ആനന്ദ് ഏകർഷിയുടെ ആട്ടം മികച്ച ഒരു സിനിമയാണ്. ചെറിയ ഒരു സ്ഥല - കാലത്തിൽ കാണുന്നവരെ പിടിച്ചിരുന്ന തരത്തിൽ engaging ആയി വിശാലമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഫീച്ചർ ഫിലിം ഉണ്ടാക്കുക എന്നത് ചെറിയ കാര്യമല്ല. Film maker എന്ന രീതിയിൽ ആനന്ദ് ഏകർഷിയുടെ range ആണ് അത് കാണിക്കുന്നത്. അതിൽ നാടക പ്രവർത്തകർ ആയി അഭിനയിച്ചവർ യഥാർത്ഥത്തിലും നാടക പ്രവർത്തകർ തന്നെ ആണെന്നതും, പലരുടെയും യഥാർത്ഥ പേരുകളും ജോലികളും സിനിമയിലും ഉപയോഗിച്ചിട്ടുണ്ട് എന്നും കണ്ടു. എല്ലാവരും നന്നായി പെർഫോം ചെയ്തു.ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെച്ചത് സരിൻ ഷഹാബ് ആണ്.
പലപ്പോഴും '12 angry men'-നെ ഓർമ്മിപ്പിക്കുന്നുണ്ട് ചിത്രം. കറൻറ് പോകുമ്പോൾ ചർച്ച നടക്കുന്ന മുറിക്കകത്തെ ചൂടൊക്കെ ആ സിനിമയ്ക്കുള്ള ഒരു റഫറൻസ്/ഹോമേജ് ആയി കണക്കാക്കാവുന്നതാണ്. '12 angry men' കഥാപാത്രങ്ങളുടെ സ്വാർത്ഥതയിൽ നിന്ന് നിസ്വാർത്ഥയിലേക്കുള്ള യാത്ര ആണെങ്കിൽ 'ആട്ടം' നേരെ തിരിച്ചാണ്. (Spoiler alert) കേവലമായ ഭൗതിക നേട്ടങ്ങൾക്കായി ഒറ്റ നിമിഷത്തിൽ പറഞ്ഞിരുന്ന ആദർശങ്ങളെ മാറ്റിപ്പറയുവാൻ അവർക്ക് മടി ഒന്നും ഉണ്ടാവുന്നില്ല. എന്നൽ പുരുഷന്മാർ എല്ലാവരും ഇങ്ങനെ ഒരു വിഷയത്തിൽ മോശക്കാരാണ് എന്ന വ്യാഖ്യാനം ചിത്രത്തിന് ഉണ്ടാവാൻ സാധ്യതയുണ്ട്. എല്ലാരും മോശക്കാരാണ് എന്ന വാദം തെറ്റിനെ normalize ചെയ്യാനും, തെറ്റുകാർക്ക് ഒരു excuse ആവാനും സാധ്യത ഉണ്ട് എന്നത് ഒരു പ്രശ്നമാണ്. ചിത്രം അങ്ങനെ പറയുന്നു എന്നല്ല, അങ്ങനെ ഒരു വ്യാഖ്യാനം സാദ്ധ്യമാണ് എന്ന് പറഞ്ഞെന്നു മാത്രം. സത്യത്തിന് പല വെർഷൻ ഉണ്ട് എന്ന അർത്ഥത്തിൽ ചിത്രം റോഷോമോന് ഒരു ഹോമേജ് ആണെന്ന് പറയാം.
IFFI ഉൾപ്പെടെ അന്താരാഷ്ട്ര മേളകളിലും, തീയറ്റർ റിലീസിലും വലിയ പ്രശംസ നേടിയ ആട്ടം പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്നു.