ഞായറാഴ്‌ച, സെപ്റ്റംബർ 05, 2010

മതമെന്തെന്നറിയാത്ത ജീവനുകള്‍......

ലോകപ്രശസ്തമായ 'ഗോഡ്ഫാദര്‍' എന്ന ക്ലാസ്സിക്‌ ചിത്രത്തിന്റെ മൂന്നാം ഭാഗത്തില്‍ ഒരു രംഗമുണ്ട്. വത്തിക്കാനിലെ ചില രാഷ്ട്രീയക്കാരില്‍ നിന്നും പുരോഹിതരില്‍ നിന്നും നേരിട്ട ചതി അവിടത്തെ ഒരു മുതിര്‍ന്ന പുരോഹിതനെ അറിയിക്കാനായി മൈക്കേല്‍ കൊര്‍ലിയോണ്‍ പോകുന്ന രംഗം. മൈക്കിയുടെ അനുഭവം കേട്ടശേഷം പുരോഹിതന്‍ വെള്ളം നിറഞ്ഞ സ്ഥലത്ത് നിന്നും ഒരു കല്ല്‌ പുറത്തേയ്ക്ക് എടുക്കുന്നു. എന്നിട്ട് ഇങ്ങനെ പറയുന്നു, "നോക്കൂ, കല്ല്‌ എത്രയോ കാലമായി ജലത്തിനുള്ളില്‍ കിടക്കുന്നു. എന്നിട്ടും ഇതിനുള്ളില്‍ ജലം പ്രവേശിച്ചിട്ടില്ല. ഇതിന്റെ അകവശം ഇപ്പോഴും വരണ്ടു തന്നെ ഇരിക്കുന്നു. ഇതുപോലെയാണ് ഇവിടത്തെ ചിലരുടെ കാര്യം. എത്രയോ വര്‍ഷങ്ങളായി അവര്‍ ക്രിസ്തു മതത്തിനുള്ളില്‍ ജീവിക്കുന്നു. എന്നിട്ടും ക്രിസ്തു മതം അവരുടെ ഉള്ളില്‍ കടന്നിട്ടില്ല." ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്‍ ടി.ജെ.ജോസഫിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് വാചകങ്ങളാണ് ഓര്‍മ്മ വന്നത്.

ഇന്നാണ് അധ്യാപക ദിനം. ഭൂമിയില്‍ ഏറ്റവും ആദരിക്കപ്പെടുന്ന ജോലിഅധ്യാപനമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ദിനത്തില്‍ ഒരുഅധ്യാപകനെ ഓര്‍ത്തു വേദനിക്കുകയാണ് സാംസ്കാരിക കേരളം. അദ്ധ്യാപകന്‍ ചെയ്തത് തെറ്റല്ലെന്ന് ഞാന്‍ പറയുന്നില്ല. അതൊരു വിഡ്ഢിത്തംതന്നെയായിരുന്നു. മുഹമ്മദ്‌ എന്ന പേര് അദ്ദേഹം ഉപയോഗിക്കാന്‍പാടില്ലായിരുന്നു. പക്ഷെ അദ്ദേഹം അര്‍ഹിക്കുന്നതിനേക്കാള്‍ എത്രയോ വലിയശിക്ഷ അദ്ദേഹത്തിനു ലഭിച്ചു കഴിഞ്ഞു. കേരളത്തിലെ മുസ്ലീം സമൂഹംഅദ്ദേഹത്തോട് ക്ഷമിച്ചു കഴിഞ്ഞു എന്നാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെക്കാള്‍ പ്രവാചകനും മുസ്ലീം സമൂഹത്തിനും അപമാനംഉണ്ടാക്കിയത് കൈവെട്ടാന്‍ പോയ വിശ്വാസികള്‍ ആണ്. ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് ഇങ്ങനെയൊരുപ്രവൃത്തി ചെയ്യാന്‍ കഴിയില്ല. ഇത് പോലുള്ള ചിലര്‍ കാരണമാണല്ലോ ചിലരെങ്കിലും മുസ്ലീം സമുദായത്തെസംശയ ദൃഷ്ടിയോടെ നോക്കുന്നത്. മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഭൂരിപക്ഷം വരുന്ന മുസ്ലീം സമുദായംഅവര്‍ക്കൊപ്പമല്ല എന്ന് ഇതിനകം വെളിപ്പെട്ടു കഴിഞ്ഞു.

ഇപ്പോഴിതാ വിശ്വാസികളായ ക്രൈസ്തവ സഭയിലെ ചിലര്‍ അദ്ദേഹത്തിന്റെ മറ്റേ കയ്യും വെട്ടിയിരിക്കുന്നു. ഇതിനകം ആറു ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി അദ്ദേഹത്തിന് ചെലവായി കഴിഞ്ഞു. ദിവസം ഫിസിയോതെറാപ്പിക്ക് മാത്രം രണ്ടായിരത്തോളം രൂപ ചെലവാകുന്നുണ്ട്. ജോലി കൂടി നഷ്ടമായി ഇനി എങ്ങനെമുന്നോട്ടു പോകും എന്നറിയാതെ നില്‍ക്കുകയാണ് അദ്ദേഹം. പുറത്താക്കിയതിനാല്‍ അദ്ദേഹത്തിന് ഇനിപെന്‍ഷന്‍ പോലും ലഭിക്കുകയില്ല. എം.ജി സര്‍വകലാശാല ആദ്യം ജോസഫിനെ സസ്പെന്റ് ചെയ്തെങ്കിലുംകൈ വെട്ടിയ സംഭവത്തെതുടര്‍ന്നു തിരിച്ചെടുക്കുകയായിരുന്നു. അതിനെയും മറികടന്നാണ് തീരുമാനം. ഇനി കോളേജില്‍ പണം വാങ്ങി പുതിയ ആളെ എടുക്കുമായിരിക്കും. നടക്കട്ടെ, ബിസിനസ്‌ നടക്കട്ടെ. സ്വാശ്രയംസിന്ദാബാദ്....

