World Cup എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
World Cup എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 05, 2011

സച്ചിന്‍: പ്രോഫഷണലുകള്‍ക്ക് ഒരു പാഠപുസ്തകം...

"Play Hard, but Play Fair"; ലോകകപ്പില്‍ വെസ്റ്റ് ഇന്ടീസിനെതിരായ മത്സരത്തില്‍ രവി രാംപോളിന്റെ ആദ്യ ഓവറില്‍ എഡ്ജ് കീപ്പര്‍ ക്യാച് ആയപ്പോള്‍ അമ്പയര്‍ നോട്ടൗട്ട് കൊടുത്തിട്ടും അമ്പയറെ നോക്കുക പോലും ചെയ്യാതെ സച്ചിന്‍ നടന്നകന്നു. അപ്പോള്‍ കമന്റെറ്റര്‍ ആയിരുന്ന സുനില്‍ ഗവാസ്ക്കര്‍ പറഞ്ഞ വാചകമാണിത്. ഒരു പ്രോഫഷണലിനു വേണ്ട അടിസ്ഥാന ഗുണങ്ങളാണിവ, അവര്‍ ഏതു മേഖലയിലുള്ളതോ ആവട്ടെ, പ്രോഫഷനലുകള്‍ക്ക് ഒരു പാഠപുസ്തകം തന്നെയാണ് സച്ചിന്റെ ജീവിതം.

Play Hard
സ്വന്തം പ്രൊഫഷനെ പ്രണയിക്കുക, അര്‍പ്പണമനോഭാവം കാണിക്കുക. വിജയം നിങ്ങള്‍ക്കു തന്നെയായിരിക്കും. അതാണ്‌ സച്ചിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്‌. തനിക്കു പ്രതിഭ ഏതിലാണ് എന്ന് അറിയുക. അതിനായി സര്‍വവും സമര്‍പ്പിക്കുക. നമ്മള്‍ നല്‍കിയതിനേക്കാള്‍ കൂടുതല്‍ അത് നമുക്ക് തിരിച്ചു തരും. 'If you do the job that you love, then you will not have to work a single day in your life' എന്നെവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട്. ക്രിക്കറ്റ് നിര്‍ത്തുന്ന കാര്യം ചോദിച്ചപ്പോള്‍ സച്ചിന്‍ പറഞ്ഞത് 'താന്‍ ഇപ്പോളും ഈ കളി എന്ജോയ് ചെയ്യുന്നു; എന്ന് ഈ എന്ജോയ്മെന്റ്റ് ഇല്ലതാകുന്നോ അന്ന് കളി നിര്‍ത്തും' എന്നാണ്. അതാണ്‌ ഒരു പ്രൊഫഷണലിനു  വേണ്ട ഏറ്റവും ശരിയായ മനോഭാവം എന്ന് ഞാന്‍ കരുതുന്നു. ഇനി നേടാന്‍ സച്ചിനോന്നും ബാക്കിയില്ല. എന്നിട്ടും റണ്‍സ് വാരിക്കൂട്ടാനുള്ള ആവേശം സച്ചിനില്‍ ഇപ്പോഴും കെടാതെ നില്‍ക്കുന്നു. നൂറാമത്തെ സെഞ്ച്വറിയോടെ ബ്രാട്മാനൊപ്പമാവും ക്രിക്കെറ്റ് ചരിത്രത്തില്‍ സച്ചിന്റെ സ്ഥാനം.


Play Fair
എന്നാല്‍ കഠിനമായ അധ്വാനത്തോടൊപ്പം നേരായ വഴിയില്‍ കാര്യങ്ങള്‍ ചെയ്യുക, അഥവാ കുറുക്കു വഴികള്‍ തേടാതിരിക്കുക. കുറുക്കു വഴിയിലൂടെയോ മറ്റുള്ളവയ്ക്ക് പാര പണിതോ എളുപ്പത്തില്‍ പലതും നേടാന്‍ കഴിഞ്ഞെന്നിരിക്കും. പക്ഷെ അതൊരിക്കലും ശാശ്വതമാവില്ല. പ്രൊഫഷണലുകള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണിത്. കാരണം സോഫ്റ്റ്‌വെയര്‍, ഐ.ടി മുതലായ പുത്തന്‍ തൊഴില്‍ മേഖലകള്‍ പലതും ശക്തമായ മത്സരം നിലനിക്കുന്ന ഇടമാണ്. അവിടെ പിടിച്ചു നില്‍ക്കാന്‍ പലരും പല വഴികളും തേടാറുണ്ട്. എന്നാല്‍ നേരായ വഴിയിലൂടെ അല്ലാതെ അനര്‍ഹമായ പദവികള്‍ നേടുന്നവരുടെ പലരുടെയും സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ ആയിരിക്കും.



