ശശി തരൂര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ശശി തരൂര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, ഏപ്രിൽ 18, 2010

IPL-ഉം വിശപ്പും പിന്നെ പുച്ഛവും.......

ഒരു ഭരണാധികാരി ഇതു തീരുമാനവും എടുക്കുന്നതിനുമുന്പു താന്‍ കണ്ടിട്ടുള്ള ഏറ്റവും ദരിദ്രനായ മനുഷ്യന് പ്രവൃത്തി കൊണ്ട് എന്ത് പ്രയോജനം കിട്ടും എന്നാണ് ആലോചിക്കേണ്ടത്.
-
മഹാത്മാ ഗാന്ധി
വിശപ്പിന്റെയും വിശക്കുന്നവരുടെയും കാര്യം പറയുമ്പോള്‍ പുച്ഛം തോന്നും. അതാണ് മന്മോഹനോമിക്സ് കൊണ്ടുവന്ന സംസ്കാരം, ശശി തരൂരിന്റെ കാര്യവും മറിച്ചല്ല. കേരളത്തോടുള്ള സ്നേഹം കൊണ്ടാണത്രേ പുള്ളി .പി.എല്‍. ടീമിന് വേണ്ടി പരിശ്രമിച്ചത്.... അങ്ങനെയാണേല്‍ എന്തുകൊണ്ട് മോഹന്‍ലാന്‍-പ്രിയദര്‍ശന്‍ ടീമിന്റെ city cricketers-നു അദ്ദേഹം ഒരു സഹായവും നല്‍കിയില്ല? ഇപ്പോള്‍തന്നെ കേരളത്തിനും പുറത്തും കളിച്ചു പേരെടുത്ത ടീമാണ് city cricketers. കേരളത്തിലെ പല രണ്‍ജി താരങ്ങളും ടീമിന് വേണ്ടി കളിക്കുന്നുണ്ട്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ ശശി തരൂര്‍ ആയിരുന്നു ടീമിന്റെ രക്ഷാധികാരി. അവസാന നിമിഷം ലേല വ്യവസ്ഥകള്‍ മാറ്റി 5000 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി ചോദിച്ചത് കൊണ്ടാണ് ടീമിന് ലേലത്തില്‍ നിന്ന് പിന്മാറേണ്ടി വന്നത്. അംബാനിയോട് ചോദിക്കാത്ത ബാങ്ക് ഗ്യാരന്റിയാണ് മോഹന്‍ലാല്‍-പ്രിയന്ദര്‍ശന്‍ ടീമിനോട് ബി.സി.സി. ചോദിച്ചത്. മോഹന്‍ലാലിനെയും മറ്റും തുരത്താന്‍ ആരാണ് ഇടങ്കോല്‍ ഇട്ടതെന്നതിനെക്കുറിച്ചു പല ഊഹാപോഹങ്ങളും ഉണ്ട്. അവര്‍ക്ക് പകരം കേരളത്തിന്‌ വേണ്ടി ലേലം പിടിച്ചത് ആരാണെന്നു എല്ലാവര്‍ക്കും അറിയാമല്ലോ. നിക്ഷേപക്കൂട്ടത്തില്‍ കൂടുതലും മലയാളികളായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളതിനുവേണ്ടിയെന്നു പറഞ്ഞു ലേലം പിടിച്ചത് ഒരു മഹാരാഷ്ട്ര കമ്പനിയാണ്. അതില്‍ ഉള്ള ഏക മലയാളി വിവേക് വേണുഗോപാല്‍ വക ഓഹരി വെറും 1% മാത്രമാണ്. കൂടുതലും ഗുജറാത്തില്‍ നിന്നുള്ളവരാണ് നിക്ഷേപകര്‍. അവര്‍ നരേന്ദ്ര മോഡിയെയും ശരദ് പവാറിനെയും കണ്ടു ആസ്ഥാനം അഹമ്മദാബാദില്‍ വേണമെന്ന് ആവശ്യപ്പെട്ടതായും ഒരു വാര്‍ത്ത‍ ഉണ്ട്. മോഹന്‍ലാല്‍-പ്രിയന്‍ ടീമാണ് കേരള ടീമിനെ സ്വന്തമാക്കിയതെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ? തന്റെ 'friend' സുനന്ദയ്ക്ക് സൗജന്യമായി 70കോടി ഓഹരി കിട്ടുമെന്നുള്ളത് കൊണ്ടാണോ ശശി മോഹന്‍ലാല്‍-പ്രിയന്‍ ടീമിനെ സഹായിക്കാതെ കൂട്ടത്തിനു പുറകെ പോയത്? മൂന്നു വര്‍ഷത്തിനു മുന്‍പ് 300 കോടി രൂപയ്ക്ക് ടീമുകള്‍ ലേലത്തില്‍ പോയ സ്ഥാനത്ത് ഇപ്പോള്‍ 1500 കോടി രൂപയ്ക്കാണ് ടീമുകളുടെ ലേലം നടന്നത്. അതായത് മൂന്ന് വര്ഷം കൊണ്ട് മൂല്യം 5 ഇരട്ടിയായി. 70 കോടി കുറച്ചു വര്‍ഷങ്ങള്‍ക്കകം എത്രയാകുമെന്നു ഊഹിക്കവുന്നത്തെ ഉള്ളു. ഓഹരിയുടെ കാര്യം അറിയാവുനത് കൊണ്ടല്ലേ അവര്‍ ലേലത്തിനു രണ്ടു ദിവസം മുന്‍പ് അവരടെ ജോലി രാജി വെച്ചത്? പണം തരൂര്‍ തന്റെ മന്ത്രിപദം ദുരുപയോഗം ചെയ്തതിനാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ? മന്ത്രി സ്ഥാനത്തുനിന്ന് തരൂര്‍ മാറി നിന്ന് അന്വേഷണത്തെ നേരിടുന്നതല്ലേ മാന്യത? ഒരു കേന്ദ്ര മന്ത്രിക്കെതിരെ അന്വേഷണം നടന്നാല്‍ അത് ഏതു വരെ പോകുമെന്ന് സ്പെക്ട്രം അഴിമതി കേസില്‍ നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ.

