വ്യാഴാഴ്‌ച, നവംബർ 03, 2011

എന്ത് കൊണ്ട് ഞാന്‍ സന്തോഷ്‌ പണ്ഡിറ്റിനോടൊപ്പമാണ്?

 
"നീ പറയുന്നതിനോട് എനിക്ക് എതിര്‍പ്പുണ്ടാവാം. പക്ഷെ അത് പറയുന്നതിനുള്ള നിന്റെ അവകാശത്തിനു വേണ്ടി മരണം വരെ പോരാടാന്‍ ഞാന്‍ തയ്യാറാണ്."


൧) അമ്മ, ഫെഫ്ക്ക, ചക്ക തുടങ്ങിയ ക്ണാപ്പ് സംഘടനകളുടെ ഔദാര്യം ഇല്ലാതെ തന്നെ മലയാളത്തില്‍ സിനിമ പിടിക്കാമെന്നും റിലീസ് ചെയ്യാമെന്നും തെളിയിച്ചതുകൊണ്ട്.

൨) കാശില്ലാത്തത്‌ കൊണ്ട് സിനിമ പിടിക്കാന്‍ കഴിയാത്ത യുവ പ്രതിഭകള്‍ക്ക് ഒരു പുതുവഴി വെട്ടിയത് കൊണ്ട്. അത് സാധ്യമാണ് എന്ന് തെളിയിച്ചത് കൊണ്ട്. അങ്ങനെ സാധാരണക്കാരന് അപ്രാപ്യമാണ് മലയാള സിനിമ എന്ന വലിയൊരു മിത്തിനെ പുല്ലുപോലെ പൊളിച്ചത് കൊണ്ട്.

൩)ചീത്ത വിളികളേയും, കളിയാക്കലുകളെയും  കൂളായി നേരിടാനുള്ള അപാരമായ കഴിവുള്ളതുകൊണ്ട്. അങ്ങനെ  ചീത്തവിളിക്കാന്‍ വരുന്നവനോട് ധാര്‍മ്മികമായ വിജയം നേടുന്നതുകൊണ്ട്.

൪)താന്‍ വലിയ ബുദ്ധിമാനാണ് എന്ന ശരാശരി മലയാളിയുടെ ഈഗോ ഉപയോഗിച്ച് കൊണ്ട്തന്നെ എത്ര പൊള്ളയാണ്‌ ആ ബോധം എന്ന് തെളിയിച്ചതുകൊണ്ട്. മണ്ടനായി നടിച്ച സന്തോഷ്‌ പണ്ഡിറ്റിന്റെ ബുദ്ധി മനസിലാക്കാനുള്ള കപ്പാസിറ്റി പോലും ഇവര്‍ക്കില്ല എന്ന് തെളിയിച്ചതുകൊണ്ട്.

൫)'കോഴി കറുത്തതാണ്‌ എന്ന് കരുതി മുട്ട കറുത്തതാണ്‌ എന്ന് കരുതരുത്' എന്ന ഡയലോഗും അടിച്ചു സ്ലോ മോഷനില്‍ തിരിച്ചു നടക്കുക വഴി മലയാളത്തിലെ കൊട്ടിഘോഷിക്കപ്പെട്ട  താരസ്വരൂപങ്ങളെ തകര്‍ത്തെറിഞ്ഞത് കൊണ്ട്.

൬)നാവിനു എല്ലില്ലാത്ത അന്തിച്ചര്‍ച്ചകളിലെ ചില പതിവുകാര്‍ക്ക് പോലും കഴിയാത്ത വിധത്തില്‍ ഒറ്റ ഡയലോഗ് കൊണ്ട് നികേഷിന്റെ പത്തി അടിച്ചു താത്തിയത് കൊണ്ട്.