കായിക രംഗത്ത്‌ തന്നെ ഇതിനു എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്. ചുരുങ്ങിയ കാലം കൊണ്ട് നേട്ടങ്ങള്‍ വാരിക്കൂട്ടി ലോകം തന്നെ തന്റെ കാല്‍ക്കീഴില്‍ ആക്കിയ, എന്നാല്‍ മരുന്നടിക്ക് പിടിക്കപ്പെട്ടു ഒടുവില്‍ ആരുമല്ലാതായിത്തീര്‍ന്ന താരങ്ങള്‍. കോഴ വിവാദത്തില്‍പ്പെട്ടു സ്വന്തം കരിയര്‍ തന്നെ നഷ്ടപ്പെടുത്തിയവര്‍. എന്നാല്‍ തന്റെ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍ ഒരു ചെറിയ ആരോപണം പോലും സച്ചിന് നേരെ ഉണ്ടായിട്ടില്ല. പ്രൊഫെഷണല്‍ ആയി ജീവിത വിജയം നേടണമെങ്കില്‍ കഠിനാധ്വാനം മാത്രം പോര, അത് ചെയ്യുന്ന മാര്‍ഗ്ഗവും ശരിയായിരിക്കണം എന്ന് സച്ചിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. സച്ചിന്റെ കളിക്കൂട്ടുകാരനായിരുന്ന വിനോദ് കാംബ്ലിയ്ക്ക് യഥാര്‍ത്ഥത്തില്‍ സച്ചിനേക്കാള്‍ പ്രതിഭയുണ്ടായിരുന്നു എന്നാണു ഇരുവരുടെയും കുട്ടിക്കാലത്തെ കോച്ചായിരുന്ന രമാകാന്ത് അച് രേക്കര്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ കാംബ്ലി തെരഞ്ഞെടുത്ത വഴി എന്ന് അദ്ദേഹത്തെ എവിടെയാണ് കൊണ്ട് എത്തിച്ചിരിക്കുന്നത് എന്നോര്‍ക്കുക.


ഒരിക്കല്‍ ഒരു ഇന്റെര്‍വ്യൂവില്‍ സച്ചിന്‍ പറയുകയുണ്ടായി, മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നത് താന്‍ ശ്രദ്ധിക്കാറില്ല. തന്റെ ജോലി ഭംഗിയായി നിര്‍വ്വഹിക്കുക. അല്ലാതെ മറ്റുള്ളവരുടെ കുറവുകളും മറ്റും കണ്ടുപിടിച്ചു അതിന്റെ ദുരുപയോഗം ചെയ്ത് ആളാവുകയല്ല വേണ്ടത്. പ്രൊഫഷനല്‍ രംഗത്തുള്ളവര്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണിത്. സ്വന്തം കഴിവില്‍ വിശ്വാസം അര്‍പ്പിക്കുക. പോരാടുക. വിജയം നിങ്ങളുടേത് തന്നെ ആയിരിക്കും. സച്ചിന്‍ ഗ്യാരന്റി.


വാല്‍ക്കഷണം: കായികതാരങ്ങളെക്കൂടി ഭാരതരത്നയ്ക്ക് പരിഗണിക്കുന്നതിനായി ഭേതഗതി കൊണ്ട് വരുന്നു; ആര്‍ക്കുവേണ്ടിയാനെന്നു ഊഹിക്കാമല്ലോ. ;)

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

സ്പോണ്‍സേര്‍ഡ് കമന്റ്: ഇതൊക്കെ പറയാന്‍ താന്‍ ആരുവാ?

ആരുമല്ലണ്ണാ, ന്നാലും പറയാതെ വയ്യ.....

ശനിയാഴ്‌ച, ഏപ്രിൽ 02, 2011

സച്ചിന്‍, സച്ചിന്‍....



