സലാർ ഇഷ്ടപ്പെട്ടു. KGF മോഡൽ ഹെലിക്കോപ്റ്റർ പപ്പടം ഉണക്ക് മാസ് ഒന്നും ഇല്ല, എന്നാൽ സ്റ്റോറി ടെല്ലിംഗ് വളരെ മെച്ചപ്പെട്ടതായി തോന്നി. KGF ന് പക്കാ കൊമേഴ്സ്യൽ മാസ്സ് പടം എന്ന നിലയിൽ എന്തൊക്കെ കുറവ് ഉണ്ടെങ്കിലും കഥ പറയാനുള്ള പ്രശാന്ത് നീലിൻ്റെ കഴിവ് അവിടവിടെ കാണാമായിരുന്നു. സലാറിൽ അത് നല്ല വ്യക്തം ആണ്. അവിശ്വസനീയമായ പ്ലോട്ടിനെ കുറേയൊക്കെ വിശ്വസനീയമായി അവതരിപ്പിച്ചിട്ടുണ്ട്. KGF ൻ്റെ വിജയം പുള്ളിക്ക് കുറച്ചുകൂടി creative freedom കൊടുത്തിട്ടുണ്ട് എന്ന് തോന്നുന്നു. അതുകൊണ്ട് ആവും KGF-ലുള്ള മാസ്സ് സീനുകൾ കുറേ ഒഴിവാക്കിയിട്ടുണ്ട്. KGF-ൽ നിന്ന് വ്യത്യസ്തമായി കഥാപാത്രങ്ങൾക്ക് കൃത്യമായ മോട്ടിവേഷൻസും നീൽ നൽകിയിട്ടുണ്ട്.
Star wars ആദ്യത്തെ പടം ഒക്കെ world building - നു ഉദാഹരണം ആണ്. നിരവധി കഥാപാത്രങ്ങൾ, എല്ലാവർക്കും proper ആയ ബാക്ക് സ്റ്റോറി കാണും, അതിനു പടത്തിൽ പല പ്രാവശ്യം reference വരും. മുൻപ് നടന്ന പ്രധാന സംഭവങ്ങളെ പറ്റിയും reference വരും. അതു പടത്തിൻ്റെ scale വലിയ രീതിയില് മാറ്റും. ഈ സംഭവങ്ങൾ പലതും യഥാർത്ഥത്തിൽ കാണിക്കുക sequal or prequel - ൽ ആയിരിക്കും.
ഇത് ചെറിയ ബജറ്റ് സിനിമകളിലും സാധ്യമാണ്. ഡോൺ പാലത്തറയുടെ 1945, മധ്യ തിരുവതാംകൂർ ഉദാഹരണം. അവിടെ നിരവധി പേര് പറയുന്ന കഥകളിലൂടെ ആണ് world building നടക്കുന്നത്.
ഇത് നന്നായി ഉപയോഗിച്ചാൽ പ്രേക്ഷകരുടെ anticipation വർദ്ധിപ്പിക്കാം, അതുവഴി പടം കൂടുതൽ interesting ആക്കാം. സലാറിൽ ഇത് ഒരു പരിധി വരെ വിജയിച്ചു എന്നാണ് തോന്നിയത്. പൃഥ്വി കൊള്ളാം, അദ്ദേഹത്തിൻ്റെ കുറച്ച് rigid ആയ അഭിനയത്തിന് പറ്റിയ റോളിലാണ്. ഒറ്റ ഭാവം ഉള്ള പ്രഭാസിനെ വരെ നന്നായി അവതരിപ്പിച്ചു.
KGF പ്രതീക്ഷിച്ച് പോയവരുടെ നിരാശ ആണ് നെഗറ്റീവ് വരുന്നതിന് ഒരു കാരണം എന്ന് തോന്നുന്നു. പൂർണ്ണ തൃപ്തി കൊടുക്കാത്ത cliffhanger ക്ലൈമാക്സ് ആവും മറ്റൊരു കാരണം. കമേഴ്സ്യൽ പടങ്ങളിൽ നന്നായി എടുത്ത പടം ആയാണ് തോന്നിയത്. തെലുങ്ക് സിനിമയിലെ പതിവിന് വിപരീതമായി matured ആയ അപ്രോച്ച് ആയിരുന്നൂ പ്രശാന്ത് നീലിൻ്റേത്. തീയേറ്റർ experience മിസ്സ് ആക്കണ്ട എന്നാണ് അഭിപ്രായം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....