
അങ്ങനെ ആ സത്യാഗ്രഹത്തിന്റെ(എന്തരോ എന്തോ?) കാര്യത്തില്‍ തീരുമാനമായി. പാത്രിരാത്രി പോലീസിനെ വിട്ടു പുള്ളിയെ അറസ്റ്റ് ചെയ്തു. കിടന്നുറങ്ങിയവരെ തല്ലിയോട്ടിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിഡ്ഢിയായ സര്‍ക്കാര്‍ ആണ് ഇതെന്ന് ഇന്നലെ തെഹല്കയിലെ ഒരു ചേച്ചി ഒരു ചാനലില്‍ വന്നു പറഞ്ഞപ്പോള്‍ എനിക്ക് അത്ര ബോധ്യം വന്നില്ല. എന്നാല്‍ ഇപ്പോള്‍ നല്ല ബോധ്യമായി. മൂന്ന് മാസം മുന്‍പേ ബാബ രാംദേവ് ഈ സമരത്തിനുള്ള കാമ്പെയ്ന്‍ തുടങ്ങിയിരുന്നു. അപ്പോഴൊക്കെ ഈ സര്‍ക്കാര്‍ എവിടെയായിരുന്നു? യോഗാഭ്യാസത്തിന്റെ പേരില്‍ പുള്ളി ഈ മൈതാനം ബുക്ക് ചെയ്തപ്പോള്‍ ഈ സര്‍ക്കാര്‍ എവിടെയായിരുന്നു? എന്നിട്ട് ബാബാ രാംദേവ് ഡല്‍ഹിയില്‍ വന്നിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ നാല് ക്യാബിനറ്റ് മന്ത്രിമാരെ വിട്ടു. ദിഗ്വിജയ് സിംഗ് ഒഴികെ വേറെ ഒരു നേതാവും ഇയാള്‍ക്കെതിരെ രംഗത്തുവരാന്‍ തയാറായില്ല. ഒടുവില്‍ ഈ മനുഷ്യന് അനാവശ്യമായി കുറച്ചു മൈലേജ് ഉണ്ടാക്കിക്കൊടുക്കാന്‍ ഒരു മിഡ്-നൈറ്റ് ഡ്രാമയും.
ഇവിടെ നാം പരിഗണിക്കേണ്ടത് രണ്ട് വിഷയങ്ങളാണ്. ഒന്ന് ഇങ്ങനെ സത്യാഗ്രഹങ്ങള്‍ നടത്തിയത് കൊണ്ട് എന്തെങ്കിലും പ്രയോജനം നമ്മുടെ നാടിനോ നാട്ടാര്‍ക്കോ ഉണ്ടോ എന്നത്. (പന്തല് പണിക്കാരുടെ കാര്യമല്ല പറഞ്ഞത്, അവര്‍ക്ക് ചാകരയല്ലേ). പിന്നൊന്ന് ഇങ്ങനൊരു സത്യാഗ്രഹം നടത്താന്‍ രാംദേവിന് അര്‍ഹതയുണ്ടോ എന്ന കാര്യം. വളരെകുറച്ച് കാലം കൊണ്ട് ആയിരക്കണക്കിന് കോടി രൂപയുടെ സമ്പാദ്യം ഈ പുള്ളി ഉണ്ടാക്കിക്കഴിഞ്ഞു. സ്വന്തമായി ഒരു ദ്വീപും ഒരു പ്രൈവറ്റ് ജെറ്റുമുള്ള ഈ സന്യാസി(തള്ളേ!) എവിടെപ്പോയാലും താമസം പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ്. മൊബൈലില്‍ സംസാരിച്ചു കൊണ്ട് ഈ കാഷായ വസ്ത്രധാരി സ്വന്തം വിമാത്തില്‍ കയറുന്ന രംഗം ഒന്ന് കാണേണ്ടത് തന്നെയാണ്. 