Sachin Tendulkar v/s Bangladesh
run out (Shakib Al Hasan) 28 (29) 4 0 96.55

Sachin Tendulkar v/s England

c Michael Yardy b James Anderson 120(115) 10 5 104.35

v/s IRELAND

lbw b George Dockrell 38 (56) 4 0 67.86

v/s Netherlands

c Bradley Kruger b Pieter Seelaar 27 (22) 6 0 122.73
v/s South Africa

c JP Duminy b Morne Morkel 111 (101) 8 3 109.90

സോറി സച്ചിന്‍... :(

" I was still only changing out of my sweaty clothes and taking a shower and was shocked to see the whole team back in the dressing room showering too!":
- Sachin

From sachinism.com in FB

V/S West Indies

c Devon Thomas b Ravi Rampaul 2 (4) 0 0 50.00

Umpire gave not out but Tendulkar walked without even bothering to wait for his decision....

 
V/S AUSTRALIA


c Brad Haddin b Shaun Tait 53(68) 7 0 77.94

Sachin completed 18,000 runs in One Day Cricket...

Semi-Finals

V/S PAKISTAN

Sachin Tendulkar c Shahid Afridi b Saeed Ajmal 85(115) 11 0 73.91




ഈ ഫൈനലിന് സച്ചിനും പിള്ളേര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു. തന്റെ നൂറാമത്തെ സെഞ്ച്വറി അടിച്ചു സച്ചിന്‍ ഇന്ത്യക്ക് ലോകകിരീടം നേടിത്തരട്ടെ.....



ശുഭം!
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

Related Posts:

ബെസ്റ്റ് ഓഫ് ലക്ക് സച്ചിന്‍...

20*

ചില വാരാന്ത്യ ചിന്തകള്‍: രണ്ടാം വാരം

ശനിയാഴ്‌ച, മാർച്ച് 19, 2011

ഞമ്മടെ സ്വന്തം ബസ് സ്റ്റാന്റ് - 2

ഗൂഗിളമ്മച്ചിയുടെ ആശീര്‍ വാദത്തോട് കൂടി ബൂലോകത്ത് ഞാന്‍ ഓടിച്ചു നടന്ന ബസ്സുകള്‍ വീണ്ടും ഇവിടെ നിരത്തിയിടുന്നു. അര്‍മ്മാദിപ്പിന്‍...!!!

ഫോര്‍വേഡായി വന്ന ഒരു മെസേജ്


യേശുക്രിസ്തു അഞ്ചു അപ്പം അയ്യായിരം പേര്‍ക്ക് കൊടുത്തു.
ധോണി ഒരു ബാറ്റിംഗ് പവര്‍പ്ലേ കൊണ്ട് ഒന്‍പതു പേര്‍ക്ക് ബാറ്റ് ചെയ്യാന്‍ കൊടുത്തു.

"മഹാനായ ധോണി"






വ്യത്യസ്തനാമൊരു മാത്യൂ ടി. തോമസ്‌

ഗാന്ധിയന്മാര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സീറ്റിനായി കടിപിടി കൂടുന്ന കാഴ്ച നാമങ്ങനെ കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ്‌ ഒരാള്‍ ധാര്‍മ്മികതയുടെ പേരില്‍ മന്ത്രിസ്ഥാനം വേണ്ടെന്നു വെയ്ക്കുന്നത്. വീരനും കൂട്ടരും എല്‍.ഡി.എഫ് വിട്ടുപോയപ്പോള്‍ മാത്യൂ ടി. തോമസും മറ്റും എല്‍.ഡി.എഫില്‍ ഉറച്ചു നിന്നു. ആരും ആവശ്യപ്പെടാഞ്ഞിട്ടു കൂടി ധാര്‍മ്മികതയുടെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ചു. വീണ്ടും മന്ത്രിയാവനുള്ള അവസരം കിട്ടിയിട്ടും അത് വേണ്ടെന്നു വെച്ച് പകരം ജോസ് തെറ്റയിലിനെ മന്ത്രി സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചു. ജോസ് തെറ്റയിലും തന്റെ മുന്ഗാമിയെപ്പോലെ നല്ലൊരു മന്ത്രിയായിരുന്നു എന്നാണ് എന്റെ അഭിപ്രായം. അടുത്ത ഇലക്ഷനില്‍ ഇടതുമുന്നണി ജയിക്കണമെന്നും മാത്യൂ ടി. തോമസ്‌ വീണ്ടും ഗതാഗത വകുപ്പ് മന്ത്രിയാവണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം അത് തീര്‍ച്ചയായും അര്‍ഹിക്കുന്നു.



