വെള്ളിയാഴ്‌ച, ഫെബ്രുവരി 18, 2011

ഞമ്മടെ സ്വന്തം ബസ് സ്റ്റാന്റ്..!!

 ഗൂഗിളമ്മച്ചിയുടെ ആശീര്‍ വാദത്തോട് കൂടി ബൂലോകത്ത് ഞാന്‍ ഓടിച്ചു നടന്ന ബസ്സുകള്‍ ഇവിടെ നിരത്തിയിടുന്നു. അര്‍മ്മാദിപ്പിന്‍...!!!

നിഷ്പക്ഷിനിരീക്ഷണം

 

സ്പെക്ട്രം അഴിമതി റിപ്പോര്‍ട്ട്‌ ചെയ്യാതിരിക്കാനായി മുപ്പതു വര്‍ഷത്തെ ശമ്പളം ഒരുമിച്ചു തരാമെന്നു 'ആണ്ടി'മുത്തു രാജ വാഗ്ദാനം ചെയ്തിരുന്നു എന്ന് പയനിയര്‍ റിപ്പോര്‍ട്ടര്‍ ഗോപീകൃഷ്ണന്റെ വെളിപ്പെടുത്തല്‍. അപ്പൊ രണ്ടീസം മുന്‍പ് സ്പെക്ട്രം വില്പനയില്‍ യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല എന്നും അഴിമതി നടന്നിട്ടില്ല എന്നും ഇപ്പോഴത്തെ ടെലികോം മന്ത്രി കപില്‍ സിബല്‍ പറഞ്ഞതോ? ആ അതുകള, വി.എസ് എന്തെരോ പറഞ്ഞല്ലോ, തമിഴ്നാടെന്നോ ഗുജറാത്തെന്നോ മറ്റോ. നമുക്ക് അതിനെപ്പറ്റി ചര്‍ച്ചിക്കാം......

 
ഗരീബോം കോ ഹഠാവോ....

ഇപ്പ വെലയില്ലാത്തതായിട്ടു എന്തെരേലും ഒണ്ടാ അണ്ണാ?

നമ്മള് മാത്രം ഒണ്ടപ്പീ.........
ഊ.പി.എയും തോമസും...

സാധാരണ എല്ലാ ദിവസവും ചാനലുകളില്‍ വന്നിരുന്നു 'പയറഞ്ഞാഴി' സ്റ്റൈലില്‍ ചര്‍ച്ചിക്കുന്നവരാണു കൊണ്ഗ്രെസ്സിന്റെ വക്താക്കള്‍ മനീഷ് തിവാരിയും മനു അഭിഷേക് സിംഗ്വിയുമൊക്കെ. എന്നാല്‍ ഇന്നലെ അവരെ പോലും ചാനലുകാര്‍ക്ക് കിട്ടിയില്ല. അത്ര കിടിലമായിരുന്നല്ലോ കേന്ദ്ര സര്‍ക്കാരിന്റെ സുപ്രീം കോടതിയിലെ വാദം. സി.വി.സി തോമസിനെതിരെ ക്രിമിനല്‍ കേസുള്ള കാര്യം കേന്ദ്ര ഗവണ്മെന്റിനു അറിയില്ലായിരുന്നത്രേ. വെറും ഒരു കൂതറ പൌരനായ എന്നോട് ചോദിച്ചിരുന്നേല്‍ ഞാന്‍ പറഞ്ഞു കൊടുതാണല്ലോ ആ കേസുള്ള കാര്യം. ഖഷ്ടം തന്നെ......

വിവ പ്രദീപ്‌, വിവ കേരള
വിവ കേരളയ്ക്ക് വേണ്ടി കളിക്കാന്‍ ഇന്ത്യയുടെ ഏഴാം നമ്പര്‍ താരം പ്രദീപ്‌ എത്തിയിരിക്കുന്നു. നാലുമാസത്തെ ലോണില്‍ പത്തു ലക്ഷം രൂപ പ്രതിഫലത്തിലാണ് ഇദ്ദേഹം വിവയ്ക്ക് വേണ്ടി ബൂട്ടണിയുക. പ്രദീപിന്റെ മികവില്‍ ഐ-ലീഗില്‍ വിവയ്ക്ക് സ്ഥാനം നിലനിര്‍ത്താന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.