Indian Paisa League, Indian Proxy League
എന്നീ ചെല്ലപ്പെരുകലിലാണ് .പി.എല്‍ അങ്ങ് വടക്കൊക്കെ അറിയപ്പെടുന്നത്. 'ബിനാമികളുടെ സ്വന്തം ലീഗ്'. ലളിത് മോഡി വെളിപ്പെടുത്തിയില്ലായിരുന്നെങ്കില്‍ സുനന്ദ പുഷ്കറിന്റെ ഓഹരിക്കാര്യം മാലോകര്‍ അറിയില്ലായിരുന്നു. ഒരു ടീമില്‍ ആരൊക്കെയാണ് പണം നിക്ഷേപിച്ചത്, ആര്‍ക്കൊക്കെ എത്ര ഓഹരി ഉണ്ട് എന്ന് വെളിപ്പെടുത്തരുത് എന്നൊരു ഭാഗം കരാറില്‍ ഉണ്ടത്രേ. അതുകൊണ്ടുതന്നെ ആരൊക്കെ എത്രയൊക്കെ കൊടുത്തു എന്ന് നമ്മെപ്പോലെയുള്ള പൊതുജനങ്ങള്‍ക്കു ഒരിക്കലും അറിയാന്‍ കഴിയില്ല. അതികൊണ്ടുതന്നെ കള്ളപ്പണം വെളുപ്പിക്കാനുള്ള വഴിയായി .പി.എല്‍ഉപയോഗിക്കപെടുന്നു എന്ന ആരോപണം, അല്ല സത്യമെന്ന് തന്നെ പറയാം, കുറച്ചുകാലമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ആദ്യം ചെയ്യേണ്ടത് ഭാഗം കരാറില്‍ നിന്ന് എടുത്തു കളയുകയാണ്. സാധാരണജനങ്ങളുടെ ക്രിക്കറ്റിനോടുള്ള ഇഷ്ടം ഒന്ന് മാത്രമാണ് .പി.എല്‍-ന്റെ അടിസ്ഥാനം. പരസ്യങ്ങളും ഗേറ്റ് കളക്ഷന്‍-ഉം ഒക്കെ ഇഷ്ടത്തില്‍ നിന്നാണ് .പി.എല്‍-നു കിട്ടുന്നത്. വന്‍ നികുതിയിളവുകളാണ് .പി.എലി-നു കിട്ടിക്കൊണ്ടിരിക്കുന്നത്. തുച്ഛമായ വാടകയ്ക്കാണ് പൊതുസ്വത്തായ മൈതാനങ്ങള്‍ .പി.എല്ലിനായി വിട്ടുകൊടുക്കുന്നത്. അതുകൊണ്ട് തന്നെ ആരൊക്കെ എത്രയൊക്കെ പണം നിക്ഷേപിക്കുന്നു എന്ന് അറിയാന്‍ മാലോകര്‍ക്ക് അവകാശമുണ്ട്‌. ഓഹരിവിഹിതം ഒരിക്കലും ടീമിന്റെ ആഭ്യന്തരകാര്യമല്ല. അതെങ്ങാനും പുറത്തുവന്നാല്‍ പല വമ്പന്മാരുടെയും കള്ളി വെളിച്ചതാവും. ഇനിയും കേന്ദ്രമന്ത്രിമാര്‍ കുടുങ്ങുമെന്നാണ് കേട്ടത്. നാം ടീം ഉടമകളെന്ന് കരുതുന്ന പല താരങ്ങളും പിന്നിലേയ്ക്ക് മാറി നില്‍ക്കേണ്ടിയും വരും. നികുതിയിളവുകള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം. അതിസമ്പന്നന്മാരായ കുറെ ടീം ഉടമകള്‍ക്ക്, അല്ലാത്തര്‍ക്ക്. പൊതുജനങ്ങള്‍ക്കുള്ള ആഹാരത്തിനും കൃഷിക്കുമുള്ള സബ്സിഡികള്‍ പണമില്ലെന്ന കാരണത്താല്‍ വന്‍തോതില്‍ വെട്ടിക്കുയ്ക്കുമ്പോള്‍ തന്നെയാണ് ഇങ്ങനെയും കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഓര്‍ക്കണം. കഴിഞ്ഞ ബജറ്റില്‍ 80,000 കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതിയിളവ് കൊടുക്കുകയും അതേസമയം പെട്രോള്‍, ഡീസല്‍ മുതലായവയ്ക്ക് മുകളിലുള്ള നികുതി കൂട്ടി വിലക്കയറ്റത്താല്‍ പൊറുതിമുട്ടുന്ന ജനങ്ങളെ കൂടുതല്‍ വലക്കുകയും ചെയ്തവരില്‍ നിന്ന് ഇത് പ്രതീക്ഷിച്ചാല്‍ മതി. വന്‍ തോതില്‍ വിദേശത്ത് നിന്ന് നികുതിയടയ്ക്കാതെ കള്ളപ്പണം ഒഴുകിയതായാണ് റിപ്പോര്‍ട്ട്‌. ഭൂമിയില്‍ ഏറ്റവും കൂടുതല്‍പേര്‍ പട്ടിണി കിടക്കുന്ന രാജ്യത്താണ് ഇതുനടക്കുന്നതെന്ന് ഓര്‍ക്കണം. ശശി സമയം കിട്ടുമെങ്കില്‍ ലക്കം 'Frontline' ഒന്ന് വായിച്ചു നോക്കണം. ലോകത്തില്‍ ആവശ്യത്തിനു ഭക്ഷണം കിട്ടാതെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജീവിക്കുന്നതു ഭാരതത്തിലാണ്.






































