Rating: 4/5
കണ്ണീരിന്റെ ചെറിയ ഉപ്പുരസവും അവിയല്‍ വക ഒരു ഉഗ്രന്‍ പാട്ടിന്റെ
എരിവുമായാണ് തീയേറ്റര്‍ വിട്ടത്. മനസ് നിറഞ്ഞു, വയറും. ഇതു തന്നെയാണ് ഞങ്ങ
കാത്തിരുന്ന സിനിമ; ആഷിക്ക് അബുവിന്റെ 'സാള്‍ട്ട് ആന്‍ഡ് പേപ്പര്‍, ഒരു
ദോശയുണ്ടാക്കിയ കഥ'. ഒരു ഭയങ്കര സിനിമയൊന്നുമല്ല. അങ്ങനെ പറയത്തക്ക
കഥയുമില്ല, വലിയ സൂപ്പര്‍ താരങ്ങളുമില്ല. സംവിധായകന് തന്നെയാണ് താരം എന്ന്
തെളിയിച്ച സിനിമ. തിരുവനന്തപുരം സിറ്റിയിലാണ് സിനിമ ഏതാണ്ട് മുഴുവനായി
ചിത്രീകരിച്ചിരിക്കുന്നത്. പിന്നെ ഉടനീളമുള്ള ഭക്ഷണവിശേഷങ്ങളും.
എന്നെപ്പോലെ ഒരു പാവം തിര്വന്തോരം പയലിനു ഇതില്‍ കൂടുതല്‍ എന്തരു വേണം,
അല്ലേ...
ഭക്ഷണപ്രിയനായ കാളിദാസന് (ലാല്‍) എന്ന കഥാപാത്രം, അദ്ദേഹത്തിന്റെ
അനന്തിരവന് മനു(ആസിഫ് അലി), ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് മായ(ശ്വേത മേനോന്),
പിന്നെ മീനാക്ഷി (മൈഥിലി), കാളിദാസന്റെ കുക്ക് ബാബു(ബാബുരാജ്) എന്നിവരാണ്
പ്രധാന കഥാപാത്രങ്ങള്‍. വിജയരാഘവന് അവതരിപ്പിക്കുന്ന ബാലകൃഷ്ണന് എന്ന
ശാസ്ത്രജ്ഞനും കേളുമൂപ്പന് അവതിര്പ്പിച്ച മൂപ്പനും ആണ് മറ്റു പ്രധാന
കഥാപാത്രങ്ങള്‍. ചിത്രത്തില്‍ ഉളനീടം നര്‍മ്മത്തില്‍ ചാലിച്ച്
കഥപറയുന്നതില്‍ തിരക്കഥാകൃത്തും സംവിധായകനും വിജയിച്ചിരിക്കുന്നു.
പ്രാഞ്ചിയേട്ടന് ശേഷം ചിരിയും ചിന്തയുമുള്ള നര്‍മ്മം എന്ന് വേണമെങ്കില്‍
പറയാം. ഇപ്പോള്‍ ഏറെ പ്രസിദ്ധമായിക്കഴിഞ്ഞ ടൈറ്റില്‍ സോംഗും അവസാനത്തെ
അവിയല്‍ വക 'ആനക്കള്ളനും' ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കേരളക്കരയുടെ
ഏതാണ്ട് എല്ലാ ഭക്ഷണശീലങ്ങളെയും പ്രധാന ഹോട്ടലുകളെയും ഈ പാട്ടില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിര്വന്തോരത്ത് നിന്ന് പ്രശസ്തമായ ബുഹാരി
ഹോട്ടല്‍ ആണ് ഇതില്‍ ഇടം പിടിച്ചത്. ചിത്രത്തിന്റെ തുടക്കത്തില്‍
കുട്ടികാളിദാസന് ക്ലാസില്‍ വെച്ച് പഴുത്ത പുളി, തോട് പൊട്ടിച്ചു
തിന്നുന്നത് വായില്‍ വെള്ളവും മനസ്സില്‍ കുട്ടിക്കാലത്തെ കുറെ കിളിമാനൂര്‍
ഓര്‍മ്മകളും നിറച്ചു. നന്ദി ആഷിക് അബു നന്ദി....
