പ്രശസ്ത
ചലച്ചിത്ര നിരൂപകന്‍ ബി.അബൂബക്കര്‍ എഴുതിയ
'കൃഷ്ണനും രാധയും' റിവ്യൂ ഇവിടെ പരിചയപ്പെടുത്തുന്നു. കൃഷ്ണനും
രാധയും എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ മലയാള
സിനിമയും താര ചക്രവര്‍ത്തിമാരും നിശിതമായി
വിമര്‍ശിക്കപ്പെടുന്നു...
കൃഷ്‌ണനും രാധയും - സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകുന്നതെങ്ങനെ?
(ഭാഗം - 2)
http://malayal.am/node/13345
കൃഷ്ണനും രാധയും: കോമാളികള്‍ നായകന്മാരും നായകന്മാര്‍ കോമാളികളും ആകുന്നത്
http://malayal.am/node/13347
പണ്ഡിറ്റ് ചെയ്‌ത പുണ്യങ്ങള്‍
http://malayal.am/node/13348
കൃഷ്‌ണനും രാധയും മലയാളസിനിമയും
http://malayal.am/node/13349
ബാബുരാജ് പറയുന്നു, ഒരാള്‍ ചുമ്മാ വന്ന് അങ്ങനെ സംവിധായകനാകുന്നതെങ്ങനെയാണ്? അയാളാദ്യം ക്ലാപ്പ് ബോയിയായി തുടങ്ങി, പിന്നെ, നാലാം അസിസ്റ്റന്റായി നിന്ന് പടിപടിയായി കയറി, അവസാനം അസോസിയേറ്റായി, ഒടുക്കം വേണം സംവിധായകനാകാന്‍ എന്ന്. ഈ പറച്ചിലിന്റെ മറ്റൊരു തരമാണ് സംഘടനാതലത്തില്‍ സിനിമാക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍. ഒരാള്‍ സാങ്കേതികപ്രവര്‍ത്തകനാകാന്‍ അവര്‍ ബാബുരാജ് പറഞ്ഞ നിബന്ധനകളാണു വച്ചിരിക്കുന്നത്. ആ വെള്ളത്തിനുമീതെ സന്തോഷ് പണ്ഡിറ്റിനെപ്പോലൊരു സാധാരണക്കാരന്‍ കെട്ടുവള്ളമിറക്കിയതുകണ്ട് വിരണ്ട് അവരിപ്പോള്‍ സെവന്‍ ഡി ക്യാമറ നിരോധിക്കാന്‍ ഒരുങ്ങുകയാണ്. ഇത്തരം നിരോധനങ്ങളെയൊക്കെക്കൊണ്ട് ഇവര്‍ ഈ മേഖലയെ ഒരു എക്‌സ്‌ക്ലൂസിവ് സോണാക്കിവയ്‌ക്കാന്‍ പയറ്റുന്ന ഒരു പണിയും നടക്കാന്‍ പോകുന്നില്ല എന്നുതന്നെയാണ് ഇനിയുള്ള കാലം തെളിയാന്‍ പോകുന്നത്.
ഒരു സണ്ണിക്കുട്ടന്‍ സ്റ്റൈലില്‍ പറഞ്ഞാല്‍, അടുത്ത ദുര്‍ഗാഷ്‌ടമിക്കു മുന്‍പ്, ഒന്നുകില്‍ മലയാളസിനിമ കൊല്ലപ്പെടും, മമ്മൂട്ടിയും മോഹന്‍ലാലും ആത്മഹത്യ ചെയ്യും. അല്ലെങ്കില്‍ പ്രേക്ഷകന്‍ പിന്നെ ഒരിക്കലും തിരിച്ചുവരാനാകാത്ത വിധത്തില്‍ മുഴുഭ്രാന്തിന്റെ, ന്യൂറോസിസിന്റെയല്ല, സൈക്കോസിസിന്റെ തന്നെ പിടിയിലകപ്പെടും. അതിനു അവനെ തമിഴ്‌സിനിമയിലോ ബോളിവുഡിലോ ഹോളിവുഡിലോ ഒന്നും കൊണ്ടുപോയി ചികിത്സിച്ചിട്ടു കാര്യമില്ല നകുലാ... ഈ അവസ്ഥ ഒഴിവാക്കാനാണ് നാഗവല്ലിയെ സഹായിച്ച തിലകനെത്തന്നെ കൊണ്ടുവന്ന് ഉച്ചാടനം സാദ്ധ്യമാകുമോ എന്ന് രഞ്‌ജിത്ത് ശ്രമിക്കുന്നത്.