ഗഗനചാരികളെ,
മറ്റുള്ളോരുടെ വിശപ്പടക്കാന്‍
സ്വജീവതം ബലികഴിക്കും
കര്‍ഷകരാം മാനുഷരുടെ
കണ്ണീരില്‍ പണിതൊരു സൗധവും
ശാശ്വതമാവില്ലോര്‍ക്ക നീ...

കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയ ഇടതുമുന്നണി സര്‍ക്കാരിനു അഭിനന്ദനങ്ങള്‍....
മനമോഹന സ്വാതന്ത്ര്യം..!!






ഇടതുമുന്നണി യു.പി.എക്ക് പിന്തുണ നല്‍കിയിരുന്ന സമയത്ത് പെട്രോള്‍ വില കൂട്ടുന്നതിനെതിരേം പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കുന്നതിനെതിരേം അമേരിക്കന്‍ ദാസ്യതിന്റെതിരേം മറ്റുമായിരുന്നു പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പൊ ചെലരുണ്ട്, സ്വന്തം മകളും ഭാര്യയും കേസില്‍ പെടാന്‍ നേരത്താണ് പിന്തുണ പിന്‍‌വലിക്കുന്നു എന്നും പറഞ്ഞു ഡല്‍ഹിക്ക് വെച്ച് പിടിക്കുന്നത്‌. ഇടതു മുന്നണി പിന്തുണ പിന്‍വലിച്ചപ്പോള്‍ ഹായ് സ്വാതന്ത്ര്യം കിട്ടി എന്നാണല്ലോ മനമോഹനന്‍ വിളിച്ചു കൂവിയത്. ഇപ്പഴത്തെ സ്വാതന്ത്ര്യം എങ്ങനുണ്ട് മനമോഹനാ?
SMS Facility

S.M.S facility for verification of voters list has been introduced. Voters can verify whether their names figure in the voters list through S.M.S. For this the following message in the format (ELE < Your Voter Identity Card No> ) may be sent to 54242. Your Voter Identity Card No should be entered exactly as shown in the Voter Identity Card.

Source: http://www.ceo.kerala.gov.in/home.html


തോണി തുഴഞ്ഞ് തുഴഞ്ഞ്...


ഹായ് ചാവ്ല രണ്ടു വിക്കറ്റെടുത്തു. ഇനി ഒരു പത്തു കളി കൂടി അവനെ ധൈര്യമായിട്ട് കളിപ്പിക്കാം. ശ്രീശാന്താ, ഏതു ശ്രീശാന്ത്. പോടേ....

ഗരീബോം കോ ഹടാവോ


ഇനി ഇലക്ഷന് കൊണ്ഗ്രസ്സുകാര്‍ ഒന്നും ചെയ്തില്ല എന്ന് പറയില്ലല്ലോ. പരാതി കൊടുത്തു അതങ്ങ് പൂട്ടിച്ചു.
രണ്ട് രൂപയ്ക്ക് അരി: പദ്ധതി നിര്‍ത്തിവെക്കണമെന്ന് തിര.കമ്മീഷന്‍

 

വിക്കി ലീക്സ് ഇന്ത്യാ കേബിൾ രേഖകൾ ദ് ഹിന്ദു പത്രം പുറത്തു വിട്ടു | LDF

ഇറാന്‍ വാതക പൈപ്പ് ലൈനിനെ പിന്തുണച്ചതിന്റെ പേരിലാണത്രേ മണി ശങ്കര്‍ അയ്യരെ മാറ്റി മുരളി ദേവ്റയെ കൊണ്ടുവരാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ പറഞ്ഞത്. മനമോഹനന്‍ അപ്പൊതന്നെ അതങ്ങ് ചെയ്തു. ഗുണം അമേരിക്കക്ക് മാത്രമല്ല, അംബാനിക്കും കൂടി. ഇവെര്‍ക്കെല്ലാം ഇല്ലെങ്കിലും ഒരേ താല്പര്യങ്ങള്‍ ആണല്ലോ... കേന്ദ്ര മന്ത്രിമാരെ തീരുമാനിക്കുന്നത് പോലും വൈറ്റ് ഹൌസില്‍ ആണത്രേ. കഷ്ടം! എന്തരിനടെ ഇവന്മാരെയൊക്കെ ജയിപ്പിച്ചു വിട്ടത്?