'ഐറണി' എന്താണ് എന്ന് എന്തെങ്കിലും സംശയമുള്ളവര്‍ക്ക് ഇതു കണ്ടാല്‍ അപ്പോതന്നെ കാര്യം പിടികിട്ടും. സത്യാഗ്രഹം നടത്തുമ്പോള്‍ പുള്ളി മുന്നോട്ട് വെച്ച ആവശ്യങ്ങളും പുള്ളിയുടെ പൂര്‍വ്വകാല ചെയ്തികളും ഒന്ന് താരതമ്യം ചെയ്യുക രസാവഹം ആയിരിക്കും. ഒരു കാര്യം എല്ലാ വര്‍ഷവും എല്ലാ ഇന്ത്യന്‍ പൌരന്മാരും അവരുടെ സ്വത്തു വെളിപ്പെടുത്തണം എന്നതാണ്. ഇതെഴുതുന്ന നിമിഷം വരെയും സ്വന്തം സ്വത്തുവിവരവും അതിന്റെ സോഴ്സും ഈ മനുഷ്യന്‍ വെളിപ്പെടുത്തിയിട്ടില്ല. കോടികള്‍ ചെലവഴിഞ്ഞു നിര്‍മ്മിച്ച എയര്‍ കണ്ടീഷന്‍ഡ് സത്യാഗ്രഹപ്പന്തലിലും മറ്റും ചിലവഴിച്ച തുകയുടെ ഉറവിടവും വെളിപ്പെടുത്തിയിട്ടില്ല. ഈ പഞ്ചനക്ഷത്ര സത്യാഗ്രഹം എന്ന ഉടായിപ്പിനായി വന്‍തോതില്‍ പണപ്പിരിവ് നടന്നിരുന്നു. അതിന്റെ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന രണ്ട് വ്യക്തികളില്‍ നിന്ന് ബാബ ഈ അഴിമതി വിരുദ്ധ സത്യാഗ്രഹ റിയാലിറ്റി ഷോക്കായി പണം വാങ്ങിയതായി ദിഗ് വിജയ് സിംഗ് പറയുകയുണ്ടായി. കോണ്ഗ്രസ് പാര്‍ട്ടി ചെയ്യേണ്ടിയിരുന്നത് ഇതു പോലെ ഈ ബാബയുടെ തനിനിറം പുറത്തു കാട്ടുകയായിരുന്നു. എന്നാല്‍ അവര്‍ ചെയ്തത് ക്യാബിനറ്റ് മന്ത്രിമാരെ ഈ ബാബയെ സ്വീകരിക്കാന്‍ അയക്കുകയായിരുന്നു. കുറ്റം പറയാന്‍ പറ്റില്ല, 'അഴിമതിക്കെതിരെ' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്ക കോണ്ഗ്രസ് നേതാക്കളുടെയും ചങ്കിടിച്ചു തുടങ്ങുകയല്ലേ.

പിന്നെ പുള്ളിയുടെ ഒരാവശ്യം തൊഴിലാളികളുടെ വേതനം ഏകീകരിക്കുക എന്നതാണ്. കുറച്ചു കാലം മുന്‍പ് ഇതേ ബാബയുടെ ആയുര്‍വേദ നിര്‍മ്മാണ ഫാക്റ്ററിയില്‍ ഒരു സമരം നടന്നിരുന്നു. തുച്ഛമായ വേതനത്തിന് ജോലി ചെയ്തിരുന്ന അവിടത്തെ തൊഴിലാളികള്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടുകൊണ്ട്. എന്നാല്‍ സമരം ചെയ്ത എല്ലാ തൊഴിലാളികളെയും പിരിച്ചു വിടുകയാണ് ബാബ ചെയ്തത്. പി.എഫ് പോലുള്ള അടിസ്ഥാന അവകാശങ്ങള്‍ ഇപ്പോഴും ഈ മനുഷ്യന്റെ ഫാക്ടറികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നില്ല. അപ്പോഴാണ് ഇന്ത്യയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കുമായി ബാബാ വാദിക്കുന്നത്. ഫാക്ടറിയെപ്പറ്റി പറയുമ്പോള്‍ ബാബാ നിര്‍മ്മിച്ച് നല്‍കുന്ന ആയുര്‍വേദ(?) മരുന്നുകളെപ്പറ്റി പരാമര്‍ശിക്കാതെ പോകാന്‍ കഴിയില്ല. സ്വവര്‍ഗ്ഗ ലൈംഗികത ചികിത്സിച്ചു മാറ്റേണ്ട