൭)സ്വന്തം കാര്യം വരുമ്പോള്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍  മലയാളികള്‍ പുല്ലുവില കല്‍പ്പിക്കാത്ത 'അഭിപ്രായ സ്വാതന്ത്ര്യം' എന്ന ഏറ്റവും അടിസ്ഥാനപരമായ അവകാശത്തിനു വേണ്ടി‍യും, ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയും നിലകൊണ്ടതിന്റെ പേരില്‍ പീഡനം ഏറ്റുവാങ്ങേണ്ടി വന്നതുകൊണ്ട്.


൮)സവാരിഗിരിയും, മോനെ ദിനേശായും ചുമന്നു നടക്കുന്ന ഒരു ജനതയുടെ ആശയദാരിദ്ര്യം എത്രയെന്നു തെളിയിച്ചത് കൊണ്ട്. ആ കറുത്ത കോഴിയുടെ വെളുത്ത മുട്ട വന്നു പതിക്കുന്നത് ഫാന്‍സിന്റെ തലയില്‍ തന്നെയാണ് എന്ന് പറയാതെ പറഞ്ഞത് കൊണ്ട്.


൯)സ്നേഹവീടിനും ഡബിള്‍സിനും കാര്യസ്ഥനും തെജാഭായിക്കും ഫ്ലക്സ് ഒട്ടിക്കുന്ന, ആര്‍പ്പുവിളിക്കുന്ന ഒരു ജനതയ്ക്ക് കൃഷ്ണനും രാധയ്ക്കും നിലവാരമില്ല എന്ന് പറയാനുള്ള നിലവാരം മാത്രമേ ആയുള്ളൂ എന്ന് തെളിയിച്ചത് കൊണ്ട്.


൧൦)ഗോകുലനാഥനായ്, ഗുരുവായൂരപ്പാ എന്നീ നല്ല ഗാനങ്ങളുടെ രചനയും സംഗീതവും നിര്‍വ്വഹിച്ചതുകൊണ്ട്.


൧൧)തങ്ങളുടെ ധാര്‍മ്മിക രോഷം തീര്‍ക്കാന്‍ ഒരു സന്തോഷ്‌ പണ്ഡിറ്റിനെ മാത്രമേ മലയാളി കാണുന്നുള്ളല്ലോ എന്ന വേദന കൊണ്ട്.


൧൨)ആരുടേയും കളിയാക്കലുകളെയും തെറിവിളിയും കൂസാക്കാതെ തനിക്കു ശരിയെന്നു തോന്നുന്ന പാതയില്‍ മുന്നോട്ടു പോയാല്‍ ഒടുവില്‍ വിജയിക്കുക തന്നെ ചെയ്യും എന്ന വലിയൊരു പാഠം നമ്മെ പഠിപ്പിച്ചതുകൊണ്ട്.


൧൩)തിരിച്ചടിക്കാന്‍ കെല്‍പ്പില്ലാത്ത ഒരു പാവത്താനെ കുറെ പേര്‍ ചേര്‍ന്ന് ആക്രമിക്കുമ്പോള്‍ അവനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവന്റെ പക്ഷം ചേര്‍ന്ന് അടിയുടെ പങ്ക് പറ്റുകയെങ്കിലും ചെയ്യുന്നതാണ് ശരി എന്ന ധാര്‍മ്മികബോധം കൊണ്ട്....


ശുഭം!
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

http://www.santhoshpandit.com/


ബന്ധപ്പെട്ട പോസ്റ്റുകള്‍:

അപ്പൊ സന്തോഷ്‌ പണ്ഡിറ്റിനെ ചീത്ത വിളിച്ചവര്‍ ആരായി? ;)

ലജ്ജാവതിയ്ക്ക് മരണമില്ല; സില്‍സിലയ്ക്കും.....

25 അഭിപ്രായങ്ങൾ:

 1. അജ്ഞാതന്‍9:21 PM, നവംബർ 03, 2011

  സന്തോഷ്‌ പണ്ടിടിന്റെ ആര്‍ജ്ജവത്തെ അംഗീകരിക്കാതെ തരമില്ല. മുഖം മൂടിയണിഞ്ഞ മലയാളിക്കുള്ള മറുപടിയാണ് ആ സിനിമ...