വരട്ടെ, ഊ.ഡി.എഫ് വരട്ടെ...

ഇത്തവണ ഉ.ഡി.എഫ് വരുമെന്ന് പല നിഷ്പക്ഷികളും ഉറപ്പിച്ചു പറയുന്നു. വരട്ടെ. കുഞ്ഞാലിക്കുട്ടിയും, മകന്‍ വഴി എ-ക്ലാസ് പിള്ളയും, ജേക്കബും, മാണിയും, കുഞ്ഞൂഞ്ഞും (ഇപ്പൊ ചെന്നിയെന്നും കേക്കുന്നു), സുധാകരനും, പി.സി.ജോര്‍ജ്ജും, സൂപ്പിയും, അടൂര്‍ പ്രകാശും, മുരളിയും, മുസ്തഫയും, മുനീറും, ജോസഫും, കുരുവിളയും, അബ്ദുള്ളക്കുട്ടിയും, വി.ഡി.സതീശനും ഒക്കെ ഭരിക്കുന്ന സമത്വസുന്ദര കേരളം. പാലും തേനും ഒന്നും ഒഴുക്കീലെലും പാമോലിന്‍ എങ്കിലും ഒഴുക്കാതിരിക്കില്ല. മുണ്ടുമുറുക്കിയുടുക്കല്‍ ആഹ്വാനം, റേഷന്‍ കട പൂട്ടിക്കല്‍, സര്‍ക്കാര്‍ സ്കൂളുകള്‍ പൂട്ടിക്കല്‍, ശമ്പളം-പെന്‍ഷന്‍ തടഞ്ഞുവെക്കല്‍‍, ഐസ് ക്രീം, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലച്ചു നാട് മുഴുവന്‍ പെണ്ണുങ്ങളെ പോറ്റല്‍, മുണ്ടുരിയല്‍, കയ്യിട്ടു വാരല്‍, കര്‍ഷക ആത്മഹത്യ, കരാറുകാരുടെ കാശ് കൊണ്ട് ചാനല്‍ നടത്തല്‍, ജലാശയമില്ലാതിടത്ത് കനാല്‍ ഉണ്ടാക്കല്‍, കടലില്ലാത്ത കോട്ടയത്ത്‌ സുനാമി ഫണ്ട്‌ ചെലവഴിക്കല്‍, ജീവനക്കാരുടെ സമരം, പട്ടിണി, പരിവട്ടം തുടങ്ങിയ കലാപരിപാടികളൊക്കെ ഒക്കെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു....


 ആ അമ്മമാര്‍ക്ക് വേണ്ടി....

വിശന്നുകരഞ്ഞുറങ്ങുന്ന പൈതങ്ങളെ നോക്കി ഉറങ്ങാതെ കണ്ണീര്‍ വാര്‍ക്കേണ്ട ഗതികേട് ഇന്ന് കേരളത്തിലെ ഒരമ്മക്കുമില്ല എന്നത് തന്നെയാണ് ഇടതു ജനാധിപത്യ മുന്നണിയുടെ ഭരണത്തിന്റെ ഏറ്റവും വലിയ നേട്ടം. അതിനു ഒരു തുടര്‍ച്ച ആഗ്രഹിക്കുന്നെങ്കില്‍ ഇടതുമുന്നണിയെ വീണ്ടും അധികാരത്തിലേറ്റുക. അല്ലാതെ തന്കാര്യപ്രമാണിമാരുടെ മുതലക്കണ്ണീര് കണ്ടു മറിച്ചൊരു തീരുമാനത്തിലെത്തിയെങ്കില്‍ ആയിക്കോളൂ. പക്ഷെ നഷ്ടം നിങ്ങള്‍ക്ക് തന്നെയായിരിക്കും. തോല്‍ക്കുന്നത് ആ അമ്മമാരും...

ശുഭം!
മംഗ
ളം!
അനൂപ്‌ കിളിമാനൂര്‍

Related Posts:

ഞമ്മടെ സ്വന്തം ബസ് സ്റ്റാന്റ്..!!