സന്തോഷ് പണ്ഡിറ്റ് ചെയ്‌ത ഓരോ കാര്യത്തെയും മലയാളസിനിമയില്‍ സംഭവിച്ചിട്ടുള്ള കാര്യങ്ങളുമായി ചേര്‍ത്തുകാണാമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. "
"ഭ്രാന്തവേഗത്തിലോടിയ ഒരു ബസ്സ് വഴിപോക്കനെ ഇടിച്ചു താഴെയിടുമ്പോള്‍, ബസ്സിലിരിക്കുന്ന മുഴുവന്‍ ആളുകളും ആ വഴിപോക്കനെ തെറിവിളിക്കുകയാണെങ്കില്‍, അതാണിപ്പോള്‍ പണ്ഡിറ്റിനെതിരെ നടക്കുന്നത്. തങ്ങളുടെ കാഴ്ചാശീലങ്ങളെ കണക്കറ്റു പരിഹസിക്കുകയാണ് സന്തോഷ് പണ്ഡിറ്റെന്നു കണ്ടപ്പോള്‍, മലയാളികളുടെ ഇന്‍ഫീരിയറായ സുപ്പീരിയോറിറ്റി കോംപ്ലക്സ് ഇളകിയതാണ് തെറിവിളിയുടെ കാരണം. അതിപ്പോള്‍ മാറിവരുന്നത്, പണ്ഡിറ്റ് മലയാളസിനിമയുടെ തന്നെ പ്രേതരൂപമാണെന്നും പ്രേക്ഷകശീലങ്ങളും നാറിയ കോലമാണെന്നും തിരിച്ചറിയുമ്പോള്‍, പണ്ഡിറ്റിനോടു പറയുന്ന ഓരോ തെറിയും അവനവനോടുള്ള തെറിയാണെന്നു മനസ്സിലാകുന്നതുകൊണ്ടുകൂടിയാണ്.
ഇവിടെ മലയാളത്തിലെ താരങ്ങള്‍ എന്തുകൊണ്ട് നേരിട്ട്, ഈ പ്രശ്നത്തില്‍ ഇടപെടുകയോ പണ്ഡിറ്റിനെ തെറിപറയുകയോ ചെയ്യുന്നില്ലെന്നും ശ്രദ്ധിക്കണം. അതിനാണ്, അവര്‍ പകല്‍ അടുക്കളയില്‍ പണിയെടുക്കുകയും രാത്രി വേണമെങ്കില്‍ കൊട്ടേഷന്‍ പരിപാടിക്കു പോകുകയും ചെയ്യുന്ന ബാബുരാജിനെ ഏര്‍പ്പാടു ചെയ്തിരിക്കുന്നത്. പണ്ഡിറ്റിനിട്ട് ഒരു ചിന്നക്കൊട്ടേഷന്. പക്ഷേ, ബാബുരാജിന്റെ ഓരോ കുത്തിലും വീഴുന്നത് താരസ്വരൂപങ്ങള്‍ തന്നെ."
"നമ്മുടെ സിനിമാക്കാര്‍ ഉണ്ടാക്കിവയ്ക്കുന്ന ചില തെറ്റിദ്ധാരണകളൊക്കെയുണ്ട്. അതിന്റെ മേലാണ് അവരുടെ നിലനില്പുതന്നെ. സിനിമയെന്നത് ഒരു കളക്ടീവ് എഫര്ട്ടാണെന്നും ഫയങ്കര പണിയാണെന്നും അവര്‍ വരുത്തിത്തീര്‍ത്തിരിക്കുന്നു. ഓതര്‍ തിയറിയെയൊക്കെ കടപുഴക്കി വളര്‍ന്ന് യക്ഷരൂപം പ്രാപിച്ചുനില്ക്കുന്ന ഈ ധാരണയുടെ പുറംപൂച്ചിലാണ് നമ്മുടെ സിനിമ നിലകൊള്ളുന്നത്. അപ്പോഴാണ്, എത്രമേല്‍ അമച്വറായിട്ടാണെങ്കിലും സന്തോഷ് പണ്ഡിറ്റ്, ക്യാമറയൊഴിച്ചുള്ള സകലനിര്മാണപ്രവര്ത്തനങ്ങളും ഒറ്റയ്ക്കു ചെയ്തുകൊണ്ട് ഒരു രണ്ടേമുക്കാല്‍ മണിക്കൂര്‍ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്."
