
കേന്ദ്രകഥാപാത്രം ക്യാമറയും, അതുവഴി പ്രേക്ഷകനും ആകുന്ന സിനിമയെപ്പറ്റി പണ്ടിങ്ങനെ ആലോചിച്ചിരുന്നു. നായക കാഴ്ചയാണ് പ്രേക്ഷകന് ലഭിക്കുക, നായകൻ ഒരിക്കലും രംഗത്ത് വരുന്നുമില്ല. അതുപോലൊന്ന് കുറച്ചു രംഗങ്ങളിൽ കണ്ടത് വാരണം ആയിരത്തിൽ സൂര്യയുടെ കഥാപാത്രം അമ്മയെ കാണാൻ വരുന്നിടത്താണ്. എന്നാൽ ചിത്രത്തിൽ നല്ല പങ്കും അങ്ങനെ ആവുന്നത് കാണുന്നത് Angel എന്ന ബെൽജിയം ചിത്രത്തിലും. വാനിഷിങ്ങ് ആക്ടിൽ പ്രാഗൽഭനായ മാന്ത്രികന്റെ മകൻ Angel ജനിക്കുന്നത് അദൃശ്യനായാണ്. ജനനത്തിനു മുൻപേ അച്ഛൻ മരണപ്പെടുന്നു, അമ്മ ഭ്രാന്താശുപത്രിയിൽ ആവുന്നു. ആശുപത്രിയിൽ അമ്മയുടെ ഭക്ഷണം പങ്കിട്ട് ആരുമറിയാതെ, ആരേയുമറിയാതെ വളർന്നു. ഒടുവിൽ ആദ്യത്തെയും അവസാനത്തേയും സുഹൃത്തായി ഒരു കാഴ്ചശക്തി ഇല്ലാത്ത ആ പെണ്‍കുട്ടിയെ ലഭിക്കുന്നു. എന്നാൽ ആ പെണ്‍കുട്ടി കാഴ്ച ശക്തി കിട്ടാനുള്ള ചികിൽസക്കായി ഗ്രാമം വിടുകയും, അമ്മ മരിക്കുകയും ചെയ്തതോടെ Angel ഒറ്റപ്പെട്ടു. വർഷങ്ങൾക്കു ശേഷം കാഴ്ചയുമായി ആ പെണ്‍കുട്ടി തിരിച്ചു വരുമ്പോൾ Angel വീണ്ടും അവൾക്ക് അദൃശ്യനാവുന്നു. ഇരുവരുടേയും പരസ്പരാന്വേഷണങ്ങളാണ് പിന്നീട് ചിത്രം. ഉത്തമമായ കലാസൃഷ്ടി എന്നൊന്നും വിളിക്കുന്നില്ല. വ്യക്തിപരമായ ഒരു താൽപര്യത്തിന്റെ പൂരണം പക്ഷെ ചിത്രത്തെ പ്രിയപ്പെട്ടതാക്കുന്നു.
ശുഭം!
മംഗളം!
അനൂപ് കിളിമാനൂര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....