ഡോട്ട് കോം @ ഇടതുപക്ഷം

 

 

ഞായറാഴ്‌ച, ഫെബ്രുവരി 20, 2011

സെഞ്ച്വറി അടിച്ചത് സെവാഗോ അതോ ജ്യോത്സനോ?



 എന്ത് കൊണ്ടാണ് ടെസ്റ്റില്‍ തിളങ്ങുന്ന സെവാഗ് ഏകദിനങ്ങളില്‍ അത്രയും ഉയരങ്ങളില്‍ എത്താത്തത്? എന്തുകൊണ്ടാണ് ടെസ്റ്റില്‍ അന്‍പതിനുമുകളില്‍ ശരാശരിയുണ്ടായിട്ടു കൂടി ഏകദിനങ്ങളില്‍ സെവാഗിന്റെ ശരാശരി മുപ്പതിന് അല്പം മുകളില്‍ മാത്രം നില്‍ക്കുന്നത്? ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനലില്‍ അവതാരകന്‍ ഒരു ജ്യോല്സനോട് ചോദിച്ച ചോദ്യമാണിത്. ജ്യോല്സനെന്നു പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്ന രൂപമൊന്നുമല്ല. കോട്ടും സ്യൂട്ടുമൊക്കെ ഇട്ടു ആകെപ്പാടെ ഒരു ആഗോളവല്കൃതാനന്തര ഗോക്രിമോഡല്‍ ഉഡായിപ്പ്‌ സെറ്റപ്പ്. പുള്ളി പറഞ്ഞ ഉത്തരം ഇതാണ്. ടെസ്റ്റ്‌ കളിക്കുമ്പോള്‍ ജേഴ്സിയില്‍ നമ്പര്‍ എഴുതാറില്ല. എന്നാല്‍ ഏകദിനത്തില്‍ നമ്പര്‍ ഇടാറുണ്ട്. ഈ നമ്പറാണ് പ്രശ്നം. ഏതേലും ജ്യോത്സന്‍ പറഞ്ഞിട്ടാണോ എന്നറിയില്ല; ഏതായാലും ഇന്നലെ സെവാഗ് സെഞ്ച്വറി അടിച്ചപ്പോള്‍ ഇട്ടിരുന്ന ജേഴ്സിയില്‍ ഒരു നമ്പരും ഉണ്ടായിരുന്നില്ല. അപ്പൊ സെഞ്ച്വറിയുടെ ക്രെഡിറ്റ് സെവാഗിനോ അതോ ജ്യോത്സനോ?

എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും സെവാഗിനു തന്നെ, അല്ലാതെ ഏതേലും ഗോക്ക്രിക്കോ കൂക്ക്രിക്കോ ഇതില്‍ യാതൊരു ക്രെഡിറ്റും ഇല്ല. സെവാഗിന്റെ ഇന്നലത്തെ കളിക്ക് പിന്നില്‍ മൂന്നു കാര്യങ്ങളാനുള്ളത്.

ഒന്ന്) നീണ്ട ഒരു ഇന്നിങ്ങ്സ് കളിക്കണമെന്ന സെവാഗിന്റെ ദൃഡനിശ്ചയം.
രണ്ട്) അദ്ദേഹത്തിന്റെ ടാലെന്റും, ഹാന്‍ഡ്‌-ഐ കോര്‍ഡിനേഷനും.
മൂന്ന്)ബംഗ്ലാദേശിന്റെ മോശം ബൌളിംഗ്