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍11:40 PM, നവംബർ 03, 2011

  Mohan lal nu venel thoongi chaakam,, illengil olichhodam..

  മറുപടിഇല്ലാതാക്കൂ
 3. എല്ലാത്തിനും ഒരു സ്വയം നിർമ്മിത സ്റ്റാൻഡേർഡ് കാണിക്കുന്ന മലയാളി എന്തേ ഈ കോപ്പൻ പണ്ഡിറ്റിന്റെ കാര്യം വരുമ്പോൾ അവനെ അനുകൂലിച്ച് സംസാരിക്കുന്നു? ബിജു പറഞ്ഞ പോലെ നമ്മുടെ വിശ്വാസങ്ങളിൽ കുറെ ചെളി കുത്തിനിറച്ച് പല്ലിളിച്ചുകാട്ടുന്ന അവനേയും ഏറ്റി നടക്കുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ, തൂറിയനെ ചുമന്നാൽ ചുമന്നവനും നാറും.
  ഇതുവരെ പണ്ഡിറ്റിനെ കുറിച്ച് വളരെ മോശമായ രീതിയിൽ ആളുകൾ പറഞ്ഞത് ഒട്ടും കാര്യമില്ലാതെയല്ല. നമ്മളുടെ കാലാകാലങ്ങളായുള്ള വിശ്വാസങ്ങളേയും മറ്റും മാറ്റുന്ന അവനെ ഇപ്പോൾ ചുമലിലേറ്റി നടക്കുന്നവരുടെ സ്വഭാവം 'അപ്പോ കണ്ടവനെ അപ്പാ ന്ന് വിളിക്കുന്ന' പോലെയാണ്.

  മറുപടിഇല്ലാതാക്കൂ
 4. സമാന ചിന്തയോടെ ഞാനും ഒരു ബ്ലോഗ്‌ ഇട്ടിരുന്നു...
  :)
  'സന്തോഷ്‌ പണ്ഡിറ്റ്'
  ഹരിശങ്കര്‍ ഉഴുതു മറിച്ച ഭൂമിയിലാണ് അടുത്ത ഇരക്ക് മുളപൊട്ടുന്നത്. സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന ആല്‍ബമെടുപ്പുകാരനാണ് 'എന്നെ വേട്ടയാടു വിളയാട്' എന്ന് പറഞ്ഞ് പൊതു ജനത്തിനു മുന്നില്‍ മലര്‍ന്നടിച്ചു കിടന്നു തന്നത് . പക്ഷെ ഇക്കുറി ആ വലയില്‍ ബുദ്ധിമാനായ മലയാളികള്‍ ഒന്നടങ്കം വീണു തോറ്റു കൊടുക്കുകയായിരുന്നു. നേരെ ചൊവ്വേ പ്രശസ്തനാവാന്‍ കഴിയില്ലെന്ന് ബോധ്യമുള്ള, ബുദ്ധിമാനായ, അതേ സമയം പാവത്താനായ ഒരാള്‍ക്ക്‌ മുന്നില്‍ തങ്ങളുടെ ബുദ്ധിയുടെ ഭാരം ബുദ്ധിമാന്മാരായ മനോരോഗികള്‍ അടിയറ വെച്ച് ലജ്ജിച്ചു നില്‍ക്കുന്ന വൈപരീത്യം ആണ് ഇക്കുറി സംഭവിച്ചത് . ഇത്രകാലം തങ്ങള്‍ പണ്ഡിറ്റിനെ ചുമന്നത് അയാളുടെ ലക്ഷ്യങ്ങള്‍ക്ക് പിന്നില്‍ അറിയാതെ കൊളുത്തിവെച്ച ഇര പിടിച്ചാണെന്നു മനസ്സിലാക്കാന്‍ ഈ മനോരോഗികള്‍ വൈകിയതിലാണ് കാലത്തിന്റെ തമാശ!
  താന്‍ സൌന്ദര്യമില്ലാത്തവരുടെ നായകനാണെന്നും 'വലിയകുട്ടി' യാണെന്നും ലോകത്തോട്‌ വിളിച്ചു പറഞ്ഞു ബഹുഭാഷയില്‍ വലിയ കാന്‍വാസില്‍ നിങ്ങളെ ഞാന്‍ എന്റെ സിനിമ കാണിച്ചു വിറളി പിടിപ്പിക്കും എന്ന് വെല്ലു വിളിക്കാനും സന്തോഷ്‌ പണ്ഡിറ്റിനു കഴിഞ്ഞു എന്നുള്ളിടത്താണ് മലയാളി മനസ്സിന്റെ ഗര്‍വ്വിന്റെ കിരീടം സ്വല്പ്പമെങ്കിലും ചെരിയുന്നത് .
  http://alifkumbidi.blogspot.com/2011/10/blog-post.html

