വാങ്ങിയവർ പൊളിച്ച് വിൽക്കാൻ പോകുന്ന ആഷ്ലിയുടെ പഴയ വീടിന് മുന്നിൽ ആഷ്ലിയും ജസ്റ്റിനും നിൽക്കുന്നു. ആഷ്ലിയുടെ ബാല്യ- കൗമാരകാല സ്മരണകൾ കൂടിയാണ് ആ വീടിനൊപ്പം മണ്ണിൽ അലിഞ്ഞു ചേരാൻ പോകുന്നത്. പുറത്തു കൂട്ടിയിട്ട വസ്തുക്കൾക്കിടയിൽ നിന്ന് ആഷ്ലിയുടെ പഴയ ഗിറ്റാർ പിക്ക് എടുത്ത് ജസ്റ്റിൻ ആഷ്ലിക്ക് നൽകുന്നു. അതിനെ ഒരു നിമിഷം നോക്കി നിൽക്കുന്ന ആഷ്ലിയുടെ മുഖത്ത് നേർത്തൊരു സങ്കടവും, തിരിച്ചറിവും മിന്നിമറയുന്നു. ആഷ്ലിയുടെ വേണ്ടപ്പെട്ടവർ മിക്കപ്പോഴും കാണാത്ത, കാണാൻ ശ്രമിക്കാതിരുന്ന ആഷ്ലിയുടെ അഭിരുചികളും, ഇഷ്ടങ്ങളും കൂടിയാണ് ജസ്റ്റിൻ ശ്രദ്ധയോടെ കണ്ടത്, ആഷ്ലിയുടെ ജീവിതത്തിൻ്റെ അവശേഷിപ്പായ ആ പഴയ വസ്തുക്കൾക്ക് ഇടയിൽ നിന്ന് ശ്രദ്ധയോടെ കണ്ടെടുത്തത്. ആ വീട്ടിലേക്ക് മുൻപ് ആഷ്ലി പുതിയ ഗിറ്റാറുമായി വീട്ടിൽ വരുമ്പോൾ അതിനെപ്പറ്റി ആരും ചോദിക്കുന്നില്ല എന്ന് മാത്രമല്ല, അപ്പോൾ അതും മീട്ടി ഇരിക്കാതെ ഇരിക്കാനാണ് അമ്മ പറഞ്ഞത്.
ആഷ്ലിയെ ജസ്റ്റിൻ മനസിലാക്കിയത് പോലെ വേറെ ആരും മനസ്സിലാക്കിയിരുന്നില്ല. അതുകൊണ്ട് കൂടിയാവും ആഷ്ലിക്ക് ജസ്റ്റിനിൽ നിന്ന് ഒരിക്കലും move-on ആവാൻ കഴിയാതിരുന്നത്. ഒരു റോം-കോമിന് അപ്പുറം പല കാഴ്ചകളിൽ ഇത്തരം ഡീറ്റെയിലിംഗുകളാൽ സമൃദ്ധമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. മമിതയുടെയും നിവിൻ്റെയും ഉൾപ്പടെ, ഒരുപക്ഷേ ഗൗരവമായ കാഴ്ചകൾ ആവശ്യപ്പെടുന്ന മിതവും മികച്ചതുമായ ആയ പ്രകടനങ്ങളും. ഈ കാരണങ്ങൾ കൊണ്ട് കൂടിയാവണം ഈ സിനിമ പ്രേക്ഷകരെ ഇത്രയേറെ ആകർഷിച്ചതും, ഈ നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ മലയാളികൾ തീയേറ്ററിൽ പോയി കണ്ട സിനിമകളിൽ ഒന്നായി മാറിയതും.
പറഞ്ഞുവന്നത് ബെത്‌ലഹേം കുടുംബ യൂണിറ്റ് മലയാളത്തിൻ്റെ പുതിയ ഇൻഡസ്ട്രി ഹിറ്റ് എന്ന പദവി നേടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....