വ്യാഴാഴ്‌ച, ഫെബ്രുവരി 17, 2011

സ്മാര്‍ട്ട് സിറ്റിയും മെട്രോ റെയിലും പിന്നെ വല്ലാര്‍പ്പാടവും....


 

അങ്ങനെ കൊച്ചി ടീമിന് ഒരു പേരായി. കൊച്ചിയില്‍ ഏറ്റവും കൂടുതല്‍ ഉള്ള ജീവി എന്നാ പരിഗണ വെച്ച് കൊച്ചി ഐ.പി.എല്‍ ടീമിന് 'കൊച്ചിന്‍ മസ്ക്കിറ്റോസ്' എന്ന് ചില രസികന്മാര്‍ അഭിപ്രായപ്പെട്ടതായി കേട്ടു. ഈ രസികന്മാരുടെ ഒരു കാര്യം. എന്‍റെ അഭിപ്രായത്തില്‍ ടീമിന് കൊച്ചിന്‍ മെട്രോ റെയ്ലേഴ്സ് എന്ന് പേരിടണം. അങ്ങനെയെങ്കിലും ഈ മെട്രോ റെയില്‍വേ എന്ന സാധനം കൊച്ചിയുടെ അടുത്തിരിക്കുന്നത് കാണാനുള്ള പൂതി കൊണ്ടാണ് ഈ അപേക്ഷ. അല്ലാതെ അടുത്തെന്നും ഈ മെട്രോ റെയില്‍വേ യാഥാര്‍ത്ഥ്യം ആവുമെന്ന് തോന്നുന്നില്ല. ബംഗ്ലൂരില്‍ 'നമ്മ മെട്രോ' പരീക്ഷണഓട്ടം തുടങ്ങി. കൊച്ചിയിലെത് ഇപ്പോഴും കേന്ദ്രത്തിലെ ഒരു മന്ത്രിപുംഗവന്റെ മേശപ്പുറത്തു  ഒപ്പും കാത്ത് പൊടിയും അടിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം കമ്മീഷന്‍ ചെയ്യേണ്ട പദ്ധതിയാ.ഡല്‍ഹി മെട്രോ മാതൃകയില്‍ കേന്ദ്ര-സംസ്ഥാന സംയുക്ത സംരഭം എന്ന രീതിയില്‍ ലാഭകരമായി നടത്താന്‍ കഴിയുമെന്ന് ഇ.ശ്രീധരന്‍ റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി. എന്നിട്ടും സ്വകാര്യ പങ്കാളിത്തത്തോട് കൂടി മാത്രമേ നടത്താന്‍ അനുവദിക്കൂ എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.  
ഇടതുസര്‍ക്കാറിന്റെ കാലത്ത് മെട്രോ റെയില്‍ കേരളത്തില്‍ വരാതിരിക്കുന്നതിനായി ചിലരുടെ ഇടപെടല്‍ ഉള്ളതായി സംശയങ്ങള്‍ ഉണ്ടാകുന്നത് ഈ സന്ദര്‍ഭത്തിലാണ്. ഇങ്ങനെ ഒരു സംശയം ഉണ്ടാവുന്നതിനു കാരണം കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ നടപ്പാക്കേണ്ടിയിരുന്ന പല പദ്ധതികളും നേരിട്ട അനാവശ്യമായ കാലതാമാസങ്ങളാണ്. ഉദാഹരണം സ്മാര്‍ട്ട് സിറ്റി തന്നെ. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റിട്ട് അധികം താമസിയാതെ തന്നെ അവരുമായി കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞു. യു.ഡി.എഫ് വിട്ടുകൊടുക്കാന്‍ തീരുമാനിച്ച ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുക്കാതെ തന്നെ സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമായി. ഇന്‍ഫോപാര്‍ക്ക് ഇപ്പോള്‍ ലക്ഷക്കണക്കിന്‌ പേര്‍ക്ക് തൊഴില്‍ കൊടുക്കാവുന്ന രീതിയില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തന്നെ വളര്‍ന്നു കൊണ്ടിരിക്കുന്നു. പക്ഷെ അപ്രതീക്ഷിതമായി സ്മാര്‍ട്ട്‌ സിറ്റിയുടെ കാര്യത്തില്‍ ചില കാലതാമസങ്ങള്‍ നേരിട്ടു. തങ്ങള്‍ക്കു വില്പനാവകാശത്തോടെ 12 ഏക്കര്‍ ഭൂമി വിട്ടുകൊടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടതോട് കൂടിയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. കരാറില്‍ ഇല്ലാത്ത നിബന്ധനയായിരുന്നു ഇത്. എന്നാല്‍ ഒരിഞ്ചു ഭൂമിപോലും വില്പനാവകാശത്തോടെ അവര്‍ക്ക് വിട്ടുകൊടുക്കില്ല എന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒടുവില്‍ ഗള്‍ഫ്‌ വ്യവസായി എം. യൂസഫലിയുടെ മധ്യസ്ഥതയില്‍ ഈ പ്രശ്നം പരിഹരിക്കപ്പെടുകയും അവര്‍ കരാര്‍ ഒപ്പിടുകയും ചെയ്തു. ഈ കരാര്‍ പ്രകാരം അവര്‍ക്ക് വില്പനാവകാശത്തോടെ ഒരിഞ്ചു ഭൂമി പോളും ലഭിക്കില്ല. അതായത് അവര്‍ക്ക് അതിന്റെ ആവശ്യം ഇല്ല എന്നുതന്നെ. അവര്‍ക്ക് വേണ്ടെങ്കില്‍ പിന്നെ ആര്‍ക്കാണ്‌ ഈ ഭൂമി വിട്ടുകൊടുക്കണം എന്ന് ഇത്ര നിര്‍ബന്ധം? ആരാണ് ടീ.കോം ഈ അനാവശ്യമായ പ്രശ്നം ഉണ്ടാക്കുകയും പദ്ധതിക്ക് വര്‍ഷങ്ങളുടെ കാലതാമസം ഉണ്ടാകുകയും ചെയ്തതിനു കാരണം? 


