഗ്യാംഗ്സ്റ്റർ സ്റ്റോറികൾ ആണ് അടിസ്ഥാനം ആക്കിയിരിക്കുന്നത്. മുൻപ് കണ്ടിട്ടുള്ള ഗ്യാംഗ്സ്റ്റർ കഥകളെ ഓർമ്മപ്പെടുത്തുന്നുവെങ്കിലും അതിനപ്പുറം ഒരോ കഥാപാത്രങ്ങളുടെയും വ്യക്തിപരവും, സാമൂഹികവും, കുടുംബപരമായ ബന്ധങ്ങളെ അടയാളപ്പെടുത്തുക വഴിയാണ് ഈ സീരീസിന് കൂടുതൽ ആഴം കൈവരുന്നത്. വയലൻസിനെ ഒട്ടും ആഘോഷിക്കാതെ തന്നെ അവതരിപ്പിക്കുകയും, അത് ഒരോ മനുഷ്യരിലും ഏൽപ്പിക്കുന്ന ശാരീരികവും, മാനസികവും, സാമൂഹികവുമായ മുറിവുകളേയും നാലരസംഘം അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. സഞ്ജു ശിവറാം, ജഗദീഷ്, ശാന്തി ബാലചന്ദ്രൻ (ലോക:, തരംഗം), ദർശന രാജേന്ദ്രൻ, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, രാഹുൽ രാജഗോപാൽ (ആവാസവ്യൂഹം), നിരഞ്ജ് മണിയൻപിള്ള, വിജയരാഘവൻ, ഹക്കീം ഷാജഹാൻ, വിഷ്ണു അഗസ്ത്യ (RDX), സറിൻ ശിഹാബ് (ആട്ടം, രേഖാചിത്രം), ശംഭു, ശ്രീനാഥ് ബാബു, സച്ചിൻ ജോസഫ്, കൃഷാന്ത് എന്നിങ്ങനെ മലയാള വെബ് സീരീസുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ താരനിര ആണ് ഇതിൽ അണിനിരക്കുന്നത്. ഒരേസമയം കാലാപരമായി മികച്ചു നിൽക്കാനും, കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന നരേഷൻ വഴി നന്നായി രസിപ്പിക്കാനും കൃഷാന്തിന് കഴിഞ്ഞിട്ടുണ്ട്. സംഭവ വിവരണം നാലരസംഘം ( The Chronicles of the 4.5 Gang) സോണി ലൈവിൽ സ്ട്രീം ചെയ്യുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....