രോഗം ആണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഈ ബാബാ. അതിനുതുടങ്ങി എയ്ഡ്സിനു വരെ സ്വന്തമായി മരുന്ന് നിര്‍മ്മിച്ച് കൊടുക്കുന്നണ്ട് ഈ ബാബാ. പിന്നെ കൂടുതലൊന്നും പറയണ്ടല്ലോ. (നോബല്‍ സമ്മാനം കൊടുക്കുന്നവര്‍ ഇതൊന്നും കാണുന്നില്ലേ?) ബാബാ നിര്‍മ്മിച്ച് നല്‍കുന്ന മരുന്നുകളില്‍ മൃഗങ്ങളുടെ അംശം കലര്‍ന്നിട്ടുന്ടെന്നും മനുഷ്യന്റെ തലയോട്ടി പൊടിച്ചു ചേര്‍ക്കാറുണ്ടെന്നും സി.പി.എം നേതാവ് വൃന്ദാ കാരാട്ട് ഒരു പരാതി നല്‍കിയിരുന്നു. ലാബില്‍ നടന്ന ടെസ്റ്റുകളില്‍ ഈ പരാതി ശരിയാണ് എന്ന് തെളിഞ്ഞിട്ടുണ്ട് എന്നും ഓര്‍ക്കുക.
പിന്നൊന്ന് അഴിമതി നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നതാണ്. ഗോവധത്തിനു വധശിക്ഷ നല്‍കണമെന്ന് മുന്‍പ് ആവശ്യപ്പെട്ടിട്ടുള്ള വീരനാണ് ഈ ബാബാ. അപ്പൊ ഇതൊക്കെ പ്രതീക്ഷിക്കാവുന്നതാണ്. വധശിക്ഷയും അഹിംസയും തമ്മില്‍ എന്തരാണ് ബന്ധം എന്ന് മാത്രം ആരും ചോദിക്കരുത്. സത്യാഗ്രഹം നടത്തുന്ന രീതി മാത്രമല്ല, ആവശ്യങ്ങളും പരിഗണിച്ചു വേണം ഒരു സമരം സമാധാനപരമാണോ എന്ന് തീരുമാനിക്കാന്‍ എന്ന് മാത്രമേ എനിക്ക് ഈ കാര്യത്തില്‍ പറയാനുള്ളൂ. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഉള്‍പ്പെട്ട ഋതംബരയെപ്പോലുള്ളവര്‍ ബാബയുമായി വേദി പങ്കിട്ടതും യാദൃശ്ചികം അല്ല. സംഘ പരിവാരുമായി ബാബയ്ക്കുള്ള ബന്ധം അത്രവലിയ രഹസ്യമൊന്നുമല്ല. ഈ നിരാഹാരത്തിനുള്ള പ്ലാനുകള്‍ തയ്യാറായത് തന്നെ ആര്‍.എസ്.എസ്സിന്റെ ഓഫീസുകളിലാണ് എന്നും കേള്‍ക്കുന്നു. അഴിമതിക്കെതിരെ ഒരു സമരവുമായി രംഗത്ത് വരാന്‍ ബി.ജെ.പിയ്ക്കും സംഘപരിവാറിനും ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്. അങ്ങനെ വന്നാല്‍ പഴയ ശവപ്പെട്ടി കുംഭകോണം മുതല്‍ കര്‍ണ്ണാടകയില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന യെദ്യൂരപ്പ സര്‍ക്കാരിന്റെ പരാക്രമങ്ങള്‍ക്ക് വരെ മറുപടി പറയേണ്ടി വരും. ഇതാവുമ്പോ അങ്കവും കാണാം, താളിയും ഓടിക്കാം. അതിനു കേന്ദ്രം ഭരിക്കുന്നവരുടെ മണ്ടത്തരങ്ങള്‍ നല്ല സഹായവുമായി. സംഘപരിവാരുമായുള്ള ഈ പരസ്യമായ ബാന്ധവം അണ്ണാ ഹസാരയുടെ സമരത്തിന് പിന്തുണയുമായി വന്നവരെപ്പോലും ഈ സമരത്തില്‍ നിന്ന് അകറ്റി. എന്നാല്‍ സര്‍ക്കാരിന്റെ ഈ പോലീസ് നടപടി ഇതുപോലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പിന്നിലേയ്ക്ക് മാറ്റപ്പെടാനെ ഉപകരിക്കൂ എന്നതാണ് ഏറ്റവും ദുഖകരമായ കാര്യം. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുന്‍ എഡിറ്റര്‍ വര്‍ഗ്ഗീസ് ചോദിച്ച ഈ ചോദ്യം ഇവിടെയാണ് പ്രസക്തമാകുന്നത്, ഇവിടെ നാം പരിഗണിക്കേണ്ടത് രണ്ട് വിഷയങ്ങളാണ്. ഒന്ന് ഇങ്ങനെ സത്യാഗ്രഹങ്ങള്‍ നടത്തിയത് കൊണ്ട് എന്തെങ്കിലും പ്രയോജനം നമ്മുടെ നാടിനോ നാട്ടാര്‍ക്കോ ഉണ്ടോ എന്നത്. (പന്തല് പണിക്കാരുടെ കാര്യമല്ല പറഞ്ഞത്, അവര്‍ക്ക് ചാകരയല്ലേ). പിന്നൊന്ന് ഇങ്ങനൊരു സത്യാഗ്രഹം നടത്താന്‍ രാംദേവിന് അര്‍ഹതയുണ്ടോ എന്ന കാര്യം. വളരെകുറച്ച് കാലം കൊണ്ട് ആയിരക്കണക്കിന് കോടി രൂപയുടെ സമ്പാദ്യം ഈ പുള്ളി ഉണ്ടാക്കിക്കഴിഞ്ഞു. സ്വന്തമായി ഒരു ദ്വീപും ഒരു പ്രൈവറ്റ് ജെറ്റുമുള്ള ഈ സന്യാസി(തള്ളേ!) എവിടെപ്പോയാലും താമസം പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ്. മൊബൈലില്‍ സംസാരിച്ചു കൊണ്ട് ഈ കാഷായ വസ്ത്രധാരി സ്വന്തം വിമാത്തില്‍ കയറുന്ന രംഗം ഒന്ന് കാണേണ്ടത് തന്നെയാണ്. 'ഐറണി' എന്താണ് എന്ന് എന്തെങ്കിലും സംശയമുള്ളവര്‍ക്ക് ഇതു കണ്ടാല്‍ അപ്പോതന്നെ കാര്യം പിടികിട്ടും. സത്യാഗ്രഹം നടത്തുമ്പോള്‍ പുള്ളി മുന്നോട്ട് വെച്ച ആവശ്യങ്ങളും പുള്ളിയുടെ പൂര്‍വ്വകാല ചെയ്തികളും ഒന്ന് താരതമ്യം ചെയ്യുക രസാവഹം ആയിരിക്കും. ഒരു കാര്യം എല്ലാ വര്‍ഷവും എല്ലാ ഇന്ത്യന്‍ പൌരന്മാരും അവരുടെ സ്വത്തു വെളിപ്പെടുത്തണം എന്നതാണ്. ഇതെഴുതുന്ന നിമിഷം വരെയും സ്വന്തം സ്വത്തുവിവരവും അതിന്റെ സോഴ്സും ഈ മനുഷ്യന്‍ വെളിപ്പെടുത്തിയിട്ടില്ല. കോടികള്‍ ചെലവഴിഞ്ഞു നിര്‍മ്മിച്ച എയര്‍ കണ്ടീഷന്‍ഡ് സത്യാഗ്രഹപ്പന്തലിലും മറ്റും ചിലവഴിച്ച തുകയുടെ ഉറവിടവും വെളിപ്പെടുത്തിയിട്ടില്ല. ഈ പഞ്ചനക്ഷത്ര സത്യാഗ്രഹം എന്ന ഉടായിപ്പിനായി വന്‍തോതില്‍ പണപ്പിരിവ് നടന്നിരുന്നു. അതിന്റെ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന രണ്ട് വ്യക്തികളില്‍ നിന്ന് ബാബ ഈ അഴിമതി വിരുദ്ധ സത്യാഗ്രഹ റിയാലിറ്റി ഷോക്കായി പണം വാങ്ങിയതായി ദിഗ് വിജയ് സിംഗ് പറയുകയുണ്ടായി. കോണ്ഗ്രസ് പാര്‍ട്ടി ചെയ്യേണ്ടിയിരുന്നത് ഇതു പോലെ ഈ ബാബയുടെ തനിനിറം പുറത്തു കാട്ടുകയായിരുന്നു. എന്നാല്‍ അവര്‍ ചെയ്തത് ക്യാബിനറ്റ് മന്ത്രിമാരെ ഈ ബാബയെ സ്വീകരിക്കാന്‍ അയക്കുകയായിരുന്നു. കുറ്റം പറയാന്‍ പറ്റില്ല, 'അഴിമതിക്കെതിരെ' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്ക കോണ്ഗ്രസ് നേതാക്കളുടെയും ചങ്കിടിച്ചു തുടങ്ങുകയല്ലേ.

പിന്നെ പുള്ളിയുടെ ഒരാവശ്യം തൊഴിലാളികളുടെ വേതനം ഏകീകരിക്കുക എന്നതാണ്. കുറച്ചു കാലം മുന്‍പ് ഇതേ ബാബയുടെ ആയുര്‍വേദ നിര്‍മ്മാണ ഫാക്റ്ററിയില്‍ ഒരു സമരം നടന്നിരുന്നു. തുച്ഛമായ വേതനത്തിന് ജോലി ചെയ്തിരുന്ന അവിടത്തെ തൊഴിലാളികള്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടുകൊണ്ട്. എന്നാല്‍ സമരം ചെയ്ത എല്ലാ തൊഴിലാളികളെയും പിരിച്ചു വിടുകയാണ് ബാബ ചെയ്തത്. പി.എഫ് പോലുള്ള അടിസ്ഥാന അവകാശങ്ങള്‍ ഇപ്പോഴും ഈ മനുഷ്യന്റെ ഫാക്ടറികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നില്ല. അപ്പോഴാണ് ഇന്ത്യയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കുമായി ബാബാ വാദിക്കുന്നത്. ഫാക്ടറിയെപ്പറ്റി പറയുമ്പോള്‍ ബാബാ നിര്‍മ്മിച്ച് നല്‍കുന്ന ആയുര്‍വേദ(?) മരുന്നുകളെപ്പറ്റി പരാമര്‍ശിക്കാതെ പോകാന്‍ കഴിയില്ല. സ്വവര്‍ഗ്ഗ ലൈംഗികത ചികിത്സിച്ചു മാറ്റേണ്ട രോഗം ആണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഈ ബാബാ. അതിനുതുടങ്ങി എയ്ഡ്സിനു വരെ സ്വന്തമായി മരുന്ന് നിര്‍മ്മിച്ച് കൊടുക്കുന്നണ്ട് ഈ ബാബാ. പിന്നെ കൂടുതലൊന്നും പറയണ്ടല്ലോ. (നോബല്‍ സമ്മാനം കൊടുക്കുന്നവര്‍ ഇതൊന്നും കാണുന്നില്ലേ?) ബാബാ നിര്‍മ്മിച്ച് നല്‍കുന്ന മരുന്നുകളില്‍ മൃഗങ്ങളുടെ അംശം കലര്‍ന്നിട്ടുന്ടെന്നും മനുഷ്യന്റെ തലയോട്ടി പൊടിച്ചു ചേര്‍ക്കാറുണ്ടെന്നും സി.പി.എം നേതാവ് വൃന്ദാ കാരാട്ട് ഒരു പരാതി നല്‍കിയിരുന്നു. ലാബില്‍ നടന്ന ടെസ്റ്റുകളില്‍ ഈ പരാതി ശരിയാണ് എന്ന് തെളിഞ്ഞിട്ടുണ്ട് എന്നും ഓര്‍ക്കുക.
