വെള്ളിയാഴ്‌ച, സെപ്റ്റംബർ 03, 2010

ബസ്സിലെ ചര്‍ച്ചയ്ക്കുള്ള മറുപടി......

'വീരഭൂമിക്കാര്‍ അറിയാന്‍' എന്ന എന്റെ പോസ്റ്റുമായി ബന്ധപ്പെട്ടു ഷിജു ശശിധരന്റെ ഗൂഗിള്‍ ബസ്സില്‍ നടന്ന ചര്‍ച്ചയ്ക്കുമറുപടി പറയണമെന്ന് തോന്നിയതിനാലാണ് ഇതെഴുതുന്നത്.

"
ഒരു കാര്യം മനസ്സിലാവാത്തത് എന്തെന്നാല്‍.. മാതൃഭൂമി വായിക്കുമ്പോള്‍, എനിക്ക് തോന്നിയിട്ടുള്ളത്, അത് നിഷ്പക്ഷമായി യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും വിമര്‍ശിക്കാറുണ്ട്.. അത് കൊണ്ട് തന്നെ, എപ്പോള്‍ മുതല്‍ ആ പത്രം കോണ്‍ഗ്രസിന്റെ മുഖപത്രങ്ങളില്‍ ഒന്നായി എന്ന് മനസ്സിലാവുന്നില്ല.. ഓ.. മാഷ് ഉദ്ദേശിക്കുന്ന നിഷ്പക്ഷ ദിനപത്രം ദേശാഭിമാനി ആയിരിക്കും അല്ലെ?.. ഹഹ.. നല്ല തമാശ.. "

അത് തന്നെയാണ് പ്രശ്നവും. ദേശാഭിമാനിയോ മനോരമയോ വീക്ഷണമോ ജനയുഗമോ ഒന്നും നിഷ്പക്ഷ മാധ്യമ
ങ്ങളാനെന്നു അവര്‍ പോലും അവകാശപ്പെടുമെന്നു തോന്നുന്നില്ല. അവരെല്ലാം ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോട് കൂറ്പുലര്‍ത്തുന്നവര്‍ ആണ് എന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. എന്നാല്‍ ഒരു നിക്ഷ്പക്ഷ മാധ്യമമെന്ന മേല്‍വിലാസത്തോടെയാണ് മാതൃഭൂമി പുറത്തുവരുന്നത്‌. എന്നാല്‍ കുറച്ചു കാലമായി യു.ഡി.എഫിന്റെ, പ്രത്യേകിച്ച് ജനതാദള്‍ വീരന്‍ വിഭാഗത്തിന്റെ മുഖപത്രത്തെപ്പോലെയാണ് അവര്‍ പെരുമാറുന്നത്. എന്നിട്ട് വീണ്ടും നിഷ്പക്ഷതഅവകാശപ്പെടുന്നത് വായനക്കാരോടുള്ള ഒരു വഞ്ചനയാണ്. "- http://exchange4media.net/e4m/news/fullstory.asp?section_id=5&news_id=39235&tag=5711please have a look at this report.. its not just mathrubhumi... several other newspapers have lost readers..സത്യത്തെ മുഴുവന്‍ ആയി പുറത്തു പറയാതെ പാതി മാത്രം പറഞ്ഞു, ബാക്കി ഉള്ളത് സൌകര്യപൂര്‍വ്വം മൂടിവക്കുന്നത് ഒരു നല്ല ശീലം ആണോ സുഹൃത്തേ?? :).." മിക്ക പത്രങ്ങള്‍ക്കും വാരികകള്‍ക്കും ഇടിവുണ്ടായിട്ടുണ്ട്, ശരിയാണ്. പക്ഷെ ഓര്‍ക്കുക;
"2010 രണ്ടാം ക്വാര്‍ട്ടറില്‍ 64,000 വായനക്കാരാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നഷ്ടമായത്. 1,55,000 വായനക്കാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 91,000 വായനക്കാര്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. മൂന്നു മാസത്തെ കണക്കാണിതെന്ന് ഓര്‍ക്കണം. 41.29 ശതമാനമാണ് ഇടിവ്."