"ഇത് ഇവിടെ ഒരു സ്പൂഫ് എന്ന നിലയ്ക്കാണു വാര്ന്നുവീണിരിക്കുന്നതെങ്കിലും പ്രതിഭയും ബുദ്ധിയും കര്‍മശേഷിയും ഉള്ള ഒരുവള്‍ക്ക് / ഒരുവന് ഇതേപോലെ മെച്ചപ്പെട്ട സിനിമയെടുക്കാനാകും. ഈ പകല്‍സത്യമാണ് പണ്ഡിറ്റ് വിളിച്ചുപറയുന്നത്."
"മറ്റൊന്ന്, മമ്മൂട്ടിക്കോ ലാലിനോ ഒക്കെ സാദ്ധ്യമാകുന്ന എന്തും സിനിമയുടെ സാങ്കേതികസൗകര്യങ്ങളുടെ ഒരു വിനിമയം മാത്രമാണെന്നു പണ്ഡിറ്റ് തെളിയിച്ചു. ബാഷയിലെ രജനീകാന്തിനെ ഇന്ദ്രന്‍സ് ത്രീമെന്‍ ആര്‍മിയില്‍ സ്പൂഫു ചെയ്യുന്നത് നമുക്കോര്‍ക്കാം. സന്തോഷ് പണ്ഡിറ്റ് ഒരു വിഡ്‌ഢിയാണെങ്കില്‍ (അങ്ങനെ കരുതുന്നവരുടെ സമാധാനത്തിനു വേണ്ടി പറയുന്നു) അദ്ദേഹം ക്ലിഷേ കഥയായ രാജാവു നഗ്നന്‍ കഥയിലെ കുട്ടിയെപ്പോലെ നിഷ്കളങ്കനായ വിഡ്ഢിയാണ്. താരരാജാക്കന്മാര്ക്ക് തുണിമാത്രമല്ല, കോണാനുമില്ലെന്നും വിളിച്ചുപറഞ്ഞിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്."
"മാരാമണ്‍ കണ്‍വെന്‍ഷനിലോ കുംഭമേളയിലോ ഹജ്ജുകൂട്ടത്തിലോ കയറിച്ചെന്നിട്ട് ദൈവമില്ലെന്നു പറഞ്ഞാല്‍ നല്ലവരില്‍ നല്ലവരായ വിശ്വാസികള്‍ നിരീശ്വരവാദിയെ തന്തയ്ക്കുവിളിക്കുകയും തല്ലിക്കൊല്ലുകയും ചെയ്യും. അതുപോലെ, പണ്ഡിറ്റിനെയും ആളുകള്‍ അതുതന്നെ ചെയ്യും. വിശ്വാസം അതല്ലേ, എല്ലാം..."
"മലയാളസിനിമയിലെ സ്ഥിരം സന്ദര്‍ഭങ്ങളുടെയും ക്ലിഷേ നിമിഷങ്ങളുടെയും സങ്കരസങ്കീര്‍ത്തനമായിത്തീര്‍ന്നിട്ടുണ്ട് കൃഷ്‌ണനും രാധയും. അതുതന്നെയാണ് ഇതിന്റെ ആസ്വാദ്യതയും. ഇത് അവനവനെത്തന്നെ നോക്കി ചിരിക്കാന്‍ നമ്മെ ഓരോ നിമിഷവും പ്രേരിപ്പിക്കും. അത് പണ്ഡിറ്റ് അറിഞ്ഞോ അറിയാതെതന്നെയോ ചെയ്‌തതാണെങ്കിലും അതുളവാക്കുന്ന ഫലം ഒന്നുതന്നെ. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഒരു മലയാളസിനിമയും ഇത്രയും ആസ്വാദനസന്തുഷ്ടിയോടെ കാണാന്‍ സാധിച്ചിട്ടില്ല."
"ഇങ്ങനെ ഓരോ നിമിഷവും മലയാളസിനിമയുടെ മൃതകോശങ്ങളുപയോഗിച്ചു നിര്‍മിച്ച ഒന്നാന്തരം സ്‌പൂഫായി അറിഞ്ഞോ അറിയാതെയോ മാറിയിട്ടുണ്ട് ഈ സിനിമ. എംബാം ചെയ്ത മലയാളസിനിമയുടെ ശവമാണിത്. കൃഷ്‌ണനും രാധയും മലയാളസിനിമയുടെ മൃതദേഹം സഞ്ചരിക്കുന്ന മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുന്നതാണെങ്കില്‍ ഇതിലെ ഡയലോഗുകളും പാട്ടുകളും ഈ ജീര്‍ണതയുടെ മേല്‍ വച്ച പുഷ്‌പചക്രങ്ങളാകുന്നു."
