Click on the video to watch on youtube...
Related Posts:
പോലെ മഴ ചിത്രത്തിന്റെ
പ്രധാന ഭാഗമാണ്. ഇതെത്രയോ വര്‍ഷങ്ങളായി നമ്മുടെ സിനിമയില്‍
ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ബ്ലെസ്സിയുടെ 'പ്രണയത്തെ'പ്പറ്റിയുള്ള ഒരു
ചര്‍ച്ചയില്‍ പ്രതീഷ് പ്രകാശ് തമാശയായി പറഞ്ഞത് പോലെ പ്രതീകമായി ഇങ്ങനെ
മഴയെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിനു പകരം വല്ല ബാത്ത്റൂമില്‍ ഫ്ലഷ്
ചെയ്യുന്നതോ മറ്റോ കാണിക്കേണ്ട കാലം കഴിഞ്ഞു. സമാന്തര സിനിമയുടെ പ്രത്യേകത
അതു സമൂഹത്തെ വേറിട്ട ഒരു ആങ്കിളില്‍ കാണുന്നു എന്നുള്ളതാണ്. ഇവിടെ
അതുണ്ടായോ എന്നത് സംശയമാണ്. വര്‍ഷങ്ങളായി നാം കണ്ടു ശീലിച്ച ആഖ്യാന രീതി
ഒഴിവാക്കാമായിരുന്നു. ഒരു സമാന്തര സിനിമ നല്‍കുന്ന സാധ്യതകളെ ഇവിടെ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തിയോ എന്നെനിക്കു സംശയമുണ്ട്. ഇങ്ങനെ ചില
കുറവുകള്‍ കാണാന്‍ കഴിയുമെങ്കിലും നല്ലൊരു കാഴ്ച അനുഭവമായി മാറാന്‍ ചിത്രത്തിന് കഴിഞ്ഞു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് എല്ലാ
ഭാവുകങ്ങളും നേരുന്നു. 'സിനിമാജിക്കി'-ല്‍ നിന്ന് ഇനിയും കൂടുതല്‍
ശ്രമങ്ങള്‍ ഉണ്ടാകട്ടെ എന്നും, മുഖ്യധാര സിനിമകള്‍ക്ക് തുല്യമായ ഒരു വിതരണ
പ്രദര്‍ശന സംവിധാനം ഇങ്ങനെയുള്ള ചിത്രങ്ങള്‍ക്ക് ലഭിക്കട്ടെ എന്നും
ആശംസിക്കുന്നു. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ക്ക് എന്‍റെ എല്ലാ ഭാവുകങ്ങളും
പിന്തുണയും നേരുന്നു...