കണ്ട കള്ളന്മാര്‍ക്കൊക്കെ കഞ്ഞിവെച്ച് കൊടുക്കുമ്പോള്‍ ആലോചിക്കണമായിരുന്നു..


ഇടതന്മാര് കെട്ടിയിരുന്ന കയര്‍ എല്ലാരും കൂടെ അഴിച്ചു കൊടുത്തു സഹായിച്ചതല്ലേ. ഇനി പറഞ്ഞിട്ടെന്തു കാര്യം.....മേലാളര്‍ വിതയ്ക്കുന്നു, കൊയ്യുന്നത് പക്ഷെ.........


എന്ടോസല്ഫാന്‍  
കുറച്ചു കാലമായി മാതൃഭൂമി ആഴ്ചപ്പതിപ്പ് വാങ്ങാറില്ല (വീരഭൂമിക്കാര്‍ അറിയുന്നതിന്). പക്ഷെ ഡിസം. 26 -ന്റെ ലക്കം വാങ്ങാതിരിക്കാന്‍ കഴിഞ്ഞില്ല. മധുരാജ് എടുത്ത എന്ടോസല്ഫാന്‍ ദുരിത ബാധിതരുടെ ചിത്രങ്ങള്‍ മാത്രം വെച്ചാണ് ഈ ലക്കം പുറത്തിറക്കിയത്. കണ്ടിട്ട് സഹിക്കുന്നില്ല. ഇങ്ങനൊരു ശ്രമത്തിനു മാതൃഭൂമിക്ക് അഭിനന്ദനങ്ങള്‍. ഈ ചിത്രങ്ങള്‍ മാത്രം മതി ലോകരാജ്യങ്ങള്‍ക്ക് എന്ടോസള്‍ഫാന്‍ നിരോധിക്കാന്‍. പക്ഷെ, നമ്മുടെ കേന്ദ്രന്മാര്‍ക്ക് ഇത് പോര. അവര്‍ക്കിനിയും പഠിക്കണമത്രേ. പഠിക്കട്ട്; കോപ്പ്!

യാചനാ യാത്രയും ഐസ് ക്രീമും..

ഐസ് ക്രീമിന്റെ തണുപ്പേറ്റു പനിപിടിച്ചതുമൂലം യാചനയാത്ര മാറ്റിവെക്കേണ്ടി വന്ന ഉമ്മന്‍ ചാണ്ടിക്ക് അനുശോചനങ്ങള്‍ രേഖപ്പെടുത്തുന്നു.... ഇപ്പോഴത്തെ ഇടതുമുന്നണി സര്‍ക്കാരിലെ രണ്ടു മന്ത്രിമാര്‍ക്ക് നേരെ മാത്രമേ അഴിമതി ആരോപണം ഉണ്ടായിട്ടുള്ളൂ; പി.ജെ..ജോസഫും പുള്ളിയുടെ ഗ്രൂപ്പിലെ ടി.എസ് കുരുവിളയും ആണ് ആ മുന്‍മന്ത്രിമാര്‍. രണ്ടു പേരും ഇപ്പൊ എത്തേണ്ടിടത്ത് എത്തിയിട്ടുണ്ട്. ഇനിയും കേരളഭരണം കുഞ്ഞാലിക്കുട്ടിമാരെ എല്പ്പിക്കണോ എന്ന് നന്നായി ആലോചിക്കുക.
നന്മകള്‍ നേരുന്നു....

ശുഭം!
മംഗളം!

അനൂപ്‌ കിളിമാനൂര്‍

കാര്‍ട്ടൂണുകള്‍ ‍: ദി ഹിന്ദു

2 അഭിപ്രായങ്ങൾ:

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....