ഇത്രയും എഴുതിയത് ഒരു വിശ്വാസിയേയും വേദനിപ്പിക്കാനല്ല; വിശ്വാസികള്‍ എന്നവകാശപ്പെടുന്ന ചിലരുടെഉള്ളില്‍ മതത്തിന്റെ അടിസ്ഥാനമായ സ്നേഹവും കരുണയുമൊന്നും കടന്നിട്ടില്ലല്ലോ എന്ന വേദനകൊണ്ടാണ്......

ശുഭം
മംഗളം
anoopesar

ഒരു
നിരപരാധിയെ വധിക്കുന്നത് മനുഷ്യ വംശത്തെ മുഴുവന്‍ വധിക്കുന്നതിന് തുല്യമാണ്.
-ഖുര്‍-ആന്‍

4 അഭിപ്രായങ്ങൾ:

 1. പണ്ട്, ഒരു ഗുരുവിനു രണ്ടു ശിഷ്യന്മാര്‍ ഉണ്ടായിരുന്നു. വഴക്കാളികളായ ഇവരെ അനുനയിപ്പിച്ചു കൊണ്ട് പോകാന്‍, ഗുരു ഒരുപായം കണ്ടെത്തി. ഒഴിവു സമയത്ത്, ഗുരുവിന്റെ ഓരോ കാലുകള്‍ ഓരോരുത്തര്‍ തിരുമ്മുക. ഒരു ദിവസം,വലത്തേ കാല്‍ തിരുമ്മാന്‍ നിയുക്തനായിരുന്ന ശിഷ്യന്റെ അഭാവത്തില്‍, ഇടതു കാല്‍ തിരുമ്മുന്നവനോട്, വലതു കാല്‍ കൂടി തിരുമ്മാന്‍ ഗുരു ആവശ്യപ്പെട്ടു. അവന്‍ വലിയ ഒരു കല്ല്‌ കൊണ്ട് ഗുരുവിന്റെ വലതു കാല്‍ ഇടിച്ചു ഒടിച്ചു. പിറ്റേ ദിവസം മറ്റേ ശിഷ്യന്‍ വന്ന്, ഗുരുവിന്റെ ഈ അവസ്ഥയുടെ കാരണം തിരക്കി. കാര്യമറിഞ്ഞപ്പോള്‍ "ങ്ങാഹാ അവന്‍ അത്രക്കായോ" എന്ന് ചോദിച്ച്, അവനും ഒരു കല്ല്‌ കൊണ്ട്, ഗുരുവിന്റെ ഇടതു കാലും ഇടിച്ച് ഒടിച്ചു.
  ഇത് തന്നെയല്ലേ ഈ അധ്യാപകനോടും ചെയ്തത്?

  മറുപടിഇല്ലാതാക്കൂ
 2. പണ്ട്, ഒരു ഗുരുവിനു രണ്ടു ശിഷ്യന്മാര്‍ ഉണ്ടായിരുന്നു. വഴക്കാളികളായ ഇവരെ അനുനയിപ്പിച്ചു കൊണ്ട് പോകാന്‍, ഗുരു ഒരുപായം കണ്ടെത്തി. ഒഴിവു സമയത്ത്, ഗുരുവിന്റെ ഓരോ കാലുകള്‍ ഓരോരുത്തര്‍ തിരുമ്മുക. ഒരു ദിവസം,വലത്തേ കാല്‍ തിരുമ്മാന്‍ നിയുക്തനായിരുന്ന ശിഷ്യന്റെ അഭാവത്തില്‍, ഇടതു കാല്‍ തിരുമ്മുന്നവനോട്, വലതു കാല്‍ കൂടി തിരുമ്മാന്‍ ഗുരു ആവശ്യപ്പെട്ടു. അവന്‍ വലിയ ഒരു കല്ല്‌ കൊണ്ട് ഗുരുവിന്റെ വലതു കാല്‍ ഇടിച്ചു ഒടിച്ചു. പിറ്റേ ദിവസം മറ്റേ ശിഷ്യന്‍ വന്ന്, ഗുരുവിന്റെ ഈ അവസ്ഥയുടെ കാരണം തിരക്കി. കാര്യമറിഞ്ഞപ്പോള്‍ "ങ്ങാഹാ അവന്‍ അത്രക്കായോ" എന്ന് ചോദിച്ച്, അവനും ഒരു കല്ല്‌ കൊണ്ട്, ഗുരുവിന്റെ ഇടതു കാലും ഇടിച്ച് ഒടിച്ചു.
  ഇത് തന്നെയല്ലേ ഈ അധ്യാപകനോടും ചെയ്തത്?

  മറുപടിഇല്ലാതാക്കൂ
 3. നാം ഭയപ്പെടുമ്പോഴാണ് അവര്‍ വിജയിക്കുക. ഭയമാണ് അവരുടെ ആയുധം. അതാണല്ലോ ഭീകരവാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നത്. ഭയത്തിനു കീഴടങ്ങാതിരിക്കുക......

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....