ശനിയാഴ്‌ച, ജൂലൈ 24, 2010

ആത്മനിന്ദാപരം....

ശനിയാഴ്ച. അവധിയാണ്. കുറച്ചു ജോലി ബാക്കിയുള്ളതുകൊണ്ട് ഓഫീസില്‍ പോയിരുന്നു. ഇടയ്ക്കു ഒരു ചായ കുടിക്കാനായി പുറത്തേക്കു വന്നു. അവിടെ ഒരു ഹോട്ടലില്‍. മലയാളികളുടെതാണ്. ഒരു കൊച്ചു പയ്യന്‍. തറ തുടയ്ക്കുകയാണ്. നല്ല മുഖപരിചയം. അല്ല, എന്റെ കസിന്റെ അതേ മുഖച്ഛായ. സ്കൂളില്‍ പോയിരുന്നേല്‍ ഇപ്പൊ ഇപ്പൊ എഴാം ക്ലാസില്‍ പഠിക്കേണ്ട കുട്ടിയാണ്. അവര്‍ റഡാറുകള്‍ ഉണ്ടാകുകയാണ്. എന്നെങ്കിലും വരുകയോ വരാതിരിക്കുകയോ ചെയ്യാവുന്ന ഒരു ശത്രു വിമാനത്തെ കാണാന്‍. ഈ കുട്ടിയെ കാണാനുള്ള കണ്ണുകള്‍ ഏതു റഡാറുകളാണ് അവര്‍ക്ക് നല്‍കുക?

ശുഭം!
മംഗളം!
anoopesar

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....