വ്യാഴാഴ്‌ച, ഓഗസ്റ്റ് 13, 2009

ചില ആസിയന്‍ ചിന്തകള്‍.........

"ഹെന്ത്, ആസിയന്‍ കരാറോ, അതൊകൊണ്ട് നമുക്കു വല്ലതും തടയോ? ഹെന്ത്, അമേരിക്കന്‍അണ്ണന്മാര്‍ക്ക് സന്തോഷമാവുമെന്നോ? എന്നാ ഒപ്പിട്ടെക്കാം. അവരുടെ സന്തോഷമാണല്ലോനമ്മുടെയും സന്തോഷം. എന്ത് നാട്ടുകാര്‍ ഇതു ഒപ്പിടാന്‍ സമ്മതിക്കില്ലെന്നോ? അവരോട്ഇതെന്താണെന്നു ആര് പറയാന്‍ പോണു. ആരോടും പറയാതെ പോയി ഒപ്പിട്ടിട്ട് വരാമെടെ. ആസിയനിലുള്ള 10രാജ്യങ്ങളും പാര്‍ലമെണ്ടില്‍ ചര്‍ച്ച ചെയ്തിട്ടാണ് ഇതു ഒപ്പിടുന്നതെന്നോ? നമ്മള്‍എന്തിന് ചര്‍ച്ച ചെയ്യണം. ആണവ കരാര്‍ അമേരിക്കന്‍ സെനറ്റ് രാവും പകലും ചര്‍ച്ച ചെയ്തിട്ടല്ലേപാസാക്കിയത്. നമ്മള്‍ പാര്‍ലമെണ്ടില്‍ ഒരക്ഷരം മിണ്ടിയോ? അഥവാ പറഞ്ഞതു തന്നെപച്ചക്കള്ളമാല്ലായിരുന്നോ? എന്നിട്ടും നമ്മളെത്തന്നെ വീണ്ടും ജയിപ്പിച്ചില്ലേ. പിന്നെയാ ഒരുആസിയന്‍. എന്ത്, കേരളം പോലുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കരാര്‍ മൂലം ദുരിതത്തില്‍ആവുമെന്നോ. അവെട്ടടൊ. അല്ലേല്‍ തന്നെ കേരളത്തില്‍ ഇപ്പൊ കര്‍ഷക ആത്മഹത്യയൊന്നുമ്ഇല്ലല്ലോ. ഇരിക്കട്ടെ നമ്മുടെ വക കുറച്ചു. ഒന്നുമില്ലേലും നമുക്കു 16 എം.പി. മാരെ തന്നതല്ലേ. എന്ത്നാളികേരത്തിനും റബ്ബരിനുമൊക്കെ ഇറക്കുമതിചുങ്കം എടുത്തുകളഞ്ഞാല്‍ അതിന്റെയൊക്കെ വിലഇടിയുമെന്നും കര്‍ഷകരെല്ലാം ഒരു പരുവത്തില്‍ ആവുമെന്നും അല്ലെ? ആവെട്ടടോ. നാളികേരത്തിന്റെവില ഇടിഞ്ഞാല്‍ ബോംബെയിലും മറ്റുമുള്ള സോപ്പ് കമ്പനിക്കാരുടെ ലാഭം കൂടില്ലെടോ. റബ്ബറിന്റെ വിലഇടിഞ്ഞാല്‍ ടയര്‍ കമ്പനികള്‍ക്കും നല്ലതല്ലേടോ. പിന്നെ ആസിയന്‍ അന്നന്മാര്‍ക്കും സന്തോഷം. അവര്‍ക്കു കച്ചവടം നടത്താന്‍ 100 കോടി പെരെയല്ലെടോ നമ്മള്‍ കൊടുക്കണേ. , കേരളത്തിന്റെമുഖ്യമന്ത്രിക്ക്‌ ആസിയന്‍ കരാറിന്റെ പൂര്‍ണ രൂപവും നെഗറ്റീവ് ലിസ്റ്റും കരാര്‍ ഒപ്പിടുന്നതിനു മുന്‍പ്നല്‍കാമെന്ന് പറഞ്ഞിരുന്നെന്നോ? ഇതിലും വലിയ എന്തെല്ലാം ഉറപ്പുകളാ ഇടതന്മാര്‍ക്ക് നമ്മള്‍ആണവ കരാറിന്റെ സമയത്തു കൊടുത്തത്. ഒന്നു പോലും പാലിച്ചില്ലല്ലോ. എന്നിട്ടും ഇലക്ഷനില്‍ആര്‍ക്കാ വോട്ട് കിട്ടിയേ? പിന്നെ ഇടതന്മാരെ ഒതുക്കാന്‍ ഒരു വഴിയുണ്ട്. ഇടയ്ക്കിടയ്ക്ക് ചൈന, ചൈന