"How many Ramdevs make one Gandhi?"
രാഷ്ട്രീയക്കാര്‍ മാത്രമാണ് അഴിമതിക്ക് കാരണമെന്നും അവരെ തുരത്തിയാല്‍ അഴിമതി ഇല്ലാതാവും എന്ന ഒരു പ്രചാരണം ഈ മാതിരി സമരങ്ങളുടെയൊക്കെ ഒരു പൊതുസ്വഭാവമാണ്. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ എല്ലാ ദിവസവും വന്നു വിളമ്പുന്ന സന്ദേശവും മറ്റൊന്നല്ല. എന്നാല്‍ യാഥാര്‍ഥ്യം ഇതില്‍ നിന്നും എത്രയോ അകലെയാണ്. അഴിമതി നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും വ്യാപിച്ചു കഴിഞ്ഞു. എല്ലാ മേഖലകളിലും ചെറുതല്ലാത്തൊരു ശതമാനം അഴിമതിക്കാരാണ്. ഇതു തന്നെയാണ് രാഷ്ട്രീയപ്രവര്‍ത്തകരിലും ഉള്ളത്. ഉദാഹരണത്തിന് സ്പെക്ട്രം കേസ് തന്നെ എടുക്കാം. രാഷ്ട്രീയക്കാര്‍ മാത്രമാണോ പ്രതിപ്പട്ടികയില്‍ ഉള്ളത്? കോര്‍പ്പറേറ്റുകളുടെ വക്താക്കള്‍ ഉണ്ട്, ഇടനിലക്കാരുണ്ട്, ബ്യൂറോക്രാറ്റുകള്‍ ഉണ്ട്. എന്തിനു മാദ്ധ്യമ പ്രവര്‍ത്തകര്‍ പോലുമുണ്ട്. അപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ മാത്രം ഉന്നം വെയ്ക്കുന്നതിന്റെ ലക്‌ഷ്യം വേറെ ആണ്. പിന്നൊന്ന് രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാം അഴിമതിക്കാരാണ് എന്ന വാദമാണ്. ഈ വാദം യഥാര്‍ഥ അഴിമതിക്കാരെ രക്ഷിക്കാന്‍ മാത്രമേ സഹായിക്കൂ എന്നറിയുക. കണ്കെട്ട് വിദ്യയില്‍ മാന്ത്രികര്‍ ചെയ്യുന്ന പരിപാടി തന്നെയാണ് ഇവരും പിന്തുടരുന്നത്. അതായത് പലതരം ചെഷ്ടകളിലൂടെയും സംഭാഷണങ്ങളിലൂടെയും നിങ്ങളുടെനമ്മുടെ ശ്രദ്ധ തിരിക്കുന്നു. അതിനാല്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് അറിയാന്‍ കഴിയുന്നില്ല. അതു തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ സൃഷ്ടിയാണ് ഇവയെല്ലാം എന്ന സത്യം നമ്മില്‍ നിന്ന് മറച്ചു വെയ്ക്കുകയും ഈ മാതിരി ഉടായിപ്പ് വിദ്യകളിലൂടെ അഴിമതിയും മറ്റും ഇല്ലാതാകാന്‍ കഴിയും എന്ന് നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ എല്ലാരെയും എല്ലാക്കാലത്തും പറ്റിക്കാന്‍ കഴിയില്ല എന്ന സത്യം അവര്‍ മറന്നു പോയി. അഴിമതിക്കെതിരെ ഉയര്‍ന്നു വരുന്ന പൊതു ബോധത്തെ തണുപ്പിക്കാനുള്ള ഒരു പ്രഷര്‍ കുക്കര്‍ വാല്‍വ് മാത്രമാണ് ഈ സമരങ്ങള്‍ എന്ന നിരീക്ഷണം ഈ അവസരത്തില്‍ പ്രസക്തമാകുന്നു.
