പ്രൊഡക്ഷൻ ക്വാളിറ്റിയിൽ മലയാളത്തിൽ ഇതുവരെ ഉണ്ടായതിൽ മികച്ച ഒരു വർക്കാണ് 2018. പ്രത്യേകിച്ചും വെള്ളപ്പൊക്കം ചിത്രീകരിച്ച രംഗങ്ങൾ. ടോവിനോ, കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുള്ളവർ മികച്ച പ്രകടനങ്ങളും കാഴ്ചവെച്ചു.
മത്സ്യത്തൊഴിലാളികൾക്കും, സന്നദ്ധപ്രവർത്തനങ്ങൾക്കിറങ്ങിയ മലയാളി യുവത്വത്തിനുമൊക്കെ അർഹമായ പ്രാതിനിധ്യം ലഭിക്കുമ്പോഴും രാഷ്ട്രീയ നേതൃത്വത്തേയും, പോലീസ്, ഫയർ ഫോഴ്‌സ്, NDRF, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പ്രാദേശിക നേതാക്കൾ തുടങ്ങി പഞ്ചായത്ത് മെമ്പർ വരെയുള്ള സർക്കാർ സംവിധാനങ്ങളേയും വെള്ളിവെളിച്ചത്തിൽ നിന്ന് പരമാവധി മാറ്റിനിർത്താൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ഇത് എത്രത്തോളം ചരിത്ര വിരുദ്ധമായ തീരുമാനം ആയിരുന്നു എന്നത് ചിത്രത്തിന്റെ end credits-ൽ ഉൾപ്പെടുത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ സർക്കാർ സംവിധാനങ്ങളുടെ ഇടപെടലുകളുടെ യഥാർത്ഥ ചിത്രങ്ങൾ തന്നെ തെളിയിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികൾക്കും, സന്നദ്ധപ്രവർത്തനങ്ങൾക്കിറങ്ങിയ യുവത്വത്തിനുമൊക്കെ പിന്നിൽ കാര്യമായ സർക്കാർ ഇടപെടലുകൾ ഉണ്ടായിരുന്നു എന്നതും ചിത്രം കാണിക്കാത്ത യാഥാർത്ഥ്യം ആണ്. വെറും 5 വർഷം മുമ്പ് നടന്ന സംഭവങ്ങളിൽ കാണിക്കുന്ന ചരിത്ര വിരുദ്ധത ഞെട്ടിപ്പിക്കുന്നതാണ്.
സംവിധായകന്റെ ആത്മാവിശ്വാസക്കുറവ് over exaggeration-ലേക്ക് പലപ്പോഴും കൊണ്ടുപോയി. അതുപോലെ 'നന്മയുള്ള ലോകമേ' മോഡൽ റിയാക്ഷൻ-ക്ലോസപ്പ് ഷോട്ടുകളുടെ ആധിക്യം പലപ്പോഴും കല്ലുകടിയായി തോന്നി. റിമോട്ട് കൺട്രോൾ എന്ന ആയുധം കയ്യിൽ ഉള്ളതുകൊണ്ട് പലപ്പോഴും കഴിച്ചിലായി. സുധീഷിന്റെ കുടുംബത്തെ പ്രളയ സമയത്ത് ചിത്രീകരിച്ച രീതി ഇമോഷണൽ അത്യാചാർ ലെവലിൽ എത്തിയിരുന്നു. ഓവർ ആയിപ്പോയി എന്ന് തോന്നിയത് കൊണ്ടു പല സിനുകളും കട്ട് ചെയ്തിരുന്നു എന്ന് സംവിധായകൻ തന്നെ പിന്നീട് പറഞ്ഞിരുന്നു, അതേതായാലും നന്നായി. ആത്മവിശ്വാസത്തോടെ കുറച്ചുകൂടി ഒതുക്കത്തിൽ ചെയ്തിരുന്നെങ്കിൽ മറ്റൊരു ലെവലിലേയ്ക്ക് ചിത്രം ഉയർന്നേനെ. ഇതിനിടയിൽ ബോംബുമായി തമിഴനെ കൊണ്ടുവരേണ്ട ആവശ്യം ഉണ്ടായിരുന്നോ എന്നും, വെള്ളപ്പൊക്കത്തിനിടയ്ക്ക് ആണോ ഓടുമാറ്റുന്നത് തുടങ്ങിയ ചോദ്യങ്ങളും അവശേഷിക്കുന്നു.
ചിത്രത്തിന്റെ വലിയ വിജയത്തിന് ഈ വിഷയവുമായി കേരളത്തിനകത്തും പുറത്തുമുള്ള മലയാളികൾക്കുള്ള വികാരപരമായ അടുപ്പവും വലിയൊരു കാരണമായി. അതിനു ഒരു പ്രധാന കാരണം ടോവിനോ ചെയ്ത കഥാപാത്രത്തിന്റെ character arc കൂടിയാണ്. എന്നാൽ ഈ മിടുക്ക് മറ്റ് പല കഥാപാത്ര നിർമ്മിതികളുടെ കാര്യത്തിലും ഉണ്ടായില്ല. പോളിഷ് ടൂറിസ്റ്റ് ഉൾപ്പെടെ പലരും അമിതാഭിനയത്തിൽ വീണുപോയി. ടൂറിസ്റ്റ് സെർ കൊടുത്തതിന്റെ പത്തിരട്ടി കാശിന് അഭിനയിച്ചിട്ടുണ്ട്. ഇതുകൂടി ചേർത്താൻ ചിത്രത്തിന്റെ ലാഭം 200 കോടിയിൽ വട്ടമെത്തിക്കാം. ടോവിനോയുടെ കഥാപാത്രത്തിന്റെ പേര് ഹഡാൽ ആകർഷിച്ചു എന്നും ഈ അവസരത്തിൽ വ്യക്തമാക്കിക്കൊള്ളട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....