എന്ന് പറഞ്ഞോണ്ടിരുന്ന മതി. എന്തോരം കരാറുകളാ 5 വര്‍ഷം കൊണ്ടു ഒപ്പ് ഇടേണ്ടത്എന്ന് അറിയോ. ഇതൊക്കെ അങ്ങനെ പരസ്യമായി എടുത്തു ജനങ്ങളെ കാണിച്ചാല്‍ നമുക്കു നാട്ടില്‍ നില്ക്കാന്‍ പറ്റുമോടോ. അല്ല, കേരളത്തിനുണ്ടല്ലോ അരഡസന്‍ കേന്ദ്രമന്ത്രിമാര്‍. അവര്‍ക്കൊന്നും ഇതില്‍ ഒരു വിഷമവും ഇല്ലല്ലോ. പിന്നെ മുഖ്യനും ടീമിനും അത്ര വിഷമം ആണേല്‍ കരാര്‍ കരാര്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെപറ്റി പഠിക്കാന്‍ ഒരു ഉപസമിതി ഉണ്ടാക്കിയെക്ക്. പ്രത്യേകിച്ച്പണിയൊന്നുമില്ലാത്ത ഒരു കേന്ദ്രമാന്ത്രിയുണ്ടല്ലോ, വയലാറില്‍ നിന്നുള്ള പുള്ളി. പുള്ളി തന്നെ. അദ്ദേഹത്തെമ് അതില്‍ ഇട്. തല്‍കാലം അവര്‍ ഇവിടിരുന്നു പഠിക്കട്ടെ. 2 കൊല്ലം കഴിഞ്ഞുകേരളത്തിലെ കര്‍ഷകര്‍ ഒരു വഴിക്കാവുമ്പോള്‍ അവര്‍ക്കു കേരളത്തില്‍ചെന്നു നേരിട്ടു കണ്ടുപഠിക്കാമല്ലോ. ഒരു 10 വര്‍ഷം കഴിഞ്ഞു ഒരു വലിയ റിപ്പോര്‍ട്ടും തരട്ടെ. അതിന്റെ കാര്യം അപ്പൊആലോചിക്കാം. എന്ത് നല്ല പരിപാടി. എന്നെ സമ്മസിക്കണം അല്ലെടോ. പിന്നെ നമ്മുടെഉമ്മച്ചനെക്കൊണ്ട് നെഗറ്റീവ് ലിസ്റെന്നും മറ്റും പറഞ്ഞു 'മാ'യിലും 'മമ'യിലും ഓരോ ലേഖനവുംഎഴുതിപ്പിക്ക്. രണ്ടും നമ്മുടെ കൂടെ അല്ലെടോ. പിന്നെ നാക്കിനു എല്ലില്ലാത്ത കുറച്ചു വിദ്വാന്മാരെ ചാനലുകളിലും പിടിച്ചിരുത്ത്. മമ വിഷത്തിലും, ഇന്ത്യ വിഷത്തി‌ലും പിന്നെ മര്‍ഡോക്ക് ന്യൂസിലും. എല്ലാമിപ്പോള്‍ നമ്മുടെ കൂടെ അല്ലെടോ. പിന്നെ മലയാളികളെകൊണ്ട് പേടിക്കണ്ട. അവര്‍ വല്ലലാവലിനൊ ബക്കറ്റിലെ വെള്ളമോ ഒക്കെക്കൊണ്ട്‌ വിശപ്പടക്കിക്കോലും. പോരെങ്കില്‍ കുറച്ചുപി.ഡി.പിയും ഇട്ടു കലക്കി കൊടുത്തേക്ക്. അല്ലേലും അവരെ കുറ്റം പറയണ്ടാടോ. എപ്പോഴും ടെലിവിഷം തുറന്നാല്‍ അതൊക്കെ തന്നെയല്ലേ ഉള്ളൂ. മാണിമൂപ്പന്‍ കിടന്നു ബഹളംവെക്കുന്നെന്നോ. വെക്കട്ടെടോ. എന്തോ ചാടിയാല്‍ വേലി വരെ എന്ന് കേട്ടിട്ടില്ലേ. മോന്റെമന്ത്രിസ്ഥാനം ഇപ്പോഴും പെന്റിങ്ങിലാ. കുറച്ചു ബഹളം വെച്ചിട്ട് പുള്ളി ഒതുങ്ങിക്കോളും. പിന്നെവെക്കട്ടെടോ. രാക്കുരാമാനം ആരും അറിയാതെ പോയി സാമാനം ഒപ്പിട്ടിട്ട് വെളുപ്പിന് ഇങ്ങു തിരിച്ചുവരേണ്ടതാ. ശരി. വെക്കുന്നു."