  മറുപടിഇല്ലാതാക്കൂ
 5. ചുമ്മ ചൊറിയും കുത്തി , വഴിയെ പോകുന്ന പെൺപിള്ളേരുടെ വായിൽ നോക്കി വെള്ളമിറക്കുന്ന കുറച്ചു പേർക്കെങ്കിലും ഈ സന്തോഷ് പണ്ഡിറ്റിനെ കണ്ട് പഠിക്കാൻ കുറെ യെങ്കിലും ഉണ്ട് എന്നാണ് എന്റെ പക്ഷം.. !!

  മറുപടിഇല്ലാതാക്കൂ
 6. @alif kumbidi, ലേഖനം മുന്‍പ് തന്നെ കണ്ടിരുന്നു. ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
  അപ്പൊ സന്തോഷ്‌ പണ്ഡിറ്റിനെ ചീത്ത വിളിച്ചവര്‍ ആരായി? ;) എന്ന പോസ്റ്റില്‍ റെഫറന്‍സ് ആയി ആ ലേഖനം ഉള്‍പ്പെടുത്തിരുന്നു. ലിങ്കിനു നന്ദി...

  മറുപടിഇല്ലാതാക്കൂ
 7. ഒന്നും എന്നും ഒരുപിടി ആളുകളുടെ കുത്തക ആകരുത്. ഇവിടെ ഏതു മേഖല എടുത്താലും അതൊക്കെ എത്തിപ്പെട്ടവരുടെ ലോകമാണ്. എത്തിപ്പെട്ടവർ പിന്നെ ആരെയും അവഴി വരാൻ അനുവദിക്കില്ല. സന്തോഷ പണ്ടിറ്റ് എത്തിപ്പെട്ടവരുടെ അനുവാദത്തിനു കാത്തുനിൽക്കാതെ കടന്നു ചെന്ന് ചിലരുടെ കുത്തക തകർത്തെങ്കിൽ അതിൽ അഭിനന്ദിക്കുകതന്നെ!

  മറുപടിഇല്ലാതാക്കൂ
 8. സന്തോഷ പണ്ടിറ്റിനെ മുട്ടയെറിയുന്ന ഒരു വീഡിയോകണ്ടു !!!!
  സ്വന്തം അഛനെ കൊന്നവനും സ്നേഹിതനെ കഴുത്തറുത്തവനും,അഴിമതി നടത്തിയവരുമെല്ലാം നല്ല നിലയില്‍ ജീവിക്കുന്ന ഇവിടെ(ദൈവത്തിന്റെ സ്വന്തം നാട്ടില്‍).അവരോടുന്നുമില്ലാത്ത ഒരു അമര്‍ഷമെന്തിനാ നാം സന്തോഷ് പണ്ടിറ്റിനോടും,പ്രത്വുരാജിനോടും,രഞ്ചിനിയോടും കാണിക്കുന്നത്!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
  ഇവര്‍ നിങ്ങളോട് എന്ത് തെറ്റ് ചൈതു?

  താങ്കള്‍ക്ക് നന്ദി

  മറുപടിഇല്ലാതാക്കൂ
 9. സന്തോഷ പണ്ടിറ്റ് എത്തിപ്പെട്ടവരുടെ അനുവാദത്തിനു കാത്തുനിൽക്കാതെ കടന്നു ചെന്ന് ചിലരുടെ കുത്തക തകർത്തെങ്കിൽ അതിൽ അഭിനന്ദിക്കുകതന്നെ!
  +1

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അജ്ഞാതന്‍12:54 AM, ജൂലൈ 09, 2012

   ക്ഷമിക്കേണം ചില കുത്തകകള്‍ എന്നു വ്യാഖ്യാനിച്ചവര്‍ അവര്‍ സദാ ജാഗരൂഗരാണ് കാരണം
   ഒരു കാലത്ത് കമ്പി (ഷക്കീല) പടങ്ങള്‍ മലയാള ഭാഷയിലും തകര്‍ത്ത് വാണപ്പോള്‍,,,അവയുടെ ആയുസ്സ് നോക്കിവിലയിട്ടവരാണ്ണ്‍ ഈ ചില കുത്തകകള്‍,,,,അവര്‍ തീര്‍ച്ചയായും സന്തോഷിനും ഒരു നോക്ക് വിലയിട്ടിടുണ്ടാകും,,,രണ്ടു ഭാഗത്തും ഏറ്റുപിടിക്കാന്‍ ജനമെന്ന ഞാനും നിങ്ങളും അടങ്ങുന്ന മണ്ടശീരോമണികള്‍ ഉണ്ടാകും ഇവിടെയാണ്‌ നമ്മള്‍ നമ്മുടെ കഴിവുതെളിയിക്കേണ്ടത്,,,, പല പ്രത്യയ ശാസ്ത്രങ്ങളും തകര്‍ത്തു വാണ നാടാണ് നമ്മുടേത് ഒന്നോര്‍മ്മിക്കുക ഇതില്‍ ഞാനെന്ന വ്യക്തി വളരുന്നതും കൊഴിയുന്നതും ഒരു നിശ്ചിത നാഴികക്കുള്ളില്‍ തന്നെയാണ് ഇതാണ് ജീവിതക്രമവും,,,,,ഈ ""സന്ധുലിതാനവസ്ഥയില്‍""
   ഒരു കാര്യം പ്രത്യേകം ചേര്‍ക്കേട്ടെ,,""""പരുന്ധ് പാമ്പിനെ തിന്നുന്നു""",,,പാമ്പ് എലിയെ തിന്നുന്നു "",,,""എലി ?????? അങ്ങിനെ പോകുന്നു ഈ ""സന്ധുലിതാനവസ്ഥ,........

   ഇല്ലാതാക്കൂ
 10. താങ്കള്‍ പറഞ്ഞതെല്ലാം ശരിയാണ് . ഞാനും സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന ബുദ്ധിമാനെ അഭിനന്ദിക്കുന്നു . ഒപ്പം നല്ല ഒരു പോസ്റ്റ്‌ എഴ്തുതിയ താങ്കളെയും ...

  മറുപടിഇല്ലാതാക്കൂ
 11. മനോരമയുടെ നേരെ ചൊവ്വേ പരിപാടി കണ്ടതോടെ ഒരു കാര്യം മനസ്സിലായി. കുഴപ്പം സന്തോഷ് പണ്ഢിറ്റിനല്ല, മുഖ്യധാരാ മലയാള സിനിമാപ്രവർത്തകർക്കും മലയാളി സിനിമാ ആസ്വാദർക്കുമാണ് ചികിത്സ വേണ്ടത്.

  മറുപടിഇല്ലാതാക്കൂ
 12. un +1

  ശാശ്വതിന്റെ ബസ്സില്‍ നടന്ന വളരെ നല്ല ഒരു ചര്‍ച്ച ഇവിടെ

  https://plus.google.com/114733929961353408278/posts/N1KvbmMDD3T

  മറുപടിഇല്ലാതാക്കൂ
 13. എന്തിനാണ് കൃഷ്ണനും രാധയുടെയും നിലവാരമില്ലായ്മയെക്കുറിച്ചു മാത്രം സംസാരിക്കുന്നത്. അങ്ങനെ സംസാരിക്കാന്‍ നിലവാരമുള്ള എത്ര സിനിമകള്‍ മലയാളത്തില്‍ ഇപ്പോള്‍ ഇറങ്ങുന്നുണ്ട്? മനുഷ്യമൃഗവും ബ്ലാക്ക് ഡാലിയയുമൊക്കെ പിടിച്ച ബാബുരാജ്‌ സന്തോഷ്‌ പണ്ടിട്ടിന്റെ സിനിമയുടെ നിലവാരമില്ലായ്മയെപ്പറ്റി സംസാരിക്കുമ്പോള്‍ എണീച്ചു നിന്ന് കൂവാനാണ് തോന്നുന്നത്. നിലവാരമില്ലാത്തത് കൊണ്ട് സംവിധാനം നിര്‍ത്തണമെങ്കില്‍ അതാദ്യം ചെയ്യേണ്ടത് ബാബുരാജാണ്. അങ്ങനെ പറയാന്‍ എന്തെ ഈ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ആര്‍ക്കും തോന്നിയില്ല. ഇതേ ചാനലുകള്‍ തന്നെയല്ലേ കാശ് വാങ്ങിയിട്ട് ചൈന ടൌണും സ്നേഹവീടും തെജാഭായിയുമൊക്കെ ഉഗ്രന്‍ സിനിമകളാനെന്നും പറഞ്ഞു നാട്ടുകാരെ പറ്റിക്കുന്നത്. അങ്ങനെ കൊടുക്കാന്‍ സന്തോഷ്‌ പണ്ടിട്ടിന്റെ കയ്യില്‍ കാശുണ്ടായിരുന്നേല്‍ കൃഷണനും രാധയും ക്ലാസിക്കാണെന്നും പറഞ്ഞു ഇതേ ചാനലില്‍ തന്നെ പരിപാടിയും ചര്‍ച്ചയുമൊക്കെ നമ്മള്‍ കാണേണ്ടി വന്നേനെ.

  മറുപടിഇല്ലാതാക്കൂ
 14. അനൂപേ, എല്ലാം സമ്മതിച്ചു.. ഒരു കാര്യം മാത്രം.. ആ ആദ്യം എഴുതിവെച്ചിരിക്കുന്ന ഡയലോഗ് വോൾട്ടയറിന്റേതല്ലെന്ന ഒരു പ്രശ്നം മാത്രമേയൊള്ളൂ..
  http://en.wikiquote.org/wiki/Evelyn_Beatrice_Hall

  മറുപടിഇല്ലാതാക്കൂ
 15. @Siju | സിജു, നന്ദി, തിരുത്തിയിട്ടുണ്ട്...

  മറുപടിഇല്ലാതാക്കൂ
 16. i changed my mind nw..........wt u said is exactly correct.....thank u for givin me a chance to rethink.............

  മറുപടിഇല്ലാതാക്കൂ
 17. അജ്ഞാതന്‍4:04 PM, ഡിസംബർ 08, 2011

  കഷ്ടം, ഒരു നീര്‍കുമിള കണ്ടു ഇത്രയും അഹമ്കരികുന്നവര്‍ അത് പൊട്ടുമ്പോള്‍ ആത്മഹത്യാ ചെയ്യുംമോ

  മറുപടിഇല്ലാതാക്കൂ
 18. ജീവിതം തന്നെ വെറും നീര്‍ക്കുമിള അല്ലെ അജ്ഞാതാ...

  മഹാകവി ഹരിശങ്കര്‍ പാടിയത് കേട്ടിട്ടില്ലേ.
  "കുമിള പോലുള്ള ജീവിതത്തില്‍ ഇനി സങ്കടപ്പെടുവാന്‍ നേരമില്ല..."

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....