"മാസ്റ്റര്‍ സ്‌ട്രോക്കെന്ന നിലയില്‍ ഇത്രകൂടി - മമ്മൂട്ടി മുതല്‍ പൃഥ്വിരാജ് വരെയുള്ള നിലവിലെ ഓരോ താരവും ജനിച്ച ശേഷം വളരെ കഷ്‌ടപ്പെട്ടു സൂപ്പര്‍താരങ്ങളായിത്തീര്‍ന്നവരാണെങ്കില്‍, സന്തോഷ് പണ്ഡിറ്റ് സൂപ്പര്‍താരമായശേഷം വളരെ കഷ്‌ടപ്പെട്ടു ജനിച്ചവനാണ്."
ശുഭം!
മംഗളം!
ബന്ധപ്പെട്ട പോസ്റ്റുകള്‍:

"സന്തോഷ് പണ്ഡിറ്റ് എന്ന ഒരു നിര്‍മ്മിതിയാണെങ്കില്‍ ആ നിര്‍മ്മിതിയുടെ പണിശാല മലയാളസിനിമ തന്നെയാണ്. കൃഷ്‌ണനും രാധയും എന്ന സിനിമയും സന്തോഷ് പണ്ഡിറ്റ് എന്ന താരവും അതുകൊണ്ടുതന്നെ ഓരോ ഇഞ്ചിലും മലയാളസിനിമയുടെ പ്രേതരൂപമായി മാറുകയും ചെയ്യുകയാണ്.
സന്തോഷ് പണ്ഡിറ്റ് ഒരു വിഡ്‌ഢിയാണോ ഭ്രാന്തനാണോ എന്നൊക്കെയും ചര്‍ച്ച നടക്കുന്നുണ്ട്. ഇദ്ദേഹം ഒരു വിഡ്‌ഢിയാണെങ്കില്‍, ഭ്രാന്തനാണെങ്കില്‍ അതു തുടര്‍ച്ചയായി മലയാളസിനിമകള്‍ കണ്ടതുകൊണ്ടു സംഭവിച്ചതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതല്ല, ഒരു അതിബുദ്ധിമാനാണെങ്കില്‍, മലയാളസിനിമയെ ഏറ്റവും നന്നായി, മലയാളിപ്രേക്ഷകന്റെ ഇച്ചീച്ചിശീലങ്ങളെ ഏറ്റവും ആഴത്തില്‍ മനസ്സിലാക്കി, ബുദ്ധികൊണ്ട് അദ്ദേഹം നടത്തിയ വ്യായാമമാണ് കൃഷ്‌ണനും രാധയും.
ബാബുരാജ് പറയുന്നു, ഒരാള്‍ ചുമ്മാ വന്ന് അങ്ങനെ സംവിധായകനാകുന്നതെങ്ങനെയാണ്? അയാളാദ്യം ക്ലാപ്പ് ബോയിയായി തുടങ്ങി, പിന്നെ, നാലാം അസിസ്റ്റന്റായി നിന്ന് പടിപടിയായി കയറി, അവസാനം അസോസിയേറ്റായി, ഒടുക്കം വേണം സംവിധായകനാകാന്‍ എന്ന്. ഈ പറച്ചിലിന്റെ മറ്റൊരു തരമാണ് സംഘടനാതലത്തില്‍ സിനിമാക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍. ഒരാള്‍ സാങ്കേതികപ്രവര്‍ത്തകനാകാന്‍ അവര്‍ ബാബുരാജ് പറഞ്ഞ നിബന്ധനകളാണു വച്ചിരിക്കുന്നത്. ആ വെള്ളത്തിനുമീതെ സന്തോഷ് പണ്ഡിറ്റിനെപ്പോലൊരു സാധാരണക്കാരന്‍ കെട്ടുവള്ളമിറക്കിയതുകണ്ട് വിരണ്ട് അവരിപ്പോള്‍ സെവന്‍ ഡി ക്യാമറ നിരോധിക്കാന്‍ ഒരുങ്ങുകയാണ്. ഇത്തരം നിരോധനങ്ങളെയൊക്കെക്കൊണ്ട് ഇവര്‍ ഈ മേഖലയെ ഒരു എക്‌സ്‌ക്ലൂസിവ് സോണാക്കിവയ്‌ക്കാന്‍ പയറ്റുന്ന ഒരു പണിയും നടക്കാന്‍ പോകുന്നില്ല എന്നുതന്നെയാണ് ഇനിയുള്ള കാലം തെളിയാന്‍ പോകുന്നത്.