പിന്നെ ഇങ്ങനെ ഒരു ഇന്നിങ്ങ്സ് കളിക്കണമെങ്കില്‍ കുറച്ചു ഭാഗ്യത്തിന്റെ കടാക്ഷവും വേണം. എന്നാല്‍ എടുത്തുപറയേണ്ട വസ്തുത സെവാഗിന്റെ അറ്റിറ്റ്യൂടില്‍ വന്ന മാറ്റം തന്നെയാണ്. കുറച്ചുകാലം മുന്‍പ് വരെ വളരെപ്പെട്ടെന്നു മുപ്പതു റണ്‍സും മറ്റും എടുത്ത ശേഷം വിക്കറ്റ് വലിച്ചെറിയുന്ന സ്വഭാവം സെവാഗിനു ഉണ്ടായിരുന്നു. അതു മാറ്റണമെന്നുള്ള തീവ്രമായ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് ഈ ലോകകപ്പില്‍ താന്‍ നീണ്ട ഇന്നിങ്ങ്സ് കളിക്കുമെന്ന് അദ്ദേഹം നടത്തിയ പ്രഖ്യാപനം. എന്തായാലും ആ തീരുമാനവും അതിനു വേണ്ടി നടത്തിയ കഠിനാധ്വാനവും ഫലം കണ്ടു എന്ന് തന്നെയാണ് ഇന്നലത്തെ ഇന്നിങ്ങ്സ് തെളിയിക്കുന്നത്. തുടക്കത്തിലേ ആഞ്ഞടിക്കു ശേഷം സെഞ്ച്വറി തികക്കുന്നത് വരെ വളരെ കണ്ട്രോള്‍ഡ്  അഗ്ഗ്രഷന്‍ ആണ് സെവാഗ് കാട്ടിയത്. സെഞ്ച്വറിക്ക് ശേഷം വീണ്ടും തകര്‍പ്പനടി തുടങ്ങി. വളരെയധികം പ്ലാന്‍ ചെയ്താണ് അദ്ദേഹം കളിച്ചതെന്നു വ്യക്തം. ഏതേലും ജ്യോത്സന്‍ പറഞ്ഞിട്ടാണോ ഷര്‍ട്ടിലെ നമ്പര്‍ അദ്ദേഹം ഉപേക്ഷിച്ചത് എന്നറിയില്ല. എന്നാല്‍ ഏതു നമ്പര്‍ ഉള്ള ഷര്‍ട്ട്‌ ഇട്ടിരുന്നെലും ഇന്നലെ അദ്ദേഹം സെഞ്ച്വറി അടിച്ചേനെ. ഇതില്‍ ഒരു ഗോക്ക്രിക്കും ക്രഡിറ്റ് കൊടുക്കേണ്ട ആവശ്യമില്ല. സെവാഗിന്റെ കഠിനാധ്വാനതിനും ആപ്ലിക്കേഷനും അഡാപ്ട്ടെഷനും ആണ് ഈ സെഞ്ച്വറിയുടെ മുഴുവന്‍ ക്രെഡിറ്റും. ഇനിയും ഇതു തുടരുകയാണെങ്കില്‍ സച്ചിന്റെ വിരമിക്കലിന് ശേഷം അദ്ദേഹത്തിന്റെ അഭാവം ടീം ഇന്ത്യക്ക് നേരിടേണ്ടി വരുമെന്ന് തോന്നുന്നില്ല.

ഇനി ക്രെഡിറ്റ് ഗോക്ക്രിമാര്‍ക്ക് തന്നെ കൊടുക്കനമെന്നുന്ടെല്‍ അവരുടെ ശ്രദ്ദയ്ക്ക്. 13   ദൌര്‍ഭാഗ്യത്തിന്റെ നമ്പര്‍ ആണെന്നാണല്ലോ വെപ്പ്. ഇപ്പോഴത്തെ ഹൈക്കോടതി മന്ദിരത്തില്‍ പതിമൂന്നാം നമ്പര്‍ ബ്ലോക്ക്‌ തന്നെ ഇല്ലെന്നു കേട്ടു. എം.എല്‍.എ ഹോസ്റ്റലില്‍ വര്‍ഷങ്ങളായി പതിമൂന്നാം നമ്പര്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ ഭരണം ഏറ്റപ്പോള്‍ സൈമണ്‍ ബ്രിട്ടോ ആ മുറി ചോദിച്ചു വാങ്ങി. അതുപോലെ പതിമൂന്നാം നമ്പര്‍ സര്‍ക്കാര്‍ വാഹനം എം.എ ബേബി ചോദിച്ചു വാങ്ങുകയാനുണ്ടായത്. ഇനി ഇന്നലത്തെ കളിയിലേക്ക് വരാം. പതിമൂന്നാം നമ്പര്‍ കുപ്പായതിലെത്തിയത് മുനാഫ് പട്ടേല്‍. അദ്ദേഹത്തിനു നാല് വിക്കറ്റ്. സംഖ്യകള്‍ പരസ്പരം കൂടുമ്പോള്‍ ഒന്‍പതു കിട്ടുന്നെങ്കില്‍ അതു നല്ല സംഖ്യ ആണെന്നാണല്ലോ ഇവരുടെ വിശ്വാസം. ഇതു വെച്ച് നല്ലൊരു സംഖ്യയാണ് ശ്രീശാന്തിന്റെ നമ്പര്‍, 36 . പക്ഷെ ശ്രീശാന്തിനു വിക്കറ്റിനു പകരം കിട്ടിയത് നല്ല തല്ല്. അഞ്ചു ഓവറില്‍ അമ്പതിമൂന്ന്. അപ്പൊ ഇത്രേ ഉള്ളു നമ്പറിന്റെ കാര്യം. നന്നായി എറിഞ്ഞാല്‍ വിക്കറ്റ് കിട്ടും. ഇല്ലേല്‍ തല്ല് കിട്ടും..!! (ശ്രീശാന്തിനു ഇതൊരു ഓഫ്‌-ഡേ ആയിരുന്നു. ഇനി അവസരം കിട്ടിയാല്‍ നന്നായി കളിക്കുമെന്ന് പ്രതീക്ഷിക്കാം.) ഏതായാലും ഒരു ജ്യോത്സന്റെയും വാക്ക് കേട്ടല്ല സെവാഗ് നമ്പരില്ലാ കുപ്പായവുമായി കളിക്കാനിറങ്ങിയതെന്നു വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്വന്തം കഴിവില്‍ വിശ്വാസമുള്ളവര്‍ക്ക് ഈ മാതിരി ഉഡായിപ്പിന്റെ ഒന്നും ആവശ്യമില്ല.