ഇത്രയും നഷ്ടം സംഭവിച്ച മറ്റേതു വാരികയോ മാസികയോ ആണുള്ളത്? നഷ്ടത്തിന്റെ കാര്യത്തില്‍ മാതൃഭൂമിയുടെ പിന്നില്‍ നില്‍ക്കുന്ന മലയാള മനോരമ, മംഗളം വാരികകള്‍ക്ക് ഉണ്ടായ നഷ്ടം 15.5 ശതമാനം മാത്രമാണെന്ന് ഓര്‍ക്കുക. മനോരമ, മംഗളം വാരികകള്‍ക്കുണ്ടായ ഈ നഷ്ടത്തിന് പ്രധാന കാരണം മെഗാ സീരിയലുകളാണ്. ഈ വാരികകളുടെ പ്രധാന വായനക്കാരായ വീട്ടമ്മമാര്‍ ഇപ്പൊ ടി.വി സീരിയലുകളുടെ പിടിയിലാണല്ലോ. മാത്രമല്ല ഈ നോവലുകളെല്ലാം തന്നെ താമസിയാതെ സീരിയലുകളായി വരുന്നുമുണ്ട്. ആരോ പറയുന്നുണ്ടായിരുന്നു, വി.ടി സ്ത്രീകളെ അടുക്കളയില്‍ നിന്ന്അരങ്ങത്തേയ്ക്ക് കൊണ്ടുവന്നപ്പോള്‍ ടി.വി. സ്ത്രീകളെ വീണ്ടും അടുക്കളയിലേയ്ക്ക് ഒതുക്കുകയാണെന്ന്. എന്തായാലുംഈ കാരണങ്ങളൊന്നും മാതൃഭൂമി ആഴ്ചപ്പതിപ്പ് പോലെ നിലവാരം അവകാശപ്പെടാവുന്ന ഒരു സ്ഥാപനത്തിന് ബാധകമല്ല. അതുകൊണ്ട് തന്നെ മാതൃഭൂമിക്ക് വായനക്കാര്‍ കുറയുന്നെങ്കില്‍ അതിനു മറ്റെന്തോ കാരണമുണ്ടെന്ന് വ്യക്തം. അതാണ്‌ ഞാന്‍ പോസ്റ്റിലൂടെ പറയാന്‍ ശ്രമിച്ചത്. അല്ലാതെ സത്യത്തെ പാതി മാത്രം പറഞ്ഞതല്ല. നല്ലൊരു പാരമ്പര്യമുള്ള മാതൃഭൂമിആഴ്ചപ്പതിപ്പ് നിലനില്ക്കണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. പക്ഷെ മാനേജ്മെന്റിന്റെ ഇത്തരത്തിലുള്ള പ്രവണതകള്‍ എന്നെപ്പോലുള്ള സാധാരണ വായനക്കാരെ അകറ്റാന്‍ മാത്രമേ ഉപകരിക്കു. അത് തന്നെയാണ് ഇപ്പോള്‍സംഭവിച്ചു കൊണ്ടിരിക്കുന്നത്....

ശുഭം!
മംഗളം!

anoopesar

2 അഭിപ്രായങ്ങൾ:

  1. ഹ ഹ ഹ മച്ചാ നീ ഇപ്പോഴും പഴയ പടി തന്നെ ....ഒട്ടും മാറിയില്ല
    മച്ചാ മാതൃഭൂമി സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍റെ ഭാഗമായി വന്ന പത്രമല്ലേ എന്തായാലും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി അതുകൊണ്ട് ഇനി വീരന്‍റെ സ്വാതന്ത്ര്യം നഷ്ട്ടപ്പെടാതെ നോക്കട്ടെ .........പാവം വീരന്‍ ചക്ക പശ കയ്യില്‍ പറ്റിയ കുട്ടിയെ പോലെ ആയി പോയില്ലേ
    കോണ്‍ഗ്രസ് പശ ശരീരം മുഴുവന്‍ ആയില്ലേ അതരിയാതിരിക്കാന്‍
    പേപ്പറുകൊണ്ട് മുഴുവന്‍ ഒട്ടിച്ചു വച്ചിരിക്കുകയാ അതിനു സ്വന്തമായി ഒരു പത്രം ഉള്ളതുകൊണ്ട് രെക്ഷപെട്ടു .

    മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....