കേരളത്തിന്റെ നീറുന്ന പ്രശ്നമാണോ കൊച്ചിയിലെ .പി.എല്‍ ടീം? കേരളത്തിന്‌ എന്തെല്ലാം പ്രശ്നങ്ങളുണ്ട്? അതില്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ മന്ത്രി ഇടപെട്ടിടുണ്ടോ? 2010-ല്‍ കമ്മീഷന്‍ ചെയ്യേണ്ട കേരളത്തിന്റെ സ്വപ് പദ്ധതിയായ കൊച്ചി മെട്രോ റെയില്‍വേ ഇപ്പോഴും അനുമതി കാത്തു ഒരു കേന്ദ്രമന്ത്രിയുടെ മേശപ്പുറത്തു വിശ്രമിക്കുകയാണ്. എന്തേ വിഷയത്തില്‍ മന്ത്രി ഒരു ശുഷ്കാന്തിയും കാണിച്ചില്ല? അപ്പൊ കേരളത്തോടുള്ള സ്നേഹമൊക്കെ ആവിയായി പോയോ? കേരളത്തിന്റെ അരിവിഹിതം വെട്ടിക്കു

തിങ്കളാഴ്‌ച, ഏപ്രിൽ 12, 2010

IPL-ഉം വിശപ്പും പിന്നെ ശശിയും.......


അങ്ങനെ വീണ്ടും ഒരു IPL വന്നെത്തി......
നമ്മുടെ ഒരു കേന്ദ്രമന്ത്രി സ്വന്തമായി ഒരു IPL ടീം തട്ടിക്കൂട്ടാനുള്ള ഓട്ടത്തിലാണ്.
കേന്ദ്ര കൃഷിമന്ത്രിയാകട്ടെ അടുത്ത ICC പ്രസിഡന്റ്‌-നുള്ള കുപ്പായവും തുന്നിയിരുപ്പാണ്‌.
ഇപ്പൊ ഏറ്റവും നല്ല കൃഷി ക്രിക്കറ്റ്‌ തന്നെയെന്നു പുള്ളിക്കറിയാം.
APL-BPL ഭേദമില്ലാതെ പട്ടിണി കിടക്കുന്നവര്‍ക്ക് ഇനി IPL കണ്ടു വിശപ്പടക്കാം.
ഭൂമിയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ വിശന്നുകരഞ്ഞുറങ്ങുന്നത് നമ്മുടെ ഭാരതാംബയുടെ മടിത്തട്ടില്‍ ആണല്ലോ.......
വാല്‍ക്കഷണം:ശശിയുടെ മൂന്നാം വിവാഹത്തിന് സര്‍വ മംഗളങ്ങളും നേരുന്നു.........

ശുഭം!
മംഗളം!

anoopesar

കാര്‍ട്ടൂണ്‍: ദി ഹിന്ദു


Afsal Gafoor - pucham thonnunnunnu abbase ninte ee suskanthikku,,,,ഏപ്രില് 13 12:21:15 pm UTC+5:30">ഏപ്രി 13
Afsal Gafoor - പട്ടിണി മാറ്റാന്‍ നമ്മുക്ക് five star hotelum water theme parkum തട്ടികൂട്ടാം......പോരഞ്ഞതിനു ഗള്‍ഫിലേക്ക് ഒരു രണ്ടാഴ്ച വിനോദയാത്രയും നടത്താം...ഏപ്രില് 13 12:26:13 pm UTC+5:30">
ANOOP S R - കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തു?
പൂജ്യം
ഭാരതത്തില്‍ ഓരോ അര മണിക്കൂറിലും ഒരു കര്‍ഷകന്‍ വീതം ആത്മഹത്യ ചെയ്യുന്നു........

