വ്യാഴാഴ്‌ച, ജൂലൈ 01, 2010

അഭിനന്ദനങ്ങള്‍..... അഭിനന്ദനങ്ങള്‍.....

നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടു?
അമേരിക്ക വക മന്മോഹനോടോ?
മാവോയിസ്റ്റ് വക മമതയോടോ?
റിലയന്‍സിന്‍ സ്വന്തം ദേവരയോടോ???


ജനങ്ങള്‍ വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ഈ സമയത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ച മനമോഹനനും
സോണിയജീക്കും കൂട്ടര്‍ക്കും ഇന്ത്യക്കാരുടെ പേരിലും സ്വന്തം പേരിലും അതിയായ നന്ദി രേഖപ്പെടുത്തുന്നു.

പെട്രോള്‍വില നിയന്ത്രണം എടുത്തുകളഞ്ഞ മനമോഹന സംഘത്തിനു അഭിനന്ദനത്തിന്റെ ഒരായിരം പൂച്ചെണ്ടുകള്‍.......
ഉടനേ തന്നെ ഡീസല്‍, മണ്ണെണ്ണ മുതലായവയുടെ നിയന്ത്രണവും എടുത്തുകളഞ്ഞു എണ്ണ കമ്പനികള്‍ക്ക് ഇഷ്ടമുള്ള വില ഈടാക്കാനുള്ള അവസരമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
ഈ യു.പി.എ സര്‍ക്കാരിന്റെ കാലത്തുതന്നെ എണ്ണവില സെഞ്ച്വറി കടക്കട്ടെ എന്നും ആശംസിക്കുന്നു..........
റിലയന്സിനെപ്പോലുള്ളവര്‍ കേരളത്തില്‍ മാത്രം 900 പമ്പ് തുടങ്ങാന്‍ പോകുകയാണത്രേ.
അവര്‍ക്ക് വേണ്ടിയാണ് വിലനിയന്ത്രണം എടുത്തുകളഞ്ഞെതെന്നു ആരേലും പറഞ്ഞാല്‍ പോയി പണിനോക്കാന്‍ പറഞ്ഞോളൂ. ഇലക്ഷന്‍ ഇനി നാല് വര്‍ഷം കഴിഞ്ഞല്ലേ ഉള്ളൂ....
ജനം വിലക്കയറ്റം കൊണ്ട് നട്ടം തിരിയട്ടെ; ആര് ചോദിക്കാന്‍?
പിന്നെ ആരേലും പ്രതിഷേധിക്കാന്‍ ഹര്‍ത്താലോ മറ്റോ നടത്തുവാണേല്‍ ആ കാര്യം മനോരമാദികള്‍ നോക്കിക്കോളും, അവര്‍ക്ക് വേറെന്താ പണി?

നടുക്കഷണം: വില കൂട്ടിയതല്ല, അതിനെതിരെ പ്രതിഷേധിക്കുന്നതാണ് തെറ്റ്. ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് വിലകുറയുമോ എന്നതാണ് ചോദ്യം. പണ്ട് ദണ്ടിയാത്ര നടത്തിയപ്പോള്‍ ഗാന്ധിജിയോട് ആരോ ചോദിച്ചത്രേ, കുറച്ചു ഉപ്പു കുറുക്കിയാല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോകുമോ എന്ന്. അന്ന് അദ്ദേഹം അതിനു ഉത്തരം പറഞ്ഞോ എന്നറിയില്ല. ഉത്തരം പറയാനുള്ള ചുമതല കാലത്തിനു വിട്ടുകൊടുത്തിരിക്കാ നാവണം സാധ്യത......
ശുഭം!
മംഗളം!
anoopesar

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....