ബുധനാഴ്‌ച, സെപ്റ്റംബർ 09, 2009

ശശി തരൂര്‍ തുറക്കാനിടയില്ലാത്ത ഒരു 'തുറന്ന കത്ത്'

പ്രിയപ്പെട്ട ശശി തരൂര്‍,
താങ്കള്‍ ഡല്‍ഹിയില്‍ ദിവസവാടക 40,000 രൂപ ഉള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ കഴിഞ്ഞ 3 മാസമായി സുഖമായി കഴിയുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം ആദ്യം തന്നെ രേഖപ്പെടുത്തിക്കൊള്ളട്ടെ. ഒരു യഥാര്‍ഥ ഗാന്ധിയന്‍ ആണ് എന്ന് താങ്കള്‍ തെളിയിച്ചിരിക്കുന്നു. താങ്കളെ എം.പിയായി കിട്ടിയ തിരുവനന്തപുരം-കാരുടെ മഹാഭാഗ്യം എന്നേ പറയേണ്ടു. ഇതില്‍ കൂടുതല്‍ സന്തോഷിക്കുന്നവര്‍ കര്‍ണാടകക്കാര്‍ മാത്രം ആയിരിക്കും. കാരണം എസ്.എം കൃഷ്ണ 1 ലക്ഷം ദിവസവാടക ഉള്ള presidential suite-ഇല്‍ ആണല്ലോ താമസം. പിന്നെ കേരള ഹൗസില്‍ താമസിക്കാത്തത് താങ്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാല്‍ ആണെന്ന വാദത്തോട് യോജിക്കാതെ വയ്യ. കാരണം അടുത്ത ഇലക്ഷന്‍ വരെ സാധാരണ ജനങ്ങളില്‍ നിന്നു പരമാവധി അകലം പാലിക്കുന്നതാനല്ലോ ഒരു ആധുനിക ഗാന്ധിയന്റെ ലക്ഷണം. ഇലക്ഷന് തൊട്ടു മുമ്പു കോട്ടില്‍ നിന്നു ഖദരിലെക്കു മാറിയ താങ്കള്‍ വീണ്ടും കൊട്ട് ധരിച്ചുകാനുന്നതില്‍ സന്തോഷം.
ബുന്ധേല്‍ഖണ്ട് എന്ന ഗ്രാമത്തെക്കുറിച്ച് താങ്കള്‍ കേട്ടിരിക്കാനിടയില്ല. ഇലക്ഷന് മുമ്പു രാഹുല്‍ ഗാന്ധി ഒരു രാത്രി ചപ്പാത്തിയും കഴിച്ചു ഒരു കര്‍ഷകന്റെ വീട്ടില്‍ അന്തിയുരങ്ങിയത് ഗ്രാമത്തിലാണ്. ഗ്രാമത്തിലെ കര്‍ഷകര്‍ ഇപ്പോള്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ സ്വന്തം ഭാര്യമാരെ 50 മുതല്‍ 5000 രൂപക്ക് വില്‍ക്കുന്ന കാര്യവും താങ്കള്‍ അറിഞ്ഞുകാനാനിടയില്ല. പത്രം നിറയെ ഇപ്പോള്‍ ഗുണ്ടകളുടെ വീരസാഹസികകഥകളാണല്ലോ. എന്നാല്‍ അങ്ങനെയും മഹാരാജ്യത്ത് സംഭവിക്കുന്നുട്. വിവാഹ ഉടമ്പടിയില്‍ ഒപ്പിട്ടു ആവശ്യക്കാരന് സ്വന്തം ഭാര്യയെ വിവാഹം കഴിച്ചുകൊടുക്കുന്ന രീതിയിലാണ് കച്ചവടം നടക്കുന്നത്. അഞ്ചിലധികം വിവാഹം (?) കഴിച്ച കുടുംബിനികളെ കര്‍ഷകകുടുംബങ്ങളില്‍ അവിടെ കാണാനാകും. ഒരു നേരമെങ്കിലും തന്റെ കുടുംബം പട്ടിണി കൂടാതെ കഴിയാനാണ് കുടുംബിനികള്‍ക്ക് നരകയാതന അനുഭവിക്കേണ്ടി വരുന്നത്. വിവാഹ ഉടമ്പടി ഉള്ളതിനാല്‍ നിയമാവ്യവസ്ഥക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഇലക്ഷന് മുന്‍പ് കര്‍ഷകരെപ്പറ്റി ഘോരഘോരം പ്രസംഗിച്ച