കേരളത്തില്‍ നാലെണ്ണം ഒഴികെ ബാക്കിയെല്ല പൊതുമേഖല സ്ഥാപങ്ങളും ലാഭത്തില്‍. അവ പൊതുമേഖലയില്‍ തന്നെ തുടരുന്നു.
27 പൊതുമേഖല സ്ഥാപനങ്ങള്‍ കൂടി വിറ്റുതുലക്കാന്‍ കേന്ദ്ര ഗവര്‍ന്മെന്റ് തീരുമാനിച്ചു.........ഏപ്രില് 13 3:02:43 pm UTC+5:30">ഏപ്രി 13

ANOOP S R - ഇടതിന്റെ ഇടതു വലതാണ്......
ഏപ്രില് 13 3:07:15 pm UTC+5:30">ഏപ്രി 13
Harikrishnan Sreekumar - 2009 ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഇടതൂപക്ഷ പാര്‍ട്ടികള്‍ (അതായത് CPM,CPI, RSP, FORWARD BLOC, KC(J) etc..) ആകെ മത്സരിച്ചത് 134 സീറ്റില്‍...
272 സീറ്റില്‍ പോലും തികച്ചു മത്സരിക്കാന്‍ ധൈര്യം കാണിക്കാതിരുന്നാല്‍ എങ്ങനെയാണ് അവര്‍ ഭാരതം ഭരിക്കുക ? SP, INLD, RJD , BSP, AIADMK, TDP തുടങ്ങിയ കാട്ടുകള്ളന്മാരെ കൂട്ടുപിടിച്ചോ ? കേവലഭൂരിപക്ഷം തികയ്ക്കാനുള്ള അത്രയും മണ്ഡലങ്ങളിലെങ്കിലും ആദ്യം മത്സരിച്ചു കാണിക്കട്ടെ....
പലയിടത്തും കെട്ടി വച്ച കാശു പോലും കിട്ടുകയില്ലായിരിക്കും .....എന്നാലും അതൊരു അന്തസ്സാണ് ..
അതു വരെ എന്തിന് ഇവരുടെ വാക്കുകള്‍ക്ക് നാം കാതോര്‍ക്കണം?

അവലംബം : http://www.indian-elections.com/candidates/party-wise-candidate-list.htmlഏപ്രില് 13 8:34:02 pm UTC+5:30">ഏപ്രി 13
ANOOP S R - വേണ്ട, കേള്‍ക്കണ്ട. എല്ലാം വിട്ടു തുലയ്ക്കട്ടെ. ആഗോള മാന്ദ്യത്തിന്റെ സമയത്ത് ഭാരതം പോരലെല്‍ക്കാതെ പിടിച്ചു നിന്നത് പൊതുമേഖല സ്ഥാപനങ്ങളുടെ ശക്തി കൊണ്ടാണെന്ന് പറഞ്ഞത് മറ്റാരുമല്ല, സോണിയ ഗാന്ധി തന്നെയാണ്. എന്നിട്ടെന്തിനാ എല്ലാം തളികയിലാക്കി കുറേ സമ്പന്നന്മാര്‍ക്ക് വെച്ച് നീട്ടുന്നെ? കഴിഞ്ഞ യു.പി.എ സര്‍ക്കാരിനു ഇങ്ങനെ വിറ്റുതുലക്കാന്‍ പറ്റാതിരുന്നത്‌ എന്ത് കൊണ്ടാണെന്ന് ഓര്‍മയുണ്ടല്ലോ.
ഏപ്രില് 14 9:46:09 am UTC+5:30">ഏപ്രി 14
ANOOP S R - യു. പി. എ സര്‍ക്കാരിനു കേവല ഭൂരിപക്ഷം അതായത് 272 സീറ്റ്‌ ഇല്ല എന്ന് അറിയോ? മുകളില്‍ പറഞ്ഞ SP, BSP, RJD മുകളില്‍ പറയാത്ത JD(S), കുറെ സ്വതന്ത്രന്മാര്‍ ഇവരുടെ പിന്തുണ കൊണ്ടാ ഇപ്പൊ യു. പി. എ ഭരിക്കുന്നത്‌.ഏപ്രില് 14 9:52:04 am UTC+5:30">ഏപ്രി 14
Harikrishnan Sreekumar - ആയുഷ്ക്കാലം മുഴുവന്‍ ഇടതുപക്ഷം "പുറത്തുനിന്ന് പിന്തുണച്ചാല്‍ മതി" എന്നാണോ നീ പറയുന്നതിന്റെ അര്‍ത്ഥം ? തിരശ്ശീലയ്ക്കു പിന്നില്‍ നിന്നു കളിക്കുന്നത് യതൊരു റിസ്കും ഇല്ലാത്ത ഒരു ഏര്‍പ്പാടാണ് ... ഒറ്റയ്ക്കു ഭരിക്കാന്‍ മോഹമില്ലേ ? കൂട്ടുകക്ഷി മന്ത്രിസഭയാണ് ലക്ഷ്യമെങ്കില്‍ ഇടതു മുന്നണിയും ഒരു UPAയോ NDAയോ ആയീ മാത്രം അധ: പതിക്കും...അതു മതിയോ ?......കയ്യാലപ്പുറത്തെ തേങ്ങാ ആവരുത്..എങ്കില്‍ ഒരു ജനപ്രിയ പദ്ധതിയും നേരാം വണ്ണം നടപ്പാക്കാന്‍ പറ്റില്ല മോനേ.......ഏപ്രില് 14 9:59:26 am UTC+5:30">ഏപ്രി 14
Afsal Gafoor - ഇഷ്ടമിലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം ...അല്ലേട.ഏപ്രില് 14 11:44:15 am UTC+5:30">ഏപ്രി 14
Afsal Gafoor - ശശി തരൂര്‍ ചെയ്തത് മറ്റെരാന്കിലും ആയിരെന്ന്കില്‍ (ഫാരിസ്‌ അബൂബക്കര്‍,സാണ്ടിയഗോ മാര്‍ട്ടിന്‍,വിജയ്‌ മല്ല്യ ...)ഇങ്ങനെയുള്ള മാര്‍കിസ്റ്റ് മുതലാളിമാര്‍ ആയിരിനെങ്കില്‍ അപ്പോള്‍ പട്ടിണി, തോഴിലാളീ സ്നേഹം ഇതൊന്നുമായിരിക്കില്ല വിഷയമാക്കുന്നെ.....