 
സുനന്ദ പുഷ്കര്‍ ടീ കോമിലെ ഉദ്യോഗസ്ഥയായിരുന്നു എന്ന് നമുക്ക് ഇപ്പോള്‍ അറിയാം. അതുപോലെ ടീ കോമില്‍ സ്വാധീന ശക്തിയുള്ള നമുക്കറിയാത്ത വേറെ ആരെല്ലാം ഉണ്ടാവാം. അങ്ങനെ ആരെങ്കിലുമാണ് ഇതിനു പിന്നില്‍ കളിച്ചതെങ്കില്‍? യൂസഫലി വിചാരിച്ചാല്‍ ഇങ്ങനൊരു ആവശ്യത്തില്‍ നിന്നും ടീ.കോം പിന്മാറുമെങ്കില്‍ ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കുന്നതിനു പിന്നിലും കേരളവുമായി ബന്ധപ്പെട്ട ആരെങ്കിലും ആയിക്കൂടെ? ഇടതു സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ സ്മാര്‍ട്ട് സിറ്റി വരരുതെന്ന് ആഗ്രഹമുള്ളവര്‍ ആരാവാം? അവിടെയാണ് ഞാന്‍ മേല്‍പ്പറഞ്ഞ സംശയം ഉദിക്കുന്നത്. സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിട്ടതിന്റെ പിറ്റേ ദിവസം ഉമ്മന്‍ ചാണ്ടി നടത്തിയ പത്ര സമ്മേളനം എല്ലാവരും കണ്ടിരിക്കുമല്ലോ. 246 ഏക്കറിനും ചേര്‍ത്ത് ഒറ്റ സെസ് ലഭിക്കുകയില്ല എന്ന് അന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ സെസ് അനുവദിച്ചില്ലെങ്കില്‍ കരാറിന്‍റെ അന്തസത്ത തന്നെ ചോദ്യം ചെയ്യപ്പെടും. കേന്ദ്ര സര്‍ക്കാരില്‍ യു.ഡി.എഫ്ഫിനുള്ള സ്വാധീനം പറയുന്ടെ കാര്യമില്ല. അപ്പോള്‍ ഇങ്ങനൊരു പ്രഖ്യാപനം നടത്താന്‍ ഉമ്മന്‍ ചാണ്ടിക്കുണ്ടായ ചേതോവികാരം എന്താണ്? തങ്ങള്‍ രഹസ്യമായി നടത്തുന്ന എന്തെങ്കിലും കരുനീക്കങ്ങള്‍ അറിയാതെ പറഞ്ഞ് പോയതാണോ? ഇടതു സര്‍ക്കാര്‍ കേരളം ഭരിക്കുകയാണെങ്കില്‍ എല്ലാ പദ്ധതികള്‍ക്കും തങ്ങള്‍ ഇടന്കോല്‍ ഇടുമെന്നാണോ? ഇന്ന്  യു.ഡി.എഫിനെ നയിക്കുന്ന മുഖങ്ങള്‍ ഒന്ന് മനസിലൂടെ ഓടിച്ചു നോക്കിയാല്‍ ഈ പറഞ്ഞതൊന്നും അത്ര അസംഭവ്യമല്ല എന്ന് ഏതു നാലകത്ത് സൂപ്പിക്കും മനസിലാകും. സ്മാര്‍ട്ട് സിറ്റിക്കും മെട്രോ റേയിലും മറ്റുമുണ്ടായ കാലതാമസത്തിന് പിന്നില്‍ ഈ കുശുമ്പാണ്‌ കാരണമെങ്കില്‍ കേരളാ ജനതയോട് എന്ത് വലിയ ദ്രോഹമാണ് ഇവര്‍ ചെയ്യുന്നത് എന്നൊന്ന് ആലോചിച്ചു നോക്കുക. ഇങ്ങനെയോക്കെയുണ്ടായിട്ടും വന്‍ വളര്‍ച്ചയാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഐ.ടി മേഖലയില്‍ കേരളത്തില്‍ ഉണ്ടായത്. പള്ളിപ്പുറത്തെ ടെക്നോസിറ്റിയുടേയും മറ്റും ഉത്ഘാടനവിവരം ഒരു പത്രക്കാരും പ്രാധാന്യത്തോടെ നല്‍കിയില്ല എന്നത് വേറെ കാര്യം.