വാല്‍ക്കഷണം: ശക്തമായ എതിര്‍പ്പിനും ദൂരീകരിക്കപ്പെടാത്ത ആശങ്കകള്‍ക്കും ഇടയില്‍ ഇന്ത്യആസിയന്‍ കരാറില്‍ ഇന്നു ഒപ്പ് വെച്ചു. കരാറിന്റെ ഉള്ളടക്കം ഇതുവരെ കേന്ദ്ര ഗവണ്മെന്റ്പുറത്തുവിട്ടിട്ടില്ല. കരാര്‍ ഒപ്പിടുന്ന കാര്യം പോലും പരമരഹസ്യം ആയിരുന്നു. 2010 ജനുവരി 1 നുനിലവില്‍ വരുന്ന കരാര്‍ ഇന്ത്യയിലെ പ്രത്യേകിച്ചും കേരളത്തിലെ കര്‍ഷകരെ വളരെ ദോഷകരമായിബാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

ഒരു കാര്യം കൂടി: 1999 നു ശേഷം 1.7 ലക്ഷത്തിലധികം കര്‍ഷകരാണ് ഇന്ത്യാ മഹാരാജ്യത്ത് ആത്മഹത്യ ചെയ്തത്. അതായത് ഓരോ അര മണിക്കൂരിലുംഒരു കര്‍ഷകന്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നു. കോണ്‍ഗ്രസ്‌ ഭരിക്കുന്ന ആന്ധ്ര പ്രദേശില്‍ കഴിഞ്ഞ 40 ദിവസത്തിനിടയില്‍ 21 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഒരു കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്തിട്ടില്ല എന്ന കാര്യം കൂടി ഓര്‍ക്കുക..............

ശുഭം!
മംഗളം!


anoopesar

3 അഭിപ്രായങ്ങൾ:

  1. Nice writing. Can you please changed the background? Was difficult to read different colors on black.
    Aashamsakal!!

    മറുപടിഇല്ലാതാക്കൂ
  2. കെട്ട കറുത്ത കാലത്തില്‍ കുറിച്ച ചില നിറമുള്ള വരികളായി അതങ്ങനെ കിടക്കട്ടെ ഗന്ധര്‍വ്വാ...

    മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....