സ്വന്തം നാടിനു ഒരു ipl team ഉണ്ടാവട്ടെ എന്ന് വിചാരിച്ചു പത്തൊമ്പതാമത്തെ അടവും പയറ്റി പല കൊമ്പന്മാരെയും വീഴ്ത്തി അയാള്‍ അത് നേടി.....ഇപ്പോള്‍ വിഷയം അങ്ങേരുടെ മൂന്നാം കെട്ടും മറ്റുമാണെന്നു...എന്താടാ വേറെ വിഷയങ്ങള്‍ ഒന്നും തന്നെയില്ലേ....ഏപ്രില് 14 12:25:58 pm UTC+5:30">ഏപ്രി 14
Harikrishnan Sreekumar - അതെ അനൂപേ ഇതു പോലത്തെ ഗതികെട്ട കൂട്ടുകക്ഷി ഭരണത്തെ ഞാന്‍ വെറുക്കുന്നു....അതിനെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത് ...... ഇടതുപക്ഷം ഉണ്ടായിരുന്നതു കൊണ്ടു നടപ്പായ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ക്രെഡിറ്റ് അവസാനം കൊണ്ടുപോയതാരാ ?? വലതുപക്ഷം അല്ലേ ? ഇടതു മുന്നണിയാണ് കേന്ദ്രം ഭരിച്ചിരുന്നതെങ്കില്‍ ഇതുണ്ടാകുമായിരുന്നോ ?

ഇനിയെങ്കിലും ഒറ്റയ്ക്കു മത്സരിക്കാന്‍ ഇടതു പാര്‍ട്ടികള്‍ക്കു തോന്നട്ടെ എന്നു പ്രത്യാശിച്ചു കൊണ്ട് ഈ ചര്‍ച്ചയിലെ എന്റെ വാക്കുകള്‍ ഞാന്‍ ഉപസംഹരിക്കുന്നു.... ആ നല്ല കാലം വരുന്നതു വരെ ഇതിലും മോശമായ അവസ്ഥകള്‍ കേന്ദ്രസര്‍ക്കാര്‍ സംജാതമാക്കിയാലും ഒന്നും അതിനെതിരെ നടക്കില്ല ... അതാണ് ഇന്ത്യ....ഏപ്രില് 14 12:40:58 pm UTC+5:30">ഏപ്രി 14
ANOOP S R - അതെ ഇവിടന്നു വോട്ട് ചെയ്തയച്ചത് ഐ.പി.എല്‍ ടീം ഉണ്ടാക്കാനാണോ? പുള്ളി മൂന്നോ മുപ്പതോ കെട്ടട്ടെ, അതല്ല പ്രശ്നം. ഭാവിവധുവെന്ന പേരില്‍ പുള്ളി തന്നെ പലയിടത്തും പരിചയപ്പെടുത്തുന്ന ഒരു സ്ത്രീക്ക് എന്തിനാണ് 70 കോടിയുടെ ഓഹരികള്‍ സൗജന്യമായി നല്‍കിയത്? ഇത് പോലെ സൗജന്യ ഓഹരികള്‍ മുന്‍പ് നേടിയത് ചില ബോളിവുഡ് നടിമാര്‍ മാത്രമാണ്. അത് അവരുടെ സാന്നിധ്യം ടീമിന്റെ പ്രശസ്തി കൂട്ടുന്നതിനുപകരിക്കും എന്നുള്ളതുകൊണ്ടാണ്. ഇങ്ങനെ ഉള്ള ഗുണമെന്നും ആ സ്ത്രീക്ക് നല്‍കിയതുകൊണ്ട് ഉണ്ടാകുമെന്ന് തോന്നുന്നില്ല. അവരെ തരൂര്‍ വിവാഹം കഴിച്ചാല്‍ ആ ഓഹരികള്‍ തരൂരിന് സ്വന്തമാവില്ലേ? ഇത് നഗ്നമായ ആഴിമതിയല്ലാതെ മറ്റെന്താണ്? ഈ വിദ്യ മുനീര്‍ പറഞ്ഞു കൊടുത്തതായിരിക്കും.....

പിന്നെ ഹരിയോട്, ഇടതു പക്ഷമല്ല, ഒരു കക്ഷിയും ഈ നൂറ്റാണ്ടിലോന്നും ഇന്ത്യ ഒറ്റയ്ക്ക് ഭരിക്കുമെന്ന് തോന്നുന്നില്ല. പിന്നെ ഹരിയുള്‍പ്പടെയുള്ളവര്‍ വോട്ടു ചെയ്തല്ലേ യു. പി. എ അധികാരത്തില്‍ എത്തിയത്. ഈ കാര്യങ്ങളൊക്കെ അറിയാമെങ്കില്‍ ഇടതു പക്ഷത്തിനു വോട്ടു ചെയ്തു കൂടായിരുന്നോ? കേരളം നല്‍കിയ 18 ഉള്‍പ്പടെ 64 എം.പി. മാരെ വെച്ച് ഒന്നാം യു.പി.എ-യെ നിയന്ത്രിക്കാന്‍ ഇടതു പക്ഷതിനായില്ലേ? ആ നിയന്ത്രണം പോയത് കൊണ്ടല്ലേ ഇപ്പൊ ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നത്....

ഇതെല്ലാം മറക്കുക, നമുക്ക് പിണറായിയുടെ ഷര്‍ട്ടിലെ കറയെയും അച്ചുതാനന്ദന്റെ ബനിയനിലെ കീറലിനെയും കുറിച്ച് ന്യൂസ്‌ നൈറ്റ്‌ നടത്തിയിട്ട് സുഖമായുറങ്ങാം...........ഏപ്രില് 14 1:03:11 pm UTC+5:30">ഏപ്രി 14
Afsal Gafoor - ഇത് വരെ ipl ഉള്ള ടീമിന്റെ share holders ആരാണെന്നോ free hold എത്ര പേര്‍ക്ക് ഉണ്ടെന്നോ ഒന്നും പുറം ലോകം അറിഞ്ഞിട്ടില്ല...ഇപ്പോള്‍ കൊച്ചി ടീം സ്വന്തമാക്കിയപ്പോള്‍ അതിനു മുന്പ് സ്വന്തം നാട് കേന്ദ്രമായീ ടീം നേടാന്‍ മോഡികള്‍ മാത്രമല്ല ശ്രമിച്ചത്....അതിനായീ ചിതറി കിടന്ന കുറെ കമ്പനികളെ എകൊപിക്കുകയിരിന്നു അവിടെ ശശി തരൂര്‍ ചെയ്തത്.......ഒരു കമ്പനി കൂട്ടത്തിന്റെ(consortium) share holders ആരെന്നു അത് ആ കമ്പനി യുടെ അഭ്യന്ദര കാര്യമാണ്.......
കിട്ടാത്ത മുന്ടിരിങ്ങ പുളിച്ചതാണ് എന്ന് ലളിത് മോഡി പറഞ്ഞതിനെ ഞാന്‍ കുട്ടപെടുത്തിനില്ല്ല....പക്ഷെ അപ്പോഴേക്കും സഖാക്കന്മാര്‍ കയര്‍ എടുക്കുന്നത്ശരിയാണോ...
24 കോടിയോളം ആസ്തിയുള്ള വര്ഷം ലക്ഷ കണക്കിന് രൂപ പെന്‍ഷന്‍ ഉള്ള ഒരു നേതാവിനെ പിണറായീ വിജയനോട് ഉപമിക്കുനത് കണ്ണില്‍ എന്തോ കേടുള്ളത് കൊണ്ടാണ്....
ഒരുM.P എങ്ങനെയായിരിക്കണം എന്നതിന് വളരെ നല്ല ഉദാഹരണങ്ങള്‍ നമ്മുക്കുണ്ടല്ലോ...അതുകൊണ്ടാണല്ലോ 64 സീറ്റില്‍ നിന്ന് ഇത്രയും വലിയ ഒരു വളര്‍ച്ച ഉണ്ടായേ.....ഏപ്രില് 14 8:03:46 pm UTC+5:30">ഏപ്രി 14

ANOOP S R - പണമാണ് മഹത്വത്തിന്റെ അളവുകോലെങ്കില്‍ മൂത്ത അംബാനിയല്ലേ ഏറ്റവും മഹാന്‍, ശശിയാണോ?ഏപ്രില് 15 12:56:03 pm UTC+5:30">ഏപ്രി 15
Afsal Gafoor - പണം മഹത്വത്തിന്റെയോ കഴിവിന്റെയോ അളവുകൊല്ല്ല ...എന്നാല്‍ പണമുണ്ട് എന്നത് ഭീമമായ അപരാധവും അല്ല....
ഇത് കൊണ്ട് ശശി തരൂര്‍ യോഗ്യനായീ എന്നല്ല ഞാന്‍ പറയുന്നേ .അങ്ങേരെ ഭരിക്കാന്‍ അനുവദിക്കുക...
വികസനം (എന്ത്?,ആര്‍ക്കു? ഇത് വേറെ വിഷയം ) ത്തിനു വേണ്ടി രാഷ്ട്രീയം കുറച്ചു മാറ്റി വക്കുക...
അത് നമ്മുക്ക് ഓരോ തിരഞ്ഞെടുപ്പിനും പ്രയോഗിക്കാം....ഏപ്രില് 15 11:24:38 pm UTC+5:30">11:24 pm


Related Posts:

IPL-ഉം വിശപ്പും പിന്നെ പുച്ഛവും.......


ശശി തരൂര്‍ തുറക്കാനിടയില്ലാത്ത ഒരു 'തുറന്ന കത്ത്'



വെള്ളിയാഴ്‌ച, സെപ്റ്റംബർ 25, 2009

തിരുവിതാംകൂര്‍ വാഴും ശശിമഹാരാജാവ് വക ആധുനിക മലയാളം-മലയാളം നിഘണ്ടു


കോണ്ഗ്രസുകാര്‍്‍- ഖദറിനുളളിലെ മാംസപിണ്ഡങ്ങള്‍
സോണിയ ഗാന്ധി- ഒരു വിവാഹസര്‍ട്ടിഫിക്കറ്റിന്‍െറ മാത്രം ബലത്തില്‍ ഇന്ത്യയുടെ ഭരണചക്രംതിരിക്കുന്ന വിദേശവനിത
ദേശഭക്തി- അമേരിക്കന്‍ വിധേയത്വം
ദേശീയഗാനം പാടുന്നത്- അമേരിക്കക്കാരെപ്പോലെ നെഞ്ചില്‍ കൈചേര്‍ത്ത്‌
സബര്‍മതി ആശ്രമം- താജ് ഹോട്ടല്‍
കുടിവെള്ളം- പെപ്സി
മന്ത്രിപദം- ബോറന്‍ എര്‍പ്പാട്
വിമാനത്തിലെ എകണോമിക് ക്ലാസ്സ്- കന്നുകാലി ക്ലാസ്സ്
ട്രെയിനിലെ ജനറല്‍ കംപാര്‍ട്മെന്‍റ്-..............................
സോണിയാ ഗാന്ധി- വിശുദ്ധ പശു
രാഹുല്‍ ഗാന്ധി-
വിശുദ്ധ പശുക്കിടാവ്
ഇന്ത്യയിലെ സാധാരണ ജനങ്ങള്‍‍-..........................
പട്ടിണിപ്പാവങ്ങള്‍‍-...................

സോണിയാ ഗാന്ധി വക മലയാളം-മലയാളം നിഘണ്ടു

ശശി തരൂര്‍- വേലിയിലിരുന്ന ................



ശുഭം!
മംഗളം!

anoopesar

ബുധനാഴ്‌ച, സെപ്റ്റംബർ 09, 2009

ശശി തരൂര്‍ തുറക്കാനിടയില്ലാത്ത ഒരു 'തുറന്ന കത്ത്'

പ്രിയപ്പെട്ട ശശി തരൂര്‍,
താങ്കള്‍ ഡല്‍ഹിയില്‍ ദിവസവാടക 40,000 രൂപ ഉള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ കഴിഞ്ഞ 3 മാസമായി സുഖമായി കഴിയുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം ആദ്യം തന്നെ രേഖപ്പെടുത്തിക്കൊള്ളട്ടെ. ഒരു യഥാര്‍ഥ ഗാന്ധിയന്‍ ആണ് എന്ന് താങ്കള്‍ തെളിയിച്ചിരിക്കുന്നു. താങ്കളെ എം.പിയായി കിട്ടിയ തിരുവനന്തപുരം-കാരുടെ മഹാഭാഗ്യം എന്നേ പറയേണ്ടു. ഇതില്‍ കൂടുതല്‍ സന്തോഷിക്കുന്നവര്‍ കര്‍ണാടകക്കാര്‍ മാത്രം ആയിരിക്കും. കാരണം എസ്.എം കൃഷ്ണ 1 ലക്ഷം ദിവസവാടക ഉള്ള presidential suite-ഇല്‍ ആണല്ലോ താമസം. പിന്നെ കേരള ഹൗസില്‍ താമസിക്കാത്തത് താങ്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാല്‍ ആണെന്ന വാദത്തോട് യോജിക്കാതെ വയ്യ. കാരണം അടുത്ത ഇലക്ഷന്‍ വരെ സാധാരണ ജനങ്ങളില്‍ നിന്നു പരമാവധി അകലം പാലിക്കുന്നതാനല്ലോ ഒരു ആധുനിക ഗാന്ധിയന്റെ ലക്ഷണം. ഇലക്ഷന് തൊട്ടു മുമ്പു കോട്ടില്‍ നിന്നു ഖദരിലെക്കു മാറിയ താങ്കള്‍ വീണ്ടും കൊട്ട് ധരിച്ചുകാനുന്നതില്‍ സന്തോഷം.
ബുന്ധേല്‍ഖണ്ട് എന്ന ഗ്രാമത്തെക്കുറിച്ച് താങ്കള്‍ കേട്ടിരിക്കാനിടയില്ല. ഇലക്ഷന് മുമ്പു രാഹുല്‍ ഗാന്ധി ഒരു രാത്രി ചപ്പാത്തിയും കഴിച്ചു ഒരു കര്‍ഷകന്റെ വീട്ടില്‍ അന്തിയുരങ്ങിയത് ഗ്രാമത്തിലാണ്. ഗ്രാമത്തിലെ കര്‍ഷകര്‍ ഇപ്പോള്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ സ്വന്തം ഭാര്യമാരെ 50 മുതല്‍ 5000 രൂപക്ക് വില്‍ക്കുന്ന കാര്യവും താങ്കള്‍ അറിഞ്ഞുകാനാനിടയില്ല. പത്രം നിറയെ ഇപ്പോള്‍ ഗുണ്ടകളുടെ വീരസാഹസികകഥകളാണല്ലോ. എന്നാല്‍ അങ്ങനെയും മഹാരാജ്യത്ത് സംഭവിക്കുന്നുട്. വിവാഹ ഉടമ്പടിയില്‍ ഒപ്പിട്ടു ആവശ്യക്കാരന് സ്വന്തം ഭാര്യയെ വിവാഹം കഴിച്ചുകൊടുക്കുന്ന രീതിയിലാണ് കച്ചവടം നടക്കുന്നത്. അഞ്ചിലധികം വിവാഹം (?) കഴിച്ച കുടുംബിനികളെ കര്‍ഷകകുടുംബങ്ങളില്‍ അവിടെ കാണാനാകും. ഒരു നേരമെങ്കിലും തന്റെ കുടുംബം പട്ടിണി കൂടാതെ കഴിയാനാണ് കുടുംബിനികള്‍ക്ക് നരകയാതന അനുഭവിക്കേണ്ടി വരുന്നത്. വിവാഹ ഉടമ്പടി ഉള്ളതിനാല്‍ നിയമാവ്യവസ്ഥക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഇലക്ഷന് മുന്‍പ് കര്‍ഷകരെപ്പറ്റി ഘോരഘോരം പ്രസംഗിച്ച രാഹുല്‍ ഗാന്ധി മഹാരാജാവിനെ ഇപ്പൊ ഭാഗത്തൊന്നും കാണാറില്ല. പ്രധാനമന്ത്രിയും മറ്റും നേരിട്ടു പദ്ധതികള്‍ പ്രഖ്യാപിച്ച വിദര്‍ഭയില്‍ 2 ദിവസത്തിനിടെ 7 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അഥവാ ഏഴ് കുടുംബങ്ങളാണ് അനാഥമായത്. വിദര്‍ഭയില്‍ വര്‍ഷം മാത്രം ഇതുവരെ 641 കര്‍ഷകരാണ് ജീവന്‍ ഒടുക്കിയത്.
ഓണത്തിനാണ് താങ്കള്‍ ജീവിതത്തില്‍ ആദ്യമായി കേരളത്തില്‍വെച്ചു ഓണമുന്നുന്നത് എന്ന് അഭിമാനപൂര്‍വ്വം ഓണാഘോഷത്തിന്റെ ഉത്ഘാടനത്തില്‍ പ്രസംഗിക്കുന്നത് കേട്ടപ്പോള്‍ അതിയായ സന്തോഷം തോന്നി. താങ്കളെപ്പോലുള്ള നേതാക്കളെയാണ് ഇന്ത്യക്ക് പൊതുവിലും കേരളത്തിന് പ്രത്യേകിച്ചും ഇന്നു ആവശ്യം. സാധാരണജനങ്ങളോട് ബന്ധമില്ലാത്ത കോടീശ്വരന്മാരായ നേതാക്കളെ. സാധാരണ പൊതുപ്രവര്‍ത്തകരെ താങ്കള്ക്ക് പുച്ച്ചമാണെന്നു താങ്കളുടെ പ്രസ്ഥാവനകളില്കൂടി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. താങ്കളെപ്പറ്റി ആദ്യമായി മലയാളികള്‍ കേള്‍ക്കുന്നത് സോണിയ ഗാന്ധിയെയും ഗാന്ധികുടുംബതെയും പറ്റി താങ്കള്‍ മോശമായി പറഞ്ഞതിനെതുടര്‍ന്നു കോണ്‍ഗ്രസുകാര്‍ തെരുവില്‍ താങ്കളുടെ കോലം കത്തിച്ചപ്പോഴാണ്. താങ്കള്‍ അതെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി, ഇപ്പോള്‍ മന്ത്രിയും.
വരള്‍ച്ച മൂലം ദുരിതം അനുഭവിക്കുന്ന കര്‍ഷകരുടെ ശവപ്പെട്ടില്‍ ആസിയന്‍ കരാര്‍ എന്ന പേരില്‍ ഒരു ആണി കൂടി താങ്കളുടെ goverment അടിച്ചല്ലോ. ഇനി ഡബ്ലിയു.ടി. വക ഒരു ആണി കൂടി അടിക്കാനുള്ള കോളുണ്ട്‌. ആസിയാന്‍ കരാര്‍ കേരളത്തിലെ കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്ന് കോണ്ഗ്രസ് പോലും സമ്മതിച്ചിട്ടുണ്ട്. പക്ഷെ താങ്കള്‍ അതിനെ എതിര്‍ക്കാന്‍ പോയി സ്വന്തം വില കളയരുത്. ഇവിടത്തെ കര്‍ഷകര്‍ ചത്താലും ജീവിച്ചാലും താങ്കള്‍ക്കെന്താ? താങ്കള്‍ താങ്കളുടെ സുഖവാസം തുടരുക. അടുത്ത ഇലക്ഷന് വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ............
'ജയ് ഹിന്ദ്'

ശുഭം!
മംഗളം!
anoopesar

Related Posts:

IPL-ഉം വിശപ്പും പിന്നെ പുച്ഛവും.......