ഇനിയുമുണ്ട് ഉദാഹരങ്ങള്‍. വിഴിഞ്ഞം പദ്ധതിയിലെ ടെണ്ടര്‍ വിളിക്ക് കാലതാമസമുണ്ടാക്കിയ കേന്ദ്രത്തിന്റെ ഇടപെടല്‍ ഓര്‍ക്കുക. രണ്ട് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച ഇപ്പോഴും ഒരു നടപടിയും ഉണ്ടാവാത്ത കോച്ച് ഫാക്ടറിയെക്കുറിച്ചു ഓര്‍ക്കുക. ഇനി കേന്ദ്ര സര്‍ക്കാര്‍ കേരളാ സര്‍ക്കാരിന്റെ സഹാത്തോടെ നടത്തിയേ ചില പദ്ധതികളെപ്പറ്റി നോക്കാം. വല്ലാര്‍പ്പാടം കണ്ടയ്നര്‍ ടെര്‍മിനല്‍, തിരുവനന്തപുരം വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ എന്നിവയുടെ ഉത്ഘാടനത്തെപ്പറ്റി ഈയിടെ ഉണ്ടായ വിവാദങ്ങള്‍ ഓര്‍മ്മ കാണുമല്ലോ. വല്ലാര്‍പ്പാടം കണ്ടയ്നര്‍ ടെര്‍മിനലിനുവേണ്ടി സ്ഥലമെടുക്കുന്നതിനും മറ്റുമായി വലിയ പ്രശ്നങ്ങളാണ് കേരളാ സര്‍ക്കാര്‍ നേരിടേണ്ടി വന്നത്. ഇതുമൂലം കഴിഞ്ഞ ഇലക്ഷനുകളില്‍ എല്‍.ഡി.എഫിന് ചില നഷ്ടങ്ങളും നേരിടേണ്ടി വന്നു. ഒടുവില്‍ കാര്യമായ പരാതികള്‍ക്ക് ഇടനല്‍കാതെ കുടിയൊഴിപ്പിക്കപ്പെട്ടവുടെ പുനരധിവാസം നടപ്പാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനു കഴിഞ്ഞു. എന്നാല്‍ ടെര്‍മിനലിന്റെ ഉത്ഘാടനച്ചങ്ങില്‍ വന്‍ അവഗണനയാണ് കേരളസര്‍ക്കാരിന് നേരിടേണ്ടി വന്നത്. ചടങ്ങില്‍ മുഖ്യമന്ത്രിയെ മാത്രമാണ് ക്ഷണിച്ചത്. വേറെ ഒരു മന്ത്രിക്കും ക്ഷണം ഉണ്ടായിരുന്നില്ല. സോണിയമുതല്‍ വേണുഗോപാലിന്റെ പടം വരെ പത്രപ്പരസ്യത്തില്‍ ഉണ്ടായിരുന്നപ്പോള്‍ മുഖ്യമന്ത്രിയുടെ പടമോ പേരോ പോലും പരസ്യത്തില്‍ ഉണ്ടായിരുന്നില്ല. ശിലാഫലകത്തില്‍ പ്രധാനമന്ത്രിയുടെ പേര് മാത്രം. കേരള സര്‍ക്കാരിന് ഒരു നന്ദിവാക്കു പോലും മനമോഹനന്‍ പറഞ്ഞില്ല.
എയര്‍പോര്‍ട്ട് ടെര്‍മിനലിന്റെ ഉത്ഘാടനത്തിനും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇവിടെ രണ്ട് മന്ത്രിമാരെ ക്ഷണിച്ചു എന്ന് മാത്രം. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്ന സമയത്ത് ഒരിഞ്ചു ഭൂമി പോലും ഇതിനുവേണ്ടി ഏറ്റെടുത്തിരുന്നില്ല. അവഗണയെപ്പറ്റി വേദിയില്‍ വെച്ചുതന്നെ മുഖ്യമന്ത്രി പറയുകയുണ്ടായി. പ്രധാനമന്ത്രിക്ക് മനസിലാവാത്ത ഭാഷയില്‍ പരാതി പറഞ്ഞു എന്നായിരുന്നു കുഞ്ഞൂഞ്ഞിന്റെ പരിഹാസം. താങ്കള്‍ ഇത്രവലിയ സായിപ്പായ കാര്യമൊന്നും നമ്മള്‍ അറിഞ്ഞില്ല. സ്വന്തം മാതൃഭാഷയോട് ഇങ്ങനെ പുച്ഛം കാണിക്കുന്നത് എന്തിനോടാണ്‌ ഉപമിക്കേണ്ടത്‌ എന്നു പറയാനറിയാഞ്ഞിട്ടല്ല. എന്‍റെ സംസ്കാരം അതിനനുവദിക്കുന്നില്ല എന്ന് മാത്രം പറഞ്ഞുകൊള്ളട്ടെ. ചുരുക്കിപ്പറഞ്ഞാല്‍ ഈ രണ്ട് പദ്ധതികളും തങ്ങളുടേത് മാത്രമാക്കി മാറ്റാനുള്ള ഊ. ഡി. എഫിന്റെ അഭ്യാസമായിരുന്നു ഇതുമൊത്തമെന്നു പത്രം വായിക്കുന്ന ഏതു ശരാശരി മലയാളിക്കും മനസിലാവും. പക്ഷെ അതു എത്രമാത്രം വിജയിച്ചു എന്ന് കണ്ടുതന്നെയറിയണം. അവഗണയുടെ കാര്യം കോണ്ഗ്രസ് നേതാക്കള്‍ക്ക് തന്നെ ഒടുവില്‍ അംഗീകരിക്കേണ്ടി വന്നു. എയര്‍പോര്‍ട്ട് അതോറിറ്റിയെയും ഷിപ്പിംഗ് മന്ത്രാലയത്തെയും പഴിചാരാനാണ് അവര്‍ ശ്രമിച്ചതെങ്കിലും. മുന്‍പൊരിക്കല്‍ കേരളത്തിന്‌ തുടര്‍ച്ചയായി ലഭിക്കുന്ന അവാര്‍ഡുകള്‍ ഇടതു മുന്നണിയുടെ പ്രതിശ്ചായ വര്‍ദ്ധിപ്പിക്കുന്നുവെന്നും അതു നിര്‍ത്തണമെന്നുമുള്ള ആവശ്യവുമായി വയലാര്‍ രവിയും സംഘവും കേന്ദ്ര സര്‍ക്കാരിനെ കാണാന്‍ പോയത് ഓര്‍മ്മ വരുന്നു. അന്ന് സൂരജ് ഡോക്ടര്‍ പറഞ്ഞതുമാത്രമേ എനിക്കും പറയാനുള്ളൂ, 'ഡേയ്, കോണകത്തിലിരുന്നു കടിക്കുന്ന പരിപാടി കാണിക്കാതടെയ്. ഇതിനാനാടെയ് ജയിപ്പിച്ചു വിട്ടത്?'. കേന്ദ്രത്തിലെ ഊ.പി.എയുടെ കാര്യം പറയുകയും വേണ്ട. നാട്ടുകാരുടെ കേന്ദ്രത്തിനിട്ടാണല്ലോ പണി മുഴുവന്‍. യു.ഡി.എഫിനെ അതുകൊണ്ട് തന്നെ കുറ്റം പറയാന്‍ കഴിയില്ല. മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലല്ലോ, യേത്?