ഉദാരവല്‍ക്കരണ-മുതലാളിത്ത നയങ്ങള്‍ക്ക് ഒരു ബദല്‍ ഉണ്ടായാല്‍ മാത്രമേ ഈ അഴുക്കുകള്‍ സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ കഴിയൂ. കുത്തകള്‍ക്ക് അനുകൂലമായ നിലപാടുകള്‍ നമ്മെ ഭരിക്കുന്നവര്‍ പിന്തുടരുന്നിടത്തോളം കാലം ഇതിനു കഴിയില്ല. ഈ അവസരത്തിലാണ് ഇന്ത്യയിലെ ഇടതുപക്ഷം വ്യത്യസ്തമാകുന്നത്. പശ്ചിമ ബംഗാളില്‍ വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും അവിടത്തെ ഇടതുമന്ത്രിമാര്‍ക്കെതിരെ കാര്യമായ ഒരു അഴിമതി ആരോപണവും ഉണ്ടായിരുന്നില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ഒരു കര്‍ഷക ആത്മഹത്യ പോലും ഉണ്ടാവാത്തത് എന്ത് കൊണ്ടാണ് എന്ന് ചിന്തിക്കുക. വോട്ടിനു നോട്ട്, ചോദ്യത്തിന് കോഴ തുടങ്ങിയ വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ ഒരു ഇടതുപക്ഷ എം.പി പോലും അതില്‍ ഉള്‍പ്പെട്ടില്ല എന്നും ഓര്‍ക്കുക. ഇടതുപക്ഷത്തിനും പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട് എന്നത് സമ്മതിക്കുമ്പോള്‍ തന്നെ മുതലാളിത്തത്തിനും അതിന്റെ സന്തതികളായ അഴിമതിക്കും കള്ളപ്പണത്തിനും കര്‍ഷക ആത്മഹത്യകള്‍ക്കും ഒരു ബദല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുക ഇപ്പോള്‍ ഇടതുപക്ഷത്തിനു മാത്രമാണ് എന്നറിയുക. രാംദേവ്-മോഡല്‍ സമരങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ബി.ജെ.പി-ക്കും അഴിമതിയില്‍ മുങ്ങിക്കുളിച്ച കൊണ്ഗ്രസ്സിനും ഇതു കഴിയില്ല എന്നത് പകല്‍ പോലെ വ്യക്തമായി വരുന്നു. നാം കാണുന്ന കാഴ്ചകള്‍ പലതും നിര്‍മ്മിക്കപ്പെടുന്നതാണെന്നും അതിന്റെ പിന്നിലെ ഉദ്ദേശങ്ങള്‍ എന്താണെന്നും കണ്ണുതുറന്നു കാണുക. അറിയുക. നമുക്ക് വേണ്ടി... വരുംതലമുറകള്‍ക്ക് വേണ്ടി...
ജയ് ഹിന്ദ്...
ജയ് ഹിന്ദ്...
ശുഭം!
മംഗളം!
അനൂപ് കിളിമാനൂര്‍
വാല്‍ക്കഷണം: ഇതൊക്കെക്കണ്ട് ഐസ്ക്രീം നിയമവിധേയമാക്കണമെന്നു ആവശ്യപ്പെട്ടു കുഞ്ഞാലിയും ജാവിതം മുഴുവന്‍ പരോള്‍ വേണമെന്ന് പറഞ്ഞു എ-ക്ലാസ് പിള്ളയും സത്യാഗ്രഹം തുടങ്ങാതിരുന്നാല്‍ മതിയായിരുന്നു....
Related Posts:








