ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011

അപ്പൊ സന്തോഷ്‌ പണ്ഡിറ്റിനെ ചീത്ത വിളിച്ചവര്‍ ആരായി? ;)



യുട്യൂബില്‍ യാദൃശ്ചികമായി കണ്ട സന്തോഷ്‌ പണ്ഡിട്ടിന്റെ ഒരു ഇന്റെര്‍വ്യൂ. സാധാരണ ഈ മാതിരി സാധനങ്ങള്‍ കാണാറില്ല. എഡിറ്റ്‌ ചെയ്തു പുള്ളിയെ തെറിവിളി ആയിരിക്കും മിക്കതിലും. പക്ഷെ ഇതു കണ്ടു. ഇതില്‍ സന്തോഷ്‌ പറഞ്ഞിരിക്കുന്നതില്‍ പ്രധാനപ്പെട്ടത് മാത്രം താഴെ കുറിക്കുന്നു. അവശ്യം കേട്ടിരിക്കേണ്ടത്...

'നിങ്ങള്‍ക്കു യഥാര്‍ത്ഥത്തില്‍ ഞാന്‍ നശിക്കണമെന്നായിരുന്നു എങ്കില്‍ എന്നെ മൈന്‍ഡ് ചെയ്യാന്‍ പാടില്ലായിരുന്നു. എന്നെ ഒരാള്‍ ചീത്ത പറഞ്ഞു ആരെങ്കിലും വിളിക്കുമ്പോള്‍ പോലും ഞാന്‍ എത്ര ഹാപ്പി ആണെന്നറിയോ? എനിക്കത് വലിയ മോറല്‍ ബൂസ്റ്റ്‌-അപ്പ്‌ ആണ്.'

'ന്യൂയോര്‍ക്കിലിരിക്കുന്ന ഒരു സായിപ്പ് കാണുന്നത് ഇതിന്റെ ബിസിനസ് വശം മാത്രമാണ്. അയാള്‍ നോക്കുമ്പോ എന്താ, സന്തോഷ്‌ പണ്ടിട്റ്റ് എന്ന് കാണുമ്പോഴേ ഇരുപത്തഞ്ചു ലക്ഷം പേര് കാണുന്നു. അയാളൊരിക്കലും ഇതിന്റെ കമന്റ് വായിക്കുന്നില്ല. വായിച്ചാലൊട്ടു മനസിലാവേം ഇല്ല. എന്റടുത്ത് പുതിയൊരു പ്രോജക്ട്ടുമായി വരുന്നവരുടെ അടുത്ത് ഫസ്റ്റ് ഞാന്‍ കാണിച്ചു കൊടുക്കുന്നത് ദാ ഞാന്‍ ചെയ്ത സാധാനത്തിന്റെ റേറ്റിംഗ് നോക്ക്. അയാളതെ നോക്കൂ.
ഡാ നിങ്ങളീ കുറെ ആളുകള്‍ എന്തു കമന്റ് എഴുതീന്നു ആര് നോക്കുന്ന്? ഞാന്‍ പോലും നോക്കുന്നില്ല. നിങ്ങള് പരസ്പരം ഇരുന്നു വായിക്കുന്നു. അത്രതന്നെ...'

'എന്നെ വലിയ ഹിറ്റ് ആക്കിയതില്‍ വിമര്‍ശകര്‍ക്കും വലിയൊരു പങ്കുണ്ട്.'


'
സില്‍സില, അദ്ദേഹത്തെ കുറെ വിമര്‍ശിച്ചു. ഇപ്പൊ അദ്ദേഹത്തിനു പത്ത് സിനിമ കിട്ടി. പുള്ളി ക്ലച്ച് പിടിച്ചു. രാത്രി, ശുഭരാത്രി കണ്ടു എന്നെ കുറെ ഇതാക്കി; ഞാനും ക്ലച്ച് പിടിച്ചു. എനിവേ, മൂന്നാമതൊരാള്‍ ഇതുപോലെ കൂതറ ആല്‍ബവുമായി വരികയാണെങ്കില്‍ ലേശം ബുദ്ധി ഉപയോഗിച്ചോളൂ. മൈന്‍ഡ് ചെയ്യരുത്. ഇതാണ് ഐഡിയ. ഇനി അതല്ല ഞങ്ങള്‍ അയാളെ നന്നാക്കിയേ അടങ്ങൂ എന്നൊക്കെ വാശി പിടിച്ചു ചെയ്യുവാണേല്‍ ചിലപ്പോ അയാളും രക്ഷപെടും. നിങ്ങള് മനസിലാക്കേണ്ടത് ഈ ഒരു കമന്റ് എഴുതിയ ഒരാളേം ആരും ഇന്റെര്‍വ്യൂവിന് വിളിക്കുന്നില്ല. നിങ്ങള്‍ ഇരയാക്കിയ ആള്‍ക്കാണ് എല്ലാ ഇമ്പോര്‍ട്ടന്‍സും കിട്ടുന്നത്. നിങ്ങളെ ആരും മൈന്‍ഡ് ചെയ്യുന്ന പോലും ഇല്ല.'

ഇനി പറയ്, അപ്പൊ സന്തോഷ്‌ പണ്ഡിറ്റിനെ ചീത്ത വിളിച്ചവര്‍ ആരായി?  ;)


യെവന്‍ പുലിയാണ് കെട്ടാ......


ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍



ബന്ധപ്പെട്ട പോസ്റ്റുകള്‍:

ലജ്ജാവതിയ്ക്ക് മരണമില്ല; സില്‍സിലയ്ക്കും.....

ഈ അമ്മയുടെ കണ്ണുനീര്‍ തുടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ....

 

അധികവായനയ്ക്ക്:

പറയൂ, ആരാണ് കോമാളി

സന്തോഷ് പഠിപ്പിക്കുന്ന പാഠം

നിലാവ് മായും മുമ്പേ ....: 'പ്രിഥ്വി വിരോധം' മലയാളി മനസ്സിന്റെ പുതിയ മനോരോഗം 

3 അഭിപ്രായങ്ങൾ:

  1. എതിര്‍ക്കലാണല്ലൊ മനുഷ്യനില്‍ വെളിവാകുന്ന ആദ്യ പ്രതികരണം പെട്ടന്നും,

    മറുപടിഇല്ലാതാക്കൂ
  2. രാജപ്പനെ ചളി വാരി തേക്കുന്നവര്‍ക്കും ഇത് മനസ്സില്‍ ഉണ്ടാവുന്നത് നന്നാവും >>>>>

    മറുപടിഇല്ലാതാക്കൂ
  3. ഇന്നലെ വരെ അവര്‍ വലിയ ബുദ്ധിമാന്മാരും സൌന്ദര്യവാന്മാരും കലാകാരന്മാരും ആയിരുന്നു. അഥവാ സന്തോഷ്‌ പണ്ടിട്ടിലൂടെ അവര്‍ അങ്ങനെ സ്വയം ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ആ ആത്മരതിക്കു വേണ്ടു അവന്‍ വീണ്ടും വീണ്ടും സന്തോഷ്‌ പണ്ടിട്ടിനെ കണ്ടു, ചീത്ത വിളിച്ചു.

    ബുദ്ധിമാനായ ഒരാള്‍ പ്രശസ്തനാവാന്‍ തങ്ങളുടെ ഈഗോയെ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നവര്‍ക്ക് ഇപ്പോഴും ബോധ്യമായിട്ടില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ തമാശ.... ;)

    മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....