കഴിഞ്ഞ ലോകകപ്പിലോ മറ്റോ ആണെന്ന് തോന്നുന്നു. ഈ മാതിരി ഉഡായിപ്പുകള്‍ക്ക് കളിക്കിടയിലുള്ള ചര്‍ച്ചകളില്‍ സോണി മാക്സ് സമയം അനുവദിച്ചിരുന്നു. അതൊന്നും ചെയ്യാതെ പ്രൊഫഷണല്‍ ആയി കളിയെ
സമീപിക്കുന്ന ഇ.എസ്.പി.എന്‍- സ്റ്റാര്‍ സ്പോര്‍ട്സ്-സ്റ്റാര്‍ ക്രിക്കറ്റ്‌ ചാനലുകള്‍ക്ക് അഭിനന്ദനങ്ങള്‍. ചര്‍ച്ചയില്‍ ഏറ്റവും തിളങ്ങിയത് ഗാംഗുലി തന്നെയെന്നത് സമ്മതിക്കാതെ വയ്യ. അടുത്തകാലം വരെ ടീമിലുണ്ടായിരുന്നു അദ്ദേഹത്തെക്കാള്‍ നന്നായി ഇപ്പോഴത്തെ കളിക്കാരെ വേറെ ആര്‍ക്കും അറിയാമെന്നു തോന്നുന്നില്ല. ഇന്നത്തെ ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുക്കുന്നതില്‍ പുള്ളി വഹിച്ച പങ്ക് നിസാരമല്ല. സെവാഗിനെ ഓപ്പണറായി പരീക്ഷിക്കാനുള്ള ദാദയുടെ തീരുമാനത്തിന് നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ. പല കാര്യങ്ങളിലും, പ്രത്യേകിച്ച് സ്വന്തം കളിക്കാര്‍ക്ക്‌ പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഗാംഗുലിയുടെ ഏഴയലത്ത് ധോണി എത്തുകയില്ല. ഏതായാലും ഈ ലോകകപ്പില്‍ മുത്തമിടാന്‍ സച്ചിനും കൂട്ടര്‍ക്കും ആകട്ടെ എന്നാശംസിക്കുന്നു...

വാല്‍ക്കഷണം: ഉറങ്ങിപ്പോയത് മൂലം റെയ്നക്ക് ടീം ബസ്‌ മിസ്സ്‌ ആയത്രേ. സെവാഗിനു പകരം ഫീല്‍ഡ് ചെയ്യാന്‍ വന്നപ്പോഴും ഗ്രൗണ്ടില്‍ നിന്നങ്ങനെ കോട്ടുവാ ഇടുകയായിരുന്നു പുള്ളി. രാത്രി എന്തരടെ പരിപാടി? 

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