മലയാളികളുടെ ഓര്‍മ്മ ശക്തിക്ക് അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ദൈര്‍ഘ്യം ഇല്ല. അതുകൊണ്ടാണ് യു.ഡി.എഫിന്റെ പഴേ ഭരണത്തെക്കുറിചോന്നും ഓര്‍ക്കാതെ ഇടവിട്ട്‌ അവരെ ഭരണത്തിലേറ്റുന്നത്. എന്നാല്‍ ഈ അടുത്തുണ്ടായ സംഭവങ്ങള്‍ മലയാളികളെ ചിലത്ഓര്‍മ്മിപ്പിക്കുന്നു.എന്തായാലും ഐസ്ക്രീമില്‍ തുടങ്ങി വയലാര്‍ രവിയിലും സുധാകരനിലും വരെ എത്തിനില്‍ക്കുന്ന  ഈയടുത്തുണ്ടായ സംഭവവികാസങ്ങള്‍ യു.ഡി.എഫ്ഫിനുണ്ടാക്കിയ ക്ഷീണം ചെറുതൊന്നുമല്ല. ഈ പ്രശ്നങ്ങള്‍ അവരുടെ വിജയപ്രതീക്ഷകള്‍ക്ക് വലിയ മങ്ങലാണ് ഉണ്ടാക്കിയിരിക്കുനത്. ഗൌരിയമ്മയും മാണിയും ഒഴികെ എല്ലാ യു.ഡി.എഫ് നേതാക്കളും പല പ്രശ്നങ്ങളില്‍ ഉഴറി ആടിയുലഞ്ഞു നില്‍ക്കുകയാണ്. അടിക്കുന്നതൊക്കെ സെല്‍ഫ് ഗോളുകളാണെങ്കിലും അടിച്ചു കൂട്ടുന്നതിനു ഒരു മര്യാദയൊക്കെ വേണ്ടേ. ഈ അവസരത്തില്‍ എനിക്കിത്രയേ പറയാനുള്ളൂ.

"താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ..."

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

6 അഭിപ്രായങ്ങൾ:

 1. ഗൂഗിള്‍ ബസ്സിലെ ചര്‍ച്ച ഇവിടെ...

  http://www.google.com/buzz/anoopsr.kmr/B2drkQ7ZuPe/%E0%B4%B8-%E0%B4%AE-%E0%B4%B0-%E0%B4%9F-%E0%B4%9F-%E0%B4%B8-%E0%B4%B1-%E0%B4%B1-%E0%B4%AF-%E0%B4%AE-%E0%B4%9F

  മറുപടിഇല്ലാതാക്കൂ
 2. അടിക്കുന്നതൊക്കെ സെല്‍ഫ് ഗോളുകളാണെങ്കിലും അടിച്ചു കൂട്ടുന്നതിനു ഒരു മര്യാദയൊക്കെ വേണ്ടേ. ഈ അവസരത്തില്‍ എനിക്കിത്രയേ പറയാനുള്ളൂ.................

  സൂപ്പർ കമന്റ്..........

  മറുപടിഇല്ലാതാക്കൂ
 3. കേന്ദ്ര ഇന്റിലിജന്‍സ് റിപ്പോര്‍ട്ട്‌ കണ്ടില്ലേ ?
  എല്‍ ഡി എഫ് 75
  യു ഡി എഫ് 65

  മറുപടിഇല്ലാതാക്കൂ
 4. ഇന്‍ഡി എന്ന് കേട്ടാല്‍ നമ്മക്ക് മനസ്സിലാകത്തില്ലന്നാ.
  ഇന്‍ഡി എന്നാല്‍ കിണ്ടിയല്ല ഇന്‍ഡോര്‍ ആണെന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മലയാളികള്‍ക്ക് ഉണ്ട്
  എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....