കല്യാണപ്രായമോക്കെ കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്ന കാളിദാസന്റെയും മായയുടെയും പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കൂടുതല്‍ പറഞ്ഞു രസം കളയുന്നില്ല. പടം കാണൂ, തീയേറ്ററില്‍ പോയിതന്നെ. ലാലും ശ്വേത മേനോനും പതിവ് പോലെ തകര്‍ത്തിട്ടുണ്ട്. മലയാളത്തിലെ മുന്‍നിര നടന്മാരില് ഒരാളാണ് ലാല്‍ എന്ന് നിസംശയം പറയാം. ശ്വേതയുടെ കാര്യവും വ്യത്യസ്തം അല്ല. കൂട്ടത്തില്‍ മീനാക്ഷിയെ അവതിരിപ്പിച്ച മൈഥിലി മാത്രമേ മോശം എന്ന് പറയാനുള്ളൂ. ഗുണ്ടയുടെ റോളില്‍ സ്ഥിരം എത്തുന്ന ബാബുരാജിന് ഒരു ബ്രേക്ക് ത്രൂ തന്നെയാണ് ഈ ചിത്രം. കുക്കിന്റെ കഥാപാത്രം ശരിക്കും അവിസ്മരണീയമാക്കുന്നു ബാബുരാജ്. മൂപ്പനും വിജയരാഘവനും എന്തിനു ചെറിയ റോളുകള്‍ അവതരിപ്പിച്ചവര്‍ പോലും നന്നായി ചെയ്തു. ഇതു ശരിക്കും സംവിധായകന്റെ മിടുക്ക് തന്നെയാണ്. ഭാവിയുടെ താരം ആകാനുള്ള എല്ലാ ശേഷിയും ആസിഫ് അലിക്കുണ്ട്. അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ നല്ല റോളുകള്‍ തെരഞ്ഞെടുത്തു അതു ഭംഗിയാക്കാന്‍ മിടുക്ക് കാട്ടുന്ന ആസിഫിന് ഒരു സ്പെഷ്യല്‍ ക്ലാപ്സ്.

സ്ത്രീകളുടെത് എന്ന് സമൂഹം കല്പ്പിച്ചു നല്കുന്ന ജോലി ചെയ്യന്ന പുരുഷന്മാരില് ഒരു തരം സ്ത്രൈണത ആരോപിക്കുന്നത് ഈ നല്ല സദ്യയില്‍ അക്ഷരാര്‍ത്ഥത്തില്‍ കല്ലുകടിയായി. ഇതു രണ്ട് കഥാപാത്രങ്ങള്‍ക്ക് സംഭവിച്ചതിനാല്‍ തികച്ചും യാദൃശ്ചികത ആയി തള്ളിക്കളയാന്‍ കഴിയില്ല. ബാബുരാജ് ചെയ്ത കുക്കും കല്പ്പനയുടെ ബ്യൂട്ടി പാര്‍ലറില്‍ നില്ക്കുന്ന പയ്യനും ആണ് ഇതു സംഭവിച്ചത്. പണ്ട് ഡാന്‍സ് പഠിപ്പിക്കാന്‍ വരുന്ന അധ്യാപകരുടെ കഥാപാത്രങ്ങളില്‍ ആണ് ഇങ്ങനെ കണ്ടിരുന്നത്. എന്നാല്‍ അവരൊന്നും അങ്ങനെയല്ല എന്നാണ് എന്റെ അനുഭവം, ചില അപവാദങ്ങള്‍ ഉണ്ടെങ്കിലും. ഇപ്പോള്‍ അതിനെ എക്സ്ട്രാ പൊളയിറ്റു ചെയ്തു ഈ രണ്ട് കഥാപാത്രങ്ങള്‍ക്കും സ്ത്രീത്വം ആരോപിച്ചിരിക്കുന്നത് ശരിക്കും ദുഖകരമാണ്. പുരുഷന്മാര് സ്ത്രീത്വം കാണിക്കുന്നത് ഒരു തെറ്റൊന്നുമല്ല. എന്നാല്‍ ഇതിനെ മാതൃകയാക്കി മലയാളത്തില്‍ വരാന്‍ പോകുന്ന അനേകം കഥാപാത്രങ്ങളാണ് എന്നെ പേടിപ്പിക്കുന്നത്. ഉദയ് കൃഷ്ണ-സിബി കെ തോമസ് പോലുള്ള ഫോര്‍മുല വാദികളാണല്ലോ ഇപ്പൊ ഇവിടം ഫരിക്കുന്നത്.
'സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍' ഒരു യാദൃശ്ചികത അല്ല. കോപ്പി ആണെങ്കിലും കൊക്ക്ടെയ്ല്‍ തുടങ്ങി വെച്ച ട്രാഫിക്കിലൂടെയും മാണിക്ക്യക്കല്ലിലൂടെയും പൂര്‍ണ്ണ ശക്തിയാര്‍ജ്ജിച്ച ഒരു നവ സിനിമാ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയാണിത്. വന്‍ബജറ്റില്‍ എടുത്ത പല മള്‍ട്ടിസ്റ്റാര്‍, സൂപ്പര്‍ സ്റ്റാര്‍, അരസ്റ്റാര് ചിത്രങ്ങളും ബോക്സ് ഓഫീസില്‍ മൂക്കും കുത്തി വീഴുമ്പോഴാണ് കുറഞ്ഞ ചെലവില്‍ എടുത്ത ഈ ചിത്രങ്ങള്‍ വിജയിക്കുന്നത്. ഇപ്പോഴത്തെ പ്രേക്ഷകര്‍ക്ക് വേണ്ടത് ഒരു ലോജിക്കുമില്ലാത്ത സൂപ്പര്‍ സ്റാര്‍ കോപ്രായങ്ങളും 'ജനപ്രിയ' വളിപ്പുകളും അല്ല, ഇതു പോലുള്ള തിരക്കഥകളും പുതുമയുള്ള സമീപനവും ആണ്. ഒരിക്കലും വെള്ളിവെളിച്ചത്തില്‍ അങ്ങനെ വരാത്തവരാണ് തിരക്കഥാകൃത്തുക്കള്‍. അതിനാല്‍ ചിത്രത്തിന്റെ രചയിതാക്കളായ ശ്യാം പുഷ്കരനും ദിലീഷ് നായര്‍ക്കും പിന്നെ സംവിധായകന് ആഷിക്ക് അബുവിനും നന്ദി. നല്ല ചിത്രം എന്തെന്ന് കാട്ടിത്തന്നതിന്. പലര്‍ക്കും കാട്ടിക്കൊടുത്തതിന്.
ശുഭം!
മംഗളം!
അനൂപ് കിളിമാനൂര്‍
കടപ്പാട്: വിക്കിപീഡിയ

സിനിമ കണ്ടില്ല, പലരും നന്നായിട്ടുണ്ട് എന്ന് പറയുന്നന്നത് കേട്ടു. വൈകാതെ കാണണം. എന്തായാലും തിരോന്തരം പയലിന്റെ നിരൂപണം നന്നായിരിക്കുന്നു.. :)
മറുപടിഇല്ലാതാക്കൂനന്ദി...!!!
മറുപടിഇല്ലാതാക്കൂ:)
മലയാളിയുടെ ഭക്ഷണ ശീലങ്ങളിലൂടെ ഒരു നല്ല കഥ പുതുമയോടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ ചിത്രം തീര്‍ച്ചയായും മലയാള സിനിമയില്‍ പുതിയ പരീക്ഷണങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷത്തിനു വക നല്കുന്ന ഒന്നാണ്. മനുഷ്യന്റെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യാത്ത നര്‍മ മുഹുര്‍ത്തങ്ങളും മികച്ച ആവിഷ്കരണവും കഥയിലെ പുതുമയും ചിത്രത്തെ വേറിട്ട് നിര്‍ത്തുന്നു. പ്രഞ്ചിയേട്ടനിലൂടെ രഞ്ജിത്ത് തുടങ്ങിവച്ച ഈ പുതിയ സിനിമ സംസ്കാരം മലയാള ചലച്ചിത്ര ലോകത്തിന്റെ പുത്തന്‍ യുഗരംഭത്തിന് കാരണമാകട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം...
മറുപടിഇല്ലാതാക്കൂWatched a good Malayalam movie after a long time!
മറുപടിഇല്ലാതാക്കൂകണ്ടില്ല..
മറുപടിഇല്ലാതാക്കൂകണടൂ.
മറുപടിഇല്ലാതാക്കൂvijilvidyan.v +1
മറുപടിഇല്ലാതാക്കൂ