വ്യാഴാഴ്‌ച, ഡിസംബർ 01, 2022

9



ഉറുഗ്വായൻ സിനിമയായ 9-ന്റെ സംവിധായകർക്കൊപ്പം. ഒരു ഉറുഗ്വായ്-കൊളമ്പിയാ മത്സരത്തിൽ എതിരാളിയെ ചവിട്ടിയതിന് നാലുമാസം സസ്‌പെൻഷനിൽ ആയ ക്രിസ്റ്റ്യൻ എന്ന ഉറുഗ്വായൻ യുവ സൂപ്പർ താരത്തെ പറ്റിയുള്ളതാണ് സിനിമ. സ്പോർട്ടിങ്ങ് ലിസ്ബണിൽ കളിക്കുന്ന ക്രിസ്റ്റ്യനെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എത്തിക്കാനായി മാനേജർ കൂടിയായ അച്ഛൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ലോകപ്രശസ്തിയുടേയും സമ്പന്നതയുടേയും നടുവിലായിട്ടും ഒറ്റപ്പെട്ടു പോകുന്ന ക്രിസ്റ്റ്യന്റെ ഓരോ ബന്ധങ്ങളേയും അച്ഛന്റെ ടോക്സിക് parenting നഷ്ടപ്പെടുത്തുന്നു. കളിക്കാരെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം കാണുന്ന ഫുട്‌ബോളിലെ ഗ്രഹിച്ചു കൊണ്ടിരിക്കുന്ന മനുഷ്യവിരുദ്ധമായ ക്യാപിറ്റലിസത്തിന്റെ ഒരു മുഖത്തെ ചിത്രം അടയാളപ്പെടുത്തുന്നു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....