ഒരു സണ്ണിക്കുട്ടന്‍ സ്റ്റൈലില്‍ പറഞ്ഞാല്‍, അടുത്ത ദുര്‍ഗാഷ്‌ടമിക്കു മുന്‍പ്, ഒന്നുകില്‍ മലയാളസിനിമ കൊല്ലപ്പെടും, മമ്മൂട്ടിയും മോഹന്‍ലാലും ആത്മഹത്യ ചെയ്യും. അല്ലെങ്കില്‍ പ്രേക്ഷകന്‍ പിന്നെ ഒരിക്കലും തിരിച്ചുവരാനാകാത്ത വിധത്തില്‍ മുഴുഭ്രാന്തിന്റെ, ന്യൂറോസിസിന്റെയല്ല, സൈക്കോസിസിന്റെ തന്നെ പിടിയിലകപ്പെടും. അതിനു അവനെ തമിഴ്‌സിനിമയിലോ ബോളിവുഡിലോ ഹോളിവുഡിലോ ഒന്നും കൊണ്ടുപോയി ചികിത്സിച്ചിട്ടു കാര്യമില്ല നകുലാ... ഈ അവസ്ഥ ഒഴിവാക്കാനാണ് നാഗവല്ലിയെ സഹായിച്ച തിലകനെത്തന്നെ കൊണ്ടുവന്ന് ഉച്ചാടനം സാദ്ധ്യമാകുമോ എന്ന് രഞ്‌ജിത്ത് ശ്രമിക്കുന്നത്.
സന്തോഷ് പണ്ഡിറ്റ് ചെയ്‌ത ഓരോ കാര്യത്തെയും മലയാളസിനിമയില്‍ സംഭവിച്ചിട്ടുള്ള കാര്യങ്ങളുമായി ചേര്‍ത്തുകാണാമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. "
"ഭ്രാന്തവേഗത്തിലോടിയ ഒരു ബസ്സ് വഴിപോക്കനെ ഇടിച്ചു താഴെയിടുമ്പോള്‍, ബസ്സിലിരിക്കുന്ന മുഴുവന്‍ ആളുകളും ആ വഴിപോക്കനെ തെറിവിളിക്കുകയാണെങ്കില്‍, അതാണിപ്പോള്‍ പണ്ഡിറ്റിനെതിരെ നടക്കുന്നത്. തങ്ങളുടെ കാഴ്ചാശീലങ്ങളെ കണക്കറ്റു പരിഹസിക്കുകയാണ് സന്തോഷ് പണ്ഡിറ്റെന്നു കണ്ടപ്പോള്‍, മലയാളികളുടെ ഇന്‍ഫീരിയറായ സുപ്പീരിയോറിറ്റി കോംപ്ലക്സ് ഇളകിയതാണ് തെറിവിളിയുടെ കാരണം. അതിപ്പോള്‍ മാറിവരുന്നത്, പണ്ഡിറ്റ് മലയാളസിനിമയുടെ തന്നെ പ്രേതരൂപമാണെന്നും പ്രേക്ഷകശീലങ്ങളും നാറിയ കോലമാണെന്നും തിരിച്ചറിയുമ്പോള്‍, പണ്ഡിറ്റിനോടു പറയുന്ന ഓരോ തെറിയും അവനവനോടുള്ള തെറിയാണെന്നു മനസ്സിലാകുന്നതുകൊണ്ടുകൂടിയാണ്.
ഇവിടെ മലയാളത്തിലെ താരങ്ങള്‍ എന്തുകൊണ്ട് നേരിട്ട്, ഈ പ്രശ്നത്തില്‍ ഇടപെടുകയോ പണ്ഡിറ്റിനെ തെറിപറയുകയോ ചെയ്യുന്നില്ലെന്നും ശ്രദ്ധിക്കണം. അതിനാണ്, അവര്‍ പകല്‍ അടുക്കളയില്‍ പണിയെടുക്കുകയും രാത്രി വേണമെങ്കില്‍ കൊട്ടേഷന്‍ പരിപാടിക്കു പോകുകയും ചെയ്യുന്ന ബാബുരാജിനെ ഏര്‍പ്പാടു ചെയ്തിരിക്കുന്നത്. പണ്ഡിറ്റിനിട്ട് ഒരു ചിന്നക്കൊട്ടേഷന്. പക്ഷേ, ബാബുരാജിന്റെ ഓരോ കുത്തിലും വീഴുന്നത് താരസ്വരൂപങ്ങള്‍ തന്നെ."
"പണ്ഡിറ്റ് തെളിയിച്ചതെന്താണ്?
സിനിമ എന്നത് ഒരു വലിയ സംഭവമല്ലെന്നും ആര്‍ക്കും ചെയ്യാവുന്ന ഒരു സംഗതിയാണെന്നുംതന്നെ. അതിന് സിനിമാസംഘടനകളുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ടതില്ലെന്നും പണ്ഡിറ്റ് തെളിയിച്ചു. "