രാഹുല്‍ ഗാന്ധി മഹാരാജാവിനെ ഇപ്പൊ ഭാഗത്തൊന്നും കാണാറില്ല. പ്രധാനമന്ത്രിയും മറ്റും നേരിട്ടു പദ്ധതികള്‍ പ്രഖ്യാപിച്ച വിദര്‍ഭയില്‍ 2 ദിവസത്തിനിടെ 7 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അഥവാ ഏഴ് കുടുംബങ്ങളാണ് അനാഥമായത്. വിദര്‍ഭയില്‍ വര്‍ഷം മാത്രം ഇതുവരെ 641 കര്‍ഷകരാണ് ജീവന്‍ ഒടുക്കിയത്.
ഓണത്തിനാണ് താങ്കള്‍ ജീവിതത്തില്‍ ആദ്യമായി കേരളത്തില്‍വെച്ചു ഓണമുന്നുന്നത് എന്ന് അഭിമാനപൂര്‍വ്വം ഓണാഘോഷത്തിന്റെ ഉത്ഘാടനത്തില്‍ പ്രസംഗിക്കുന്നത് കേട്ടപ്പോള്‍ അതിയായ സന്തോഷം തോന്നി. താങ്കളെപ്പോലുള്ള നേതാക്കളെയാണ് ഇന്ത്യക്ക് പൊതുവിലും കേരളത്തിന് പ്രത്യേകിച്ചും ഇന്നു ആവശ്യം. സാധാരണജനങ്ങളോട് ബന്ധമില്ലാത്ത കോടീശ്വരന്മാരായ നേതാക്കളെ. സാധാരണ പൊതുപ്രവര്‍ത്തകരെ താങ്കള്ക്ക് പുച്ച്ചമാണെന്നു താങ്കളുടെ പ്രസ്ഥാവനകളില്കൂടി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. താങ്കളെപ്പറ്റി ആദ്യമായി മലയാളികള്‍ കേള്‍ക്കുന്നത് സോണിയ ഗാന്ധിയെയും ഗാന്ധികുടുംബതെയും പറ്റി താങ്കള്‍ മോശമായി പറഞ്ഞതിനെതുടര്‍ന്നു കോണ്‍ഗ്രസുകാര്‍ തെരുവില്‍ താങ്കളുടെ കോലം കത്തിച്ചപ്പോഴാണ്. താങ്കള്‍ അതെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി, ഇപ്പോള്‍ മന്ത്രിയും.
വരള്‍ച്ച മൂലം ദുരിതം അനുഭവിക്കുന്ന കര്‍ഷകരുടെ ശവപ്പെട്ടില്‍ ആസിയന്‍ കരാര്‍ എന്ന പേരില്‍ ഒരു ആണി കൂടി താങ്കളുടെ goverment അടിച്ചല്ലോ. ഇനി ഡബ്ലിയു.ടി. വക ഒരു ആണി കൂടി അടിക്കാനുള്ള കോളുണ്ട്‌. ആസിയാന്‍ കരാര്‍ കേരളത്തിലെ കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്ന് കോണ്ഗ്രസ് പോലും സമ്മതിച്ചിട്ടുണ്ട്. പക്ഷെ താങ്കള്‍ അതിനെ എതിര്‍ക്കാന്‍ പോയി സ്വന്തം വില കളയരുത്. ഇവിടത്തെ കര്‍ഷകര്‍ ചത്താലും ജീവിച്ചാലും താങ്കള്‍ക്കെന്താ? താങ്കള്‍ താങ്കളുടെ സുഖവാസം തുടരുക. അടുത്ത ഇലക്ഷന് വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ............
'ജയ് ഹിന്ദ്'

ശുഭം!
മംഗളം!
anoopesar

Related Posts:

IPL-ഉം വിശപ്പും പിന്നെ പുച്ഛവും.......

1 അഭിപ്രായം:

  1. ധാര്‍മ്മികരോഷത്തിന്റെ ആകെത്തുക. ഈ പോസ്റ്റ് എഴുതുന്നത് ഇന്നായിരുന്നേല്‍ കുറേകൂടി വിശേഷങ്ങള്‍ ഉള്‍പ്പെടുത്താമായിരുന്നു. നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....